തെലുഗു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെലുഗു
తెలుగు
സംസാരിക്കുന്നത് : ഇന്ത്യ 
പ്രദേശം: ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഒറീസ്സ, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
ആകെ സംസാരിക്കുന്നവര്‍: 100 million native, 120 million total (including second language speakers)[അവലംബം ആവശ്യമാണ്] 
റാങ്ക്: 13 (native)
ഭാഷാകുടുംബം: ദ്രാവിഡ
 South-Central
  തെലുഗു 
ലിപിയെഴുത്ത് ശൈലി: തെലുഗു ലിപി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Flag of India.svg ഇന്ത്യ
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകള്‍
ISO 639-1: te
ISO 639-2: tel
ISO 639-3: tel
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ സംസാരിക്കുന്ന ഭാഷയാണ് തെലുഗു (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികള്‍‌‍ ഈ ഭാഷാനാമം പൊതുവേ തെലുങ്ക് എന്നാണ്‌ ഉച്ചരിക്കുന്നത്. ഇതു ഒരു ദ്രാവിഡ ഭാഷയാണ്. തമിഴ്, മലയാളം,കന്നട തുടങ്ങിയ ഭാഷകളോട് അല്പം സാമ്യം ഉണ്ട്. ഇന്ത്യയില്‍ ഹിന്ദിയും ബംഗാളിയും കഴിഞ്ഞാല്‍ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ് തെലുഗു. 2001-ലെ കാനേഷുമാരി അനുസരിച്ച് 74,002,856 ആളുകളുടെ മാതൃഭാഷയാണ്.യൂറോപ്യന്മാര്‍ ഈ ഭാഷയെ ഒരിക്കല്‍ ജെന്തു (Gentoo) എന്ന് വിളിച്ചിരുന്നു.[1]

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

തെലുങ്കു ജനത അവരുടെ ഭാഷക്ക് നല്‍കിയ പേര്‌ തെലുഗു എന്നാണ്‌. മറ്റു രൂപാന്തരങ്ങളാണ്‌ തെലുങ്ക്, തെലിങ്ഗ, തൈലിങ്ഗ, തെനുഗു, തെനുംഗു എന്നിവ. മുഹമ്മദീയരും മറ്റുവിദേശീയരും ഈ പദങ്ങളെ കൂടുതല്‍ ദുഷിപ്പിച്ചിട്ടുണ്ട്. തെലുഗു അഥവാ തെലുങ്കു എന്ന പദത്തിനു നിരവധി നിഷ്പത്തികള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 1) പ്രസിദ്ധമായ മൂന്നു ലിംഗക്ഷേത്രങ്ങള്‍ അതിരായിക്കിടക്കുന്ന സ്ഥലമാണ്‌ ത്രിലിംഗം അവിടത്തെ ഭാഷയാണ്‌ തെലുങ്ക് [1] എന്നാല്‍ ഇത് സി.പി.ബ്രൗണ്‍ ആധുനിക കവികളുടെ ഭാവനയെന്ന് പറഞ്ഞ് ഇതിനെ ഖണ്ഡിക്കുന്നു. പുരാണങ്ങളിലൊന്നിലും ത്രിലിംഗം എന്ന നാടിന്റെ പേര്‍ പരാമര്‍ശിക്കുന്നില്ല എന്നദ്ദേഹം എടുത്തുകാണിക്കുന്നു. 2)ബുദ്ധമതം ഇന്ത്യയില്‍ പ്രചാരം നേടിയിരുന്ന കാലത്ത് തിബത്തിലെ പണ്‍ഡിതനായിരുന്ന താരാനാഥന്‍ രചിച്ച ഗ്രന്ഥത്തില്‍ തെലുംഗ് ശബ്ദം ഉപയോഗിച്ചുകാണുന്നുണ്ട്. കലിംഗരാജ്യം ഇതിന്റെ ഭാഗമായിരുന്നു എന്നദ്ദേഹം പറയുന്നുണ്ട്. 3) മൂന്ന് കലിംഗരാജാക്കന്മാര്‍ ഉണ്ടായിരുന്നതിനാല്‍ ത്രികലിംഗം എന്നും അത് തിലിങ്കമായതാണെന്നുമാണ്‍ മറ്റൊരു വാദം. മൊദൊഗലിംഗം എന്നത് മൂന്ന് ഗലിംഗമെന്നാണ്‌ സി.പി. ബ്രൗണ്‍ കരുതുന്നത്. കണ്ണിങ്ങാമിന്റെ 'പ്രാചീനഭാരത ഭൂമിശാസ്ത്രം' എന്ന കൃതിയിലെ ശിലാശസനത്തെപ്പറ്റിപറയുന്നതിലെ രാജപരമ്പരയെ ത്രികലിംഗാധീശര്‍ എന ബിരുദത്തെപ്പറ്റി പറയുന്നുണ്ട്. [2]

[തിരുത്തുക] അക്ഷരമാല

തെലുഗു ഭാഷയുടെ ലിപിക്ക് കന്നഡ ലിപിയുമായി വളരെ സാമ്യമുണ്ട്‌.

[തിരുത്തുക] സ്വരങ്ങള്‍

[3]

అం అః
അം അഃ

[തിരുത്തുക] വ്യഞ്ജനങ്ങള്‍

క ఖ గ ఘ ఙ
ക ഖ ഗ ഘ ങ
చ ఛ జ ఝ ఞ
ച ഛ ജ ഝ ഞ
ట ఠ డ ఢ ణ
ട ഠ ഡ ഢ ണ
త థ ద ధ న
ത ഥ ദ ധ ന
ప ఫ బ భ మ
പ ഫ ബ ഭ മ
య ర ల వ
യ ര ല വ
శ ష స హ ళ
ശ ഷ സ ഹ ള

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] കുറിപ്പുകള്‍

  • ^ അവിശ്വാസികളെ പോര്‍ത്തുഗീസ് ഭാഷയില്‍ വ്യവഹരിച്ചിരുന്നത് ഗെന്തൂ എന്ന ശബ്ദം കൊണ്ടായിരുന്നു. ഇതാദ്യം എല്ലാ നാട്ടുകാരെയും സൂചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് തെലുങ്കര മാത്രം വിവക്ഷിക്കുന്ന പദമായിത്തീര്‍ന്നു.

[തിരുത്തുക] അവലംബം

  1. എ.ഡി. കാം‌പ്ബെല്‍
  2. ജനറല്‍ കണ്ണിങ്ങാം
  3. http://www.kavya-nandanam.com/dload.htm തെലുഗു അക്ഷരങ്ങള്‍ തെളിയുന്നില്ലെങ്കില്‍ Pothana2000 എന്ന ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു
"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം