ശ്രീലങ്ക
இலங்கை ஜனநாயக சமத்துவ குடியரசு Democratic Socialist Republic of Sri Lanka
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം "Sri Lanka Matha" Music , [[:Media:|Singing]] |
||||||
| തലസ്ഥാനം | Sri Jayawardenapura-Kotte[1][2] |
|||||
| ഏറ്റവും വലിയ നഗരം | Colombo | |||||
| ഔദ്യോഗിക ഭാഷകൾ | Sinhala, Tamil | |||||
| Demonym | Sri Lankan | |||||
| ഭരണകൂടം | Democratic Socialist Republic | |||||
| - | President | Mahinda Rajapaksa | ||||
| - | Prime Minister | D. M. Jayaratne | ||||
| Independence | from the United Kingdom | |||||
| - | Declared | February 4 1948 | ||||
| - | Republic | May 22 1972 | ||||
| - | ജലം (%) | 4.4 | ||||
| ജനസംഖ്യ | ||||||
| - | 2005 estimate | 19,668,000[3] (52nd) | ||||
| - | 2007 census | 20,010,000 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
| - | ആകെ | $86.72 billion (61st) | ||||
| - | ആളോഹരി | $4,600 (111th) | ||||
| GDP (nominal) | 2006 estimate | |||||
| - | Total | $26.794 billion (78th) | ||||
| - | Per capita | $1,355 (117th) | ||||
| Gini? (1999–00) | 33.2 (medium) | |||||
| HDI (2007) | ||||||
| നാണയം | Sri Lankan rupee (LKR) |
|||||
| സമയമേഖല | (UTC+5:30) | |||||
| ഇന്റർനെറ്റ് സൂചിക | .lk | |||||
| ഫോൺ കോഡ് | +94 | |||||
ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ആധുനികചരിത്രം
ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. അറബികളും, മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, ചൈന, മലയ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് യുറോപ്യന്മാർക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു.
1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ മലയായിലെ മലാക്കയിൽ ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഇടത്താവളമായാണ് ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. അങ്ങനെ കൊളംബോയും ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു. ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും.
ഡച്ചുകാരും പോർട്ടുഗീസുകാരും ശ്രീലങ്കയുടെ തീരപ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയെങ്കിലും അന്തർഭാഗങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം ദ്വീപിന്റെ അന്തർഭാഗങ്ങളിലും പ്രകടമായി[4].
1948 ഫെബ്രുവരി 4-നാണ് ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്.
[തിരുത്തുക] ഭൂമിശാസ്ത്രം
ഒരു കാലത്ത്, ശ്രീലങ്ക ഉൾക്കൊള്ളുന്ന ഭൂപ്രദേശം, മലേഷ്യ മുതൽ മഡഗാസ്കർ വരെ നീണ്ടുകിടന്നിരുന്ന കരയുടെ ഒരു ഭാഗമായിരുന്നു. ഈ കരയുടെ ഭൂരിഭാഗവും കടലിനടിയിലായി. അവശേഷിക്കുന്ന ഭാഗങ്ങളിലൊന്നാണ് ശ്രീലങ്ക[4].
[തിരുത്തുക] കാലാവസ്ഥ
ശ്രീലങ്കയിലെ സമതലപ്രദേശങ്ങളിലെ ശരാശരി താപനില 27 °C ആണ്. മദ്ധ്യഭാഗത്ത് കുന്നിൻപ്രദേശങ്ങളിൽ ഉയരം നിമിത്തം കുറഞ്ഞ താപനില അനുഭവപ്പെടുന്നു.
കാലവർഷം, ശ്രീലങ്കയെ രണ്ടു ഭൂമിശാസ്ത്രമേഖലകായി തിരിക്കുന്നു. മേയ് മുതൽ സെപ്റ്റംബർ വരെ അനുഭവപ്പെടുന്ന തെക്കു പടിഞ്ഞാറൻ കാലവർഷം, ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ നൽകുന്നു. അതു കൊണ്ട് ഈ മേഖല നനഞ്ഞ പ്രദേശം (wet zone) എന്നാണ് അറിയപ്പെടുന്നത്. നവംബർ മുതൽ ജനുവരി വരെ അനുഭവപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷം, ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ മഴ നൽകുന്നെങ്കിലും ഈ കാലവർഷം തെക്കുപടിഞ്ഞാറൻ കാലവർഷത്തെപ്പോലെ ശക്തമല്ല. 100 സെന്റീമീറ്ററിലും താഴെയേ ഈ കാലവർഷക്കാലത്ത് മഴ ലഭിക്കുകയുള്ളു. അതുകൊണ്ട് വടക്കുകിഴക്കൻ മേഖല വരണ്ട പ്രദേശം (dry zone) എന്നാണ് പൊതുവേ അറിയപ്പെടുന്നത്[4]
[തിരുത്തുക] ജനങ്ങൾ
ഏതാണ്ട് രണ്ടു കോടി ജനങ്ങൾ ശ്രീലങ്കയിൽ വസിക്കുന്നുണ്ട്[3]. സിംഹളർക്കും തമിഴർക്കും പുറമേ മൂറിഷ്, മലയ്, യുറോപ്യൻ സങ്കരവംശജരും (ബർഗർമാർ) (burghers) ഇതിൽ ഉൾപ്പെടുന്നു[4].
[തിരുത്തുക] സിംഹളർ
ശ്രീലങ്കയിലെ 74 ശതമാനത്തോളം പേർ സിംഹളരാണ്[5]. ഇവർ ഇന്ത്യയിൽ നിന്നെത്തിയ ആര്യന്മാരുടെ പിൻഗാമികളാണ്. പിൽക്കാലത്ത് പാക് കടലിടുക്ക് കടന്നെത്തിയ തമിഴരുടെ ഒന്നിനുപുറകേ ഒന്നായുള്ള ആക്രമണം നിമിത്തം, സിംഹളർക്ക് ദ്വീപിന്റെ മദ്ധ്യഭാഗത്തുള്ള കുന്നുകളിലേക്ക് പിൻവാങ്ങി വാസമുറപ്പിക്കേണ്ടി വന്നു.
സിംഹളർ ബുദ്ധമതവിശ്വാസികളാണ്. സിംഹളഭാഷയും ബുദ്ധമതവിശ്വാസങ്ങൾ പ്രതിഫലിപ്പിക്കുന്ന സംസ്കാരവുമാണ് ഇവരുടേത്. സിംഹളരിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. സിംഹളരിൽത്തന്നെ രണ്ടു വിഭാഗക്കാരുണ്ട്[4].
- താഴ്ന്ന പ്രദേശത്തെ സിംഹളർ (sinhalese of lowland)
- കാൻഡി സിംഹളർ (kandyan sinhalese)
[തിരുത്തുക] തമിഴർ
ശ്രീലങ്കൻ തമിഴർ, ഇന്ത്യൻ തമിഴർ എന്നിങ്ങനെ ശ്രീലങ്കയിലെ തമിഴരെ രണ്ടായി തിരിക്കാം. ഹിന്ദുമതവിശ്വാസികളായ തമിഴർ, തമിഴ് ഭാഷ സംസാരിക്കുന്നു.
[തിരുത്തുക] ശ്രീലങ്കൻ തമിഴർ
ശ്രീലങ്കൻ തമിഴർ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിൽ വസിച്ചു വരുന്നവരാണ്[6]. ജാഫ്ന പ്രദേശമാണ് ഇവരുടെ കേന്ദ്രം. ഒരു കാലത്ത് ശ്രീലങ്കയുടെ പല ഭാഗങ്ങളും തമിഴ് രാജാക്കന്മാർ ഭരിച്ചിരുന്നു (ഉദാഹരണം: 1014 മുതൽ 44 വരെ രാജേന്ദ്രൻ). ഇക്കാലയളവിൽ മദ്ധ്യഭാഗത്തെ കുന്നിൻ പ്രദേശത്തെ സിംഹളരാജ്യങ്ങളെന്നപോലെ തമിഴർക്ക് സ്വതന്ത്രരാജ്യങ്ങൾ ദ്വീപിലുണ്ടായിരുന്നു. തമിഴരുടെ വരവ്, സിംഹളരെ തെക്കുപടിഞ്ഞാറുള്ള നനവുള്ള പ്രദേശത്തേക്ക് പലായനം ചെയ്യിക്കുകയും, തമിഴർ വടക്കുകിഴക്കുഭാഗത്തുള്ള വരണ്ട പ്രദേശത്ത് ഫലപ്രദമായ ജലസേചനസംവിധഅനങ്ങൾ വഴി അരിയും മറ്റും കൃഷി ചെയ്ത് വാസമാരംഭിക്കുകയും ചെയ്തു[4]. ഇന്ന് ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ 13 ശതമാനത്തോളം പേർ ശ്രീലങ്കൻ തമിഴരാണ്[5].
[തിരുത്തുക] ഇന്ത്യൻ തമിഴർ
ബ്രിട്ടീഷ് ആധിപത്യകാലത്ത് ശ്രീലങ്കയിലെ തേയില, റബ്ബർ തുടങ്ങിയ തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി ദക്ഷിണേന്ത്യയിൽ നിന്ന് എത്തിയവരാണ് ഇന്ത്യൻ തമിഴർ എന്നറിയപ്പെടുന്നത്. മെച്ചപ്പെട്ട വരുമാനമുള്ള തോട്ടങ്ങളിൽ പണി ചെയ്ത് പണം സമ്പാദിച്ച് നാട്ടിലേക്ക് മടങ്ങാനാണ് ഇവർ ദ്വീപിലെത്തുന്നത്. എങ്കിലും ഇക്കൂട്ടത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു പോകാതെ ശ്രീലങ്കയിൽത്തന്നെ താമസം തുടരുന്നവരും, ഇന്ത്യ തന്നെയാണ് തങ്ങളുടെ സ്വന്തം നാട് എന്ന ധാരണ വച്ചു പുലർത്തുന്നവരാണ്. സിംഹളർ, തോട്ടങ്ങളിൽ പണി ചെയ്യാൻ താല്പര്യപ്പെടാത്തതിനാലാണ് ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നിന്നും പണിക്കാരെ കൊണ്ടുവരേണ്ടി വന്നത്. ഇങ്ങനെ ശ്രീലങ്കയുടെ സാമ്പത്തികപുരോഗതിയിൽ കാര്യമായ സംഭാവന നൽകാൻ ഇന്ത്യൻ തമിഴർക്ക് സാധിച്ചിട്ടുണ്ട്[4]. ജനസംഖ്യയുടെ 5 ശതമാനത്തോളം പേർ ഇന്ത്യൻ തമിഴരാണ്[5].
