കാൻഡി
| Kandy | |
|---|---|
| Peradeniya Botanical garden, Kandy | |
| Coordinates: 7°17′47″N 80°38′6″E / 7.29639°N 80.63500°E | |
| Country | Sri Lanka |
| Province | Central Province |
| Kandy | ~1480 |
| Kandy Municipal Council | 1865 |
| Government | |
| • Mayor | |
| Area | |
| • Total | 1,940 km2 (750 sq mi) |
| • Land | 1,917 km2 (740 sq mi) |
| • Water | 23 km2 (9 sq mi) |
| Elevation | 500 m (1,640 ft) |
| Population (2001) | |
| • Total | 109 |
| • Density | 57/km2 (150/sq mi) |
| • Demonym | |
| Time zone | Sri Lanka Standard Time Zone (UTC+5:30) |
| Website | Kandy city website |
മദ്ധ്യ ശ്രീലങ്കയിലെ ഒരു നഗരമാണ് കാൻഡി. മഹാനുവാറ, സെങ്കടഗലപുര എന്നും ഈ നഗരത്തിന് പേരുകളുണ്ട്. കാൻഡി ജില്ലയുടേയും, ഇതിനു പുറമേ മതാലെ, നുവാറ എലിയ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന ശ്രീലങ്കയുടെ മദ്ധ്യപ്രവിശ്യയുടേയും ആസ്ഥാനമാണ് ഈ നഗരം. വ്യാപകമായി തേയില കൃഷി ചെയ്യപ്പെടുന്ന കാൻഡി താഴ്വരയിലെ കുന്നുകൾക്കിടയിലാണ് കാൻഡി നഗരം സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ കുന്നുകളും മനുഷ്യനിർമ്മിതതടാകങ്ങളുമുള്ള കാൻഡി പട്ടണം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പോർച്ചുഗീസ്, ബ്രിട്ടീഷ് ആധിപത്യസമയത്ത് സിംഹളരാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനവും കാൻഡിയാണ്[1].
ഒരു ഭരണകേന്ദ്രം എന്നതു പോലെത്തന്നെ ബുദ്ധമതവിശ്വാസികൾക്ക് പ്രധാനപ്പെട്ട മതപരമായ കേന്ദ്രം കൂടിയാണ് കാൻഡി. ശ്രീബുദ്ധന്റെ ദന്താവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന ദളദ മാലിഗാവ കാൻഡിയിൽ സ്ഥിതി ചെയ്യുന്നു. ഇത്തരം പ്രത്യേകതകൾ കണക്കിലെടുത്ത് കാൻഡി നഗരത്തെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ചരിത്രം[തിരുത്തുക]
ചരിത്രരേഖകളനുസരിച്ച് വിക്രമബാഹു (1357-1374) എന്ന രാജാവാണ് ഇന്നത്തെ നഗരത്തിന്റെ വടക്കുഭാഗത്തുള്ള വതപുലുവ മേഖലയിൽ ഈ നഗരം സ്ഥാപിച്ചത്. സെങ്കടഗലപുരം എന്ന പേരും ഈ നഗരത്തിന് നൽകി. തുടർന്ന് കാൻഡി ദ്വീപിലെ ഒരു പ്രധാനപട്ടണമായി മാറി. പതിനഞ്ചാം നൂറ്റാണ്ടിൽ സേന സമ്മതവിക്രമബാഹുവിന്റെ കാലത്ത് കാൻഡിയൻ രാജവംശം എന്ന പേര് സ്വീകരിക്കപ്പെട്ടു. 1815-ൽ വിക്രമരാജസിംഹയുടെ കാലത്ത് ശ്രീലങ്ക മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലായി. അതുവരെ മൂറ്റിമുപ്പതു വർഷക്കാലത്തോളം ഈ വംശത്തിൽപ്പെട്ട പന്ത്രണ്ടു രാജാക്കന്മാർ ഭരണം നടത്തി[1]..
അവലംബം[തിരുത്തുക]
- ↑ 1.0 1.1 രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. ശേഖരിച്ചത് 2008-07-28.