കുളച്ചൽ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളച്ചൽ യുദ്ധം
the Travancore-Dutch War ഭാഗം
De Lannoy Surrender.JPG
Eustachius De Lannoy's Surrender at the Battle of Colachel
ദിവസം August 10, 1741
യുദ്ധക്കളം കുളച്ചൽ , ഇന്ത്യ
ഫലം തിരുവിതാംകൂർ വിജയിച്ചു
പോരാളികൾ
22x20px Travancore Dutch RepublicDutch East India Company
പടനായകർ
Marthanda Varma
Ramayyan Dalawa
Eustachius De Lannoy
സൈനികശക്തി
നായർ പടയാളികൾ  ?
നേരിട്ടുള്ള യുദ്ധക്കെടുതികൾ
 ? Unknown number of dead
24 POW
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
Pre-history
Pre-history of Kerala
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
Muziris · Tyndis 
Economy · Religion · Music
ചേരസാമ്രാജ്യം
Early Pandyas
Ezhimalai kingdom
Ay kingdom
Modern age
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · Travancore–Dutch War
 · കുളച്ചൽ യുദ്ധം
Mysore–Eradi War
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · Madras presidency
 · Third Anglo–Mysore War
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
Madras State
കേരളം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Renaming of cities
ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഡച്ച് അധിനിവേശത്തിനു് അവസാനം കുറിച്ച യുദ്ധമായിരുന്നു കുളച്ചൽ യുദ്ധം. ഇന്ത്യയിൽ വിദേശ നാവിക സേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു[1]. ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാർത്താണ്ഡ വർമ്മയെ തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപരങ്ങളും തുടങ്ങി.

അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡ വർമ്മ യുദ്ധത്തിനെത്തി. കുളച്ചലിൽ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം വിരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻ‍വാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച് ഡച്ചുകാർക്ക് കപ്പലുകൾ ആശ്രയിക്കേണ്ടതതയി വന്നു. (1741 ഓഗസ്റ്റ് 10) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി[2]. എന്നാൽ മലയാളം ഗ്രന്ഥവരികളിൽ 9 പേരുകളേ പരാമർശിച്ചിട്ടുള്ളൂ. ഡച്ചുകാരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യാപാരമോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു ഇത്. കേരളത്തെ സൈനിക ശക്തിയെ കുറച്ചു കണ്ട ഈ സന്ദർഭത്തിനു ശേഷം അവർ ഒരിക്കലും ഉയിർത്തെഴുന്നേല്പ് നടത്തിയില്ല. അവരുടെ ഏക ശക്തി കേന്ദ്രമായ കൊച്ചിയിലേയ്ക്ക് അവർ മടങ്ങി. മാർത്താണ്ഡ വർമ്മയെ സംബന്ധിച്ചിടത്തോളം കുളച്ചൽ യുദ്ധം ഒരു നിർണ്ണായക സംഭവമായിരുന്നു.

[തിരുത്തുക] അവലംബം

  1. റീഡിഫ് വാർത്തകൾ
  2. കുളച്ചൽ യുദ്ധത്തെപറ്റി കേരളാ.കോമിൽ

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=കുളച്ചൽ_യുദ്ധം&oldid=1095719" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