ഡെല്‍ഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ദില്ലി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Delhi
മുകളില്‍ ഇടതു നിന്ന്: ലോട്ടസ് ക്ഷേത്രം, ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവന്‍, ഹുമയൂണ്‍സ് ടോംബ്.
Map of India showing location of Delhi
Location of Delhi
Delhi
Location of Delhi in India
രാജ്യം Flag of India.svg India
Territory Delhi
ജില്ല(കള്‍)
Lt. Governor Tejendra Khanna
മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത്
മേയര്‍ കന്‍വര്‍ സേയ്ന്‍
Legislature (seats) Unicameral (70)
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
13,782,976[1] (2nd) (2001)
11,463 /km² (29,689 /sq mi)
15.9 million[2] (2007)
ഭാഷ(കള്‍) ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, പഞ്ചാബി, ബംഗാളി
സമയമേഖല IST (UTC+5:30)
വിസ്തീര്‍ണ്ണം
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം
1,484 km2 (573 sq mi)
239 m (784 ft)[3]
Website delhigovt.nic.in

അക്ഷാംശവും രേഖാംശവും: 28°36′35.7″N 77°13′48.3″E / 28.609917, 77.230083

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹി ഉള്‍പ്പെടുന്ന സംസ്ഥാനമാണ്‌[അവലംബം ആവശ്യമാണ്] ഡെല്‍ഹി അഥവാ ദില്ലി. (ഇംഗ്ലീഷ്: Delhi Hindi: दिल्ली; പഞ്ചാബി: ਦਿੱਲੀ; Urdu: دلی; IPA: [d̪ɪlːiː]. 1.7 കോടി ജനസംഖ്യയുള്ള ഡെല്‍ഹി, ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്‌[4]. ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം (National Captal Territory) എന്നാണ്‌‍. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ പ്രത്യേക പദവിയാണ്‌ ഡെല്‍‍ഹി‍ക്കുള്ളത്‌. ന്യൂ ഡെല്‍ഹി, ഡെല്‍ഹി, ഡെല്‍ഹി കന്റോണ്‍‌മെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡല്‍ഹി സംസ്ഥാനം. ഡെല്‍ഹിയെക്കൂടാതെ സമീപസംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂര്‍ഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്,സോനിപ്പട്ട്, രാജസ്ഥാനിലെ ആള്‍വാര്‍ എന്നീ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ദേശീയ തലസ്ഥാനമേഖല (National Capital Region) എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങള്‍ ഡെല്‍ഹിയുടെ ഉപഗ്രഹനഗരങ്ങള്‍ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിര്‍മ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. 1483 ചതുരശ്ര കി.മീ. വിസ്തീര്‍‌ണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡല്‍ഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്. 18, 19 നൂറ്റാണ്ടുകളീല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ട ആയിരുന്നു. പിന്നീട് 1911 ല്‍ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡെല്‍ഹി ആക്കുകയായിരുന്നു. ഇതോടെ 1920 ല്‍ ഒരു പുതിയ നഗരമായി ന്യൂ ഡെല്‍ഹി രൂപകല്‍പന ചെയ്തു. [5] 1947 ല്‍ ഇന്ത്യക്ക് സ്വാ‍തന്ത്ര്യം കിട്ടിയതിനു ശേഷം ന്യൂ ഡെല്‍ഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി. ഡെല്‍ഹിയുടെ വികാസത്തിനു ശേഷം, മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് കുടിയേറി. അങ്ങനെ ഡെല്‍ഹി ഒരു മിശ്രസംസ്കാരപ്രദേശമായി മാറിയിരിക്കുന്നു. [6]

ഉള്ളടക്കം

[തിരുത്തുക] പദോല്പത്തി

“ഡെല്‍ഹി” എന്ന പദത്തിന്റെ ഉത്ഭവം ഇപ്പോഴും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല.ദിലു എന്ന 50 ബി.സി. കാലഘട്ടത്തിലെ മൌര്യ രാജാവിന്റെ പേരിലായിരുന്നു എന്നാണ് ഏറ്റവും കൂടുതല്‍ പറയപ്പെടുന്നത് . ഇദ്ദേഹമാണ് ഡെല്‍ഹി എന്ന നഗരം സ്ഥാപിച്ചത് എന്ന പറയപ്പെടുന്നു. [7] [8][9] ഹിന്ദി/പ്രാകൃത് പദമായ ദിലി (dhili) (ഇംഗ്ലീഷ് : "loose") തുവര്‍ രാജവംശജര്‍ ഉപയോഗിച്ചിരുന്നു. ഇത് ഈ നഗരത്തെ പ്രധിനിധീകരിച്ച് ഉപയോഗിച്ചിരുന്നു. [10] അന്ന് തുവര്‍ വംശജര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളെ ദേഹ്‌ലിവാല്‍ (dehliwal) എന്നു വിളിച്ചിരുന്നു..[11] ദില്ലി (Dilli) എന്ന പദത്തില്‍ (ദെഹ്‌ലീസ് (dehleez or dehali എന്ന പദത്തിന്റെ രൂപമാറ്റം) നിന്നാണ് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. [12] . ഡെല്‍ഹി നഗരത്തിന്റെ യഥാ‍ര്‍ഥ പേര് ദില്ലിക (Dhillika) എന്നായിരുന്നു എന്നും അതില്‍ നിന്നാണ് ഈ പദം വന്നതെന്നും അഭിപ്രായമുണ്ട്.[13]

[തിരുത്തുക] ചരിത്രം

ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്‌ ദില്ലി. 7 നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്നാണ് ദില്ലിയെപ്പറ്റി പരാമര്‍ശിക്കുന്നത്. പതിനൊന്ന് പ്രധാനപ്പെട്ട ചക്രവര്‍ത്തിമാരുടെ ശവകുടിരങ്ങള്‍ ദില്ലിയിലുണ്ട്. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊട്ടാകെ നോക്കിയാലും ഇത്തരത്തിലുള്ള നാലെണ്ണം മാത്രമേയുള്ളൂ[14]‌.

ക്രിസ്തുവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ദില്ലിയിലെ ആദ്യനഗരമായ ഇന്ദ്രപ്രസ്ഥം സമൃദ്ധി പ്രാപിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യം ദില്ലി, തോമര്‍ രജപുത്രരുടെ തലസ്ഥാനമായതോടെയാണ് ദില്ലി ഒരു ചരിത്രപ്രാധാന്യമുള്ള പട്ടണമായി രൂപാന്തരപ്പെടുന്നത്. ഇതേ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അജ്‌മേറിലെ ചൗഹാന്മാര്‍ (ചഹാമനര്‍ എന്നും അറിയപ്പെടുന്നു) രജപുത്രരെ പരാജയപ്പെടുത്തി ദില്ലി പിടിച്ചടക്കി. തോമരരുടേയും ചൗഹാന്മാരുടേയും കാലത്ത് ദില്ലി ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു[15].

1192-ല്‍ മുഹമ്മദ് ഘോറി, രജപുത്രരാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ രണ്ടാം തരാവോറി യുദ്ധത്തില്‍ (second battle of Taraori) പരാജയപ്പെടുത്തുകയും ഇതിനെത്തുടര്‍ന്ന് ഘോറിയുടെ ഒരു സേനാനായകനായിരുന്ന ഖുത്ബ്ദീന്‍ ഐബകിന്റെ നേതൃത്വത്തില്‍ അടിമരാജവംശം ദില്ലിയില്‍ അധികാരത്തിലെത്തുകയും ചെയ്തു. ഇതിനു ശേഷം നാല്‌ മുസ്ലിം രാജവംശങ്ങള്‍ ദില്ലി കേന്ദ്രീകരിച്ച് ഭരണം നടത്തുകയും ചെയ്തു. ഈ അഞ്ചു സാമ്രാജ്യങ്ങളെ പൊതുവായി ദില്ലി സുല്‍ത്താനത്ത് എന്നറിയപ്പെടുന്നു. പിന്നീട് ചെറിയ കാലയളവുകളിലൊഴികെ, ദില്ലി തന്നെയായിരുന്നു ഉത്തരേന്ത്യയുടെ രാഷ്ട്രീയകേന്ദ്രം. ഖില്‍ജി രാജവംശം, തുഗ്ലക് രാജവംശം, സയ്യിദ് രാജവംശം, ലോധി രാജവംശം എന്നിവയാണ്‌ ദില്ലി സുല്‍ത്താനത്തിലെ തുടര്‍ന്നു വന്ന രാജവംശങ്ങള്‍. 1399-ല്‍ പേര്‍ഷ്യയിലെ തിമൂര്‍ ദില്ലി ആക്രമിച്ചു കൊള്ളയടിച്ചു. ഇതോടെ സുല്‍ത്താന്മാരുടെ ഭരണത്തിന്‌ കാര്യമായ ക്ഷയം സംഭവിച്ചു. അവസാന സുല്‍ത്താന്‍ വംശമായിരുന്ന ലോധി രാജവംശത്തിലെ ഇബ്രാഹിം ലോധിയെ 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെടുത്തി, ബാബര്‍ മുഗള്‍ സാമ്രാജ്യത്തിന്‌ ആരംഭം കുറിച്ചു..

1539-40 കാലഘട്ടത്തില്‍ ബാബറുടെ പിന്‍ഗാമിയായിരുന്ന ഹുമയൂണിനെത്തോല്പ്പിച്ച് ഷേര്‍ഷാ സൂരി ദില്ലി പിടിച്ചടക്കിയെങ്കിലും 1555-ല്‍ ഷേര്‍ഷയുടെ പിന്‍ഗാമികളെ പരാജയപ്പെടുത്തി ഹുമയൂണ്‍ തന്നെ അധികാരത്തിലെത്തി.1556-ല്‍ മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റി. എന്നാല്‍ 1650-ല്‍ ഷാജഹാന്‍ ദില്ലിയില്‍ ഷാജഹനാബാദ് എന്ന ഒരു പുതിയ നഗരം പണിത് തലസ്ഥാനം വീണ്ടും ദില്ലിയിലേക്ക്ക് മാറ്റി. 1739-ല്‍ പേര്‍ഷ്യയിലെ നാദിര്‍ഷാ ദില്ലി ആക്രമിച്ച് കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെയെല്ലാം കൊന്നൊടുക്കയും ചെയ്തു. ഇതിനു ശേഷം ഏതാണ്ട് 200 വര്‍ഷകാലം ദില്ലി ഒരു പ്രാധാന്യമില്ലാത്ത നഗരമായി അധപതിച്ചു. 1911-ല്‍ ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതോടെയാണ് ദില്ലിക്ക് വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവരിച്ചത്. [14].

ഇതിനു ശേഷം, പഴയ ഡെല്‍ഹിയുടെ ചിലഭാഗങ്ങള്‍ ന്യൂ ഡെല്‍ഹിയുടെ നിര്‍മ്മാണത്തിനു വേണ്ടി പൊളിക്കുകയും ചെയ്തു. ബ്രിട്ടീഷ് വാസ്തുശില്‍പ്പിയായ ഏഡ്വിന്‍ ല്യൂട്ടേന്‍സ് ആണ് ന്യൂ ഡെല്‍ഹിയിലെ പ്രധാന ഭാഗങ്ങളും കെട്ടിടങ്ങളും രൂപകല്‍പ്പന ചെയ്തത്. പിന്നീട് 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്യവും വിഭജനവും കഴിഞ്ഞതിനു ശേഷം ഇന്ത്യ സര്‍ക്കാറിന്റെ ഔദ്യോഗിക ആസ്ഥാനമായി ന്യൂ ഡെല്‍ഹി പ്രഖ്യാപിക്കപ്പെട്ടൂ.


[തിരുത്തുക] ദില്ലിയിലെ പുരാതനഗരങ്ങള്‍

ഇപ്പോഴത്തെ ഡെല്‍ഹി നഗരം പഴയ എട്ട് നഗരങ്ങളില്‍ നിന്നു വികസിച്ചതാണ്. ഇവ താഴെ പറയുന്നവയാണ്.

  1. 'ദില്ലി' - ഇതു സ്ഥാപിച്ചത് തോമര്‍ അനംഗപാലയാ‍ണെന്ന് പറയപ്പെടുന്നു [16].
  2. ലാല്‍ കോട്ട് - സ്ഥാപിച്ചത് തോമര്‍ വംശജര്‍ പിന്നീട് ഇത് ഖില റായി പിത്തൊര്‍ എന്ന് പൃഥ്വിരാജ് ചൗഹാന്റെ കാലത്ത് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇതു ഏഴ് വാതിലുകളുള്ള ഡെല്‍ഹിയിലെ ഒരു കോട്ടയായിരുന്നു. പൃഥ്വിരാജ് ചൗഹാന്‍ ഡെല്‍ഹിയുടെ അവസാനത്തെ ഹിന്ദു രാജാവിനു മുമ്പുള്ള രാജവായിരുന്നു.
  3. സിരി - 1303 ല്‍ അലാവുദ്ദീന്‍ ഖില്‍ജി സ്ഥാപിച്ചു.
  4. തുഗ്ലക്കാബാദ് - സ്ഥാപിച്ചത് ഘിയാസ് ഉദ് ദിന്‍ തുഗ്ലക്‌ഷാ ഒന്നാമന്‍ (1321-1325)
  5. ജഹാന്‍പന - സ്ഥാപിച്ചത് മുഹമ്മദ് ബിന്‍ തുഗ്ലക്
  6. കോട്‌ല ഫിറോസ് ഷാ- സ്ഥാപിച്ചത് ഫിറോസ് ഷാ തുഗ്ലക് 1351-1388);
  7. പുരാന കില- സ്ഥാപിച്ചത് ശേര്‍ഷാ സുരി , ദിനാപഥ് - സ്ഥാപിച്ചത് ഹുമയൂണ്‍, (1538-1545);
  8. ഷാജഹാബാദ് - ചുമരുകളുള്ള ഈ നഗരം സ്ഥാപിച്ചത് ഷാജഹാന്‍ ആണ് 1638 നും 1649 ഇടക്ക്. ഇതില്‍ ഡെല്‍ഹിയിലെ പ്രസിദ്ധമായ ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കും ഉള്‍പ്പെടുന്നു. ഇത് ഷാജഹാന്റെ കാലത്ത് മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ഈ സ്ഥലത്തെയാണ് ഇപ്പോഴത്തെ പഴയ ഡെല്‍ഹി എന്ന പേരില്‍ അറിയപ്പെടുന്നത്.
  9. നയി ദില്ലി (New Delhi) - സ്ഥാപിച്ചത് ബ്രിട്ടീഷ് ഭരണകൂടം. ഇതില്‍ പഴയ ഡെല്‍ഹിയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നു.

