ബ്രാഹ്മി ലിപി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും പൂര്‍വരൂപമാണ് ബ്രാഹ്മി ലിപി[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതല്‍ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ് ബ്രാഹ്മി ലിപിയില്‍ രചിക്കപ്പെട്ടിട്ടുള്ളവയില്‍ പ്രശസ്തമായത്.
കൊറിയന്‍ അക്ഷരമാലയായ ഹാന്‍ഗുല്‍ ബ്രഹ്മി ലിപിയില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ പൂര്‍വികനും ബ്രാഹ്മി ലിപി തന്നെയാണ്[അവലംബം ആവശ്യമാണ്].
[തിരുത്തുക] ആധാരസൂചിക
- ↑ "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 81. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm.
- ↑ Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu
- ↑ Deraniyagala on the Anuradhapura finds International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
- ↑ *Coningham, Robin, University of Bradford Anuradhapura Project

