സത്യമേവ ജയതേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"സത്യമേവ ജയതേ" (സംസ്കൃതം: सत्यमेव जयते, ഇംഗ്ലീഷ്: "Truth Alone Triumphs") എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു.[1]. ഭാരതത്തിന്റെ ദേശീയചിഹ്നത്തിന്റെ ചുവട്ടില്‍ ദേവനാഗരി ലിപിയില്‍ ഇത് ആലേഖനം ചെയ്തിരിക്കുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിക്കടുത്തുള്ള സാരനാഥില്‍ സ്ഥാപിച്ചിരുന്ന അശോകസ്തംഭത്തിന്റെ മാതൃകയിലാണ് ഭാരതത്തിന്റെ ദേശീയ ചിഹ്നം. സത്യമേവ ജയതേ എന്ന മുദ്രാവാക്യം മുണ്ഡകോപനിഷത്തിലെ പ്രശസ്തമായ മന്ത്രം- 3.1.6ല്‍ നിന്നുള്ളതാണ്. [1]. മന്ത്രത്തിന്റെ പൂര്‍ണരൂപം ചുവടെ.
സത്യമേവജയതേ നാനൃതം
സത്യേന പന്ഥാ വിതതോ ദേവയ:|
യേന കര്‍മന്ത്യര്‍ഷയോ ഹ്യാപ്തകാമാ
യത്ര തത് സത്യസ്യ പരമം നിദാനം ||[2]
അര്‍ഥം:
സത്യം മാത്രം ജയിക്കന്നു; അനൃതം അല്ല.
സത്യമാകുന്ന പന്ഥാവിലൂടെയാണ് മഹത്തുക്കള്‍ ദേവപദം പ്രാപിക്കുന്നത്,
എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ച്
പരമസത്യത്തെ പ്രാപിക്കുന്നത്.[3]
സത്യമേവ ജയതേ - സത്യം മാത്രം ജയിക്കുന്നു.
[തിരുത്തുക] ഇവകൂടി കാണുക
[തിരുത്തുക] പ്രമാണഗ്രന്ഥങ്ങള്‍
- ↑ 1.0 1.1 Department related parliamentary standing committee on home affairs (2005-08-25), One hundred and sixteenth report on the state emblem of India (Prohibition of improper use) Bill, 2004, New Delhi: Rajya Sabha Secretariat, New Delhi, p. 6.11.1, http://rajyasabha.nic.in/book2/reports/home_aff/116threport.htm, retrieved on 2008-09-26
- ↑ Sanskrit Documents. muṇḍakopaniṣat.
- ↑ Swami Krishnananda. The Mundaka Upanishad:Third Mundaka, First Khanda.
