വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് സേലം (തമിഴ് : சேலம் மாவட்டம்) .സേലം പട്ടണമാണ് ജില്ല ആസ്ഥാനം.മേട്ടൂർ,ഒമാലുർ,ആത്തൂർ സേലം ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങളാണ്.റെയിൽ റോഡ് ഗതാഗതം ജില്ലയിൽ വളരെ അധികം ബന്ധിപ്പിച്ചിരിക്കുന്നു.സേലം മാങ്ങാ,ഉരുക്ക്,തമിൾ നാട്ടിലെ പ്രധാന ജലസേചന,കുടിവെള്ള പദ്ധതിയായ മേട്ടൂർ ഡാം തുടങ്ങിയവയാൽ സേലം ജില്ല വളരെ പ്രസിദ്ധമാണ്. 2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,016,346 ആണ് [1] [2].
1965 ൽ സേലത്തെ പകുത്ത് സേലം, ധർമ്മപുരി എന്നീ ജില്ലകൾക്കു രൂപം നൽകി. ധർമ്മപുരിജില്ലയിൽ ഹോസുർ, കൃഷ്ണഗിരി, ഹരൂർ, ധർമ്മപുരി എന്നീ താലൂക്കുകളും പുതുതായി ചേർത്തു.
1997 ൽ സേലത്തെ വിഭജിച്ച് സേലം ജില്ലയിൽ നിന്നും നാമക്കൽ എന്നീ ജില്ലകൾക്കു രൂപം നൽകി. നാമക്കൽ ജില്ലയിൽ നാമക്കൽ, തിരുചെങ്കോട്, രാസിപുരം, പരമത്തിവേലൂർ എന്നീ നാലു താലൂക്കുകളും പുതുതായി വന്നു . ഈ രണ്ടു വിഭജനങ്ങൽക്കു മുൻപുവരെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജില്ലയായിരുന്നു സേലം. 1998 ൽ വാളപ്പാടി എന്ന പുതിയ താലൂക്കും കൂടെ രൂപവത്കരിക്കപ്പെട്ടതോടെ സേലം ജില്ലയിൽ ഇപ്പൊൾ മൊത്തം സേലം, യേർക്കാട്, വാളപ്പാടി, ആത്തുർ, ഓമല്ലൂർ, മേട്ടൂർ, ശങ്കെരി, ഗംഗവല്ലി എന്നീ 9 താലൂക്കുകളാണു ഉള്ളത്.
Mettur Dam across Kaveri river in Salem district
- ↑ "Salem". Pan India Internet Pvt. Ltd. ശേഖരിച്ചത് 26 January 2011.
- ↑ Census 2001