[തിരുത്തുക] മൂറുകൾ
ശ്രീലങ്കയിലെ ജനസംഖ്യയിൽ 7 ശതമാനത്തോളം വരുന്ന ജനവിഭാഗമാണ് മൂറുകൾ[5]. അറബിയുടെ സ്വാധീനമുള്ള തമിഴാണ് ഇവരുടെ ഭാഷ. കൃഷിയും കച്ചവടവും നടത്തുന്ന ഇവർ ഇസ്ലാം മതവിശ്വാസികളാണ്. ഗാളിലെ മുത്തുവ്യാപാരം മൂറുകളുടെ കുത്തകയാണ്. പോർച്ചുഗീസുകാരാണ് മൂറുകൾ എന്ന് ഇവരെ വിളിച്ചത്. എന്നിരുന്നാലും ഇവർ അറബിവ്യാപാരികളുടെ പിൻഗാമികളാണെന്ന് വിശ്വസിക്കുന്നു. മലയായിൽ നിന്നും ബ്രിട്ടീഷ്, ഡച്ച് സേനകൾക്കൊപ്പം ശ്രീലങ്കയിലെത്തിയവരാണ് മറ്റൊരു മുസ്ലീം വിഭാഗമായ മലയ് വംശജർ[4].
| സിംഹളർ [%] | ശ്രീലങ്കൻ തമിഴർ [%] | ഇന്ത്യൻ തമിഴർ [%] | മൂറുകൾ [%] | യുറോപ്യൻ സങ്കരവംശജർ[%] |
|---|---|---|---|---|
| ശ്രീലങ്കയിലെ പ്രധാനപ്പെട്ട ജനവിഭാഗങ്ങൾ 2001 ലേയോ 1981 ലേയോ കാനേഷുമാരിപ്രകാരമാണ് ശതമാനക്കണക്കുകൾ നൽകിയിരിക്കുന്നത്.[7] | ||||
[തിരുത്തുക] ധാതുനിക്ഷേപം
ഗ്രാഫൈറ്റിന്റെ ഒരു പ്രത്യേക വകഭേദമായ ലംപ് ഗ്രാഫൈറ്റ്, ശ്രീലങ്കയിൽ നിന്നു മാത്രമാണ് ലഭിക്കുന്നത്.
കാൻഡിക്കടുത്തുള്ള രത്നപുര, കുരുണഗല എന്നിവിടങ്ങളിൽ നിന്നാണ് ഗ്രാഫൈറ്റ് ഖനനം ചെയ്തെടുക്കുന്നത്[4]. പുരാതനകാലം മുതലേ ശ്രീലങ്ക മുത്തിന് പ്രസിദ്ധമാണ്. sapphire, പവിഴം, garnet, ചന്ദ്രകാന്തം, spinel (പവിഴം പോലെത്തന്നെയുള്ള scarlet stone) topaz തുടങ്ങിയ കല്ലുകൾക്കും ശ്രീലങ്ക പ്രസിദ്ധമാണ്. രത്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്നപുരയാണ് ഇതിന്റെ കേന്ദ്രം. ഇവിടെ വർഷം തോറൂം നടക്കുന്ന രത്നച്ചന്ത പ്രസിദ്ധമാണ്. രത്നഖനനം പ്രധാനമായും സിംഹളരാണ് നടത്തുന്നതെങ്കിലും അത് ചെത്തിമിനുക്കുന്നതിന്റേയും, കച്ചവടത്തിന്റേയും കുത്തക മൂറുകൾക്കാണ്. ഖനനം മുഴുവൻ സർക്കാർ നിയന്ത്രണത്തിലാണ് നടക്കുന്നത്[4].
[തിരുത്തുക] അവലംബം
- ↑ Official Website of Sri Lanka tourist Board - Facts at a glance
- ↑ Sri Lanka: Parliament History
- ↑ 3.0 3.1 Department of Census and Statistics Estimated mid year population by sex and age, 2003 - 2005
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 4.9 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 257-261,289-290.
- ↑ 5.0 5.1 5.2 5.3 http://www.statistics.gov.lk/Abstract_2008_PDF/abstract2008/table%202008/Chap%202/AB2-10.pdf
- ↑ Indrapala, K., The Evolution of an ethnic identity: The Tamils of Sri Lanka, p. 157
- ↑ Department of Census and Statistics
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
