തമിഴ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്
தமிழ் tamiḻ 
ഉച്ചാരണം: [t̪əmɨɻ] (Listen)
സംസാരിക്കുന്നത് : ഇന്ത്യ, ശ്രീലങ്ക ,സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക ഭാഷയാണ്, മലേഷ്യ, മൗറീഷ്യസ്, റിയൂണിയന്‍[1]
ആകെ സംസാരിക്കുന്നവര്‍: 66 million native,[2][3] 77 million total[2] 
റാങ്ക്: 20, 16,[1] 15[4](native speakers)
ഭാഷാകുടുംബം: ദ്രാവിഡ
 Southern
  Tamil-Kannada
   Tamil-Kodagu
    Tamil-Malayalam
     തമിഴ് 
ലിപിയെഴുത്ത് ശൈലി: Tamil script 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Flag of India.svg ഇന്ത്യ,[5][6]
Flag of Sri Lanka.svg ശ്രീലങ്ക,[7] and
Flag of Singapore.svg Singapore.[8]
നിയന്ത്രിക്കുന്നത്: Various academies and the Government of Tamil Nadu
ഭാഷാ കോഡുകള്‍
ISO 639-1: ta
ISO 639-2: tam
ISO 639-3: tam
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

തമിഴ് (தமிழ்) ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണ്. ഇന്ത്യ (പ്രധാനമായും തമിഴ്‌നാട്ടില്‍), ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ആണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്. [9]മറ്റു പല രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ഒരു ന്യൂന പക്ഷം ഉണ്ട്. 1996ലെ കണക്കനുസരിച്ച് ലോകത്താകെ 7.4 കോടി ആളുകള്‍ സംസാരിക്കുന്ന ഈ ഭാഷയ്ക്ക് സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 18-ആം സ്ഥാനമുണ്ട്. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഇതൊരു അംഗീകൃത ഭാഷ ആണ്.

ഏതാണ്ട് 2000 വര്‍ഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂര്‍വ്വ പൗരാണിക ഭാഷയാണ് തമിഴ്. തമിഴ് പ്രദര്‍ശിപ്പിക്കുന്ന കുലീനത്വവും പഴയ തമിഴിനു (ശെന്തമിഴ്) കൊടുത്തിരിക്കുന്ന പ്രത്യേക പദവി മൂലവും അതിലെ പദസമ്പത്തും ശൈലികളും സാഹിത്യവും ഒക്കെ ആധുനിക തമിഴ് സാഹിത്യത്തില്‍ സമൃദ്ധിയായി ഉപയോഗിക്കുന്നു. ഇന്നു തമിഴ് മാദ്ധ്യമം ആയുള്ള വിദ്യാലയങ്ങളില്‍ ശെന്തമിഴ് പഠനത്തിന്റെ ഭാഗമാണ്. തിരുക്കുറലില്‍ നിന്നും ഒക്കെ ഉള്ള പദ്യ ശകലങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. പക്ഷെ ആധുനിക തമിഴ്, ശെന്തമിഴില്‍ നിന്നു വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ആധുനിക തമിഴ് മാത്രം പഠിക്കുന്ന ഒരാള്‍ക്ക് ശെന്തമിഴ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകള്‍ സംസ്കൃതത്തെ ഉപേക്ഷിക്കാന്‍ വയ്യാത്തതരത്തില്‍ സുലഭമായിത്തന്നെ സംസ്കൃതത്തില്‍ നിന്ന് കടം വാങ്ങിയതിനാല്‍ തനിയെ നില്‍ക്കാന്‍ കഴിയാതായിരിക്കുന്നു. എന്നാല്‍ പൂര്‍ണ്ണവികാസം പ്രാപിച്ച ദ്രാവിഡഭാഷയായ തമിഴിന് സംസ്കൃതത്തെ നിശ്ശേഷം മാറ്റിനിര്‍ത്താമെന്നു മാത്രമല്ല, ആവശ്യമെങ്കില്‍ ഒറ്റക്കു നില്‍ക്കാനും, സംസ്കൃതസഹായമില്ലാതെ തഴച്ചു വളരാനും കഴിയും

—കാഡ്‌വെല്‍

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

തമിഴ് എന്ന പദത്തിന്‍റെ ഉല്‌പത്തിയെപറ്റി എം.ശ്രീനിവാസ അയ്യങ്കാര്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനം ഇപ്രകാരമാണ്‍. “ഇഴ്”(= മധുരം) എന്ന പദത്തിന്‍റെ മുമ്പില്‍ “തം” എന്ന സര്‍വ്വനാമം ചേര്‍ത്തിട്ടാണ്‍ “തമിഴ്” (= മധുരമായത് = മധുരമായ ഭാഷ ഏതോ അത്)എന്ന പദം ഉണ്ടായത് എന്നാണ്‍ പറയപ്പെടുന്നത്.[10].

[തിരുത്തുക] ചരിത്രം

മറ്റുള്ള ദ്രാവിഡ ഭാഷകളെ പോലെ തന്നെ തമിഴിന്റേയും ഉറവിടം അജ്ഞാതമാണ്. പക്ഷെ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നു വ്യത്യസ്തമായി തമിഴ്, സംസ്കൃതത്തിന്റെ സ്വാധീനത്തില്‍ നിന്നു മുക്തമാണ്. ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പ്രാചീനമായ സാഹിത്യം ഉള്ളതും തമിഴിനാണ് (ഹാര്‍ട്ട്, 1975). പക്ഷെ ഈ ഭാഷയുടേയും സാഹിത്യത്തിന്റേയും കാലം കൃത്യമായി നിര്‍ണ്ണയിക്കുക ബുദ്ധിമുട്ടാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലേയും പ്രാചീന തമിഴ് സാഹിത്യം എഴുത്തോലകള്‍ വഴിയും (തുടര്‍ച്ചയായി പകര്‍ത്തിയെഴുതിട്ട്) വായ്‌മൊഴിയുമായാണ് ലഭിച്ചത് എന്നതിനാല്‍ കാലനിര്‍ണ്ണയം ബുദ്ധിമുട്ടാണ്. ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടില്‍ ആണ് ഏറ്റവും പ്രാചീനമായ തമിഴ് സാഹിത്യം ഉണ്ടായത് എന്ന് പുറത്തുനിന്നുള്ള കാലനിര്‍ണ്ണയ രേഖകളും ഭാഷാശാസ്ത്രപരമായ തെളിവുകളും സൂചിപ്പിക്കുന്നു.

ഇന്നും ലഭ്യമായ ഏറ്റവും പ്രാചീനമായ തമിഴ് സാഹിത്യം ക്രിസ്തുവിനു മുന്‍പ് ഏതാണ്ട് 200 BC യില്‍ രചിച്ചു എന്നു കരുതന്നത് പദ്യത്തേയും വ്യാകരണത്തേയും കുറിച്ച് ശെന്തമിഴില്‍ രചിക്കപ്പെട്ടിരിക്കുന്ന ഒരു കൃതിയായ തൊല്‍ക്കാപ്പിയം ആണ്. ഇതിനു പുറമേ നമുക്ക് ഇന്നു ലഭ്യമായ ഏറ്റവും പുരാതനമായ ഉദാഹരണങ്ങള്‍ ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍ പാറകളില്‍ ഒക്കെ ചെയ്ത് വച്ചിരിക്കുന്ന കൊത്തുപണികള്‍ ആണ്. ഇത് ബ്രാഹ്മി ലിപിയില്‍ ആണ് ചെയ്തിരിക്കുന്നത്. ഭാഷാശാസ്ത്രജ്ഞര്‍ തമിഴ് സാഹിത്യത്തേയും ഭാഷയേയും മൂന്നു കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. പ്രാചീനം(500 BC മുതല്‍ 700 AD വരെ), മദ്ധ്യകാലഘട്ടം (700 AD മുതല്‍ 1500 AD വരെ), ആധുനികം (1500 AD മുതല്‍ ഇന്നു വരെ). മദ്ധ്യകാലഘട്ടത്തില്‍ വളരെയധികം സംസ്കൃത വാക്കുകള്‍ തമിഴ് അതിന്റെ പദസമ്പത്തിലേക്കു കടം കൊണ്ടു. പക്ഷെ 20 ആം നൂറ്റാണ്ടില്‍ പരിതിമാര്‍ കലൈഞ്ഞര്‍, മറൈമലൈ അഡിഗല്‍ തുടങ്ങിയ ശുദ്ധ തമിഴ് പ്രസ്ഥാനക്കാര്‍ ഇത്തരം കടം കൊണ്ട വാക്കുകള്‍ ഭാഷയില്‍ നിന്നു നീക്കണം എന്ന അഭിപ്രായക്കാരായിരുന്നു. ഈ ശുദ്ധ തമിഴ് പ്രസ്ഥാനത്തെ തനിന്ത് തമിഴ് ഇയക്കം എന്നാണ് തമിഴില്‍ വിളിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം മൂലം ആധികാരിക പ്രമാണങ്ങളിലും, ശാസ്ത്ര പ്രബന്ധങ്ങളിലും, പൊതു പ്രസംഗങ്ങളിലും ഒക്കെ ഉപയോഗിക്കുന്ന തമിഴില്‍, സംസ്കൃതത്തില്‍ നിന്നു കടം കൊണ്ട വാക്കുകള്‍ വളരെ കുറവാണ്.

[തിരുത്തുക] തരംതിരിവ്

ഇരുള, കൈകടി, ബെട്ട കുറുമ്പ, ഷോലഗ, യെരുകുല എന്നിവ കൂടി അടങ്ങുന്ന തമിഴ് ഭാഷാ കുടുംബത്തിലെ ഒരംഗമാണ് തമിഴ്. തമിഴ്-കന്നഡ ഭാഷകളുടെ ഒരു ഉപവിഭാഗമായ തമിഴ്-കൊഡഗ് ഭാഷകളുടെ ഒരു ഉപവിഭാഗമായ തമിഴ്-മലയാളം ഭാഷകളുടെ ഒരു ഉപവിഭാഗമാണ് മേല്‍പ്പറഞ്ഞ ഭാ‍ഷാ കുടുംബം. ദ്രാവിഡ ഭാഷകളുടെ തെക്കന്‍ ശാഖയില്‍ പെടുന്നവയാണ് തമിഴ്-കന്നഡ ഭാഷകള്‍. തമിഴ്‌നാട് സംസ്ഥാനത്തിന്റെ അയല്‍ സംസ്ഥാനമായ കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന മലയാളം ഭാഷയോടാണ് തമിഴ് ഭാഷയ്ക്ക് ഏറ്റവും സാമ്യം. ഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയ്ക്ക്‌ മലയാളം തമിഴില്‍ നിന്ന് വേര്‍പെട്ടിരുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രപരമായ വിതരണം

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്‌, ശ്രീലങ്കയുടെ വടക്കും, കിഴക്കും, വടക്കുകിഴക്കുമുള്ള പ്രദേശങ്ങള്‍, എന്നിവിടങ്ങളിലെ ഭൂരിഭാഗജനവിഭാഗങ്ങളുടെ പ്രാഥമിക ഭാഷയാണ് തമിഴ് (തമിള്‍ ). ഈ രണ്ട് രാജ്യങ്ങളിലേയും മറ്റു പ്രദേശങ്ങളിലെ ചെറിയ ചില ന്യൂനപക്ഷ ജനവിഭാഗങ്ങളും തമിഴ് സംസാരിക്കാറുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, കേരളം, മഹാരാഷ്‌ട്ര, ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ, ശ്രീലങ്കന്‍ പ്രദേശമായ ഹില്‍ കണ്‍ട്രി തുടങ്ങിയ ഇടങ്ങള്‍ ഇതില്‍ പ്രമുഖമാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും, വിശാലമായ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന മറ്റു പല രാജ്യങ്ങളിലേക്കും വിഭിന്ന ഇന്ത്യന്‍ വംശീയരോടൊപ്പം , തമിഴ് കരാര്‍ തൊഴിലാളികളേയും കൊണ്ടുപോയിരുന്നു. വലിയ ഇന്ത്യന്‍ സമൂഹങ്ങളോടൊപ്പം തന്നെ തമിഴ് ഭാഷയെ അടിസ്ഥാനമാക്കിയ കൂട്ടായ്മകളും ഇങ്ങനെ രൂപം കൊള്ളുകയുണ്ടായി. സിങ്കപ്പൂര്‍, മലേഷ്യ, തെക്കന്‍ ആഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളിലൊക്കെ ഇത്തരം കൂട്ടായ്മകളില്‍ നിന്നും ഉയിര്‍ക്കപ്പെട്ട താരതമ്യേന വലിയ തമിഴ് സമൂഹങ്ങളെ ഇന്നു കാണാന്‍ കഴിയും. ഗയാന, ഫിജി, സുറിനാം, ട്രിനിടാഡ്, ടൊബാഗോ എന്നീ രാജ്യങ്ങളിലും തമിഴ് വംശീയരായ ഒട്ടനവധി ആള്‍ക്കാരുണ്ട്. എന്നാല്‍ തമിഴ് സംസാരിക്കുന്നവരുടെ എണ്ണം അവിടങ്ങളില്‍ താരതമ്യേന കുറവാണ്.

ശ്രീലങ്കന്‍ ആഭ്യന്തര കലാപങ്ങളില്‍ നിന്നുണ്ടായ അഭയാര്‍ത്ഥികള്‍, എഞ്ചിനീയറിംഗ്, വിവര സാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം, എന്നീ മേഖലകളിലെ സാങ്കേതിക വിദഗ്ദര്‍, അക്കാദമിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ സാമ്പത്തിക കാരണങ്ങളാല്‍ കുടിയേറുന്ന പുതിയ കുടിയേറ്റ സംഘങ്ങള്‍ കാനഡ(പ്രത്യേകിച്ച് ടൊറന്റൊ), ഓസ്ട്രേലിയ, അമേരിക്കന്‍ ഐക്യനാടുകള്‍, മിക്കവാറും പടിഞ്ഞാറന്‍ യൂറോപ്യന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ നില നില്ക്കുന്നുണ്ട് .

[തിരുത്തുക] ഔദ്യോഗികാംഗീകാരം

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരിക്കുന്ന 23 ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു തമിഴ്. തമിഴ്‌നാട് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ മൂന്ന് ഔദ്യോഗിക ഭാഷകളിലൊന്നുമാണിത്. ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും തമിഴിന് ഔദ്യോഗികഭാഷയെന്ന നൈയാമിക സാധുതയുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയും തമിഴിനെ അംഗീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ പൗരാണിക ഭാഷകള്‍ക്കു നിയമപരമായ അംഗീകാരം നല്‍കാനുള്ള 2004ലെ ഇന്ത്യാ ഗവണ്‍‌മെന്റിന്റെ പദ്ധതിയനുസരിച്ച് ഏറ്റവുമാദ്യം അംഗീകരിക്കപ്പെട്ട ഭാഷയാണു തമിഴ്. തമിഴ് സംഘടനകളുടെയും പണ്ഡിതന്മാരുടെയും നിരന്തരശ്രമഫലമായാണ് ഈ അംഗീകാരം നേടിയെടുത്തത്. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ തമിഴ് പഠനവിഭാഗം അധ്യക്ഷനായ ജോര്‍ജ് എല്‍. ഹാര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ ഈ പദവിക്കായി വാദിക്കുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ മറ്റേതുഭാഷയേക്കാളും പൗരാണികമായ സാഹിത്യരൂപങ്ങള്‍ തമിഴില്‍ കണ്ടെത്തിയതായി തെളിയിക്കപ്പെട്ടതിനാലാണ് ആദ്യമായി ഈ പട്ടികയില്‍ സ്ഥാനം പിടിക്കാനായത്. 2004 ജൂണ്‍ 6നു ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ഈ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

[തിരുത്തുക] വാമൊഴി, വരമൊഴി അന്തരങ്ങള്‍

നിരവധി പ്രാദേശികരൂപങ്ങള്‍ക്കു പുറമേ തമിഴ് ഭാഷയുടെ പൗരാണിക രൂപമായ ശെന്തമിഴും വാമൊഴി രൂപമായ കൊടുന്തമിഴും തമ്മില്‍ പ്രകടമായ അന്തരം പുലര്‍ത്തുന്നുണ്ട്. പുരാതനകാലം മുതല്‍ ഈ അന്തരം നിലനില്‍ക്കുന്നുണ്ടുതാനും. ഉദാഹരണമായി, പുരാതന കാലങ്ങളില്‍ ക്ഷേത്രമുദ്രകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ പൗരാണിക സാഹിത്യകൃതികളിലെ ഭാഷയില്‍ നിന്നും പലവിധത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇക്കാരണത്താല്‍ ശെന്തമിഴിന്റെ മാതൃകാരൂപം തമിഴ് ഭാഷയുടെ ഏതെങ്കിലും പ്രാദേശിക രൂപത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഗ്രാമ്യരൂപങ്ങളില്‍ വ്യത്യാസമുള്ളപ്പോള്‍തന്നെ തമിഴിന്റെ എഴുത്തുരൂപം ഏതാണ്ടെല്ലാ ദേശങ്ങളിലും സമാനമായിരിക്കുന്നതിന്റെ കാ‍രണവും ഇതുതന്നെയാണ്.

ആധുനിക കാലഘട്ടത്തില്‍ പാഠപുസ്തകങ്ങളും തമിഴ് സാഹിത്യത്തിന്റെ നല്ലൊരു ഭാഗവും പൊതുസംവാദങ്ങളും ശെന്തമിഴാണ് വാമൊഴിയായും വരമൊഴിയായും സ്വീകരിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി പരമ്പരാഗതമായി ശെന്തമിഴ് സ്വീകരിക്കപ്പെട്ടിരുന്ന പലമേഖലകളിലും കൊടുന്തമിഴ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സമകാലിക സിനിമകളും ടെലിവിഷന്‍ പരിപാടികളും റേഡിയോയും മറ്റും ശ്രോതാക്കള്‍ക്കു കൂടുതല്‍ സ്വീകാര്യമാകാന്‍ കൊടുന്തമിഴ് ഉപയോഗിക്കുന്നു.

പല യൂറോപ്യന്‍ ഭാഷകളില്‍നിന്നു ഭിന്നമായി തമിഴിന് ഒരു മാതൃകാ വാമൊഴി രൂപം ഒരിക്കലുമുണ്ടായിട്ടില്ല. ശെന്തമിഴിന്റെ വ്യാകരണ നിയമങ്ങള്‍ ദൈവങ്ങളുടെ സൃഷ്ടിയാണെന്ന വിശ്വാസമാണ് ഇതിനു പ്രധാനകാരണം. ദൈവങ്ങള്‍ സൃഷ്ടിച്ചു നല്‍കിയതിനാല്‍ ശെന്തമിഴാണ് ശരിയായ വാമൊഴിരൂപം എന്നൊരു വിശ്വാസം പരമ്പരാഗതമായി തമിഴരുടെ ഇടയിലുണ്ട്. ഏതായാലും ആധുനിക കാലത്ത് കൊടുന്തമിഴിന്റെ വ്യാപകമായ ഉപയോഗം‌മൂലം അതു തമിഴിന്റെ മാതൃകാ വാമൊഴിരൂപമായി ഏതാണ്ടംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കൊടുന്തമിഴിന്റെ മാതൃകാരൂപം ഏതെങ്കിലും പ്രാദേശികരൂപങ്ങളില്‍ നിന്ന് എന്നതിനേക്കാള്‍ അഭ്യസ്തവിദ്യരായ അബ്രാഹ്മണരുടെ സംസാരഭാഷയില്‍ നിന്നാണ് വേരുകള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും കൊടുന്തമിഴില്‍ തഞ്ചാവൂര്‍, മധുര എന്നീ പ്രാദേശികരൂപങ്ങളുടെ സ്വാധീനം കാണാം. ശ്രീലങ്കന്‍ തമിഴിലാകട്ടെ ജാഫ്നയിലെ ഗ്രാമ്യരൂപത്തിന്റെ സ്വാധീനമാണു കാണുന്നത്.

