തമിഴ് ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Tamil script എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് ഭാഷ എഴുതുവാനുപയോഗിക്കുന്ന ലിപിയാണ് തമിഴ് ലിപി. എല്ലാ ഭാരതീയ ലിപികളുടേയും മൂലരൂപം ബ്രാഹ്മിയാണെന്ന് ഭാഷാശാസ്ത്രജ്ഞര്‍ നിരൂപിക്കുന്നു. അശോകന്റെ ശിലാലേഖനങ്ങളിലെ ലിപി ബ്രാഹ്മിയുടെ പ്രാചീന മാതൃകയാണ്. അതില്‍നിന്ന് ഗവി ലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും ദേവനാഗരി ലിപികളും രൂപപ്പെട്ടു. തമിഴ് ലിപികളും പ്രാചീന കാലത്തെ ബ്രാഹ്മി ലിപിയില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് തമിഴ് ലിപികള്‍ക്ക് ഉണ്ടായിരുന്നത്. അത്തരം ലിപികള്‍ക്ക് വട്ടെഴുത്ത് എന്നായിരുന്നു പേര്. കോലെഴുത്ത് എന്നപേരില്‍ മറ്റൊരു രൂപവും അതിനുണ്ടായിരുന്നു. വട്ടെഴുത്തും കോലെഴുത്തും തമിഴിലെന്നതുപോലെ മലയാളത്തിലും കുറേക്കാലം മുമ്പുവരെ ഉപയോഗിച്ചിരുന്നു. അതിനാല്‍ പല വര്‍ണങ്ങളേയും കുറിക്കുന്ന മലയാള ലിപികള്‍ക്ക് അതേ വര്‍ണങ്ങളെ കുറിക്കുന്ന തമിഴ് ലിപികളോട് ഇപ്പോഴും സാദൃശ്യം കാണുന്നു.

മറ്റു ദ്രാവിഡഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴിലെ അക്ഷരമാല പരിമിതമാണ്. തമിഴില്‍ ആകെ 12 സ്വരാക്ഷരങ്ങളാണുള്ളത്. ഇവയെ 'ഉയിര്‍ എഴുത്തുക്കള്‍' എന്നുപറയുന്നു. ഇവയില്‍ അ, ഇ, ഉ, എ, ഒ എന്നിവ ഹ്രസ്വസ്വരങ്ങളും ആ, ഈ, ഊ, ഏ, ഓ എന്നിവ ദീര്‍ഘ സ്വരങ്ങളുമാണ്. ഐ, ഔ എന്നിവ സംയുക്ത സ്വരങ്ങളാണ്.

തമിഴില്‍ 19 വ്യഞ്ജനാക്ഷരങ്ങളേ ഉള്ളൂ. ഇവയെ 'മെയ് എഴുത്തുക്കള്‍' എന്നുപറയുന്നു. ഇവയില്‍ ആറെണ്ണം സ്പര്‍ശ വ്യഞ്ജനങ്ങളും (ക, ച, ട, ത, റ്റ, പ) ആറെണ്ണം അവയുടെ അനുനാസികങ്ങളും ആണ് (ങ, ഞ, ണ, , മ). ഇവയ്ക്കു പുറമേ യ, ര, ല, വ, ള, ഴ, റ എന്നിങ്ങനെ ഏഴ് മധ്യമ വ്യഞ്ജനങ്ങള്‍ കൂടിയുണ്ട്. മേല്പറഞ്ഞ ലിപികള്‍ക്കു പുറമേ ആയ്തം ( ) എന്ന മറ്റൊരു ചിഹ്നം കൂടി തമിഴിലുണ്ട്. ഇതിന് സംസ്കൃതത്തിലെ വിസര്‍ഗത്തിനു സദൃശമായ ഉച്ചാരണമാണുള്ളത്.

സ്പര്‍ശ്യ വ്യഞ്ജനങ്ങളുടെ കൂട്ടത്തിലുള്ള വര്‍ത്സ്യമായ 'റ്റ' കാരം രേഖപ്പെടുത്താന്‍ തമിഴില്‍ പ്രത്യേക ചിഹ്നമില്ല. രണ്ട് റ ചേര്‍ത്താണ് ഇത് രേഖപ്പെടുത്തുന്നത്. വര്‍ത്സ്യമായ 'ന'കാരത്തിനു ചിഹ്നമുണ്ടെങ്കിലും അതിന്റേയും ദന്ത്യ 'ന'കാരത്തിന്റേയും ഉച്ചാരണങ്ങള്‍ തമ്മിലുള്ള വ്യത്യാസം തമിഴര്‍ വീക്ഷിക്കാറില്ല. സംസ്കൃതത്തിലെ ഊഷ്മാക്കളായ ശ, ഷ, സ, ഹ എന്നിവ തമിഴിലില്ല. എന്നാല്‍ തമിഴര്‍ ഉച്ചരിക്കുമ്പോള്‍ ഈ ഊഷ്മാക്കളും ഉച്ചരിക്കാറുണ്ട് (ചാതം-ശാതം/സാതം).

തമിഴില്‍ കൂട്ടക്ഷരങ്ങളെക്കുറിക്കാന്‍ സംയുക്ത ചിഹ്നങ്ങള്‍ ഉപയോഗിക്കാറില്ല. കൂട്ടക്ഷരം രേഖപ്പെടുത്തേണ്ടിവരുമ്പോള്‍ ആദ്യ വര്‍ണത്തിന്റെ ചിഹ്നമെഴുതി മുകളില്‍ ഒരു കുത്തു രേഖപ്പെടുത്തിയതിനു ശേഷം രണ്ടാമത്തെ വര്‍ണത്തെ കുറിക്കുന്ന ലിപി എഴുതുകയാണ് ചെയ്യുന്നത്. (ക്+ക = ക്ക). വ്യഞ്ജനങ്ങളുടെ കൂട്ടക്ഷരങ്ങള്‍ പദാദിയിലോ പദാന്ത്യത്തിലോ വരാറില്ല. ര, ഴ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങള്‍ക്കും ദ്വിത്വമുണ്ട്. ക, ച, ത, പ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങളിലും വ്യത്യസ്തമായ രണ്ട് വ്യഞ്ജനങ്ങള്‍ ചേര്‍ന്ന സന്ധികള്‍ വരും.

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D_%E0%B4%B2%E0%B4%BF%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം