തുളു ലിപി
| തുളു | |
|---|---|
| Type | Abugida |
| Spoken languages | തുളൂ |
| Time period | c. 1500[1]–present |
| Parent systems | |
| Sister systems | മലയാളം ലിപി തമിഴ് ലിപി സിംഹള ലിപി |
| Unicode range | Unsupported. Proposed: •U+11B50–U+11BAF? •U+11380–U+113DF? |
|
Note: This page may contain IPA phonetic symbols in Unicode. |
|
|
||||||||||||||
തുളു ഭാഷയുടെ യഥാർഥ ലിപിയാണ് തുളു ലിപി (
എന്ന് തുളു ലിപിയിലും, ತುಳು ಲಿಪಿ എന്ന് കന്നട ലിപിയിലും). മലയാളം ലിപിയുമായി ഭാഗിക സാദൃശ്യം പുലർത്തുന്ന ഒരു ലിപിയാണ് തുളു ലിപി. മലയാള ലിപിയും തുളു ലിപിയും ഉത്ഭവിച്ചത് ഗ്രന്ഥ ലിപിയിൽ നിന്നുമാണ്.
തുളു ലിപി പ്രധാനമായും ഉപയോഗിച്ചിരുന്നത് ശിവാലി ബ്രാഹ്മണർ പോലെയുള്ള തുളു ബ്രാഹ്മണരാണ്. വേദമന്ത്രങ്ങൾ എഴുതുന്നതിനും സംസ്കൃത ഗ്രന്ഥങ്ങളെ തുളുവിലേക്ക് വിവർത്തനം ചെയ്യുന്നതിനും തുളു ലിപി ഉപയോഗിക്കപ്പെട്ടിരുന്നു. തുളു മഹാഭാരതൊ എന്ന മഹാഭാരത വിവർത്തനമാണ് തുളു ലിപിയിലുള്ള ഏറ്റവും പ്രാചീനമായ സാഹിത്യഗ്രന്ഥം. ഇപ്പോൾ തുളു ഭാഷ എഴുതുന്നതിന് തുളു ലിപി ഉപയോഗിക്കുന്നില്ല. അതിനു പകരം കന്നട ലിപിയാണ് തുളു ഭാഷയ്ക്കായി ഉപയോഗിക്കുന്നത്.
ഉള്ളടക്കം |
തുളു സാഹിത്യം [തിരുത്തുക]
മറ്റ് ദക്ഷിണഭാരതീയഭാഷകളുമായി തുലനം ചെയ്യുമ്പോൾ തുളുവിലുള്ള സാഹിത്യരചനകൾ വളരെക്കുറവാൺ. പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തുളു മഹാഭാരതൊ ആൺ ഇവയിൽ ഏറ്റവും പഴക്കമുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ദേവീമാഹാത്മേ, പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഇതിഹാസകാവ്യങ്ങളായ ശ്രീ ഭാഗവത, കാവേരി മാഹാത്മ്യം എന്നിവയുടെ കയ്യെഴുത്ത് പ്രതികളും കണ്ടെത്തിയിട്ടുണ്ട്.[1]
തുളുവിൽ നാടോടി സാഹിത്യങ്ങൾ വളരെയധികമുണ്ട്. 1984 - ൽ ശ്രീ. പി. വി. പുണിഞ്ചിത്തായ തുളുഭാഗവതം മംഗലാപുരം സർവകലാശാലയിൽ നിന്നും പുനഃപ്രസിദ്ധീകരിച്ചിരുന്നു. തുളുഭാഗവതത്തിന്റെ മൂന്നു സ്‌കന്ദങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ. ഇതിൽ രണ്ടായിരത്തോളം പദ്യങ്ങൾ കാണുന്നു. സംസ്‌കൃതം, കന്നട ഭാഗവതങ്ങളെ അടിസ്ഥാനമാക്കി പതിനേഴാം നൂറ്റാണ്ടിൽ വിഷ്‌ണുതുംഗൻ എന്ന കവിയാണ് തുളുഭാഗവതം രചിച്ചത്. തുളുവിൽ രണ്ടാമതു കിട്ടിയ കാവ്യമാണ് കാവേരീ മാഹാത്മ്യം.. കാസർഗോഡു നിന്നും കിട്ടിയ ഈ കൃതി ഇപ്പോൾ കണ്ണൂർ സർവ്വകലാശാലയിലെ കൈയ്യെഴുത്തുപ്രതികളുടെ ശേഖരത്തിലുണ്ട്. കാവേരി മാഹാത്മ്യത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങൾ നഷ്ടമായതിനഅൽ ഇതിന്റെ കർത്താവാരെന്നു കണ്ടെത്താനായിട്ടില്ല. സംസ്‌കൃതത്തിലെ കാവേരിമാഹാത്മ്യത്തെ ആധാരമാക്കിയാണിതിന്റെ രചന. തുളുവിൽ കണ്ടെടുത്ത മൂന്നാമത്തെ ഗ്രന്ഥമാണ് ദേവീമാഹത്മേ. ഗദ്യരൂപത്തിലുള്ള ഈ ഗ്രന്ഥം കാസർഗോഡ് ജില്ലയിലെ പുല്ലൂരിലുള്ള തെക്കേത്തില്ലത്തു നിന്നും ലഭിച്ചു. ഇതിന്റെ കൈയ്യെഴുത്തുപ്രതി കോഴിക്കോട് സർവ്വകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നു.
മേൽപ്പറഞ്ഞ മൂന്നു കൃതികളും ലഭിച്ചിരിക്കുന്നത് കാസർഗോഡ് ജില്ലയിൽ നിന്നാണെങ്കിലും തുളുമഹാഭാരതൊ എന്ന നാലാമത്തേ കൃതി ലഭിച്ചത് ഉഡുപ്പി താലൂക്കിലെ കൊഡവൂരു എന്ന സ്ഥലത്തു നിന്നുമാണ്.ഇതിന്റെ രചയിതാവ് കൊഡവൂരുള്ള ഒരു ശങ്കരനാരായണദേവബ്ഹക്തനായ 'അരുണാബ്‌ജ' ആണ്. മഹാഭാരതത്തിലെ ആദിപർവ്വ കഥ മാത്രമേ ലഭ്യമായിട്ടുള്ളൂ. തുളുഭാഗവതത്തേക്കാൾ പഴക്കമുള്ളതാണ് ഈ കൃതി. ഇതൊക്കെ കൂടാതെ 'ഗുഡ്ഡെതറായെ' എന്ന കവി കീചകവധം, രുഗ്‌മണീസ്വയംവരം, ബാണാസുരവധം, എന്നീ തുളുകാവ്യങ്ങളും മറ്റൊരാൾ അംബരിശോപാഖ്യാനവും രചിച്ചിട്ടുണ്ട്. ഇങ്ങനെ തുളുവിൽ പന്ത്രണ്ടോളം രചിക്കപ്പെട്ടിട്ടുണ്ട്.
മലയാളലിപിയുമായുള്ള സാദൃശ്യം [തിരുത്തുക]
തുളു ലിപിയും മലയാളലിപിയും തമ്മിൽ ഭാഗികമായി സാദൃശ്യമുണ്ട്. മലയാളലിപിയിലുള്ള ചില അക്ഷരങ്ങൾ തുളു ലിപിയിൽ ഇല്ല. എങ്കിലും തുളുലിപിയ്ക്ക് മറ്റേതൊരു ലിപിയോടുമുള്ളതിലുമധികം സാദൃശ്യം മലയാളലിപിയോടാണ് .
അക്ഷരങ്ങൾ [തിരുത്തുക]
കന്നട, മലയാളം, തുളു ലിപികളുടെ താരതമ്യം [തിരുത്തുക]
ഗ്രന്ഥ, മലയാളം,തുളു ലിപികളുടെ താരതമ്യം [തിരുത്തുക]
സ്വരചിഹ്നങ്ങൾ [തിരുത്തുക]
ഹിന്ദിയിൽ എന്നപോലെ തുളുവിലും എ (എ-ഹ്രസ്വം), ഏ (എ-ദീർഘം) എന്നിവതമ്മിലും ഒ (ഒ-ഹ്രസ്വം), ഓ (ഒ-ദീർഘം) എന്നിവതമ്മിലുമുള്ള വ്യത്യാസം ഇല്ല. എന്നാൽ ഹിന്ദിയിൽ എല്ലായ്പ്പോഴും എ, ഒ എന്നിവ ദീർഘരൂപത്തിൽ (അതായത് ഏ എന്നും ഓ എന്നും) പ്രയോഗിക്കപ്പെടുമ്പോൾ തുളുവിൽ ഇവ ഹ്രസ്വരൂപത്തിൽ മാത്രം (എ എന്നും ഒ എന്നും)പ്രയോഗിക്കപ്പെടുന്നു. ഗ്രന്ഥലിപിയുമായുള്ള പ്രകടമായ ഒരു സാമ്യമാണിത്.
ഇവകൂടി കാണുക [തിരുത്തുക]
അവലബങ്ങൾ [തിരുത്തുക]
- ↑ 1.0 1.1 "Tulu Academy yet to realise its goal". The Hindu. The Hindu Group. November 13, 2004. ശേഖരിച്ചത് 2009-10-28.
ബാഹ്യകണ്ണികൾ [തിരുത്തുക]
- തുളു ലിപിയുടെ ചിത്രങ്ങൾ
- [1]
- [2]
- Tulu Language: Its Script and Dialects by Neria Harish Hebbar
- The Tulu Language by Dr. K Padmanabha Kekunnaya
- Tulu lexicon project
- തുളു - വിദ്യാലയങ്ങളിൽ
- ദ്രാവിഡ സർവകലാശാലയിലെ തുളു വിഭാഗം
- മംഗലാപുരം സർവകലാശാല-തുളു പഠനം
