വടക്കുകിഴക്കൻ കാലവർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടാകുന്ന മഴയാണ് വടക്കുകിഴക്കൻ കാലവർഷം എന്നറിയാപ്പെടുന്നത്. മൺസൂണിന്റെ മടക്കയാത്ര എന്നും ഇതിനെ വിളിക്കാറുണ്ട്

തെക്കുപടിഞ്ഞാറൻ കാലവർഷത്തെപോലെതന്നെ കരയിലും കടലിലും ഉണ്ടാകുന്ന താപനത്തിന്റെ വ്യതാസം തന്നെയാണ് വടക്കുകിഴക്കൻ കാലവർഷത്തിനു പിന്നിലും. ശിശിരകാലത്ത് ഇന്ത്യൻ ഉപഭൂകണ്ഡം ഇന്ത്യൻ മഹാസമുദ്രത്തെ അപേക്ഷിച്ച് തണുത്തിരിക്കുന്നു. തത്ഫലമായി വടക്കേഇന്ത്യക്ക് മുകളിൽ ഉള്ള വായു അന്തരീക്ഷത്തിലേക്ക് ഉയരുന്നു. ഇത് മൂലം ഇന്ത്യൻ ഉപഭൂകണ്ഡത്തിനു മുകളിൽ ഉയർന്നമർദവും സമുദ്രത്തിനു മുകളിൽ ന്യൂനമർദവും രൂപപ്പെടുന്നു. അങ്ങനെ വടക്കേ ഇന്ത്യയിൽ നിന്നും ടിബറ്റൻ പ്ലാറ്റോയിൽ നിന്നും ഉള്ള തണുത്ത വായു ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദിശയിൽ വീശുന്നു. ആ വഴിക്ക് കുറച്ചു കാറ്റ് ബംഗാൾഉൾക്കടലിൽ നിന്നും അല്പം നീരവിയടങ്ങിയ വായു ഏറ്റെടുത്തിനു ശേഷം തമിഴ്നാട്ടിലൂടെ വീശുന്നു. കൂടെ അല്പം മഴയും കൊണ്ടുവരുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെങ്കിലും വടക്കൻ ഭാഗങ്ങളിൽ കാര്യമായി മഴ ലഭിക്കാറില്ല. ഉച്ചതിരിഞ്ഞു് ഉണ്ടാകാറുള്ള ഇടിയോടുകൂടിയ മഴയാണ് ഈ കാലത്തിന്റെ ഒരു പ്രത്യേകത.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വടക്കുകിഴക്കൻ_കാലവർഷം&oldid=3218785" എന്ന താളിൽനിന്ന് ശേഖരിച്ചത്