ജൈനമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jainism
JainismSymbol.PNG
This article is part of a series on Jainism
Prayers and Vows
Navakar Mantra · Ahimsa ·
Brahmacharya · Satya · Nirvana ·
Asteya · Aparigraha · Anekantavada
Key concepts
Kevala Jñāna · Cosmology · Samsara ·
Karma · Dharma · Mokṣa ·
Gunasthana · Navatattva
Major figures
The 24 Tirthankaras · Rishabha ·
Mahavira · Acharya  · Ganadhar ·
Siddhasen Divakar · Haribhadra
Jainism by region
India · Western
Sects
Svetambara · Digambara · Terapanthi ·
Early Jainist schools · Sthanakvasi ·
Bisapantha · Deravasi
Texts
Kalpasutra · Agama ·
Tattvartha Sutra · Sanmatti Prakaran
Other
Timeline · Topics list

Jainism Portal
 v • d • e 

ജൈനിസം അഥവാ ജൈന ധര്‍മ്മം പുരാതന ഭാരതത്തില്‍ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തില്‍ ജൈന മതത്തിന്റെ സ്വാധീനം നേര്‍ത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങള്‍ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാല്‍പതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്‌, രാജസ്ഥാന്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.

ഉള്ളടക്കം

[തിരുത്തുക] നിരുക്തം

ജേതാവ് എന്നര്‍ത്ഥമുള്ള ജിനന്‍ എന്ന പദത്തില്‍ നിന്നാണ്‌ ജൈനന്‍ എന്ന നാമം ഉരുത്തിരിഞ്ഞത്[1]. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനന്‍.

[തിരുത്തുക] തീര്‍ഥങ്കരന്മാര്‍

ആദിതീര്‍ഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂര്‍ത്തി. കാള വാഹനമായുള്ള ഈ ദേവന്‍ ഹിന്ദുമതത്തിലെ ശിവന്‍ തന്നെയാണെന്നും ചിലര്‍ കരുതുന്നു. പുണ്യസ്നാനഘടട്ടമാണ് തീര്‍ഥം. കടവ് എന്നും തീര്‍ഥത്തിനര്‍ഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നല്‍കുന്നവന്‍ എന്ന അര്‍ഥത്തിലാണ് തീര്‍ഥങ്കരന്‍ എന്ന് ഉപയോഗിക്കുന്നത്. ആദിതീര്‍ഥങ്കരന്‍ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീര്‍ഥങ്കരന്‍ വര്‍ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീര്‍ഥങ്കരന്മാര്‍ ഉണ്ടായിട്ടില്ല.

[തിരുത്തുക] മഹാവീരന്‍

ജൈനദര്‍ശനപ്രകാരം മതപരിഷ്കര്‍ത്താവുമാത്രമാണ് മഹാവീരന്‍. എന്നാല്‍ മഹാവീരനെ ഈശ്വരതുല്യനായി ജൈനര്‍ ആരാധിക്കുന്നു. ഉത്തരബീഹാറില്‍ ബി. സി. 599-ല്‍ ആണ് മഹാവീരന്‍ ജനിച്ചത്. മുപ്പതാം വയസില്‍ സന്യാസം സ്വീകരിച്ചു.

[തിരുത്തുക] ജീവിതചര്യ

തങ്ങള്‍ക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികള്‍ക്ക് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാര്‍ക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന്‌ നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു[1]‌.

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവന്‍ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തില്‍പ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായില്‍പ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനര്‍ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തില്‍പ്പെട്ട് കീടങ്ങള്‍ മരിക്കുന്നത് ഒഴിവാക്കാനായി ജൈനര്‍ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താല്‍ ഇവര്‍ പകല്‍വെളിച്ചത്തില്‍ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവര്‍ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്[2]‌.

ജൈനമതത്തിന്റെ കഠിനമായ നിബന്ധനകള്‍ പാലിക്കുന്നത് മിക്കയാളുകള്‍ക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേര്‍ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേര്‍ ജൈന സന്യാസി-സന്യാസിനികള്‍ക്ക് ഭക്ഷണവും മറ്റും നല്‍കി ഈ ആശയത്തെ പ്രോല്‍സാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കര്‍ഷകരുമായിരുന്നു ജൈനമതത്തിന്‌ കൂടുതല്‍ പ്രോല്‍സാഹനം നല്‍കിയിരുന്നത്. സ്വന്തം കാര്‍ഷികവിഭവങ്ങളെ കീടങ്ങളില്‍ നിന്നും മറ്റും സം‌രക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങള്‍ അനുസരിക്കുന്നതിന്‌ ഇവര്‍ കൂടുതല്‍ പ്രയാസം നേരിട്ടു[1].


ജൈനര്‍, കണിശക്കാരായ പണമിടപാടുകാര്‍ എന്ന പേരില്‍ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും മഹാരാഷ്ട്ര, ഗുജറാത്തിലെ കത്തിയവാര്‍ പ്രദേശം, രാജസ്ഥാന്‍ എന്നിവയാണ്‌ ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കുമായും ചെലവഴിക്കുന്നുണ്ട്[2].

[തിരുത്തുക] ത്രിരത്നങ്ങള്‍

സമ്യക്ദര്‍ശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം ഇവയെ ജൈനമതക്കാര്‍ ത്രിരത്നങ്ങള്‍ എന്ന് വിളിക്കുന്നു. രത്നം പോലെ വിലപ്പെട്ടതാണ് ഇവ. ത്രിരത്നങ്ങള്‍ പിന്തുടര്‍ന്നാല്‍ സന്തോഷവും സമാധാനവും നിറഞ്ഞ സിദ്ധശല എന്ന അവസ്ഥ കൈവരിക്കാനാകും.

[തിരുത്തുക] പഞ്ചമഹാവ്രതങ്ങള്‍

  • സത്യം
  • അഹിംസ
  • ബ്രഹ്മചര്യം
  • ആസ്തേയം
  • അപരിഗ്രഹം

[തിരുത്തുക] ശ്വേതംബരരും ദിഗംബരരും

ജൈനമതത്തില്‍ രണ്ടു വിഭാഗക്കാരുണ്ട്[2].

  • ശ്വേതംബരര്‍ - പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരര്‍ വെള്ളവസ്ത്രം ധരിക്കുന്നു.
  • ദിഗംബരര്‍ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം - ദിക്കുകളെ വസ്ത്രമാക്കുന്നവര്‍ എന്നര്‍ത്ഥമുള്ള ദിഗംബരര്‍ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്നരായി ജീവിക്കുകയും ചെയ്യുന്നു.

[തിരുത്തുക] ചരിത്രം

മഹാവീരന്റെ കാലത്തിനു ശേഷം നൂറുകണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ജൈനമതം ഉത്തരേന്ത്യയുടെ മിക്കഭാഗങ്ങളിലേക്കും ഇന്നത്തെ ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക പ്രദേശങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു.

മഹാവീരന്റേയും അനുചരരുടേയും ഭാഷണങ്ങള്‍ നൂറ്റാണ്ടുകളോളം വായ്‌മൊഴിയായാണ്‌ കൈമാറ്റം ചെയ്യപ്പെട്ടുപോന്നത്. ഇന്ന് ലഭ്യമായ രീതിയില്‍ അവ എഴുതപ്പെട്ടത് അഞ്ചാം നൂറ്റാണ്ടില്‍ ഗുജറാത്തിലെ വല്ലഭി എന്ന സ്ഥലത്തുവച്ചാണ്‌[1]

[തിരുത്തുക] ഭാരതത്തില്‍ ജൈനമതത്തിന്റെ അപചയം

കാലക്രമത്തില്‍ ജൈനമതക്കാര്‍ ഭാരതത്തില്‍ ഒരു ചെറിയ വിഭാഗമായിത്തീര്‍ന്നു.

[തിരുത്തുക] തീര്‍ത്ഥാടനകേന്ദ്രങ്ങള്‍

മൗണ്ട് അബുവിലുള്ള ദില്‍വാഡാ ക്ഷേത്രം

ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ആരവല്ലി മലനിരകളിലെ മൗണ്ട് അബു. മനോഹരമായ അലങ്കാരപ്പണികളോടുകൂടിയുള്ള വെണ്ണക്കല്‍ക്ഷേത്രങ്ങളാണ്‌ ഇവിടെയുള്ളത്. കത്തിയവാര്‍ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള ശത്രുഞ്ജയ കുന്ന് മറ്റൊരു പ്രധാനപ്പെട്ട ജൈനതീര്‍ത്ഥാടനകേന്ദ്രമാണ്[2].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 69-70. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
  2. 2.0 2.1 2.2 2.3 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 114-115. 

"http://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%A8%E0%B4%AE%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം