വർദ്ധമാനമഹാവീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാവീരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മഹാവീരൻ (വിവക്ഷകൾ) എന്ന താൾ കാണുക. മഹാവീരൻ (വിവക്ഷകൾ)
ജൈനമതം
JainismSymbol.PNG
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
നമോകാർ മന്ത്രം · അഹിംസ ·
ബ്രഹ്മചര്യം · സത്യം · നിർവാണം ·
ആസ്തേയം · അപരിഗ്രഹം · അനേകാന്തവാദം
അടിസ്ഥാനാശയങ്ങൾ
കേവലജ്ഞാനം · ജ്യോതിഷം · സംസാര ·
കർമ്മം · ധർമ്മം · മോക്ഷം ·
ഗുണസ്ഥാനം · നവതത്വ
പ്രധാന വ്യക്തികൾ
24 തീർത്ഥങ്കരന്മാർ · ഋഷഭ ·
മഹാവീരൻ · ആചാര്യ  · ഗണാധാർ ·
സിദ്ധേശൻ ദിവാകർ · ഹരിഭദ്ര
ജൈനമതം പ്രദേശമനുസരിച്ച്
ഇന്ത്യ · പാശ്ചാത്യം
ഘടകങ്ങൾ
ശ്വേതാംബരർ · ദിഗംബരർ · Terapanthi ·
ആദ്യകാല ജൈന വിദ്യാലയങ്ങൾ  · Sthanakvasi ·
Bisapantha · Deravasi
ഗ്രന്ഥങ്ങൾ
കല്പസൂത്ര · ആഗമ ·
തത്വാർത്ഥ സൂത്ര · സന്മതി പ്രകാരൺ
മറ്റുള്ളവ
കാലരേഖ · വിഷയങ്ങളുടെ പട്ടിക

ജൈനമതം Portal
 v • d • e 

ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട തീർത്ഥങ്കരനാണ്‌ വർദ്ധമാനമഹാവീരൻ (ജീവിതകാലം: ബി.സി.ഇ. 599 - 527). ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീർത്ഥങ്കരനാണ്‌ മഹാവീരൻ. വീരൻ, വീരപ്രഭു, സന്മതി, അതിവീരൻ എന്നിങ്ങനെ നാമങ്ങളിൽ ഇദ്ദേഹം വിവിധഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978-ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നൂറാം സ്ഥാനം വർദ്ധമാന മഹാവീരനാണ്.

[തിരുത്തുക] ജീവചരിത്രം

വജ്ജി സംഘങ്ങളിലെ ഭാഗമായിരുന്ന ലിച്ഛാവിയിലെ ഒരു ക്ഷത്രീയരാജകുമാരനായിരുന്നു മഹാവീരൻ. സിദ്ധാർത്ഥന്റെയും ത്രിശാലയുടേയും പുത്രനായിരുന്നു. മുപ്പതാമത്തെ വയസിൽ മഹാവീരൻ വനവാസത്തിനായി വീടുവിട്ടിറങ്ങി. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം ഏകനായി കഠിനജീവിതം നയിച്ചു. അവസാനം അദ്ദേഹത്തിന്‌ ജ്ഞാനോദയം സിദ്ധിച്ചു എന്നു കരുതപ്പെടുന്നു[1]‌. സോമലാചാര്യൻ എന്നൊരു ബ്രാഹ്മണൻ ആടുകളെ ഹോമിച്ച് യജ്ഞം നടത്തന്നതറിഞ്ഞ് മഹാവീരൻ അവിടെയെത്തി.ഹിംസ പാപമാണെന്ന് മഹാവീരൻ അവരെ ധരിപ്പിച്ചു.അദ്ദേഹത്തിന്റെ തത്വങ്ങളിൽ ആകൃഷ്ടരായ 11 ബ്രാഹ്മണരും അവരുടെ നാലായിരത്തി ഇരുന്നൂറ് ശിഷ്യന്മാരും മഹാവീരന്റെ മതത്തിൽ ചേർന്നു. ആദ്യത്തെ ജൈനസംഘം സ്ഥാപിതമായതിങ്ങനെയാണ്.

[തിരുത്തുക] ചിന്തകൾ

സത്യജ്ഞാനത്തിന്‌ മനുഷ്യർ വീടുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിർബന്ധമായും അഹിംസാവ്രതം ആചരിക്കണമെന്നും മഹാവീരൻ ഉപദേശിച്ചു. പ്രപഞ്ചത്തിലെ എല്ലാ ജീവികളും ജീവിക്കാനായി ആഗ്രഹിക്കുന്നുവെന്നും ഓരോന്നിനും സ്വന്തം ജീവൻ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു[1].

മഹാവീരനും അദ്ദേഹത്തിന്റെ അനുചരന്മാരും പ്രഭാഷണങ്ങൾക്ക് പ്രാകൃതഭാഷ ഉപയോഗിച്ചിരുന്നതിനാൽ അവ സാധാരണജനങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പവുമായിരുന്നു. മഹാവീരന്റെ അനുചരന്മാർ ജൈനർ എന്നറിയപ്പെട്ടു. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. [1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. താളുകൾ. 69. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
"http://ml.wikipedia.org/w/index.php?title=വർദ്ധമാനമഹാവീരൻ&oldid=1290365" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