തുഗ്ലക് രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഘാസി തുഗ്ലക്ക് 1321-ല്‍ ഘിയാത്ത് അല്‍-ദിന്‍ തുഗ്ലക്ക് എന്ന പേരില്‍ ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോള്‍ ആണ് തുഗ്ലക്ക് രാജവംശം (ഉര്‍ദ്ദു: تغلق) ആരംഭിക്കുന്നത്. തുര്‍ക്കി ഉത്ഭവമുള്ള മുസ്ലിം കുടുംബമായിരുന്നു തുഗ്ലക്കുകള്‍. ഇവരുടെ ഭരണം തുര്‍ക്കികള്‍, അഫ്ഘാനികൾ, തെക്കേ ഏഷ്യയ്ക്ക് പുറത്തുള്ള മറ്റ് മുസ്ലീം യോദ്ധാക്കള്‍ എന്നിവരുമായി ഉള്ള ഇവരുടെ സഖ്യത്തെ ആശ്രയിച്ചു.
ഖിയാത്ത് അല്‍-ദിന്‍ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവര്‍ത്തിയുമായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കീഴില്‍ സാമ്രാജ്യം വികസിച്ചു. എന്നാല്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് തന്റെ അസ്ഥാനത്തുള്ള നയപരീക്ഷണങ്ങള്‍ക്ക് കുപ്രസിദ്ധനായിരുന്നു. സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയില്‍ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയതും, കള്ളനാണയങ്ങള്‍ നിര്‍മ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികള്‍ ഇല്ലാതെ ചെമ്പ് നാണയങ്ങള്‍ പുറത്തിറക്കിയതും ഇതിന് ഉദാഹരണമായിരുന്നു.
മുഹമ്മദ് ബിന്‍ തുഗ്ലക്കിനു ശേഷം സ്വന്തക്കാരനായ ഫിറോസ് ഷാ തുഗ്ലക്ക് ഭരണാധികാരിയായി. ദയാലുവായ ഒരു രാജാവായിരുന്നെങ്കിലും സൈന്യത്തിന്റെ പിടിപ്പുകേടുകൊണ്ട് അദ്ദേഹം സൈനീകമായി അശക്തനായിരുന്നു. 1388-ല്‍ ഫിറോസ് മരിച്ചതിനു ശേഷം തുഗ്ലക്ക് രാജവംശത്തില്‍ ശക്തരായ രാജാക്കന്മാര്‍ ഉണ്ടായില്ല. ഇതിനാല്‍ സാമ്രാജ്യം ക്ഷയിക്കുകയും, ഏകദേശം പത്തുവര്‍ഷത്തിനുള്ളില്‍ നാമാവശേഷമാവുകയും ചെയ്തു.
[തിരുത്തുക] ഭരണാധികാരികള്‍
- ഘിയാസുദ്ദിന് തുഗ്ലക്ക് ഷാ I (1321 - 1325)
- മുഹമ്മദ് ഷാ II (1325 - 1351)
- മഹ്മൂദ് ബിന്‍ മുഹമ്മദ് (മാര്‍ച്ച് 1351)
- ഫിറൂസ് ഷാ തുഗ്ലക്ക് (1351 - 1388)
- ഘിയാസുദ്ദിന് തുഗ്ലക്ക് II (1388 - 1389)
- അബൂബക്കര്‍ (1389 - 1390)
- നസിറുദ്ദിന്‍ മുഹമ്മദ് ഷാ III (1390 - 1393)
- സിഖന്ദര്‍ ഷാ I (മാര്‍ച്ച് - ഏപ്രില്‍ 1393)
- ദില്ലിയിലെ മഹ്മൂദ് നസിറുദ്ദിന്‍ (സുല്‍ത്താന്‍ മഹ്മൂദ് II) (1393 - 1394)
- (1394-1398)
-
- ഫിറൂസ് ഷാ തുഗ്ലക്കിന്റെ ചെറുമകനായ നുസ്രത്ത് ഷാ ഫിറോസാബാദ് ആസ്ഥാനമാക്കി പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ നിയന്ത്രിച്ചു.
- മഹ്മൂദ് നസിറുദ്ദീന്റെ മകനായ നസിറുദ്ദീന്‍ മഹ്മൂദ് ഷാ ദില്ലി ആസ്ഥാനമാക്കി കിഴക്കന്‍ പ്രദേശങ്ങള്‍ നിയന്ത്രിച്ചു.