തൊൽകാപ്പിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഘംകൃതികളിൽ പ്രധാനമർഹിക്കുന്നതും തമിഴ്ഭാഷയിലെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥവുമാണ്‌ തൊൽകാപ്പിയം. ഈ ഗ്രന്ഥത്തിന്റെ കർത്താവായ തൊൽകാപ്പിയർ ജൈനമതക്കാരനായിരുന്നുവെന്നും, തെക്കൻ തിരുവിതാംകൂറിലാണ്‌ ജനിച്ചതെന്നും, വിളവങ്കോറ്റ് താലുക്കിലെ "അതകങ്കോട്" എന്ന ഗ്രാമത്തിൽ വച്ചാണ്‌ അദ്ദേഹം ഗ്രന്ഥം രചിച്ചതെന്നും പറയപ്പെടുന്നു. സുപ്രസിദ്ധമായ ഈ വ്യാകരണഗ്രന്ഥത്തിൽ എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 1603 സൂത്രങ്ങൾ അടങ്ങിയിരിക്കുന്നു. എഴുത്തതികാരത്തിൽ അക്ഷരങ്ങളെപ്പറ്റിയും ചൊല്ലതികാരത്തിൽ പദങ്ങളെപ്പറ്റിയും പൊരുളതികാരത്തിൽ കവിതാവിഷയങ്ങൾ, വൃത്തങ്ങൾ, രസാലങ്കാരങ്ങൾ മുതലായവയെപ്പറ്റിയുമാണ്‌ പ്രതിപാദിക്കുന്നത്.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തൊൽകാപ്പിയം&oldid=1688306" എന്ന താളിൽനിന്നു ശേഖരിച്ചത്