[തിരുത്തുക] ഡെല്‍ഹി നഗരം

72.5 m (238 ft) ഉയരമുള്ള ഖുത്ബ് മിനാര്‍, ചുടുകട്ട കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ മീനാര്‍ ആണ്[17]
1560 പണിതീര്‍ന്ന ഹുമയൂണ്‍സ് ടോംബ് മുഗള്‍ വംശത്തിന്റെ കലയുടെ ഒരു ചിഹ്നമാണ് [18]
1639 ല്‍ പണിതീര്‍ന്ന ചെങ്കോട്ട മുഗള്‍ രാജാവായിരുന്ന ഷാജഹാന്‍ പണിതീര്‍ത്തതാണ്.
ദില്ലിയിലെ ഇന്ത്യാ ഗേറ്റ് - ഒരു സൈനിക സ്മാരകം

തലസ്ഥാനനഗരമായി പറയപ്പെടുന്നത് ന്യൂഡല്‍ഹിയെയാണെങ്കിലും അത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ന്യൂ ഡെല്‍ഹിയും, പുരാനാ ദില്ലി ഉള്‍പ്പെടുന്ന ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഡെല്‍ഹി കണ്ടോണ്മെന്റും ചേര്‍ന്നുള്ള നഗരപ്രദേശങ്ങളും കൂടിയതാണ്. ഇത് ഡെല്‍ഹി നഗരസമൂഹം എന്നറിയപ്പെടുന്നു. 2001-ലെ കാനേഷുമാരി പ്രകാരം 1.29 കോടി ജനസംഖ്യയുള്ള ഈ നഗരസമൂഹം മുംബൈ നഗരസമൂഹം കഴിഞ്ഞാല്‍ ജനസംഖ്യയില്‍ ഭാരതത്തിലെ ഏറ്റവും വലിയതാണ്. ന്യൂ ഡെല്‍ഹിയും, പുരാനാദില്ലി ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഡെല്‍ഹി കണ്ടോണ്മെന്റും ഒഴികെ ഈ നഗരസമൂഹത്തിലെ പട്ടണങ്ങളും നഗരങ്ങളുമെല്ലാം കാനേഷുമാരിയില്‍ മാത്രമാണു നഗരപ്രദേശമായി കണക്കക്കപ്പെടുന്നത്. പ്രധാന നഗരങ്ങളുടെ സംക്ഷിപ്തവിവിരണം താഴെക്കാണാം.

[തിരുത്തുക] ന്യൂ ഡെല്‍ഹി

പ്രധാന ലേഖനം: ന്യൂ ഡെല്‍ഹി

ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡെല്‍ഹിയിലേക്കു മാറ്റിയതിനു ശേഷം എഡ്വേര്‍ഡ് ല്യൂട്ടന്‍സ് എന്നയാള്‍ രൂപകല്‍പ്പന ചെയ്തതാണ് ന്യൂഡെല്‍ഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ. രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ്, മന്ത്രാലയങ്ങള്‍, കൊണാട്ട് പ്ലേസ് (ഇപ്പോള്‍ രാജീവ് ചൗക്ക്) തുടങ്ങിയവ ന്യൂഡെല്‍ഹിയിലാണ്. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലത്തെ ബിര്‍ളാ ഭവനവും, ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലവും ന്യൂഡെല്‍ഹിയില്‍പ്പെടുന്നു. സിഖുകാരുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ഗുരുദ്വാര ബംഗ്ലാസാഹിബ്, ബിര്‍ളാ മന്ദിര്‍ (ലക്ഷ്മീനാരായണ്‍ മന്ദിര്‍) എന്നിവയും ഇവിടെയാണ്.

നാമനിര്‍ദ്ദേശം ചെയ്യപ്പടുന്ന അംഗങ്ങള്‍ മാത്രമുള്ള ഒരു ഭരണസമിതിയാണ് ന്യൂ ഡെല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിനെ നിയന്ത്രിക്കുന്നത്.

[തിരുത്തുക] ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ഡെല്‍ഹിയുടെ പുരാതന ഭാഗങ്ങളെക്കൂടാതെ പ്രധാന നഗര ഭാഗങ്ങളെല്ലാം തന്നെ ഈ നഗരത്തിന്റെ കീഴിലാണ്. ചുവപ്പു കോട്ട, ജുമാ മസ്ജിദ്, ചാന്ദിനി ചൗക്ക്, ഖുത്ബ് മിനാര്‍, പുരാണാ കില, ഹുമയൂണിന്റെ ശവകുടീരം, ബഹായ് ക്ഷേത്രം (ലോട്ടസ് ക്ഷേത്രം) തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകര്‍ണങ്ങളാണ്. പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥം മുതല്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ തലസ്ഥാനങ്ങള്‍ വരെ ഏഴു തലസ്ഥാനനഗരങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയെല്ലാം സ്ഥിതിചെയ്തിരുന്നത് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലാണ്. യമുനാ നദി ഈ നഗരത്തെ രണ്ടായി തിരിക്കുന്നു. നദിയുടെ കിഴക്കു ഭാഗത്തുള്ള ഭാഗങ്ങള്‍ ജനസാന്ദ്രത കൂടിയവയാണെങ്കിലും താരതമ്യേന താമസിച്ച് വികാസം പ്രാപിച്ചവയാണ്‌.

തിരഞ്ഞെടുക്കപ്പെട്ട ഒരു കോര്‍പ്പറേഷന്‍ കൗണ്‍സിലാണ് ഈ നഗരത്തിന്റെ ഭരണം കയ്യാളുന്നത്. കൗണ്‍സിലിന്റെ തലവന്‍ മേയറാണ്. ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുന്‍സിപ്പല്‍ കമ്മീഷണറാണ്. മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി കോര്‍പ്പറേഷന്റെ പുറത്തുള്ള ഭാഗങ്ങളിലേക്കും ഈ കോര്‍പ്പറേഷന്‍ സേവനങ്ങള്‍ എത്തിക്കുന്നുണ്ട്.

[തിരുത്തുക] രാഷ്ട്രീയം

1931 ല്‍ ബ്രിട്ടീഷ്‌ കാലത്ത് പണിതീര്‍ത്ത നോര്‍ത്ത് ബ്ലോക്ക് പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ ആസ്ഥാനമാണ്

മറ്റു കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഡെല്‍ഹിക്ക് അതിന്റേതായ നിയമസഭയും, ലെഫ്റ്റനന്റ് ഗവര്‍ണറും, മന്ത്രിമാരും, മുഖ്യമന്ത്രിയും ഉണ്ട്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി നടക്കുന്നു. പക്ഷേ, ഡെല്‍ഹിയിലെ ഭരണം കേന്ദ്രസര്‍ക്കാറും, സംസ്ഥാനസര്‍ക്കാറും ചേര്‍ന്നാണ് നടത്തുന്നത്. ഒരു രാജ്യതലസ്ഥാനമായതിനാലാണ് ഇത്. ഗതാഗതം, റോഡ് മുതലായ സേവനങ്ങള്‍ ഡെല്‍ഹി സര്‍ക്കാര്‍ നോക്കുമ്പോള്‍ പോലീസ്, പട്ടാളം മുതലായ സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ നേരിട്ട് വരുന്നു. 1956 നു ശേഷം നിയമസഭ രൂപീകരിക്കപ്പെട്ടത് 1993 ലാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡെല്‍ഹി കൂടാതെ ഇവിടുത്തെ സേവന ഭരണങ്ങള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും കൂടി നടത്തുന്നു. പ്രധാന ഭരണസ്ഥാപനങ്ങളായ ഇന്ത്യന്‍ പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍, സുപ്രീം കോടതി എന്നിവ ഡെല്‍ഹിയിലാണ് സ്ഥിതി ചെയ്യുന്നത്. 70 നിയമസഭ സീറ്റുകള്‍ ഡെല്‍ഹിക്കുണ്ട്. ഇതു കൂടാതെ 7 ലോകസഭ സീറ്റുകളും ഉണ്ട്. [19][20]

ഡെല്‍ഹി പണ്ടുമുതലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആണ് ഭരിച്ചിരുന്നത്. എന്നാല്‍ 1993-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേറി. അന്നത്തെ നേതാവ് മദന്‍ ലാന്‍ ഖുറാന ആയിരുന്നു. 1998 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരണം വീണ്ടെടുക്കുകയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. 2003, 2008 വഷങ്ങളില്‍ നടന്ന നീയമസഭാതിരഞ്ഞെടുപ്പുകളില്‍ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തി. പക്ഷേ ഇതിനിടെ 2008-ല്‍ നടന്ന എം.സി.ഡി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസിനുമേല്‍ വിജയം നേടി. ബി.ജെ.പി യിലെ വി.കെ മല്‍ഹോത്രയാണ് നിയമസഭയിലെ പ്രതിപക്ഷനേതാവ്.

[തിരുത്തുക] ഭൂമിശാസ്ത്രം

ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ഡെല്‍ഹിയില്‍ മണ്‍സൂണ്‍ മഴ ലഭിക്കുന്നത്

ഡെല്‍ഹിയുടെ മൊത്തം വിസ്തീര്‍ണ്ണം 1,483 കിമീ2 (573 ച. മൈ.) ആണ് . ഇതില്‍ 783 കിമീ2 (302 ച. മൈ.) ഗ്രാമപ്രദേശങ്ങളും,700 കിമീ2 (270 ച. മൈ.) നഗര പ്രദേശവുമാണ്. ഡെല്‍ഹിയുടെ ആകെ പ്രദേശങ്ങളുടെ നീളം 51.9 km (32 mi) ഉം വീതി 48.48 km (30 mi) ഉം ആണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡെല്‍ഹി, (വിസ്തീര്‍ണ്ണം 1,397.3 കിമീ2 (540 ച. മൈ.)) ന്യൂ ഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (42.7 കിമീ2 (16 ച. മൈ.)), ഡെല്‍ഹി കന്റോണ്‍‌മെന്റ് ബോര്‍ഡ് (43 കിമീ2 (17 ച. മൈ.)) എന്നിങ്ങനെ മൂന്ന്‍ പ്രധാന ഭരണ സ്ഥാപനങ്ങളാണ് ഡെല്‍ഹിയ്ക്കുള്ളത്.[21]

ഡെല്‍ഹി സ്ഥിതി ചെയ്യുന്ന അക്ഷാംശം 28.61° N 77.23° E ലും, ഇന്ത്യയുടെ വടക്കുഭാഗത്തുമായിട്ടാണ്. ഡെല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവയാണ്. പ്രമുഖ നദിയായ യമുന ഡെല്‍ഹിയില്‍ കൂടി ഒഴുകുന്നു. യമുനയുടെ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണ് കൃഷിക്ക് വളരെ യോഗ്യമായതു കൊണ്ട് ഇവിടത്തെ കൃഷിസ്ഥലങ്ങള്‍ യമുനയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്നു. പക്ഷെ ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. [22] ഹിന്ദു ആചാരപ്രകാരം ഒരു പുണ്യ നദിയായ യമുനയാണ് ഡെല്‍ഹിയിലൂടെ ഒഴുകുന്ന പ്രധാന നദി. ഡെല്‍ഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം യമുനയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യമുനയുടെ കിഴക്ക് ഭാഗത്തായി നഗര പ്രദേശമായ ശാഹ്ദര സ്ഥിതിചെയ്യുന്നു. ഭുകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ കണക്കനുസരിച്ച് ഡെല്‍ഹി സീസ്മിക്-4 വിഭാഗത്തില്‍പ്പെടുന്ന സ്ഥലമാണ്.[23]

[തിരുത്തുക] കാലാവസ്ഥ

ഡെല്‍ഹി ഒരു മിത വരണ്ട പ്രദേശമാണ്. ഇവിടുത്തെ കാലാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വേനല്‍ക്കാലമാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലം വേനല്‍ക്കാലമായി കണക്കാക്കപ്പെടുന്നു. ഇതിനിടക്ക് വളരെ കുറച്ച് സമയം മാത്രം മണ്‍സൂണ്‍ കാലം വരുന്നു. തണുപ്പുകാലം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. ഇതില്‍ ജനുവരിയില്‍ മഞ്ഞുകാലം അതിന്റെ ഉന്നതിയിലെത്തും. മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും ഈ സമയത്ത് കനത്തു നില്‍ക്കും.[24] താപനില -0.6 °C നും 47 °C ഇടക്ക് നില്‍ക്കുന്നു. .[25] ശരാശരി താപനില 25 °C ആണ്. [26] വര്‍ഷം തോറും ലഭിക്കുന്ന ശരാശരി മഴ 714 mm (28.1 inches) ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്നു.[27].


[തിരുത്തുക] സ്ഥിതിവിവരക്കണക്കുകള്‍

ഡെല്‍ഹിയിലെ അക്ഷര്‍ധാം അമ്പലം ലോകത്തെ തന്നെ ഏറ്റവും വിസ്താരമേറിയ അമ്പലമാണ്[29]

ഡെല്‍ഹിയില്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ജോലി തേടിയും അല്ലാതെയും താമസിക്കുന്നു. ജോലി സാദ്ധ്യതകള്‍ ഏറെയുള്ളത് കൂടുതല്‍ ആളുകളെ ഡെല്‍ഹിയിലേക്ക് ആകര്‍ഷിക്കുന്നു. 2001ലെ കാനേഷുമാരി പ്രകാരം ഡെല്‍ഹിയിലെ ജനസംഖ്യ 13,782,976 ആണ്.[1] 2003 -ഓടെ ഡെല്‍ഹി സംസ്ഥാനത്തെ ആകെ ജനസംഖ്യ 14.1 ദശലക്ഷം ആയി എന്നാണ് കണക്ക്. ഇതോടെ ജനസംഖ്യ ഏറ്റവും കൂടുതല്‍ ഉള്ള മെട്രോ നഗരം എന്ന പദവി മുംബൈയില്‍ നിന്നും ഡെല്‍ഹിക്ക് ലഭിച്ചു. [30][31] ഇതില്‍ 295,000 ആളുകള്‍ ന്യൂ ഡെല്‍ഹിയിലും ബാക്കി ഡെല്‍ഹി കന്റോണ്‍‌മെന്റ് ബോര്‍ഡിന്റെ കീഴിലുമുള്ള പ്രദേശത്താണ്. [32].

ഇവിടുത്തെ ജനസാന്ദ്രത ഓരോ ചതുരശ്ര കിലോമീറ്ററിലും 9,294 ആളുകള്‍ എന്ന രീതിയിലാണ്. 1000 പുരുഷന്മാര്‍ക്ക് 821 സ്തീകള്‍ എന്നതാണ് പുരുഷ-സ്ത്രീ അനുപാതം. സാക്ഷരത നിരക്ക് 81.82% വരും. ഇപ്പോഴത്തെ മൊത്തം ഡെല്‍ഹിയിലെ ജനസംഖ്യ 17 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഡെല്‍ഹിയെ ലോകത്തെ ജനസംഖ്യ കൂടുതലുള്ള മെട്രോ നഗരമാക്കി മാറ്റിയിരിക്കുന്നു. [33]. പക്ഷേ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള നഗരം ഇപ്പോള്‍ ടോക്കിയോ ആണ്.

ദില്ലിയിലെ ജനങ്ങളില്‍ 82% പേരും ഹിന്ദുക്കളാണ്. 11.7% പേര്‍ മുസ്ലീങ്ങളും 4% സിഖുകാരും, 1.1% ജൈനരും 0.9% ക്രിസ്ത്യാനികളും ഇവിടെയുണ്ട്. മറ്റു ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്സികളും ആംഗ്ലോ-ഇന്ത്യന്മാരും, ബുദ്ധമതക്കാരും, ജൂതരും ഇവിടെ വസിക്കുന്നു.

ജുമാ മസ്ജിദ്, -ഏഷ്യ പസിഫിക്കിലെ ഏറ്റവും വലിയ മുസ്ലിം പള്ളി[34]

ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്നത് ഔദ്യോഗികഭാഷയായ ഹിന്ദിയാണ്. ഇംഗ്ലീഷും മറ്റൊരു ഔദ്യോഗികഭാഷയായി കണാക്കുന്നതോടൊപ്പം പഞ്ചാബി, ഉര്‍ദു എന്നിവ രണ്ടാം ഔദ്യോഗിക ഭാഷയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കുടിയേറ്റം കൊണ്ട് അവിടത്തെ സംസ്കാരവും ഭാഷയും ഡെല്‍ഹിയില്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രധാനമായുള്ളത് മൈഥിലി, ബീഹാരി, തമിഴ്, കന്നട, തെലുങ്ക്, ബെംഗാളി, ആസ്സാ‍മീസ്സ്, മറാത്തി, പഞ്ചാബി എന്നീ ഭാഷകളും ജാട്ട്, ഗുജ്ജര്‍ തുടങ്ങിയ സമുദായങ്ങളുമാണ്.

2005 ലെ ഒരു സര്‍വേ പ്രകാരം ഡെല്‍ഹി ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്ന സംസ്ഥാനമെന്ന കുപ്രസിദ്ധി നേടുകയുണ്ടായി. [35] ഇതു കൂടാതെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും ഡെല്‍ഹി മുമ്പിലാണ് (27.6%) ദേശീയ തലത്തില്‍ ഇത് 14.1% മാത്രമാണ്. കൂടാതെ ബാലപീഡനത്തില്‍ 6.5% എന്നതാണ് ഡെല്‍ഹിയുടെ നില. ദേശീയ ബാലപീഡന നിലവാരമാകട്ടെ 1.4 %വും. [36]

[തിരുത്തുക] ജനസംഖ്യാവിതരണം

നഗരം/പട്ടണം ജനസംഖ്യ
ഡെല്‍ഹി നഗര സമൂഹം 12,877,470
1 ന്യൂഡെല്‍ഹി (മുനിസിപ്പല്‍ കൌണ്‍സില്‍) 302,363
2 ഡെല്‍ഹി മുനിസിപ്പല്‍ കോറ്പ്പറേഷന്‍ 9,879,172
3 ഡെല്‍ഹി കന്‍റോണ്മെന്റ് 124,917
4 സുല്‍ത്താന്‍പൂര്‍ മാജ്ര 164,426
5 കിരാരി സുലെമാന്‍ നഗര്‍ 154,633
6 ഭാത്സ്വ ജഹാംഗീര്‍പൂര്‍ 152,339
7 നംഗ്ലൊയ് ജാട് 150,948

[തിരുത്തുക] നഗര ഭരണവിവരങ്ങള്‍

ഇതും കാണുക: ഡെല്‍ഹിയിലെ ജില്ലകള്‍ഡെല്‍ഹിയിലെ പ്രധാനസ്ഥലങ്ങള്‍
ഡെല്‍ഹിയിലെ ഒന്‍പത് ജില്ലകള്‍

2007 ജൂലൈയിലെ കണക്ക് പ്രകാരം ഡെല്‍ഹിയില്‍ ഒന്‍പത് ജില്ലകളും 27 താലൂക്കുകളും 59 പട്ടണങ്ങളും 165 ഗ്രാമങ്ങളുമാണ് ഉള്ളത്. ഇത് എല്ലാം ഡെല്‍ഹിയിലെ മൂന്ന് പ്രധാന ഭരണകൂടങ്ങളായ ന്യൂ ഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ‎, ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ‎, ഡെല്‍ഹി കന്റോണ്‍‌മെന്റ് ബോര്‍ഡ് എന്നിവയുടെ കീഴില്‍ വരുന്നു. [37]

ഡെല്‍ഹിയിലെ പ്രധാന നഗര പ്രദേശമായ ഡെല്‍ഹി മെട്രോപൊളിറ്റന്‍ പ്രദേശം ഡെല്‍ഹി തലസ്ഥാനപ്രദേശത്തിനു കീഴില്‍ വരുന്നു. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ലോകത്തെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നാണ്. ഇവിടെ 1.378 കോടി ആളുകള്‍ അധിവസിക്കുന്നു എന്നാണ് കണക്ക് .[38]. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂ ഡെല്‍ഹി ന്യൂ ഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ കീഴിലാണ് വരുന്നത്. ദേശീയ തലസ്ഥാനമേഖലയില്‍ പെടുന്ന ഗുഡ്‌ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയബാദ് എന്നിവ ഡെല്‍ഹിയുടെ ഉപഗ്രഹ നഗരങ്ങളാണ്.

ഓരോ ജില്ലയുടെയും ഭരണാധികാരി അതാത് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ആണ്. എല്ലാ ജില്ലകളേയും മൂന്ന് സബ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഓരോ സബ് ഡിവിഷനുകളുടേയും അതാത് സബ് ഡിവിഷനിലെ മജിസ്ട്രേട്ട് ഭരിക്കുന്നു.

ഇവിടത്തെ നീതിന്യായപരിപാലനം സംരക്ഷിക്കുന്നത് ഡെല്‍ഹി ഹൈക്കോടതിയാണ്. കൂടാതെ ലോവര്‍ കോടതികളും ചെറിയ കോടതികളും ഉണ്ട്. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സെഷന്‍സ് കോടതികളും ഉണ്ട്. പോലീസ് കമ്മീഷണര്‍ തലവനായ ഡെല്‍ഹി പോലീസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോനഗര പോലീസുകളില്‍ ഒന്നാണ്. [39] ഭരണസൗകര്യത്തിനായി ഒന്‍പത് പോലീസ് ജില്ലകളായി തിരിച്ചിരിക്കുന്നു. ഇതിനു കീഴെ ആകെ 95 പോലീസ് സ്റ്റേഷനുകളാണുള്ളത്.[40]

[തിരുത്തുക] അടിസ്ഥാന സൗകര്യങ്ങള്‍

എന്‍.ഡി.എം.സിയുടെ പ്രധാന ഓഫീസ്

[തിരുത്തുക] ജലവിതരണം

ഡെല്‍ഹിയിലെ കുടിവെള്ള ജല വിതരണം ഡെല്‍ഹി ജല്‍ ബോര്‍ഡ് (ഡി.ജെ.ബി) ആണ് കൈകാര്യം ചെയ്യുന്നത്. 2006 ലെ കണക്കു പ്രകാരം ഡി.ജെ.ബി 650 MGD (മില്ല്യണ്‍ ഗാലണ്‍സ്/ദിവസം) വെള്ളം വിതരണം ചെയ്തു. [41] ബാക്കി വെള്ളത്തിന്റെ ആവശ്യങ്ങള്‍ കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവ വഴിയാണ് പരിഹരിക്കുന്നത്. 240 MGD വെള്ളം ശേഖരിക്കാന്‍ കഴിവുള്ള ബകര സ്റ്റോറേജ് ആണ് ഡി.ജെ.ബി യ്ടെ കീഴിലുള്ള ഏറ്റവും വലിയ ജലസംഭരണി. കൂടാതെ യമുനാ നദിയെയും, ഗംഗാ നദിയെയും ജലത്തിനായി ഡെല്‍ഹി ആശ്രയിക്കുന്നു. [41] ഉയര്‍ന്നു വരുന്ന ജനസംഖ്യയും ഭുഗര്‍ഭ ജലനിരക്കിലുള്ള താഴ്ചയും ഇവിടെ ജലക്ഷാമം ഒരു രൂക്ഷപ്രശനമാക്കിയിട്ടൂണ്ട്. ഒരു ദിവസം 8000 ടണ്‍ ഖര വേസ്റ്റ് പാഴ്വസ്തുക്കള്‍ ഡെല്‍ഹിയില്‍ ഉണ്ടാവുന്നു എന്നാണ് കണക്ക്. [42] ദിനംതോറും 470 MGD മലിനജലവും 70 MGD വ്യവസായിക മലിന ജലവും ഡെല്‍ഹി പുറന്തള്ളുന്നുണ്ട്.[43] ഇതില്‍ ഒരു ഭാഗം യമുനയിലേക്ക് പ്രവേശിക്കുന്നു എന്നത് വലിയ പരസ്ഥിതിപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[43]

എന്‍.ഡി.എം.സി. പ്രദേശത്ത് എന്‍.ഡി.എം.സി. നേരിട്ടാണ്‌ ജല-വൈദ്യുതവിതരണം നടത്തുന്നത്[44]

[തിരുത്തുക] വൈദ്യുതി

ഡെല്‍ഹിയിലെ ശരാശരി വൈദ്യുതി ഉല്പാദനം 1,265 kWh ആണ്. പക്ഷേ വൈദ്യുതി ആവശ്യം ഇതിലും കൂടുതലാണ്. [45] വൈദ്യുത ആവശ്യങ്ങള്‍ പരിപാലനം ചെയ്തത് ഡെല്‍ഹി വിദ്യുത് ബോര്‍ഡ്(ഡി.വി.ബി) ആയിരുന്നു. 1997 ഡി.വി.ബി മാറി ഡെല്‍ഹി ഇലക്ടിസിറ്റി സപ്ലൈ അണ്ടര്‍‌ടേക്കിങ് എന്ന സ്ഥാപനമാക്കി. ഇത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡെല്‍ഹിയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ്. വൈദ്യുത ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയുടെ പ്രധാന വൈദ്യുത നിര്‍മാണമേഖലയായ നോര്‍ത്തേണ്‍ ഗ്രിഡില്‍ നിന്നും വൈദ്യുതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതു മൂലം വൈദ്യുത ക്ഷാമം പ്രത്യേകിച്ചും വേനല്‍ക്കാലത്ത് സാധാരണമാണ്. ഇതുമൂലം പല വ്യവസായ സ്താപനങ്ങളും തങ്ങളുടെ സ്വന്തമാ‍യ ജനറേറ്ററുകളേയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡെല്‍ഹിയില്‍ വൈദ്യുത വിതരണം സ്വകാര്യകമ്പനികള്‍ക്ക് കൈമാറുകയുണ്ടായി. ഇപ്പോള്‍ വൈദ്യുത വിതരണം നടത്തുന്നത് പ്രധാനമായും ടാറ്റ പവര്‍, റിലയന്‍സ് പവര്‍ എന്നീ കമ്പനികളാണ്.

[തിരുത്തുക] അഗ്നിശമനസേന

ഡെല്‍ഹിയിലെ അഗ്നിസുരക്ഷ കൈകാര്യം ചെയ്യുന്നത് ഡെല്‍ഹി അഗ്നിശമനസേന ആണ്. ആകെ 43 ഫയര്‍ഫോഴ്സ് സ്റ്റേഷനുകളാണ് ഉള്ളത്. ഓരോ വര്‍ഷവും 15000 ലധികം പ്രശ്നങ്ങള്‍ ഈ സേന കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്. കടുത്ത വേനല്‍ക്കാലത്ത് തീ സംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നു. [46]

[തിരുത്തുക] ടെലിഫോണ്‍

ഇന്ത്യാഗവണ്മെന്റ് പ്രധാന ഓഹരിപങ്കാളിയായ പൊതുമേഖലാസ്ഥാപനമായ[47] മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് ആണ് പ്രധാന ടെലിഫോണ്‍സേവനം നല്‍കുന്നത്. ഇത് കൂടാതെ സ്വകാര്യകമ്പനികളായ വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ഇന്‍ഫോകോം, ടാറ്റ ഇന്‍ഡികോം എന്നിവയും അടിസ്ഥാന, മൊബൈല്‍ ടെലിഫോണ്‍ സൗകര്യം നല്‍കുന്നു.[48] മൊബൈല്‍ സേവനം ജി.എസ്.എം., സി.ഡി.എം.എ. എന്നീ രണ്ട് ടെക്നോളജിയിലും ലഭിക്കുന്നു. ഇതു കൂടാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൌകര്യവും ഈ കമ്പനികളില്‍ നിന്ന് ലഭ്യമാണ്. [49]

[തിരുത്തുക] ഗതാഗതം

പ്രധാന ലേഖനം: ഡെല്‍ഹിയിലെ ഗതാഗതം
ഡെല്‍ഹിയിലെ പുതിയ താഴ്ന്ന തറയുള്ള ബസ്

ബസ്‍, ഓട്ടോറിക്ഷ, ടാക്സി, ഡെല്‍ഹി മെട്രോ റെയില്‍‌വേ, സബര്‍ബന്‍ റെയില്‍‌വേ എന്നിവയാണ്‌ പൊതുഗതാഗത്തിനുള്ള മാര്‍ഗ്ഗങ്ങള്‍. സ്വകാര്യ വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മര്‍ദ്ദിത പ്രകൃതി വാതകമാണ്‌ (സി.എന്‍.ജി.) ഇന്ധനമായി ഉപയോഗിക്കുന്നത്. പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് കൂടുതല്‍ പരിസ്ഥിതിക്ക് അനുയോജ്യമായ ഇന്ധനമാണ്‌ ഇത്. കൂടാതെ പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് വിലക്കുറവുമാണ്‌. ഇക്കാരണം കൊണ്ട് ദില്ലിയിലെ ടാക്സി ഓട്ടോറിക്ഷാ കൂലി ഇന്ത്യയിലെ മറ്റു നഗരങ്ങളേ അപേക്ഷിച്ച് താരതമ്യേന കുറവാണ്‌. ഇന്ദ്രപ്രസ്ഥ ഗാസ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയാണ്‌ ദില്ലിയില്‍ സി.എന്‍.ജി.-യും പാചകാവശ്യത്തിന്‌ കുഴല്‍ വഴിയുള്ള പ്രകൃതിവാതകവും വിതരണം ചെയ്യുന്നത്. ദില്ലിയിലെ മറ്റു പ്രദേശങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന സൈക്കിള്‍ റിക്ഷകള്‍ ന്യൂ ഡെല്‍ഹി പ്രദേശത്ത് നിരോധിച്ചിരിക്കുകയാണ്‌.

ഡെല്‍ഹിയിലെ മൊത്തം വാഹനങ്ങളില്‍ 30% സ്വകാര്യവാഹനങ്ങളാണ്. ഓരോ ദിവസവും ശരാശരി 963 വാഹനങ്ങള്‍ ഡെല്‍ഹിയിലെ റോഡുകളിലെ ഉപയോഗത്തിനായി റെജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്. [50]

[തിരുത്തുക] ബസ്

ഡെല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അഥവാ ഡി.ടി.സി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സര്‍‌വീസ് ആണ്‌. ദില്ലിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തര്‍ സംസ്ഥാന സര്‍‌വീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സര്‍‌വീസ് ആണ്‌ ഡി.ടി.സി. ഇതു കൂടാതെ ബ്ലൂലൈന്‍ ബസ് എന്നറിയപ്പെടുന്ന സ്വകാര്യ ബസ് സര്‍‌വീസുകളും ഇവിടെയുണ്ട്. സ്വകാര്യബസ്സുകള്‍ 2010-ഓടെ നിര്‍ത്തലാക്കുമെന്ന് ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിങ് റോഡ് ചുറ്റി സഞ്ചരിക്കുന്ന മുദ്രിക സര്‍‌വീസും (റിങ് റോഡ് സര്‍‌വീസ്), റിങ് റോഡിനു പുറത്തു കൂടെ ഏതാണ്ട് ദില്ലിയുടെ എല്ലാഭാഗങ്ങളേയും ചുറ്റി സഞ്ചരിക്കുന്ന ബാഹരി മുദ്രിക സര്‍‌വീസുമാണ്‌ (ഔട്ടര്‍ റിങ് റോഡ് സര്‍‌വീസ്) ബസ് റൂട്ടുകളില്‍ പ്രധാനപ്പെട്ടത്. 3 രൂപ, 5 രൂപ, 7 രൂപ, 10 രൂപ എന്നിങ്ങനെ നാലു ടിക്കറ്റ് നിരക്കുകളേ ബസുകളില്‍ നിലവിലുള്ളൂ.

