തുളു ഭാഷ
| തുളു ತುಳು ಬಾಸೆ |
||||
|---|---|---|---|---|
| തുളു ലിപിയുടെ മാതൃക: | ||||
| സംസാരിക്കുന്നത് : | ഇന്ത്യ | |||
| പ്രദേശം: | കർണാടകയുടെ തെക്കൻ തീരങ്ങളും, വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളും(ചരിത്രപരമായി തുളു നാട് എന്നറിയപ്പെടുന്നു) | |||
| ആകെ സംസാരിക്കുന്നവർ: | 1,949,000 (1997 survey)[1] | |||
| ഭാഷാകുടുംബം: | തെക്കൻ ദ്രാവിഡ ഭാഷ തുളു |
|||
| ലിപിയെഴുത്ത് ശൈലി: | തുളു ലിപി (മൗലികമായി) കന്നട ലിപി (ഇപ്പോൾ) |
|||
| ഭാഷാ കോഡുകൾ | ||||
| ISO 639-1: | none | |||
| ISO 639-2: | dra | |||
| ISO 639-3: | tcy | |||
|
|
||||
|
||||
ഇരുപത് ലക്ഷത്തിൽ കുറവ് ജനങ്ങൾ മാത്രം സംസാരിക്കുന്ന ഒരു ഭാരതീയ ദ്രാവിഡഭാഷയാണ് തുളു ഭാഷ (
അഥവാ ತುಳು ಬಾಸೆ, തുളു ബാസെ)[2]
2001ലെ സെൻസസ് പ്രകാരം ഭാരതത്തിൽ 1.72മില്യൻ ആളുകൾ തുളു മാതൃഭാഷയായി സംസാരിക്കുന്നു[3]. 1991 ലെ സെൻസസിൽ നിന്നും തുളു മാതൃഭാഷയായി സംസാരിക്കുന്നവരിൽ 10 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.[4] 2009ലെ ഒരു കണക്ക് പ്രകാരം മൂന്നുമുതൽ അഞ്ചുവരെ മില്യൻ ആളുകൾ തദ്ദേശീയമായി തുളു സംസാരിക്കുന്നു.[5]
തുളു സംസാരിക്കുന്ന ജനവിഭാഗത്തെ തുളുവ എന്ന് വിളിക്കുന്നു. കർണാടക സംസ്ഥാനത്തിലെ തെക്കൻ ജില്ലകളായ ദക്ഷിണ കന്നട,ഉഡുപ്പി എന്നീ ജില്ലകളിലാണ് തുളു സംസാരിക്കുന്നവർ കൂടുതലായി വസിക്കുന്നത്.കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലും ഈ ഭാഷ സംസാരിക്കുന്നവർ ഉണ്ട്. തുളു ഭാഷസംസാരിക്കുന്നവർ ഉൾപ്പെടുന്ന പ്രദേശം പരമ്പരാഗതമായി തുളുനാട് എന്ന് അറിയപ്പെടുന്നു.
ഉള്ളടക്കം |
ഭാഷാവൃക്ഷം [തിരുത്തുക]
ഇന്ത്യയിലെ ഔദ്യോഗിക ഭാഷകൾ കടുപ്പിച്ച എഴുത്തായി നൽകിയിരിക്കുന്നു.
| ദ്രാവിഡഭാഷകൾ |
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദക്ഷിണഭാരതീയഭാഷകളുടെ ഭാഷാവൃക്ഷത്തിൽ തുളു ശാഖ പ്രാരംഭത്തിൽത്തന്നെ രൂപപ്പെട്ടിരിക്കുന്നതായി കാണാം. തുളു ദ്രാവിഡ ഭാഷകളിൽ പ്രാചീനതമമായ ഒന്നാണ്.
കാസർഗോഡ് തുളു [തിരുത്തുക]
കാസർഗോഡ് താലൂക്കിൽ സംസാരിക്കപ്പെടുന്ന തുളു ഭാഷ കാസർഗോഡ് തുളു എന്നറിയപ്പെടുന്നു. ഇവിടെ സംസാരിക്കപ്പെടുന്ന തുളുവിൽ മലയാളത്തിന്റെ കലർപ്പുണ്ട്.[6]
കന്നടയുടെ ആധിപത്യം [തിരുത്തുക]
കന്നട ഭാഷയുടെ ക്രമേണയുള്ള സാംസ്കാരിക ആധിപത്യം തുളു ഭാഷയുടെ നിലനില്പിനും തുളുനാടിന്റെ സാംസ്കാരികത്തനിമയ്ക്കും ഭീഷണിയായിരിക്കുകയാണ്.
ലിപി [തിരുത്തുക]
തുളു യഥാർഥത്തിൽ എഴുതുന്നത് തുളു ലിപി ഉപയോഗിച്ചാൺ. ഗ്രന്ഥ ലിപിയിൽ നിന്നാൺ തുളു ലിപിയുടെ ഉൽഭവം. മലയാളം ലിപിയുമായി തുളു ലിപിക്ക് സാദൃശ്യം ഉണ്ട്. 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുളു ലിപിയുടെ അപചയം ആരംഭിച്ചു. തുളു ലിപിക്കു പകരം തുളു എഴുതുന്നതിനായി കന്നട ലിപി ഉപയോഗിച്ചുതുടങ്ങി. ജർമൻ മിഷനറിമാർ മംഗലാപുരത്ത് സ്ഥാപിച്ച മുദ്രണാലയങ്ങളിൽ തുളു അച്ചടിക്കുന്നതിനായി കന്നട ലിപി ഉപയോഗിച്ചുതുടങ്ങിയതാൺ തുളു ലിപിയുടെ അപചയത്തിൻ പ്രധാന കാരണമായി മാറിയത്. തുളു ഭാഷ ഉപയോഗിക്കുന്നവരിൽ മിക്കവരും കന്നട-തുളു ദ്വിഭാഷികൾ ആയിരുന്നതും കന്നട ലിപിയുടെ ആധിപത്യത്തിൻ കാരണമായി. ഇപ്പോൾ കന്നട ലിപിയാൺ തുളു ഭാഷയുടെ അംഗീകൃത ലിപി. എന്നാൽ തുളു സാഹിത്യകാരന്മാരും തുളു ഭാഷാ ശാസ്ത്രജ്ഞന്മാരും തുളു കന്നട ലിപിയിൽ എഴുതുന്നതിനെ എതിർക്കുകയും യഥാർഥ തുളു ലിപി പുനരുജ്ജീവിപ്പിക്ക്ന്നതിനുവേണ്ടി വാദിക്കുകയും ചെയ്യ്ന്നു.[7]
അവലംബം [തിരുത്തുക]
- ↑ http://www.ethnologue.com/show_language.asp?code=tcy Ethnologue
- ↑ The Tulu language can be written in two different scripts: Tuḷu bāse is written
in Tulu script, and ತುಳು ಬಾಸೆ in Kannada script. ಭಾಷೆ bhāṣe, ಭಾಶೆ, bhāśe, and ಬಾಶೆ bāśe are alternative spellings for the Tulu word bāse in the Kannada script. The correct spelling for the word “language” in Kannada is ಭಾಷೆ bhāṣe, but that is not necessarily true in Tulu. Männer’s Tulu-English and English-Tulu Dictionary (1886) says, “ಬಾಶೆ, ಬಾಸೆ bāšè, bāsè, see ಭಾಷೆ.” (vol. 1, p. 478), “ಭಾಶೆ, ಭಾಷೆ bhāšè, bhāshè, s. Speech, language.” (vol. 1, p. 508), meaning that the four spellings are more or less acceptable. The word is actually pronounced ಬಾಸೆ bāse in Tulu. Note that š and sh in his dictionary correspond to ś and ṣ, respectively, in ISO 15924. - ↑ "Census of India - Statement 1". Registrar General & Census Commissioner, India. ശേഖരിച്ചത് 2009-11-13.
- ↑ "Non-Scheduled Languages". Central Institute of Indian Languages. ശേഖരിച്ചത് 2009-11-13.
- ↑ Mannan, Moiz (August 30, 2009), "Convention to draw attention to Tulu culture", The Peninsula On-line (The Peninsula), http://www.thepeninsulaqatar.com/Display_news.asp?section=world_news&month=august2009&file=world_news2009083021843.xml
- ↑ "Tulu Information". Southwest dialect stated
- ↑ Radhika, M. (8 October 2005). "Dharam Singh pushes for Tulu rights". Tehelka. ശേഖരിച്ചത് 2008-11-03.