പത്തുപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit

സംഘം കൃതികളിലെ നീണ്ട പാട്ടുകൾ അടങ്ങിയ പത്ത് സുന്ദരകാവ്യങ്ങളുടെ സമാഹരമാണ്‌ പത്തുപാട്ട്. ( ഇംഗ്ലീഷ്: Pathuppattu/Pattuppāṭṭu, തമിഴ്: பத்துப்பாட்டு). 300 ബി.സി ക്കും 200എ.ഡിയ്ക്കും ഇടയ്ക്കാണ്‌ ഇത് എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു. എട്ടുത്തൊകൈ എന്നറിയപ്പെടുന്ന കവിതാസമാഹാരങ്ങളിൽ നിന്നു വ്യത്യസ്തമായി അക്കാലത്ത് തമിഴിൽ ഉണ്ടായ കവിതകളാണ് പത്തുപ്പാട്ട്.103 മുതൽ 782 വരെ വരികളുള്ള കവിതകൾ ആണിവ . [1]


തമിഴ് സാഹിത്യത്തിലെ ഒരു പ്രധാന കൃതിയും കൂടിയാണിത്. സംഘപ്പലകയിൽ ഇരിക്കാനവകാശപ്പെട്ട മൂന്ന് ആസ്ഥാന കവികളിൽ ഒരാളായ നക്കീരൻ ആണ്‌ ഇത് എഴുതിയത്. [2]

പേരിനു പിന്നിൽ[തിരുത്തുക]

സംഘം കൃതികൾ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേൽക്കണക്കുകൾ പതിനെട്ട്, കീഴ്ക്കണക്കുകൾ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേൽക്കണക്ക് വലിയ പാട്ടുകൾ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങൾ എട്ടുതൊകൈ എന്നും അറിയപ്പെടുന്നു. പത്തുപാട്ടിന്റെ പേരുകൾ ഒരു പഴയ പാട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഇപ്രകാരമാണ്‌

കർത്താവ്[തിരുത്തുക]

സംഘപ്പലകയിൽ ഇരിക്കാനവകാശപ്പെട്ട മൂന്ന് ആസ്ഥാന കവികളിൽ ഒരാളായ നക്കീരൻ ആണ്‌ ഇത് എഴുതിയത്. അദ്ദേഹത്തിന്റെ മുഴുവൻ പേര്‌ മധുര കണക്കായനാർ മകനാർ നക്കിരാനാർ എന്നാണ്‌. ആചീരീയൻ നക്കീരനാർ എന്നും വിളിച്ചിരുന്നു. അദ്ദേഹം മധുര ദേശക്കാരനായിരുന്നു. ക്ഷിപ്രകോപിയും പിടിവാശിക്കാരനും മഹാ താർക്കികനുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് കണക്കയനാർ ഒരു ഗണിതശാസ്ത്ര വിദഗ്ദ്ധനും കവിയുമായിരുന്നു.

പത്തു പാട്ടുകൾ[തിരുത്തുക]

  1. തിരുമുരുകാറ്റുപട
  2. പൊരുനരാറ്റുപട
  3. ചിറുപാണാറ്റുപട
  4. പെരുമ്പാണാറ്റുപട
  5. മുല്ലൈപ്പാട്ട്
  6. മതുരൈക്കാഞ്ചി
  7. നെടുനൽ‌വാട
  8. കുറിഞ്ചിപ്പാട്ട്
  9. പട്ടിനപ്പല
  10. മലൈപടുകടാം

അവലംബം[തിരുത്തുക]

ഈ ലേഖനമെഴുതാൻ പ്രധാനമായും അവലംബിച്ചിരിക്കുന്നത് പത്തുപ്പാട്ട് തന്നെയാണ്‌.

അവലംബം[തിരുത്തുക]

  1. "Pattupattu". worldlingo.com. Retrieved 2009-10-22.[പ്രവർത്തിക്കാത്ത കണ്ണി]
  2. മേലങ്ങത്ത്, നാരായണൻ കുട്ടി (2000). പത്തുപാട്ട്(വിവർ‍ത്തനം). കേരള സാഹിത്യ അക്കാദമി. ISBN 81-760-027-3. {{cite book}}: Check |isbn= value: length (help); Cite has empty unknown parameter: |coauthors= (help); Text "locatതൃശൂർ" ignored (help)

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്തുപ്പാട്ട്&oldid=3636115" എന്ന താളിൽനിന്ന് ശേഖരിച്ചത്