തമിഴ്‌നാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ്‌നാട്
അപരനാമം: -
Tamil Nadu locator map.svg
തലസ്ഥാനം ചെന്നൈ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
കെ. റോസയ്യ
ജെ. ജയലളിത
വിസ്തീർണ്ണം 130,058ച.കി.മീ
ജനസംഖ്യ 62,405,679
ജനസാന്ദ്രത 478/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ തമിഴ്‌
ഔദ്യോഗിക മുദ്ര

തമിഴ്‌നാട്‌ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. പേരു സൂചിപ്പിക്കുന്നതുപോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. ചെന്നൈ ആണ്‌ തമിഴ്‌നാടിന്റെ തലസ്ഥാനം.

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

ബൃഹദ്ദേശ്വര ക്ഷേത്രം

പ്രാചീനകാലം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരുനെൽവേലിക്കടുത്തുള്ള ആദിച്ചനെല്ലൂർ എന്ന സ്ഥലത്തു നടത്തിയ ഉൽഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. ചേരർ, ചോളർ, പാണ്ഡ്യർ, പല്ലവർ എന്നീ രാജവംശങ്ങളാണു ഇവിടെ ഭരിച്ചിരുന്നത്‌. ചോളരാജാക്കൻമാരുടെ ആദ്യ ഭരണകാലം ഒന്നാം നൂറ്റാണ്ട്‌ മുതൽ നാലാം നൂറ്റാണ്ട്‌ വരെയായിരുന്നു . നാലാം നൂറ്റാണ്ട്‌ മുതൽ ഏഴാം നൂറ്റാണ്ട്‌ വരെയുള്ള കളഭ്രവംശജരുടെ ഭരണകാലം തമിഴ്‌ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക്‌ പല്ലവരും ശക്തിപ്രാപിച്ചു. ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും ശക്തിപ്രാപിച്ച ചോളർ, രാജരാജചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റെയും ഭരണകാലത്ത്‌ ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന മ്യാൻ‌മാർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്‌, സുമാത്ര, ജാവ, മലയ എന്നീ പ്രദേശങ്ങളും കീഴടക്കി. ബംഗാളിലെ മഹിപാല രാജാവിനെ തോൽപിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ ചോളരാജാക്കന്മാരുടെ ശിൽപചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്‌. പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോൾ പാണ്ഡ്യവംശജർ പ്രബലരായെങ്കിലും 1316ലെ കിൽജിവംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടർന്ന്‌ വിജയനഗര സാമ്രാജ്യം ഡെക്കാനിൽ സ്ഥാപിക്കപ്പെടുകയും 1370ൽ അവർ തമിഴ്‌നാട്‌ മുഴുവൻ കീഴടക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെയും ശക്തി ക്ഷയിച്ചു.

ഭൂമിശാസ്ത്രം [തിരുത്തുക]

തമിഴ്‌നാടിന്റെ അതിർത്തികൾ പടിഞ്ഞാറ്‌ കേരളവും വടക്കുപടിഞ്ഞാറ്‌ കർണാടകയും വടക്കു ആന്ധ്ര പ്രദേശും കിഴക്ക്‌ ബംഗാൾ ഉൾക്കടലുമാണ്‌. തെക്കുപടിഞ്ഞാറ്‌ കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാടിലെ കന്യാകുമാരിയാണ്‌ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം. 130058 ച. കി.മീ വിസ്താരമുള്ള ഈ സംസ്ഥാനം വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പതിനൊന്നാം സ്ഥാനത്താണ്‌. ഈ സംസ്ഥാനത്തിന്റെ പതിനേഴു ശതമാനത്തോളം വനങ്ങളാണ്‌.

നദികൾ [തിരുത്തുക]

പാലാർ, ചെയ്യാർ, പൊന്നൈയാർ, കാവേര്, മോയാർ, ഭവാനി, അമരാവതി, വൈഗായ്, ചിറ്റാർ, താമ്രപർണി.

ഗതാഗതം [തിരുത്തുക]

ജില്ലകൾ [തിരുത്തുക]

  1. ചെന്നൈ
  2. കോയമ്പത്തൂർ
  3. കടലൂർ
  4. ധർമ്മപുരി
  5. ദിണ്ടിഗൽ
  6. ഈറോഡ്‌
  7. കാഞ്ചീപുരം
  8. കന്യാകുമാരി
  9. കരൂർ
  10. കൃഷ്ണഗിരി
  11. മധുര
  12. നാഗപട്ടണം
  13. നാമക്കൽ
  14. പേരാമ്പല്ലൂർ
  15. പുതുക്കോട്ട
  16. രാമനാഥപുരം
  17. സേലം
  18. ശിവഗംഗ
  19. തഞ്ചാവൂർ
  20. നീലഗിരി
  21. തേനി
  22. തൂത്തുക്കുടി
  23. തിരുച്ചിറപ്പള്ളി
  24. തിരുനെൽവേലി
  25. തിരുവള്ളൂർ
  26. തിരുവണ്ണാമല
  27. തിരുവരൂർ
  28. വെല്ലൂർ
  29. വിഴുപ്പുരം
  30. വിരുദുനഗർ
  31. തിരുപ്പൂർ
  32. അരിയലുർ


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തരാഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീർ | ഝാ‍ർഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ൻഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്

"http://ml.wikipedia.org/w/index.php?title=തമിഴ്‌നാട്&oldid=1687011" എന്ന താളിൽനിന്നു ശേഖരിച്ചത്