സംസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ സംസ്ഥാനങ്ങള്‍. ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. ഫെഡറല്‍ ഭരണഘടനയുള്ള രാജ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറല്‍ സംസ്ഥാനങ്ങള്‍ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങള്‍ ദേശീയ സര്‍ക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ, നൈജീരിയ, അമേരിക്ക, ബ്രസീല്‍, മെക്സിക്കോ, വെനിസ്വേല, ഓസ്ട്രിയ, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്പെയിന്‍, സ്വിറ്റ്സര്‍ലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.

[തിരുത്തുക] ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളും, ദേശീയ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ 7 കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത്‌.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

സംസ്ഥാനങ്ങള്‍:

  1. ആന്ധ്രാ പ്രദേശ്‌
  2. അരുണാചല്‍ പ്രദേശ്‌
  3. ആസാം
  4. ബീഹാര്‍
  5. ഛത്തീസ്ഗഡ്‌
  6. ഗോവ
  7. ഗുജറാത്ത്‌
  8. ഹരിയാന
  9. ഹിമാചല്‍ പ്രദേശ്‌
  10. ജമ്മു - കാശ്മീര്‍
  11. ഝാ‍ര്‍ഖണ്ഡ്‌
  12. കര്‍ണാടക
  13. കേരളം
  14. മധ്യപ്രദേശ്‌
  1. മഹാരാഷ്ട്ര
  2. മണിപ്പൂര്‍
  3. മേഘാലയ
  4. മിസോറം
  5. നാഗാലാ‌‍ന്‍ഡ്
  6. ഒറീസ്സ
  7. പഞ്ചാബ്‌
  8. രാജസ്ഥാന്‍
  9. സിക്കിം
  10. തമിഴ്‌നാട്‌
  11. ത്രിപുര
  12. ഉത്തരാഞ്ചല്‍
  13. ഉത്തര്‍പ്രദേശ്‌
  14. പശ്ചിമ ബംഗാള്‍

കേന്ദ്ര ഭരണ പ്രദേശങ്ങള്‍:

  1. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നാഗര്‍ ഹവേലി
  4. ദാമന്‍, ദിയു
  5. ലക്ഷദ്വീപ്‌
  1. പുതുച്ചേരി

ദേശീയ തലസ്ഥാന പ്രദേശം:

  1. ഡല്‍ഹി
"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം