കരൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരൂർ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കരൂർ (വിവക്ഷകൾ)
Karur district in Tamil Nadu, India

തമിഴ്നാട് സംസ്ഥാനത്തിലെ അമരാവതി നദിക്കും കാവേരി നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കരൂർ ജില്ല (തമിഴ് : கரூர் மாவட்டம்). കരൂർ നഗരം ഈ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ്. 2001 കാനേഷുമാരി പ്രകാരം ജനസംഖ്യ: 935,686.2001 ലെ കാനേഷുമാരി പ്രകാരം 33.27 ശതമാനം ജനങ്ങൾ നഗരവാസികളാണ്. ജില്ലയിൽ 81.74%. സാക്ഷരരാണ്.

താലുക്കുകൾ[തിരുത്തുക]

ജില്ലയിൽ അഞ്ചു പഞ്ചായത്തു സമിതികൾ ഉൾക്കൊള്ളുന്നു.

 1. കരൂർ
 2. കുളിതലൈ
 3. കൃഷ്ണരായപുരം
 4. അരവകുറിച്ചി
 5. കടവൂരു

കരൂർ ജില്ല ഡിവിഷനുകൾ[തിരുത്തുക]

 1. കെ.പരമതി
 2. അരവകുറിച്ചി
 3. കരൂർ
 4. തന്തോണി
 5. കടവൂർ
 6. കൃഷ്ണരായപുരം
 7. കുളിതലൈ
 8. തോഗിമാലൈകരുർ

തമിഴ്നാടിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ ആസ്ഥാനം കരൂർ പട്ടണമാണ്. ജില്ലയുടെ വടക്ക് നാമക്കൽ ജില്ലയും തെക്ക് ദിണ്ടിഗൽ ജില്ലയും , തിരുച്ചിറപ്പള്ളി ജില്ല കിഴക്കും ഈറോഡ് ജില്ല പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.

കരൂർ ജില്ലയിൽ നാല് മുനിസിപ്പാലിറ്റികളാണുള്ളത്.

 1. കരൂർ
 2. ഇനം കരൂർ
 3. തന്തോണി
 4. കുളിതലൈ

10 ടൗൺ പഞ്ചായത്തുകൾ, 158 ഗ്രാമപഞ്ചായത്തുകൾ, 203 റവന്യു വില്ലേജുകൾ എന്നിവയും ജില്ലയിൽ നിലകൊള്ളുന്നു.

കരൂർ ജില്ലയിൽ നാല് നിയമസഭ നിയോജകമണ്ഡലങ്ങളാണുള്ളത്. ഇതിൽ കൃഷ്ണരായപുരം സംവരണ മണ്ഡലമാണ്. കരൂർ ലോക്‌സഭ മണ്ഡലത്തിൽ ജില്ലയിലെ നാലും തിരുച്ചിറപ്പള്ളി ജില്ലയിലെ മരുങ്കപുരി, തൊട്ടിയം എന്നീ ആറു നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കരൂർ_ജില്ല&oldid=1727613" എന്ന താളിൽനിന്നു ശേഖരിച്ചത്