തിരു-കൊച്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ ഒരു പഴയ സംസ്ഥാനമാണ് തിരു-കൊച്ചി. 1949 ജൂലൈ 1 ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത്. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരം ആയിരുന്നു. പട്ടം താണുപിള്ള ഈ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി 1954 മാർച്ച് 16 ന് തിരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചിസംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ചേർന്ന് 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടു.