ഗോകർണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോകർണ്ണം, ഇന്ത്യ
ഗോകർണാ
—  പട്ടണം  —
മഹാബലേശ്വര ക്ഷേത്രം
ഗോകർണ്ണം is located in Karnataka
ഗോകർണ്ണം, ഇന്ത്യ
Location in Karnataka, India
സ്ഥാനം: 14°33′00″N 74°19′00″E / 14.55°N 74.31667°E / 14.55; 74.31667സ്ഥാനം: 14°33′00″N 74°19′00″E / 14.55°N 74.31667°E / 14.55; 74.31667
രാജ്യം  India
സംസ്ഥാനം കർണാടക
ജില്ല ഉത്തര കന്നട
വിസ്തീർണ്ണം
 • മൊത്തം 10.9 km2 ([.2 sq mi)
ഉയരം 586 m (1 ft)
ജനസംഖ്യ (2001)
 • മൊത്തം 25,851
 • ജനസാന്ദ്രത [/km2 ([/sq mi)
ഭാഷകൾ
 • ഔദ്യോഗികം കന്നട
സമയമേഖല IST (യു.റ്റി.സി.+5:30)
വെബ്‌സൈറ്റ് www.srigokarna.org

കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ഗോകർണ്ണം(Gokarna). ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുംകൂടിയാണ് ഈ പട്ടണം. പല ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണ്ണത്തെപറ്റി പരാമർശ്ശിക്കുന്നുണ്ട്. മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണ്ണത്തെ കടപ്പുറങ്ങളും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

ഉള്ളടക്കം

പേരിനുപിന്നിൽ [തിരുത്തുക]

പശുവിന്റെ ചെവി എന്നാണ് ഗോകർണ്ണം എന്ന വാക്കിനർത്ഥം(ഗോ = പശു; കർണ്ണം = ചെവി). ഭഗവാൻ ശിവൻ ഭൂമിദേവിയായ ഗോമാതവിന്റെ ചെവിയിൽ നിന്ന് ഇവിടെ വെച്ച് ഉദ്ഭവിച്ചു എന്നാണ് ഐതിഹ്യം.

ഐതിഹ്യം [തിരുത്തുക]

പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണൈതിഹ്യം. മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു.

ശ്രീമഹാഭാഗവതത്തിൽ ഗോകർണ്ണത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഗോകർണൻ, ദുന്താകരി എന്നീ സഹോദരങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം.

ഗോകർണ്ണത്തെ സംബന്ധിക്കുന്ന മറ്റൊരു ഐതിഹ്യം ഇങ്ങിനെയാണ്. ലങ്കാധിപതിയായ രാവണൻ ശിവനിൽനിന്നും ആത്മലിംഗം നേടിയെടുത്തു. ലങ്കയിലെത്തും വരെ ഈ ആത്മലിംഗം മറ്റെവിടെയും വയ്ക്കരുത് എന്ന് ഭഗവാൻ ശിവൻ രാവണനുമുന്നറിയിപ്പ് നൽകിയിരുന്നു. യാത്രാമധ്യേ ഗേകർണ്ണത്ത് ദശാനനൻ സന്ധ്യാപ്രാർത്ഥനയ്ക്കായ് ഇറങ്ങി. ഇതേസമയം ഒരു ബ്രാഹ്മണബാലന്റെ വേഷത്തിലെത്തിയ ഗണപതി രാവണൻ പ്രാർത്ഥന കഴിഞ്ഞുവരുന്നത് വരെ ശിവലിംഗം സംരക്ഷിച്ചുകൊള്ളാം എന്നറിയിച്ചു. രാവണൻ അവിടെനിന്നും പുറപ്പെട്ട ഉടനെ ഗണപതി ശിവലിംഗം നിലത്തുവെച്ചു. അത് അവിടെ ഉറച്ചുപോയ്. തിരിച്ചെത്തിയ രാവണൻ കണ്ടത് നിലത്തിരിക്കുന്ന ശിവലിംഗത്തെയാണ്. അത് അവിടെനിന്നും എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിരാശനായ രാവണൻ ലങ്കയിലേക്കു മടങ്ങി. ആ ശിവലിംഗം ഇരിക്കുന്ന ഭൂമിയാണ് ഗോകർണ്ണം എന്നാണ് വിശ്വാസം[1]

ഗോകർണ്ണത്തെ ഒരു മനോഹര കടൽത്തീരം

സ്ഥാനം [തിരുത്തുക]

ഗംഗാവലി അഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നാണ് ഗോകർണ്ണത്തിന്റെ സ്ഥാനം. ബംഗളൂരുവിൽ നിന്ന് 483 കി.മീ യും മംഗലാപുരത്തുനിന്ന് 238കി.മീ യും അകലെയാണ് ഗോകർണ്ണം. ഗോകർണ്ണത്തോടടുത്ത് കിടക്കുന്ന നഗരം കാർവാറാണ്. ദേശീയപാത 17 ഗോകർണ്ണത്തുകൂടിയാണ് കടന്നുപോകുന്നത്.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗോകർണ്ണം&oldid=1722789" എന്ന താളിൽനിന്നു ശേഖരിച്ചത്