[തിരുത്തുക] പ്രാദേശിക വകഭേദങ്ങള്‍‍

ഉച്ചാരണത്തില്‍ കാലാകാലങ്ങളായി വന്ന വ്യതിയാനങ്ങളാ‍ണ് തമിഴിന്റെ പ്രാദേശികവകഭേദങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി ഇവിടെ എന്ന വാക്കിന്റെ തമിഴ് രൂപത്തിന് വിവിധ പ്രദേശങ്ങളിലുള്ള ഉച്ചാരണവ്യതിയാനം പരിശോധിക്കാം. പൗരാണിക രൂപമായ ശെന്തമിഴിലെ ഇംഗ് കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ കൊങ്ങ് ഗ്രാമ്യരൂപത്തിലെത്തുമ്പോള്‍ ഇംഗെ ആയിമാറി. തഞ്ചാവൂര്‍ തമിഴില്‍ ഇംഗ, തിരുനെല്‍‌വേലി രൂപത്തില്‍ ഇംഗനേ, രാമനാഥപുരം ഗ്രാമ്യരൂപത്തില്‍ ഇംഗുട്ടു തമിഴ്‌നാടിന്റെ വടക്കന്‍ മേഖലകളില്‍ ഇംഗലെ, ഇംഗടെ, ശ്രീലങ്കയിലെ ജാഫ്നമേഖലയില്‍ ഇംഗൈ എന്നിങ്ങനെയാണ് ഈ വാക്കിന്റെ ഉച്ചാരണം വ്യത്യസ്തമാകുന്നത്.

തമിഴിന്റെ പ്രാദേശികരൂപങ്ങള്‍ പദസമ്പത്തിലും വാക്യാര്‍ത്ഥങ്ങളിലും കാര്യമായ വ്യത്യാസം പുലര്‍ത്തുന്നില്ലെങ്കിലും ചില അപവാദങ്ങള്‍ ഇവിടെയുമുണ്ട്. ശ്രീലങ്കന്‍ തമിഴില്‍ ഇന്ത്യയില്‍ ഉപയോഗത്തിലില്ലാത്ത ഒട്ടേറെ വാക്കുകളുണ്ട്. ചില പദങ്ങളുടെ അര്‍ത്ഥത്തിലും വ്യത്യാസങ്ങളുണ്ട്. പാലക്കാട്ടെ അയ്യര്‍ വിഭാഗം ഉപയോഗിക്കുന്ന തമിഴില്‍ മലയാളത്തില്‍ നിന്നും കടംകൊണ്ട ഒട്ടേറെ വാക്കുകളുണ്ട്. പദവിന്യാസത്തിലും ഉച്ചാരണത്തിലും ഇവിടെ മലയാളത്തിന്റെ പ്രകടമായ സ്വാധീനം കാണാം. തമിഴ്‌നാടിന്റെ മറ്റൊരു അയല്‍‌സംസ്ഥാനമായ കര്‍ണാടകത്തില്‍ നിലവിലുള്ള സംഗെതി, ഹെബ്ബാര്‍, മാണ്ഡ്യം എന്നീ പ്രാദേശിക രൂപങ്ങളിലും ഇപ്രകാരം ഉച്ചാരണത്തിലും വാക്യാര്‍ത്ഥങ്ങളിലും പ്രകടമായ വ്യതിയാനങ്ങളുണ്ട്. കര്‍ണ്ണാടകത്തിലേക്ക് പതിനൊന്നാം നൂറ്റാണ്ടില്‍ കുടിയേറിയ ഹിന്ദുമത വിഭാഗങ്ങളായ അയ്യര്‍, വൈഷ്ണവ സമുദായാംഗങ്ങളാണ് ഈ പ്രാദേശിക രൂപം ഉപയോഗിക്കുന്നത്. ഒന്‍പത്, പത്ത് നൂറ്റാണ്ടുകളില്‍ വൈഷ്ണവരുടെ ഇടയില്‍ അവരുടെ മതാചാരങ്ങള്‍ കൂടുതല്‍ സുവ്യക്തമാക്കാന്‍ ഉപയോഗത്തിലിരുന്ന വൈഷ്ണവ പരിഭാഷൈ എന്ന തമിഴ് രൂപത്തിന്റെ സ്വാധീനമാണ് മുന്‍പുപറഞ്ഞ മൂന്നു ഗ്രാമ്യരൂപങ്ങളിലും നിഴലിക്കുന്നത്.

ദേശങ്ങളും സമുദായങ്ങളുമനുസരിച്ച് തമിഴിന്റെ പ്രാദേശികരൂപങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ സമുദായങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഭാഷാരൂപങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. ജാതീയ വകഭേദങ്ങള്‍ ഏതുദേശത്തായിരുന്നാലും ഉപയോഗിക്കുവാന്‍ ഓരോ സമുദായാംഗങ്ങളും ശ്രദ്ധിക്കുന്നു. അടുത്തകാലത്ത് ജാതി-വിരുദ്ധ പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ ജാതീയമായ ഭാഷാന്തരങ്ങള്‍ കുറഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും ഇത്തരം സ്വാധീനങ്ങള്‍ ഇപ്പോഴും തമിഴില്‍ വ്യാപകമായുണ്ട്. തല്‍ഫലമായി സംസാരഭാഷയില്‍ നിന്നും ഒരാളുടെ ജാതി തിരിച്ചറിയാനും സാധിച്ചേക്കും.

ഭാഷാശാസ്ത്ര പ്രസിദ്ധീകരണമായ എത്‌നോലോഗിന്റെ പട്ടികപ്രകാരം ആദി ദ്രാവിഡ, അയ്യര്‍, അയ്യങ്കാര്‍, അരവ, ബര്‍ഗണ്ടി, കസുവ, കൊങ്കാര്‍, കൊറവ, കൊര്‍ച്ചി, മദ്രാസി, പരികല, പട്ടപു ഭാഷ, ശ്രീലങ്കന്‍, മലയ, ബര്‍മ്മ, ദക്ഷിണാഫ്രിക്കന്‍, തിഗളു, ഹരിജന്‍, സംഗെതി, ഹെബ്ബാര്‍, തിരുനെല്‍‌വേലി, തമിഴ് മുസ്ലിം, മദുര എന്നിവയാണ് തമിഴിന്റെ പ്രാദേശികരൂപങ്ങള്‍. മലയാളത്തിന്റെ സ്വാധീനമുള്ള കൊങ്ങ്, കുമരി എന്നീ വകഭേദങ്ങളും പല ഭാഷാശാസ്ത്രജ്ഞരും പരിഗണിക്കുന്നുണ്ട്. പ്രാദേശികരൂപമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ സംസാരിക്കപ്പെടുന്ന തമിഴില്‍ ഇംഗ്ലീഷിന്റെ പ്രകടമായ സ്വാധീനം കാണാം. മദ്രാസ് ഭാഷൈ എന്നും ചെന്നൈ തമിഴ് അറിയപ്പെടുന്നു.

[തിരുത്തുക] ലിപി

മുഖ്യ ലേഖനം: തമിഴ് ലിപി
തമിഴ് ലിപിയുടെ ചരിത്രം

തമിഴ്, സ്വരത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ഭാഷയാണ്. സംസാരഭാഷയിലെ കൂട്ടിക്കുറയ്ക്കലുകള്‍ക്കും പ്രാസത്തിനും ഈ ഭാഷയില്‍ വ്യക്തമായ നിര്‍വ്വചനങ്ങള്‍ ഉണ്ട്.

വര്‍ത്തമാനകാല തമിഴ് ലിപി അശോകചക്രവര്‍ത്തിയുടെ കാലഘട്ടത്തിലെ ബ്രാഹ്മി ലിപിയില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് വിശ്വസിക്കപ്പെടുന്നു. പില്‍ക്കാലത്ത് ബ്രാഹ്മിയില്‍ നിന്നും രൂപപെട്ട, തെക്കന്‍ രൂപാന്തരമായ ഗ്രന്ഥ എന്ന ലിപി തമിഴ്, സംസ്കൃത കൃതികളില്‍ ഉപയോഗിച്ചിരുന്നു. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്ക്ക് വെട്ടെഴുത്ത് (വെട്ടിയ അക്ഷരങ്ങള്‍ എന്ന അര്‍ത്ഥത്തില്‍) എന്ന പേരില്‍ പുതിയൊരു ലിപി രൂപപ്പെടുകയുണ്ടായി. കല്ലില്‍ ഭാഷ കൊത്തുന്നത് എളുപ്പമാക്കുകയായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇതിനെ ചിലര്‍ വട്ടെഴുത്ത് (വളഞ്ഞ വരികളാലുള്ള എഴുത്ത്) എന്നും വിളിച്ചു.

അക്ഷരങ്ങളുടെ മുകളില്‍ ഇടുന്ന കുത്ത്(പുള്ളി) തൊല്‍ക്കാപ്പിയം എന്ന പേരില്‍ തമിഴ് വ്യാകരണത്തില്‍ പ്രതിപാദിച്ചിരിക്കുന്നു, ഇത് സ്വരങ്ങളേയും വ്യഞ്ജനങ്ങളേയും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നു.

അച്ചടി വിപ്ലവത്തിന്റെ കാലഘട്ടത്തില്‍, വ്യഞ്ജനാക്ഷരങ്ങള്‍ക്കിരുവശത്തും സ്വരാക്ഷരങ്ങള്‍ ചേര്‍ക്കുക മുതലായ മാറ്റങ്ങള്‍ വീരമാമുനിവര്‍ നടത്തി. 1935 കാലഘട്ടത്തില്‍ തമിഴ് ഭാഷയുടെ അച്ചടി കൂടുതല്‍ ആയാസരഹിതമാക്കാന്‍ പെരിയാര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. ഈ നിര്‍ദ്ദേശങ്ങളില്‍ ചിലത് 1975-ല്‍ എം.ജി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭാഷയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

തമിഴ് ലിപിയുടെ രൂപീകരണ കാലയളവില്‍, പല സംസ്കൃത വാക്കുകളും കടമെടുക്കപ്പെട്ടിരുന്നു. ഈ വാക്കുകളുടെ എഴുത്തിനായി ഗ്രന്ഥ ലിപി നിലനിര്‍ത്തപ്പെട്ടു. എന്നാല്‍ തമിഴിലേയ്ക്ക് കടമെടുക്കപ്പെട്ട ഈ വാക്കുകളുടെ ഉപയോഗം, വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട തൊല്‍ക്കാപ്പിയത്തിന്റെ നിയമങ്ങള്‍ നിരത്തി ശുദ്ധത്വ വാദികള്‍ എതിര്‍ക്കുന്നു.

[തിരുത്തുക] ഉച്ചാരണം

[തിരുത്തുക] സ്വരാക്ഷരങ്ങള്‍

തമിഴില്‍ സ്വരാക്ഷരങ്ങളെ ഉയിരെഴുത്ത് (ഉയിര്‍ - ജീവന്‍, എഴുത്ത് - അക്ഷരം) എന്ന് പറയപ്പെടുന്നു. സ്വരാക്ഷരങ്ങളെ, ഹൃസ്വവും ദീര്‍ഘവും എന്ന് തരംതിരിച്ചിരിക്കുന്നു.

ദീര്‍ഘ ഉച്ചാരണമുള്ള സ്വരങ്ങളെ നെടിലെഴുത്ത് എന്നും, ഹൃസ്വ സ്വരങ്ങളെ കുറിലെഴുത്ത് എന്നും പറയുന്നു. കലര്‍പ്പ് സ്വരങ്ങള്‍ സ്വരങ്ങളുടെ ഒന്നര മടങ്ങ് ദൈര്‍ഘ്യം കൂടിയവയാണ്. കലര്‍പ്പ് ഉള്ളതാണെങ്കിലും, അവയെയും സ്വരങ്ങളുടെ കൂട്ടത്തില്‍ തന്നെ കണക്കാക്കുന്നു.

തമിഴില്‍ ഉപയോഗിക്കുന്ന കലര്‍പ്പ് സ്വരങ്ങള്‍- ഐ, ഔ എന്നിവയാണ്. ഇവ പ്രധാനമായും കടമെടുക്കപ്പെട്ട വാക്കുകളിലാണ് കൂടുതലായി കണ്ട് വരുന്നത്.

[തിരുത്തുക] വ്യാകരണം

തമിഴ് ഭാഷയില്‍ ലഭ്യമാ‍യ ഏറ്റവും പുരാതനമായ വ്യാകരണഗ്രന്ഥമായ തൊള്‍ക്കാപ്പിയം തമിഴിലെ വ്യാകരണനിയമങ്ങള്‍ വിശദമായി പ്രതിപാദിയ്ക്കുന്നു. തൊള്‍ക്കാപ്പിയത്തിന്‌ ഒരു വ്യാഖ്യാനവും വിശദീകരണവും ചില കൂട്ടിച്ചേര്‍ക്കലുകളും പതിമൂന്നാം നൂറ്റാണ്ടിലെ Naṉṉūl നടന്നിരുന്നു. ആധുനിക തമിഴ് വ്യാകരണം മിക്കവാറും ഈ പതിമൂന്നാം നൂറ്റാണ്ടിലെ വ്യാകരണനിയമങ്ങള്‍ അനുസരിച്ചാണ്. പരമ്പരാഗത തമിഴ് വ്യാകരണത്തിന് അഞ്ച് ഭാഗങ്ങളുണ്ട്‌ - eḻuttu, കൊല്‍, പൊരുള്‍, യപ്പ്‌, aṇi. ഇതില്‍ അവസാനത്തെ രണ്ടെണ്ണം കാവ്യങ്ങളിലാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.

മറ്റു ദ്രാവിഡ ഭാഷകളെപ്പോലെ തന്നെ തമിഴിലും വാക്കുകള്‍ കൂടിച്ചേര്‍ന്ന്‌ മറ്റു വാക്കുകള്‍ ഉണ്ടാവുന്നതും ഒരു വാക്ക് അതിന്റെ ഘടകങ്ങളായി പിരിയുന്നതും സാധാരണയാണ്. ഭാഷാശാസ്ത്രപരമായ ഒരു മൂലരൂപത്തില്‍ ഒന്നോ അതിലധികമോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയവയാണ് മിക്ക തമിഴ് വാക്കുകളും. മേല്‍പ്രസ്താവിച്ച കൂട്ടിച്ചേര്‍ക്കലുകള്‍ മിക്കവാറും വാക്കിനവസാനമാണ് ചേര്‍ക്കാറ്.

[തിരുത്തുക] തമിഴ് സംസാരം

  • நான் (നാന്‍) -ഞാന്‍
  • நீ (നീ) - നീ
  • நீங்கள் (നീങ്കള്‍) - നിങ്ങള്‍ (മര്യദ)
  • என்னுடைய (എന്നുടയ)- എന്‍റെ
  • அவளுடையது (അവളുടയതു)- അവളുടെ
  • பெயர் (പെയര്‍)- പേര്
  • நகரம் (നഗരം)- നഗരം
  • இல்லை (ഇല്ലൈ) - ഇല്ല, അല്ല
  • சிறுவன் സിറുവന്‍ - ആണ്‍കുട്ടി
  • சிறுமி (സിറുമി) - പെണ്‍കുട്ടി
  • ஆண் (ആണ്‍)- ആണ്
  • பெண் (പെണ്‍)- പെണ്ണ്
  • கிணறு (കിണറു)- കിണര്‍
  • பாலம் (പാലം)- പാലം
  • நாய் (നായ്)- നായ/പട്ടി
  • பூனை (പൂനൈ) - പൂച്ച
  • பசு പശു(மாடு(മാടു) - പശു
  • கை കൈ- കൈ
  • கால் കാല്‍- കാല്‍
  • முடி മുടി(மயிர் (മയിര്‍)) - മുടി
  • மலையாளம் கொஞ்சம் கொஞ்சம் தெரியும் (മലൈയാളം കൊഞ്ചം കൊഞ്ചം തെരിയും)- മലയാളം കുറച്ചു കുറച്ച് അറിയും
  • மலையாளம் புரியும் (മലയാളം പുരിയും)- മലയാളം മനസ്സിലാവും
  • ஸம்ஸாரம் (സംസാരം)-ഭാര്യ

[തിരുത്തുക] പദസമ്പത്ത്

ഇതും കാണുക: വിക്‍ഷ്ണറിയിലെ തമിഴ് വാക്കുകളുടെ പട്ടികയും തമിഴില്‍ ഉത്ഭവിച്ച വാക്കുകളുടെ പട്ടികയും

പഴയ തമിഴ് പദാവലിയിലുള്ള വാക്കുകള്‍ തന്നെ ഇപ്പോഴത്തെ തമിഴ് പദാവലിയിലും ഉള്ളത്. ഈ കാരണം കൊണ്ടും പഴയ തമിഴിലുള്ള തിരുക്കുറല്‍ പോലുള്ള വാക്കുകള്‍ പഠിക്കാനുള്ള ഊന്നലും കാരണം പഴയ തമിഴും പുതിയ തലമുറയ്ക്ക് എളുപ്പം ഗ്രഹിക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ തമിഴില്‍ ഒരുപാട് പ്രാക്രിതവും(Prakrit) സംസ്കൃതവും വാക്കുകള്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടിട്ടുണ്ട്. എന്നാല്‍ മറ്റു ദ്രവീഡിയന്‍ ഭാഷകളില്‍ പോലെയല്ലാതെ, തമിഴില്‍ ഈ വാക്കുകള്‍ മുഖ്യമായും മതപരമായ വാക്കുകളിലും abstract noun-ഇലും ഒതുങ്ങുന്നു.

സംസ്കൃതം കൂടാതെ, പേര്‍ഷ്യനില്‍ നിന്നും അറബിയില്‍ നിന്നും ചില വാക്കുകള്‍ തമിഴില്‍ വന്നിട്ടുള്ളത് പുരാതന കാലത്ത് അവരുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നത് കാണിക്കുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ആംഗലേയ വാക്കുകളും ധാരാളമായി തമിഴില്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. പുതിയ പല സാങ്കേതിക പദങ്ങളും തമിഴില്‍ അതിന്റെ യഥാര്‍ത്ഥ ആംഗലേയ വാക്കുകള്‍ തന്നെയാണ് ഉപയോഗിച്ചുവരുന്നത്, ഇവ മാറ്റി തനി തമിഴ് വാക്കുകള്‍ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും. വ്യക്തികളും, ശ്രീലങ്കന്‍ ഭരണകൂടം, തമിഴ് വെര്‍ച്വല്‍ യൂണിവേര്‍സിറ്റി, അണ്ണാമലൈ യൂണിവേര്‍സിറ്റി എന്നിവയെപ്പോലെയുള്ള സ്ഥാപനങ്ങളും ചേര്‍ന്ന് തമിഴിനുവേണ്ടി സാങ്കേതിക പദങ്ങളുടെ നിഘണ്ടു പുറത്തിറക്കുകയുണ്ടായി. കോളനി വാഴ്ചക്കാലത്ത് പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും ഡച്ച് ഭാഷയില്‍ നിന്നും ഒരുപാടു വാക്കുകള്‍ തമിഴ് സംസാരഭാഷയിലും എഴുത്ത്ഭാഷയിലും കടന്ന് വരുകയുമുണ്ടായിട്ടുണ്ട്.

തമിഴിലെ വാക്കുകള്‍ മറ്റ് ഭാഷയില്‍ വരികയും ചെയ്തിട്ടുണ്ട്. ആംഗലേയത്തില്‍ കടന്നുവന്ന ഏറ്റവും പ്രചാരമുള്ള വാക്കുകള്‍ ഇവയാണ്. ചുരുട്ട് (cheroot), മാങ്ഗോ(mango), മൊലിഗറ്റോനി (mulligatawny - കുരുമുളക് വെള്ളം എന്നര്‍ത്ഥം വരുന്ന മിലക്ക് തണ്ണി എന്ന വാക്കില്‍ നിന്ന്), കാറ്റമരന്‍ (catamaran - കൂട്ടിക്കെട്ടിയ മരത്തടികള്‍ എന്നര്‍ത്ഥം വരുന്ന കാട്ടു മരം, கட்டு மரம் എന്ന വാക്കില്‍ നിന്ന്). ഇതേപോലെ തമിഴ് ഭാഷ ദക്ഷിണേഷ്യന്‍ ഭാഷകള്‍ക്കും ദക്ഷിണ-കിഴക്ക് ഏഷ്യന്‍ ഭാഷകള്‍ക്കും സിംഹള, മലയ്, ഇന്തോനേഷ്യന്‍ എന്നീ ഭാഷകള്‍ക്കും വാക്കുകള്‍ സംഭാവന ചെയ്തിട്ടുണ്ട്.

[തിരുത്തുക] ഉദാഹരണങ്ങള്‍

ഒരു ചെറിയ തമിഴ് ഖണ്ഡികയും അതിന്റെ മലയാളം ‍പകര്‍പ്പെഴുത്തും:

ஆசிரியர் வகுப்பறையுள் நுழைந்தார்.
அவர் உள்ளே நுழைந்தவுடன் மாணவர்கள் எழுந்தனர்.
வளவன் மட்டும் தன் அருகில் நின்றுகொண்டிருந்த மாணவி கனிமொழியுடன் பேசிக் கொண்டிருந்தான்.
நான் அவனை எச்சரித்தேன்.
ആസിറിയര്‍ വകുപ്പറൈയുള്‍‍ നുഴൈന്താര്‍. അവര്‍ ഉള്ളേ നുഴൈന്തവുടന്‍ മാണവര്‍കള്‍‍ എഴുന്തനര്‍. വളവന്‍ മട്ടും തന്‍ അരുകില്‍ നിന്രുകൊണ്ടിരുന്ത മാണവി കനിമൊഴിയുടന്‍ പേസിക് കൊണ്ടിരുന്താന്‍. നാന്‍ അവനൈ എച്ചറിത്തേന്‍.

ഇതിന്റെ മലയാളം പരിഭാഷ:

ഗുരുനാഥന്‍ ക്ലാസ്സ്  മുറിയില്‍ പ്രവേശിച്ചു.
അദ്ദേഹം വന്നയുടന്‍ വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റു.
വളവന്‍ തന്റെ അരികില്‍ നിന്നിരുന്ന കനിമൊഴിയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.
ഞാന്‍ അവന് താക്കീത് കൊടുത്തു.

കുറിപ്പുകള്‍:

  1. തമിഴില്‍ വ്യാകരണം ഇല്ല. മുകളില്‍ കൊടുത്തിരിക്കുന്നത് പരിഭാഷയുടെ വെറും ഒരു artefact മാത്രം.
  2. വളവനെ എന്തിന് താക്കിത് നല്‍കി എന്ന് മനസ്സിലാക്കാന്‍ ഏഷ്യന്‍ സാമൂഹിക മര്യാദകള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ബഹുമാന്യരായ ഒരാള്‍ (ഇവിടെ ഗുരുനാഥന്‍)വരുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റിക്കുന്നത് മര്യാദകേടാണെന്നാണ് വയ്പ്പ്. ഇത് അവര്‍ക്ക് ഒരു അധിക്ഷേപമായി തോന്നിയേക്കാം.
വാക്ക്(romanised) പരിഭാഷ Morphemes Part of speech Person, Gender, Tense Case Number Remarks
ആസിറിയര്‍ അദ്ധ്യാപകന്‍ ആസിറിയര്‍ നാമം n/a, gender-neutral, n/a Nominative honorific plural indicated by suffix ar ആസിറിയൈ എന്ന സ്ത്രീലിംഗവും ഉപയോഗിക്കാം; ശരിയായ പുല്ലിംഗമായ ആസിറിയന്‍ എന്നത്, അദ്ധ്യാപകന് ബഹുമാനം കൊടുക്കേണ്ടതിനാല്‍ വളരെ വിരളമായേ ഉപയോഗിക്കാറുള്ളൂ.
വകുപ്പറൈയുള്‍ ക്ലാസ്സ് മുറിയ്കകത്ത് വകുപ്പ് + അറൈ + ഉള്‍ ക്രിയാവിശേഷണം n/a Locative n/a തമിഴിലുള്ള സന്ധി (puṇarci എന്ന് തമിഴ്) നിയമങ്ങള്‍ കാരണം കൂട്ടക്ഷരങ്ങളില്‍ ചില മാറ്റങ്ങള്‍ വേണ്ടി വരും (ഉദാഹരണത്തിന് ഇവിടെ യ്‌ എന്നത് കൂടുതലായി വരുന്നു.)
നുഴൈന്താര്‍ പ്രവേശിച്ചു നുഴൈന്താര്‍ ക്രിയ third, gender-neutral, past honorific plural ബഹുമാനം കൊടുക്കേണ്ട അവസരങ്ങളില്‍, നുഴൈന്താന്‍ എന്ന പുല്ലിംഗത്തിനും നുഴൈന്താള്‍ എന്ന സ്ത്രീലിംഗത്തിനും പകരം നുഴൈന്താര്‍ എന്ന ഒറ്റ വാക്കുപയോഗിക്കുന്നു
അവര്‍ അയാള്‍ അവര്‍ സര്‍വ്വനാമം third, gender-neutral, n/a Nominative honorific plural indicated by suffix ar ബഹുമാനം കൊടുക്കേണ്ട അവസരങ്ങളില്‍ പുല്ലിംഗമായ അവന്‍ എന്നതും സ്ത്രീലിംഗമായ അവള്‍ എന്നതും ഉപയോഗിക്കാറില്ല
ഉള്ളേ അകത്ത് ഉള്ളേ സര്‍വ്വനാമം n/a n/a
നുഴൈന്തവുടന്‍ പ്രവേശിച്ച ഉടനേ നുഴൈന്ത + ഉടന്‍ സര്‍വ്വനാമം n/a n/a സന്ധി നിയമങ്ങള്‍ പ്രകാരം എന്ന പദം ആദ്യ പദത്തിന്റെ അന്ത്യത്തിലുള്ള സ്വരാക്ഷരത്തിനും രണ്ടാം പദത്തിന്റെ തുടക്കത്തിലുള്ള എന്നയക്ഷരത്തിനും ഇടയില്‍ എന്ന് ചേര്‍ക്കണം.
മാണവര്‍കള്‍ വിദ്യാര്‍ത്ഥികള്‍ മാണവര്‍കള്‍ collective noun n/a, masculine, often used with gender-neutral connotation, n/a Nominative plural indicated by suffix kaL
എഴുന്തനര്‍ എഴുന്നേറ്റു എഴുന്തനര്‍ ക്രിയ third, gender-neutral, past plural
വളവന്‍ വളവന്‍ (പേര്) വളവന്‍ Proper noun n/a, masculine, usually indicated by suffix an, n/a Nominative singular
മട്ടും മാത്രം മട്ടും adjective n/a n/a
താന്‍ his (self) own താന്‍ സര്‍വ്വനാമം n/a, gender-neutral, n/a singular
അരുകില്‍ അരികില്‍ അരുക് + ഇല്‍ ക്രിയാവിശേഷണം n/a Locative n/a The postposition il indicates the locative case
നിന്രു കൊണ്ട്രിരുന്ത നിന്നുകൊണ്ടിരുന്ന നിന്രു + കൊണ്ടു + ഇരുന്ത ക്രിയാവിശേഷണം n/a n/a ഈ ക്രിയ അവസാനം ഉള്ള കാരണം ഒരു ക്രിയാവിശേഷണം ആയി.
മാണാവി വിദ്യാര്‍ത്ഥി മാണവി സര്‍വ്വനാമം n/a, feminine, n/a singular
കനിമൊഴിയുടന്‍ കനിമൊഴിയുടെ കൂടെ കനിമൊഴി + ഉടന്‍ ക്രിയാവിശേഷണം n/a Comitative n/a കനിമൊഴി എന്ന വാക്കിന് മധുരമുള്ള ഭാഷ എന്നാണര്‍ത്ഥം
പേസിക്കൊണ്ടി
രുന്താന്‍
സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു പേസി + കൊണ്ട് +ഇരുന്താന്‍ ക്രിയ third, masculine, past continuous singular കൊണ്ട് എന്ന വാക്ക് വരുന്നത് കാരണം ചെയ്ത്കൊണ്ടിരുന്നു എന്ന അര്‍ത്ഥം വരുന്നു.
നാന്‍ ഞാന്‍ നാന്‍ സര്‍വ്വനാമം first person, gender-neutral, n/a Nominative singular
അവനൈ അവനെ അവനൈ സര്‍വ്വനാമം third, masculine, n/a Accusative singular the postposition ai indicates accusative case
എച്ചരിതേന്‍ താക്കീത് നല്‍കി എച്ചരിതേന്‍ ക്രിയ first, indicated by suffix En, gender-neutral, past singular, plural would be indicated by substituting En with Om

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ആധാര പ്രമാണങ്ങള്‍

[തിരുത്തുക] പുതിയത്

  • Kāṅkēyar (1840). Uriccol nikaṇṭurai. Putuvai, Kuveṟaṉmā Accukkūṭam.
  • ലേമാന്‍, തോമസ്സ് (1989). ആധുനിക തമിഴിന്റെ വ്യാകരണം. പോണ്ടിച്ചേരി, പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിംഗ്യുസ്റ്റിക്സ് ആന്റ് കള്‍ച്ചര്‍.
  • മഹാദേവന്‍, Iravatham (2003). പുരാതനകാലം തൊട്ട് ആറാം നൂറ്റാണ്ട് വരെയുള്ള തമിഴ് എഴുത്തുകള്‍ (Epigraphy). കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റി പ്രസ്സ്. ISBN 0-674-01227-5.
  • നടരാജന്‍, T. (1977), The language of Sangam literature and Tolkāppiyam. മധുരൈ, മധുരൈ പബ്ലിഷിങ്ങ് ഹൌസ്.
  • ഹാര്‍ട്ട്, ജോര്‍ജ്ജ് L. (1975), പുരാതന തമിഴിലെ കവിതകള്‍ : അവയുടെ ചുറ്റുപാടുകളും സംസ്കൃത ബന്ധങ്ങളും. യൂണിവേര്‍സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രസ്സ്, ബെര്‍ക്കലെ. ISBN 0-520-02672-1.
  • പോപ്പ്, GU (1862). തമിഴ് വ്യാകരണത്തിന്റെ ആദ്യ പ്രശ്നോത്തരി: Ilakkaṇa viṉaviṭai - mutaṟputtakam. മദ്രാസ്, പബ്ലിക്ക് ഇന്‍സ്റ്റ്രക്ഷന്‍ പ്രസ്സ്.
  • പോപ്പ്, GU (1868). ഒരു തമിഴ് കൈപുസ്തകം, അല്ലെങ്കില്‍, ആ ഭാഷയിലെ മുഴുവന്‍ പ്രയോഗങ്ങളുടേയും ആമുഖം. (3rd ed.). മദ്രാസ്, ഹിഗ്ഗിന്‍ബോതം & Co.
  • രാജം, VS (1992). ശാസ്ത്രീയ തമിഴ് കവിതകളുടെ വ്യാകരണത്തിനൊരു സൂചിക. ഫിലാഡെല്‍ഫിയ, ദ അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി. ISBN 0-87169-199-X.
  • ഷിഫ്മാന്‍ (Schiffman), ഹാരോള്‍ഡ് F. (1998). "ക്രമീകരണം അല്ലെങ്കില്‍ പുനക്രമീകരണം: നിലവാരമുള്ള തമിഴ് സംസാരഭാഷയെ സംബന്ധിച്ചത്". സമൂഹത്തിലെ ഭാഷ 27, 359–385.
  • ഷിഫ്മാന്‍ (Schiffman), ഹാരോള്‍ഡ് F. (1999). തമിഴ് സംസാരഭാഷയുടെ പ്രശ്നോത്തരി. കേംബ്രിഡ്ന്ജ്, കേംബ്രിഡ്ജ് യൂണിവേര്‍സിറ്റി പ്രസ്സ്. ISBN 0-521-64074-1.
  • അഷര്‍, റോണ്‍, E. അണ്ണാമലൈ(2002) തമിഴ് വാമൊഴി: തുടക്കക്കാര്‍ക്ക് ഒരു മുഴുവന്‍ പഠനസഹായി റൌട്ട്‌ലെഡ്ജ്. ISBN 0-415-18788-5

[തിരുത്തുക] പഴയത്

  • Pavaṇanti Muṉivar, Naṉṉūl Mūlamum Viruttiyuraiyum, (A. Tāmōtaraṉ; ed., 1999), International Institute of Tamil Studies, Chennai.
  • Pavaṇanti, Naṉṉūl mūlamum Kūḻaṅkaittampirāṉ uraiyum (A. Tāmōtaraṉ ed., 1980). Wiesbaden, Franz Steiner Verlag.
  • Taṇṭiyāciriyar, Taṇṭiyāciriyar iyaṟṟiya taṇṭiyalaṅkāram: Cuppiramaṇiya Tēcikar uraiyuṭaṉ. (Ku. Mutturācaṉ ed., 1994). Tarmapuri, Vacanta Celvi Patippakam.
  • Tolkāppiyar, Tolkāppiyam Iḷampūraṇar uraiyuṭaṉ (1967 reprint). Ceṉṉai, TTSS.

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 Gordon, Raymond G., Jr. (ed.), 2005. Ethnologue: Languages of the World, Fifteenth edition. Dallas, Tex.: SIL International.
  2. 2.0 2.1 Top 30 Languages by Number of Native Speakers: sourced from Ethnologue: Languages of the World, 15th ed. (2005). Vistawide - World Languages & Cultures. ശേഖരിച്ചത് 2007-04-03.
  3. Languages Spoken by More Than 10 Million People. MSN Encarta. ശേഖരിച്ചത് 2007-04-02.
  4. George Weber (December 1987). "Top Languages" (pdf). Language Today 2: 87–99. Retrieved on 2007-04-02. 
  5. Official languages. UNESCO. ശേഖരിച്ചത് 2007-05-10.
  6. Official languages of Tamilnadu. Tamilnadu Government. ശേഖരിച്ചത് 2007-05-01.
  7. Official languages of Srilanka. State department, US. ശേഖരിച്ചത് 2007-05-01.
  8. Official languages and national language. Constitution of the Republic of Singapore. Government of Singapore. ശേഖരിച്ചത് 2008-04-22.
  9. http://www.ethnologue.com/show_language.asp?code=tam
  10. പി.കെ. ഗോപാലകൃഷ്ണന്‍ രചിച്ച “കേരളത്തിന്‍റെ സാംസ്കാരികചരിത്രം”-രണ്ടാം അദ്ധ്യായം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] പൊതുവായത്

[തിരുത്തുക] ഓണ്‍ലൈന്‍ ആയി പഠിക്കാന്‍

Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം