തഞ്ചാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തഞ്ചാവൂർ
Tamil Nadu locator map.svg
Red pog.svg
തഞ്ചാവൂർ
10.8° N 79.15° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല തഞ്ചാവൂർ
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി
ചെയർമാൻ തെന്മൊഴി ജയബാലൻ
വിസ്തീർണ്ണം 36ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 215,725 (2004)
ജനസാന്ദ്രത 7,700/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
613 xxx
+91 4362
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ബ്രുഹദീശ്വര ക്ഷേത്രം,വിജയനഗര കോട്ട, സരസ്വതി മഹൽ ഗ്രന്ഥശാല

തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ തഞ്ചാവൂർ (തമിഴ്:தஞ்சாவூர்). ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്‌. തഞ്ചാവൂർ “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദ്ദേശ്വരക്ഷേത്രത്തെ ചുറ്റി വളർച്ച പ്രാപിച്ച ഒരു നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം[1].

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ പേരും തഞ്ചോർ എന്നു തന്നെ[2]

ഉള്ളടക്കം

പേരിനു പിന്നിൽ [തിരുത്തുക]

തഞ്ചൈ എന്നാൽ അഭയാർത്ഥി എന്നാണർത്ഥം. ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നോ ശ്രീലങ്ക, പോളിനേഷ്യൻ ദ്വീപുകളിൽ നിന്നോ അഭയാർത്ഥികൾ എത്തിച്ചേർന്ന ഒരു സ്ഥലമാണിത്. സിന്ധു നദീ തടങ്ങളിൽ നിന്നും പാലായനം ചെയ്തവരുമാവാം എന്നും ചില ചരിത്രകാരന്മാർ കരുതുന്നു ഈ ഗ്രാമത്തിന്റെ പരമപ്രധാനിയായിരുന്ന തഞ്ചയുടയോർ എന്ന സന്യാസിവരന്റെ പ്രതിഷ്ഠയാണ് തഞ്ചയുടയോർ പെരിയ കോയിൽ അഥവാ ഇന്നതെ ബൃഹദീശ്വര ക്ഷേത്രം.

ഐതിഹ്യം [തിരുത്തുക]

തഞ്ചനൻ എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ്‌ ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട്.

ഭൂമിശാസ്ത്രം [തിരുത്തുക]

ഇന്നു ഈ നഗരത്തെ ഒരു വലിയ മേൽപ്പാലം രണ്ടായി ഭാഗം ചെയ്തതായികാണാം. ഇതിനു ഒരു വശം വാണിജ്യ മേഖലയും മറ്റേ വശം ആധുനിക ആവാസ കേന്ദ്രങ്ങളുമായാണു ഇപ്പോൾ ഉള്ളതു. പള്ളിയഗ്രഹാരം, കരന്തൈ, ഓൾഡ്‌ ടൗൺ, വിലാർ, നാഞ്ചിക്കോട്ടൈ വീഥി, മുനംബുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗൺ, ഓൾഡ്‌ ഹൗസിംഗ്‌ യൂണിറ്റ്‌, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങൾ ആണു പ്രധാന സിരാ കേന്ദ്രങ്ങൾ.

പുതുതായി നഗരപരിധിയിൽ ചേ൪ത്ത സ്ഥലങ്ങൾ മാരിയമ്മൻ കൊവിൽ, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാർപട്ടി, നിലഗിരിവട്ടം എന്നിവയാണു. നഗരത്തെ മൊത്തമായ്‌ കണക്കാക്കുകയാണെങ്കിൽ അതു വല്ലം (പടിഞ്ഞാറ്‌) മുതൽ മാരിയമ്മൻ കോവിൽ (കിഴക്ക്‌) വരെ ഏകദേശം 100 കി മി ആണു.

കാലാവസ്ഥ [തിരുത്തുക]

  • ഉഷ്ണകാലം : കൂടിയതു 36 o C കുറഞ്ഞതു 32o C
  • തണുപ്പുകാലം : കൂടിയതു 24o C കുറഞ്ഞതു12o C
  • മഴ = 111.37 mm വാർഷിക ശരാശരി

ചരിത്രം [തിരുത്തുക]

ഈ നഗരം പ്രസിദ്ധമായതു ചോള രാജാക്കന്മാരുടെ ഭരണകാലത്താണ്.

ചോള സമ്രാജ്യ കാലഘട്ടം [തിരുത്തുക]

പ്രധാന ലേഖനം: ചോളസാമ്രാജ്യം
തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം

ക്രി.പി 848 ൽ വിജയലായ ചോള൯ തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യം പടുത്തുയർത്തി എന്നു കരുതുന്നു. എന്നാൽ ആരെയാണു അദ്ദേഹം യുദ്ധത്തിൽ പരാജയപ്പെടുത്തിയതു എന്നതു ഇന്നും വ്യക്തമല്ല. പാണ്ട്യ വംശത്തിൽ പെട്ട മുത്തരായന്മാരാണെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലൻ അദ്ദേഹത്തിന്റെ ഇഷ്ട ദേവതയായ നിശുംബസുധനി(ദുർഗ്ഗ) യുടെ ക്ഷേത്രം പണിതു.

രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജ ചോളന്റെയും ഭരണകാലത്തു ഇവിടം ശ്രദ്ധേയമായി. രാജരാജ ചോള൯ ക്രി.പി 985 മുതൽ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകൃഷകമായ ബൃഹദ്ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നതു. ക്ഷേത്രചുവരുകളിൽ ചോള രാജാക്കന്മാ൪ അവരുടെ വീരസാഹസിക പോരാട്ടങ്ങളും പരമ്പരകളെ പറ്റിയും കൊത്തിവയ്ച്ചിട്ടുള്ളതുകൊണ്ടു ഇതൊരു നല്ല ചരിത്രരേഖയാണു. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു രാജ ഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നതു. അതി൯ പ്രകാരം അന്നു രാജാവു ക്ഷേത്രത്തിനു ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്ര നിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു വീരസാലൈ എന്നും അതിനോടു ചേർന്ന ചന്ത ത്രിഭുവനമേടെവിയാർ‍ എന്നുമാണു അറിയപ്പെട്ടിരുന്നതു.

മണി മന്ധപം-രാജ രാജ ചോഴന്റെ സ്മരണാർത്ഥം പണിതതു

ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു.

തഞ്ചാവൂരിലെ ചന്തകളിൽ ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, തുണി, ആഭരണങ്ങൾ എന്നിവ കച്ചവടം നടത്തിയിരുന്നു.

കിണറുകളിൽ നിന്നും തടാകങ്ങളിൽ നിന്നും നഗരത്തിലേക്ക് ജലവിതരണവും നിലവിലിരുന്നു.

തഞ്ചാവൂരിലേയും സമീപപ്രദേശമായ ഉറൈയൂരിലേയും സലിയ നെയ്ത്തുകാരായിരുന്നു (salia weavers) പട്ടണത്തിലേക്കാവശ്യമായ തുണി നെയ്തിരുന്നത്. ജനങ്ങൾക്കു വേണ്ട തുണിത്തരങ്ങൾക്കു പുറമേ ക്ഷേത്രത്തിലെ ഉൽസവത്തിനുപയോഗിക്കുന്നതിനുള്ള കൊടിതോരണങ്ങൾക്കാവശ്യമായ തുണിയും ഇവർ നെയ്തു.

രാജാവിനും പ്രഭുക്കന്മാർക്കും നേർത്ത നിലവാരമേറിയ പരുത്തി കൊണ്ടുള്ള തുണിയും സാധാരണക്കാർക്കായ നിലവാരം കുറഞ്ഞ കട്ടി കൂടിയ പരുത്തിനൂൽ കൊണ്ടുള്ള തുണിയുമായിരുന്നു നെയ്തിരുന്നത്.

തഞ്ചാവൂരിൽ നിന്നും കുറച്ചകലെയുള്ള സ്വാമിമലയിലെ സ്ഥപതികൾ എന്നറിയപ്പെടുന്ന ശില്പികളാണ്‌ മനോഹരമായ വെങ്കലശില്പ്പങ്ങളും അലങ്കാരത്തിനുപയോഗിക്കുന്ന ഉയരത്തിലുള്ള ബെൽ മെറ്റൽ വിളക്കുകളും നിർമ്മിച്ചിരുന്നത്[1]

ചോളന്മാർക്കു ശേഷം [തിരുത്തുക]

അവസാനത്തെ ചോളനായിരുന്ന രാജേന്ദ്ര ചോളന് മൂന്നാമനു ശേഷം പാണ്ട്യന്മാർ ഇവിടം അവരുടെ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ശേഷം അവരുടെ തലസ്ഥാനം മധുരയായതുകൊണ്ട്‌ അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല. പിന്നീട്‌ 1553-ൽ വിജയനഗര രാജ്യം തഞ്ചാവൂരിൽ ഒരു നായിക്ക രാജാവിനെ അവരോധിച്ചു. അതിനു ശേഷം നായിക്കനമാരുടെ കാല‍ഘട്ടം ആരംഭിക്കുകയായി. 17-‍ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത്‌ മദുരൈ നായിക്കന്മാരാണു. പിന്നീട്‌ മറാത്തക്കാരും ഇതു കൈവശപ്പെടുത്തി.

1674-ൽ ശിവജി യുടെ അർദ്ധ സഹോദര൯ വെങ്കട്ജി യാണു മദുരൈ നായ്കന്മാരിൽ നിന്നും ഇതു പിടിച്ചെടുത്തതു. അദ്ദേഹത്തിന്റെ പിൻഗാമികൾ രാജാക്കന്മാരെപ്പോലെയാണു ഇവിടം ഭരിച്ചിരുന്നതു.

ബ്രിട്ടീഷുകാർ‍ തഞ്ചാവൂർ നായക്കന്മാരുടെ പിന്മുറക്കാരെ തിരിച്ചു അവരോധിക്കാനായി 1749-ൽ ശ്രമിച്ചെങ്കിലും പരജയപ്പെടുകയാണുണ്ടായതു. മറാത്താ രാജാക്കന്മാർ 1799 വരെ ഇവിടം വാണിരുന്നു. 1978-ൽ ക്രിസ്റ്റിയൻ ഫ്രഡറിക്‌ ഷ്വാർസ്‌ ഇവിടെ പ്രൊട്ടസ്റ്റന്റ്‌ മിഷൻ സ്ഥാപിച്ചു. പിന്നീടു വന്ന രാജാ സർഫോജിരണ്ടാമ൯‍, അദ്ദേഹത്തിന്റെ ശിഷ്യത്ത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കു വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855-ൽ മരിച്ചു. അതിനു ശേഷം അവരുടെ സ്വത്തു‍ക്കൾ അന്യാധീനപ്പെട്ടു.

സംസ്കാരം [തിരുത്തുക]

ബൃഹദേശ്വര ക്ഷേത്രം

തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു. തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ (1800-1835, മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ശ്യാമ ശാസ്ത്രികൾ എന്നിവർ‍ ഇവിടെയാണു ജീവിച്ചിരുന്നത്.

ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂർ ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. തവിൽ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ്. മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ്.

തമിഴ് സർവകലാശാല

വിദ്യാഭ്യാസം [തിരുത്തുക]

തഞ്ചാവൂർ അതിന്റെ സാംസ്കാരിക പഠനത്തിനു പണ്ടെ പേരു കേട്ടതാണ്. 16-‍ം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹൽ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്‌. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്നിതു മുഴുവനായും കംപ്യൂട്ടർവൽകരിക്കപ്പെട്ടു കഴിഞ്ഞു. 18-ാ‍ം നൂറ്റണ്ടിൽ സ്ഥാപിക്കപ്പെട്ട സെ: പീറ്റേഴ്‌സ്‌ ഒരു പേരുകേട്ട വിദ്യാലയമാണ്. ഇന്ന് തഞ്ചാവൂരിൽ രണ്ടു സർവ്വകലാശാലകൾ ഉണ്ട്. തമിഴ്‌ സർവ്വകലാശാലയും ശാസ്ത്ര കൽപിത സർവ്വകലാശാലയും, ഇതിനു പുറമെ പേരുകേട്ട മെഡിക്കൽ കോളേജുൾപ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. നെൽകൃഷി, മണ്ണു ജല ഗവേഷണ കേന്ദ്രങ്ങൾ ഇവയിൽ ചിലതാണ്.

പ്രധാന വാണിജ്യങ്ങൾ [തിരുത്തുക]

ഡോ. രാമനാഥന് സ്മാരക പന്തൽ കാണാം

തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ്, കൂടാതെ ഇവിടുത്തെ വസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ്. മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാർ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻപെ തന്നെ ഇവിടങ്ങളിൽ ഉപയോഗത്തിൽ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നതു, അടുത്തായി തഞ്ചാവർ ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും കൂടുതലായി നിർമ്മിച്ചു വരുന്നു. ഇവിടെ 50 വർഷം പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുള്ളതു കൊണ്ടു തഞ്ചാവൂർ നഗരത്തിൽ ഒരുപാടു ഡോക്ടർമാരെയും കാണുവാൻ സാധിയ്ക്കും.

അവലംബം [തിരുത്തുക]

  1. 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724
  2. air india one

ചിത്രശാല [തിരുത്തുക]

കൂടുതൽ അറിയാൻ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തഞ്ചാവൂർ&oldid=1714358" എന്ന താളിൽനിന്നു ശേഖരിച്ചത്