തുഗ്ലക് രാജവംശം
തുഗ്ലക് രാജവംശം | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1320–1413[2] | |||||||||||||||||
Territory under Tughlaq dynasty of Delhi Sultanate, 1330-1335 AD. The empire shrank after 1335 AD.[3] | |||||||||||||||||
Capital | Delhi | ||||||||||||||||
Common languages | Persian (official)[4] | ||||||||||||||||
Religion | Official: Sunni Islam Subjects: Hinduism,[5] Shia,[6] Others[6] | ||||||||||||||||
Government | Sultanate | ||||||||||||||||
Sultan | |||||||||||||||||
• 1321–1325 | Ghiyath al-Din Tughluq | ||||||||||||||||
• 1325–1351 | Muhammad bin Tughluq | ||||||||||||||||
• 1351–1388 | Firuz Shah Tughlaq | ||||||||||||||||
• 1388–1413 | Ghiyath-ud-din Tughluq Shah / Abu Bakr Shah / Muhammad Shah / Mahmud Tughlaq / Nusrat Shah | ||||||||||||||||
Historical era | Medieval | ||||||||||||||||
• Established | 1320 | ||||||||||||||||
• Disestablished | 1413[2] | ||||||||||||||||
Area | |||||||||||||||||
3,200,000 km2 (1,200,000 sq mi) | |||||||||||||||||
| |||||||||||||||||
Today part of | ![]() ![]() ![]() ![]() |
ഘാസി തുഗ്ലക്ക് 1321-ൽ ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക് എന്ന പേരിൽ ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോൾ ആണ് തുഗ്ലക്ക് രാജവംശം (ഉർദ്ദു: تغلق) ആരംഭിക്കുന്നത്. തുർക്കി ഉത്ഭവമുള്ള മുസ്ലിം കുടുംബമായിരുന്നു തുഗ്ലക്കുകൾ. ഇവരുടെ ഭരണം തുർക്കികൾ, അഫ്ഘാനികൾ, തെക്കേ ഏഷ്യയ്ക്ക് പുറത്തുള്ള മറ്റ് മുസ്ലീം യോദ്ധാക്കൾ എന്നിവരുമായി ഉള്ള ഇവരുടെ സഖ്യത്തെ ആശ്രയിച്ചു.
ഖിയാത്ത് അൽ-ദിൻ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവർത്തിയുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കീഴിൽ സാമ്രാജ്യം വികസിച്ചു. എന്നാൽ മുഹമ്മദ് ബിൻ തുഗ്ലക്ക് തന്റെ അസ്ഥാനത്തുള്ള നയപരീക്ഷണങ്ങൾക്ക് കുപ്രസിദ്ധനായിരുന്നു. സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയതും, കള്ളനാണയങ്ങൾ നിർമ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികൾ ഇല്ലാതെ ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയതും ഇതിന് ഉദാഹരണമായിരുന്നു.
മുഹമ്മദ് ബിൻ തുഗ്ലക്കിനു ശേഷം സ്വന്തക്കാരനായ ഫിറോസ് ഷാ തുഗ്ലക്ക് ഭരണാധികാരിയായി. ദയാലുവായ ഒരു രാജാവായിരുന്നെങ്കിലും സൈന്യത്തിന്റെ പിടിപ്പുകേടുകൊണ്ട് അദ്ദേഹം സൈനികമായി അശക്തനായിരുന്നു. 1388-ൽ ഫിറോസ് മരിച്ചതിനു ശേഷം തുഗ്ലക്ക് രാജവംശത്തിൽ ശക്തരായ രാജാക്കന്മാർ ഉണ്ടായില്ല. ഇതിനാൽ സാമ്രാജ്യം ക്ഷയിക്കുകയും, ഏകദേശം പത്തുവർഷത്തിനുള്ളിൽ നാമാവശേഷമാവുകയും ചെയ്തു.
ഭരണാധികാരികൾ[തിരുത്തുക]
- ഘിയാസുദ്ദിൻ തുഗ്ലക്ക് ഷാ I (1321 - 1325)
- മുഹമ്മദ് ഷാ II (1325 - 1351)
- മഹ്മൂദ് ബിൻ മുഹമ്മദ് (മാർച്ച് 1351)
- ഫിറൂസ് ഷാ തുഗ്ലക്ക് (1351 - 1388)
- ഘിയാസുദ്ദിൻ തുഗ്ലക്ക് II (1388 - 1389)
- അബൂബക്കർ (1389 - 1390)
- നസിറുദ്ദിൻ മുഹമ്മദ് ഷാ III (1390 - 1393)
- സിഖന്ദർ ഷാ I (മാർച്ച് - ഏപ്രിൽ 1393)
- ദില്ലിയിലെ മഹ്മൂദ് നസിറുദ്ദിൻ (സുൽത്താൻ മഹ്മൂദ് II) (1393 - 1394)
- (1394-1398)
- ഫിറൂസ് ഷാ തുഗ്ലക്കിന്റെ ചെറുമകനായ നുസ്രത്ത് ഷാ ഫിറോസാബാദ് ആസ്ഥാനമാക്കി പടിഞ്ഞാറൻ പ്രദേശങ്ങൾ നിയന്ത്രിച്ചു.
- മഹ്മൂദ് നസിറുദ്ദീന്റെ മകനായ നസിറുദ്ദീൻ മഹ്മൂദ് ഷാ ദില്ലി ആസ്ഥാനമാക്കി കിഴക്കൻ പ്രദേശങ്ങൾ നിയന്ത്രിച്ചു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Tughlaq Dynasty എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
<ref>
ടാഗ്;
pjackson2003
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.<ref>
ടാഗ്;
tarikhbarani
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.