മെഗസ്തനീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെലൂക്കസ് നിക്കട്ടോര്‍ എന്ന ഗ്രീക്ക് ചക്രവര്‍ത്തി ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്കയച്ച സ്ഥാനപതിയാണ് മെഗസ്തനീസ്. (ഇംഗ്ലീഷ്: Megasthanese). ബി.സി.ഇ. 290-ല്‍ മെഗസ്തനീസ് ചന്ദ്രഗുപ്തമൗര്യന്റെ തലസ്ഥാനമായ പാടലീപുത്രത്തെത്തി. ഈ പ്രദേശം സന്ദര്‍ശിക്കുന്ന ആദ്യ ഗ്രീക്കുകാരനാണ് മെഗസ്തനീസ്[1]..
അദ്ദേഹം ഇന്ത്യയെപ്പറ്റി രചിച്ച ഗ്രന്ഥമാണ് ഇന്‍ഡിക്ക.[2] കേരളത്തെക്കുറിച്ച് സൂചന നല്‍കുന്ന ആദ്യത്തെ വിദേശസഞ്ചാരിയാണ് അദ്ദേഹം. ഭാരതത്തിലുടനീളം കാല്‍നടയായി സഞ്ചരിച്ച് കണ്ട വിവരങ്ങള്‍ എല്ലാം ക്രോഡീകരിച്ചാണ് ഗ്രന്ഥരചന നടത്തിയത്. സിന്ധൂ-ഗംഗാതടത്തിലെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങള്‍ മെഗസ്തനീസ് നടത്തിയിരുന്നു[1].
ഇന്‍ഡിക്കയുടെ ശരിപകര്‍പ്പ് ഇനിയും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പില്‍ക്കാലത്ത് മക്രിന്റല്‍ സമാഹരിച്ച പതിപ്പ് ഇന്ന് ലഭ്യമാണ്. [3]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 4-5.
- ↑ Tr. E. Iliff Robson (1933). ANABASIS ALEXANDRI: BOOK VIII (INDICA).
- ↑ വേലായുധന്‍, പണിക്കശ്ശേരി (in മലയാളം). സഞ്ചാരികള്‍ കണ്ട കേരളം (2001 ed.). കോട്ടയം: കറന്‍റ് ബുക്സ്. pp. 434. ISBN 81-240-1053-6.
[തിരുത്തുക] കുറിപ്പുകള്‍
| മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍വിനോ | മാര്‍ക്കോ പോളോ | അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍ | ||