കുഞ്ഞാലി മരക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്ലീം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ. 1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻ‍ഗാമികളും.[1] ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത സർക്കീൽ കാഞ്ഞോലി ആഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീർത്തിരുന്നു.

ഉള്ളടക്കം

[തിരുത്തുക] സ്ഥാനപ്പേര്‌

മരക്കാർ എന്ന സ്ഥാനപ്പേർ നൽകിയിരുന്നത് സാമൂതിരി രാജാവായിരുന്നു. ഇത് വള്ളം എന്നർത്ഥമുള്ള മരക്കാളം എന്ന മലയാളം വാക്കിൽനിന്നുദ്ഭവിച്ചതാവാം.

നാലു പ്രമുഖരായ മരക്കാന്മാർ [2]

  1. മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ(കുട്ടിആലി) - 1ആം മരക്കാർ
  2. കുഞ്ഞാലി മരക്കാർ - 2ആം മരക്കാർ
  3. പട്ടു കുഞ്ഞാലി(പടമരക്കാർ) - 3ആം മരക്കാർ
  4. മുഹമ്മദാലി കുഞ്ഞാലി - 4ആം മരക്കാർ

[തിരുത്തുക] ആദ്യകാലചരിത്രം

മരയ്ക്കാർ വംശം പാരമ്പര്യമായി സാമൂതിരിയുടെ നാവികപ്പടയാളികളായിരുന്നു.പറങ്കികളുമായി ഏറ്റുമുട്ടിയ മരയ്ക്കാർ വംശത്തിലെ ആദ്യത്തെ പോരാളി മമ്മാലി മരയ്ക്കാർ ആയിരുന്നു.1505'ൽ കൊടുങ്ങല്ലൂർ വച്ചു നടന്ന യുദ്ധത്തിൽ ഇദ്ദേഹം പറങ്കികൾക്കു വളരെ നാശനഷ്ടങ്ങൾ വരുത്തി.യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ കോഴിക്കോടു നിന്നുള്ള കപ്പലുകൾ സഹായിക്കാനായി നിശ്ചിത സമയത്തു എത്താതിരുന്നതിനാൽ തന്റെ രണ്ടു പുത്രന്മാരോടൊപ്പം അദ്ദേഹത്തിനു വീരമൃത്യു വരിക്കേണ്ടി വന്നു. മമ്മാലി മരയ്ക്കാർക്കു ശേഷം കുട്ട്യാലി മരയ്ക്കാർ നാവികസേനയുടെ പടനായകനായി.

[തിരുത്തുക] കുഞ്ഞാലി മരയ്‌ക്കാർ ഒന്നാമൻ

കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരയ്ക്കാരുടെ പുത്രനും ആയ മുഹമ്മദ് മരയ്ക്കാരാണ്‌ ആദ്യത്തെ കുഞ്ഞാലി മരയ്ക്കാർ. പറങ്കികളുടെ ശല്യം സഹിയ്ക്കാതായപ്പോൾ അദ്ദേഹം ഒരു പറ്റം നാട്ടുകാരുമായി സാമൂതിരിയെ മുഖം കാണിച്ചു, പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നറിയിച്ചു.സന്തുഷ്റ്റനായ സാമൂതിരി കുഞ്ഞാലി മരയ്ക്കാരെ നാവിക സേനറ്റയുടെ തലവനാക്കി, "കുഞ്ഞാലി മരയ്ക്കാർ" എന്ന സ്ഥാനപ്പേരും നൽകി. കുഞ്ഞാലി മരയ്ക്കാർ തന്റെ അനുയായികൾക്കു ഒളിപ്പോരിൽ ‍പരിശീലനം നൽകി. അതിനു വേണ്ട ആയുധങ്ങളും, ചെറു വള്ളങ്ങളും മറ്റും സംഭരിച്ചു.

[തിരുത്തുക] അവലംബം

  1. എ ശ്രീധരമേനോൻ. കേരളചരിത്ര ശില്പികൾ. 1988
  2. മാതൃഭൂമി ഇയർബുക്ക് പ്ലസ് 2010, പേജ് നം.641


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=കുഞ്ഞാലി_മരക്കാർ&oldid=1042094" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