കന്യാകുമാരി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്യാകുമാരി ജില്ല
Kanyakumari District
"The Lands End"
Kanyakumari - Vivekananda Rock Memorial and Thiruvalluvar Statue at sunrise
—  district  —
Coordinates
രാജ്യം India
State Tamil Nadu
ജില്ല(കൾ) Kanniyakumari
Subdistrict(s) Agastheeswaram , Kallkkulam , Thovalai , Vilavancode
' 1956,1 November
Capital Nagercoil
Headquarters Nagercoil
Collector & District Magistrate Sh. Rajendra Ratnoo, I. A. S.,
Legislature (seats) Elected (6)
Parliamentary constituency Kanyakumari
Assembly constituency 6
ജനസംഖ്യ

ജനസാന്ദ്രത

18,63,174[1] (2011)

995.7 /കിമീ2 (996 /കിമീ2)

Sex ratio M-1000/F-1014 /
സാക്ഷരത

• ആൺ
• പെൺ

87.6% 

• 668667%
• 639655%

Official languages Tamil,
Time zone IST (UTC+05:30)
Area

• Coastline

1,684 square കിലോmetre (650 ച മൈ)

72 കിലോമീറ്റർ (45 മൈ)

Climate

Precipitation
Temperature
• Summer
• Winter


     1,465 മി.മീ (57.7 ഇഞ്ച്)

     27 °C (81 °F)
     16 °C (61 °F)

Central location: 8°03′N 77°15′E / 8.050°N 77.250°E / 8.050; 77.250
Website official website

ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് കന്യാകുമാരി ജില്ല (തമിഴ്: கன்னியாகுமரி மாவட்டம், (Kanyakumari District also spelled Kanniyakumari or Kanniakumari District)). മുമ്പ് കേരള സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി പിന്നീട് തമിഴ്നാട്‌ സംസ്ഥാനത്തോട് ചേർക്കപ്പെട്ടതാണ്. തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിൽ ഏറ്റവും ചെറുതാണ് കന്യാകുമാരി ജില്ല. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരത്തിനു പേരുകേട്ട കന്യാകുമാരി പട്ടണത്തിൽ നിന്നുമാണ് ജില്ലക്ക് കന്യാകുമാരി എന്ന പേര് വന്നത്. കന്യാകുമാരി പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നാഗർകോവിൽ പട്ടണമാണ് ജില്ലാ ആസ്ഥാനം. തമിഴ്നാട്ടിലെ ഏറ്റവും സാക്ഷരത കൂടിയ ജില്ലയായ കന്യാകുമാരിയെ സംസ്ഥാനത്തെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന ജില്ലയായി മാനവ വിഭവ ശേഷി വകുപ്പ് വിലയിരുത്തുന്നു. സംസ്ഥാനത്ത് പുരോഗതി കൈവരിച്ചവയിൽ മൂന്നാമത്തെ ജില്ലയാണിത്. സംസ്ഥാനത്ത് പ്രവാസികൾ കൂടുതലുള്ള ഒരു ജില്ലയുമാണിത്.

സ്ഥാനം[തിരുത്തുക]

കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ

ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റമാണ് കന്യാകുമാരി.ഈ ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് തിരുവനന്തപുരം ജില്ലയും വടക്ക് കിഴക്ക് ഭാഗങ്ങളിൽ തിരുനെൽവേലി ജില്ലയും സ്ഥിതി ചെയ്യുന്നു.ഈ ജില്ലയുടെ തെക്ക്കിഴക്ക് തീരപ്രദേശം മാന്നാർ ഉൾക്കടലും തെക്ക് ഇന്ത്യൻ മഹാസമുദ്രവും തെക്ക് പടിഞ്ഞാറ് ഭാഗത്തെ തീര പ്രദേശത്തു അറബിക്കടലും സ്ഥിതി ചെയ്യുന്നു.

ഭരണ വിഭാഗങ്ങൾ[തിരുത്തുക]

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ[തിരുത്തുക]

പെച്ചി പാറൈ റിസർവോയർ
തെങ്കപട്ടണം അഴിമുഖം മുറിച്ചുകടക്കുന്ന ഒരു വള്ളം

ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കന്യാകുമാരി നഗരത്തിൽ നിന്നുമാണ് ഈ ജില്ലക്ക് കന്യാകുമാരി ജില്ല എന്ന് പേര് വന്നത്. കുമാരി എന്ന ചുരുക്കപ്പേരിലും ഈ ജില്ല അറിയപ്പെടുന്നു. ഈ പ്രദേശത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്. പാർവതീ ദേവിയുടെ അവതാരമാണ്‌ ദേവി കന്യക എന്നാണ് വിശ്വാസം.

ഭൂമിശാസ്ത്രപരമായി ഇതൊരു മുനമ്പാണ്. "കേപ്പ് കൊമാറിൻ" എന്നാണ് ബ്രിട്ടിഷുകാർ ഈ മുനമ്പിനു നൽകിയിരുന്ന പേര്. ഭൂമിശാസ്ത്രപരമായി പുരാതന കാലം മുതൽ തന്നെ കന്യാകുമാരി ജില്ല യഥാക്രമം "നഞ്ചിൽനാട്", "ഇദൈനാട്" എന്നീ രണ്ടു മേഖലകൾ ഉൾക്കൊള്ളുന്നതാണ്.

മണ്ണിനങ്ങൾ[തിരുത്തുക]

തിരുവട്ടാർ, കിള്ളിയൂർ, മൂഞ്ചിറൈ, രാജകമാനഗലം , തുക്കല ബ്ലോക്സ് എന്നീ പ്രദേശങ്ങളിൽ ലാറ്ററൈറ്റ് മണ്ണിനം കാണപ്പെടുന്നു. അഗസ്തീശ്വരം, തോവലൈ ബ്ലോക്സ് എന്നിവിടങ്ങളിൽ ചുവന്നതും അലൂവിയാൽ മണ്ണിനങ്ങളും കാണപ്പെടുന്നു.


വിദ്യാഭ്യാസം[തിരുത്തുക]

കന്യാകുമാരി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം:-

 1. പ്രീ പ്രൈമറി സ്കൂൾ - 83
 2. പ്രൈമറി സ്കൂൾ - 413
 3. മിഡിൽ സ്കൂൾ - 147
 4. ഹൈസ്കൂൾ - 121
 5. ഹയർ സെക്കൻഡറി സ്കൂൾ - ൧൨൦

ആകെ - 884

കന്യാകുമാരി ജില്ലയിലെ കോളേജുകളുടെ എണ്ണം:-

 1. ഗവൺമെന്റ് മെഡിക്കൽ കോളേജ് - 1
 2. ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് - 1
 3. ഗവൺമെന്റ് പോളിടെക്നിക് കോളേജ് - 1
 4. എയ്ഡഡ് കോളേജ് - 12
 5. സെൽഫ് ഫൈനാൻസിങ് കോളേജ് -4
 6. കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ -8
 7. കോളേജ് ഫോർ പ്രൊഫഷണൽ എഡ്യൂക്കേഷൻ - 30

കൃഷി[തിരുത്തുക]

 1. അരി - 400 km²
 2. തേങ്ങ - 210 km²
 3. റബ്ബർ - 194.78 km²
 4. കൊള്ളിക്കിഴങ്ങ്‌ - 123.50 km²
 5. വാഴപ്പഴം - 50 km²
 6. പയറു വർഗ്ഗങ്ങൾ‍ - 30 km²
 7. അണ്ടിപ്പരിപ്പ് - 20 km²
 8. മാങ്ങ - 17.70 km²
 9. എണ്ണപ്പന - 16.31 km²
 10. പുളി - 13.33 km²
 11. അടയ്ക്ക - 9.80 km²
 12. ചക്ക - 7.65 km²
 13. സുഗന്ധവ്യഞ്ജനങ്ങൾ - 5.18 km²

റിസർവ്വ് വനങ്ങൾ[തിരുത്തുക]

 1. തെർക്കുമലൈ ഈസ്റ്റ് ആന്റ് വെസ്റ്റ് - 17.4 km²
 2. തടഗൈമലൈ - 7.9 km²
 3. പൊയ്ഗൈമലൈ - 12.4 km²
 4. മഹേന്ദ്രഗിരി - 43.6 km²
 5. വീരപുലി - 281.9 km²
 6. വെളിമലൈ - 11.2 km²
 7. ഓൾഡ്‌ കുലശേഖരം - 6.9 km²
 8. കിലമലൈ - 8,106 ha
 9. അസമ്പു - 4,310 ha


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "2011 Census of India" (Excel). Indian government. 16 April 2011. 
"http://ml.wikipedia.org/w/index.php?title=കന്യാകുമാരി_ജില്ല&oldid=1890372" എന്ന താളിൽനിന്നു ശേഖരിച്ചത്