[തിരുത്തുക] റെയില്‍‌വേ

ഇന്ത്യന്‍ റെയില്‍‌വേയുടെ 16 മേഖലകളില്‍ ഒന്നായ ഉത്തര റെയില്‍‌വേയുടെ ആസ്ഥാനമാണ്‌ ന്യൂ ഡെല്‍ഹി. രണ്ടു പ്രധാനപ്പെട്ട റെയില്‍‌വേ സ്റ്റേഷനുകളാണ്‌ ന്യൂ ഡെല്‍ഹിയിലുള്ളത്. ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഇവിടെ നിന്നും പുറപ്പെടുന്നു. ഓള്‍ഡ് ഡെല്‍ഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്‌.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബര്‍ബന്‍ റെയില്‍‌വേ സര്‍‌വീസുകളും ഇവിടെ നിന്നുണ്ട്.

[തിരുത്തുക] മെട്രോ റെയില്‍‌വേ

ഡെല്‍ഹി മെട്രോ ട്രെയിന്‍

ന്യൂ ഡെല്‍ഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയില്‍ സര്‍‌വീസ് 2004 ഡിസംബര്‍ 24-നാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടര്‍ഗ്രൗണ്ട് മെട്രോ റെയില്‍‌വേയാണ്‌ ഡെല്‍ഹി മെട്രോ, കൊല്‍ക്കത്തയിലാണ്‌ ആദ്യത്തേത്. കൊല്‍ക്കത്തയില്‍ നിന്നും വ്യത്യസ്ഥമായി ഡെല്‍ഹി മെട്രോയുടെ ചില പാതകള്‍ ഭൂമിക്കടിയിലൂടെയല്ലാതെ ഉയര്‍ത്തിയ തൂണുകള്‍ക്കു മുകളിലൂടെയുമുണ്ട്.

ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സം‌യുക്തസം‌രംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റര്‍ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയില്‍ 62 സ്റ്റേഷനുകളാണ്‌ ഉള്ളത്. മറ്റു ലൈനുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

പാതയുടെ പേര് നമ്പര്‍ തുടക്കവും, അവസാനിക്കുന്നതും ആയ സ്റ്റേഷനുകള്‍ നീളം (കി.മി) സ്റ്റേഷനുകളുടെ എണ്ണം ട്രെയിനുകളുടെ എണ്ണം
 ചുവന്ന പാത 1 ദില്‍ഷാദ് ഗാര്‍ഡന്‍ - റിഠാല 25.15 21 23 ട്രെയിനുകള്‍[51]
 മഞ്ഞ പാത 2 ജഹാംഗീര്‍ പുരി- സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് 17.36[52] 15 16 ട്രെയിനുകള്‍[51]
 നീല പാത 3 നോയിഡ സിറ്റി സെന്റര്‍ - ദ്വാരക സെക്ടര്‍-9 47.40[53] 42 38 ട്രെയിനുകള്‍[54]


[തിരുത്തുക] വ്യോമഗതാഗതം

ഇന്ദിരഗാന്ധി അന്താരാഷ്ട്രവിമാനത്താവളം-തെക്കേ ഏഷ്യയിലെ ഏറ്റവും തിരക്കേറിയതുമാണ്. [55]

ന്യൂ ഡെല്‍ഹിയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത 8-ന്‌ അരികിലായാണ്‌ സ്ഥിതിചെയ്യുന്നത്. ആഭ്യന്തര വ്യോമഗതാഗത ടെര്‍മിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്‌. 2006-2007 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഉത്തരേന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്‌ ഇത്. ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. [56][57] ഈ വിമാനത്താവളം ഡെല്‍ഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങള്‍ അടങ്ങിയതുമായ നാഷണല്‍ കാപിറ്റല്‍ റീജിയണിലെ പ്രധാന വിമാനത്താവളമാണ്.

ന്യൂ ഡെല്‍ഹി നഗരത്തിനകത്തുള്ള പൊതുജനവ്യോമഗതാഗത്തിനുള്ള ഒരു വിമാനത്താവളമാണ്‌ സഫ്ദര്‍ജംഗ് വിമാനത്താവളം. സൈന്യവും ഈ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നു.

[തിരുത്തുക] സാമ്പത്തികം

കോണാട് പ്ലേസിലെ ബാരക്കമ്പറോഡ് ഡെല്‍ഹിയിലെ ഒരു പ്രധാന സാമ്പത്തിക സാംസ്കാരിക കേന്ദ്രമാണ്.

തെക്കേ ഏഷ്യയിലെ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സാമ്പത്തിക വാണിജ്യ നഗരങ്ങളില്‍ മുംബൈക്ക് ശേഷം രണ്ടാം സ്ഥാനമാണ് ഡെല്‍ഹിക്കുള്ളത്. ഡെല്‍ഹിയിലെ സാമ്പത്തിക വളര്‍ച്ച 2006-07 ല്‍ 16% ആയിരുന്നു.[58]. തൊഴിലുള്ളവരുടെ നിരക്ക് 32.82% എന്നുള്ളത് 1991 ല്‍ നിന്നും 2001 ല്‍ 52.52% ആയി വര്‍ദ്ധിച്ചു. [59] തൊഴിലില്ലായ്മ നിരക്കാകട്ടെ 1999-2000 ലെ 12.57% എന്നതില്‍ നിന്നും 2003 ല്‍ 4.63% ആയി കുറഞ്ഞു എന്നാണ് കണക്ക്.[59] ഡിസംബര്‍ 2004 ല്‍ 636,000 ലധികം ആളുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേരു ചേര്‍ത്തിട്ടുണ്ട് [59]

പ്രമാണം:Untech Business park.jpg
ഗുഡ്‌ഗാവിലെ ഒരു ബിസിനസ് പാര്‍ക്ക്.

ഇന്ത്യയിലെ സാങ്കേതികമേഖലയിലെ ഔട്സോഴ്സിങ് വ്യവസായ മേഖലയില്‍ ഡെല്‍ഹിയുടെ ഉപഗ്രഹ നഗരങ്ങളിലൊന്നായ ഗുഡ്‌ഗാവ് സുപ്രധാന പങ്ക് വഹിക്കുന്നു. [60] 2006ല്‍ 1.7 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മുതലുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതി വ്യവസായം ഇവിടെ നടന്നു എന്നാണ് കണക്ക്. [61]

2001ല്‍ ഡെല്‍ഹിയിലെ സംസ്ഥാന കേന്ദ്ര തൊഴില്‍ മേഖലയുടെ വലിപ്പം 620,000 ആയിരുന്നു. ഇതിനെ അപേക്ഷിച്ച് സ്വകാര്യ മേഖലയുടെ തൊഴിലാളികളുടെ എണ്ണം 219,000 ആണ്.[59] 2000 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടം ഡെല്‍ഹിയുടെ തൊഴില്‍ മേഖല പല അന്താരാഷ്ട്ര കമ്പനികളേയും ഇങ്ങോട്ട് ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷന്‍സ്, ഹോട്ടല്‍ വ്യവസായം, ബാങ്ക് മേഖല, മീഡിയ, ടൂറിസം എന്നിവയാണ്. ഇംഗ്ലീഷില്‍ നല്ല കാര്യപ്രാപ്തിയുള്ള തൊഴില്‍ മേഖലയാണെന്നുള്ളതാണ് ഇതിന്റെ ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ഡെല്‍ഹിയിലെ ഉദ്പാനവ്യവസായവും നല്ല വളര്‍ച്ച കാണിച്ചിട്ടുണ്ട്. വലിയ ഉത്പാദന വ്യവസായ കമ്പനികളും ഡെല്‍ഹിയിലും ചുറ്റുപാടുമായി തങ്ങളുടെ വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും തുടങ്ങിയിട്ടുണ്ട്. പണിയറിയുന്ന തൊഴിലാളികളുടെ എളുപ്പത്തിലുള്ള ലഭ്യത ഒരുപാട് വിദേശ വ്യവസായ സ്ഥാപനങ്ങളെയും ഇവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഉദ്പാദന മേഖലയില്‍ 2001ലെ തൊഴിലാളികളുടെ എണ്ണം 1,440,000 വും, വ്യവസായ മേഖലയില്‍ 129,000 ആയിരുന്നുവെന്നുമാണ് കണക്ക്.[62] കെട്ടിടനിര്‍മാണം, ഊര്‍ജ്ജം, ടെലികമ്മ്യൂണിക്കേഷന്‍സ്, ആരോഗ്യം, വാര്‍ത്തവിനിമയം, റിയല്‍ എസ്റ്റേറ്റ് എന്നിവ ഡെല്‍ഹിയുടെ സാമ്പത്തികമേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗതയില്‍ വളരുന്ന ചില്ലറകച്ചവടവ്യാപാ‍രമേഖല (retail industries) ഡെല്‍ഹിയാണ്.[63] ഇതിന്റെ ഫലമായി ഡെല്‍ഹിയിലെ ഭൂമിവില വളരെ പെട്ടെന്നാണ് ഉയര്‍ന്നത്. ഏറ്റവും വില കൂടിയ ഓഫീസ് സ്ഥലങ്ങളുള്ള സ്ഥാനങ്ങളില്‍ ഡെല്‍ഹിയുടെ സ്ഥാനം ഇപ്പോള്‍ ലോകനിലവാരത്തില്‍ ഏഴാം സ്ഥാനത്താണ്. ഒരു ചതുരശ്ര അടിക്ക് $145.16 എന്ന ലോകനിലവാ‍രമാണ് ഇപ്പോള്‍ ഉള്ളത്. [64] പക്ഷേ, ഈ അന്താരാഷ്ട്ര ചില്ലറ വ്യാപാര കുത്തക മേഖലയുടെ വളര്‍ച്ച ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വിപരീതമായിട്ടാണ് ബാധിക്കുന്നത്. ഇത് ഇന്ത്യയുടെ പരമ്പരാഗത ചില്ലറവ്യാപാ‍രമേഖലയെ തകര്‍ക്കുന്നു എന്ന് സാമ്പത്തിക വിദഗ്ദര്‍ കണക്കുകൂട്ടുന്നു. [65]

ഇതും കാണുക: ഗുഡ്‌ഗാവ്നോയിഡ

[തിരുത്തുക] സംസ്കാരം

[തിരുത്തുക] സ്മാരകങ്ങള്‍

ദില്ലി ഹാട്ടിലെ പാരമ്പര്യ പാത്രങ്ങളുടെ പ്രദര്‍ശനം

ഡെല്‍ഹിയിലെ സംസ്കാരം അതിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ അനേകം സ്മാരകങ്ങള്‍ തന്നെ ഇതിനുദാഹരണമാണ്. ഏകദേശം 175 ഓളം സ്മാരകങ്ങള്‍ ഡെല്‍ഹിയില്‍ ഉള്ളതായിട്ടാണ് ആര്‍കിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (Archaeological Survey of India) കണക്ക്. ഇതില്‍ ചരിത്രപ്രസിദ്ധമല്ലാത്തതും കണ്ടെത്താത്തതുമായത് ഉള്‍പ്പെടുന്നില്ല.[66] മുഗ്ഗളന്മാരും ടര്‍ക്കിഷ് വംശജരും പണിത ഒരുപാട് കെട്ടിടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള അനേകം കെട്ടിടങ്ങള്‍ പുരാണാ ദില്ലിയില്‍ കാണാവുന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളിയായ ജുമാ മസ്ജിദ്, ചെങ്കോട്ട, ഹുമയൂണിന്റെ ശവകുടീരം, ഖുത്ബ് മീനാര്‍ എന്നിവ ലോകപ്രശസ്തമാണ്. [67] [68] ഡെല്‍ഹിയില്‍ കാണാവുന്ന മറ്റ് സ്മാരകങ്ങളില്‍ ചിലത് ഇന്ത്യാ ഗേറ്റ്, ജന്തര്‍ മന്ദിര്‍, പുരാന കില, എന്നിവയാണ്. പുതുസ്മാരകങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് അക്ഷര്‍ധാം മന്ദിര്‍, ലോട്ടസ് ടെമ്പിള്‍ എന്നിവ. മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്‌ഘട്ടൂം ഡെല്‍ഹിയിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂ ഡെല്‍ഹിയില്‍ ബ്രിട്ടീഷ് കാലത്ത് പണിത സര്‍ക്കാര്‍ മന്ദിരങ്ങളും ഇപ്പോഴും അതിന്റെ തനതായ ശൈലിയിലും പുതുമയോടും കൂടി നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രപതി ഭവന്‍, സെക്രട്ടറിയേറ്റ് മന്ദിരം, രാജ്‌പഥ്, പാര്‍ലമെന്റ് മന്ദിരം, വിജയ് ചൗക്ക് എന്നിവ അവയില്‍ ചിലതാണ്.

[തിരുത്തുക] ആഘോഷങ്ങള്‍

ഓട്ടൊ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനം[69]

തലസ്ഥാന നഗരം എന്നെ പദവി ഡെല്‍ഹിയുടെ സംസ്കാരത്തിനും ആഘോഷങ്ങള്‍ക്കും ഒരു പ്രത്യേക പകിട്ടൂം പ്രാധാന്യവും തന്നെ നല്‍കുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവ വളരെ ഉത്സാഹത്തോടുകൂടി ഡെല്‍ഹിയില്‍ ആഘോഷിക്കപ്പെടുന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ നിന്ന് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. [70] ഇന്ത്യയുടെ വൈവിധ്യത്തെ കാണിക്കുന്ന ഒരു സാംസ്കാരിക പ്രദര്‍ശനം റിപ്പബ്ലിക് ദിന പരേഡില്‍ എല്ലാ വര്‍ഷവും നടക്കുന്നു. ഇതുകൂടാതെ ഇന്ത്യന്‍ സൈനികാഭ്യാസ പ്രകടനങ്ങളും ഈ ദിവസം നടക്കുന്നു. [71][72]

മതപരമായ ആഘോഷങ്ങളില്‍ പ്രധാനം ദീപാവലി (ദീപങ്ങളുടെ ഉത്സവം), മഹാവീര്‍ ജയന്തി, ഗുരു നാനാക്ക് ജന്മദിനം, ദുര്‍ഗ പൂജ, ഹോളി, ലോഹ്‌രി, മഹാശിവരാത്രി, ഈദ്, ബുദ്ധജയന്തി എന്നിവയാണ്. [72] പ്രസിദ്ധ സ്മാരകമായ ഖുത്ബ് മീനാറില്‍ വച്ചു നടക്കുന്ന ഖുത്ബ് ഉത്സവത്തില്‍ വളരെയധികം നര്‍ത്തകരേയും ഗായകരേയും പങ്കെടുപ്പിക്കുക പതിവാണ്. [73] . മറ്റു സാംസ്കാരിക പരിപാടികളില്‍ പ്രധാനം പട്ടം പറത്തല്‍ ഉത്സവം, അന്താരാഷ്ട്ര മാങ്ങ പ്രദര്‍ശനം, വസന്ത പഞ്ചമി എന്നിവയാണ്.

എല്ലാ വര്‍ഷവും പ്രഗതി മൈദാനില്‍ വച്ച് നടക്കുന്ന ഓട്ടൊ എക്സ്പോ ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശന മേളയാണ്. [69] പ്രഗതി മൈദാനില്‍ വച്ച് തന്നെ എല്ലാ വര്‍ഷവും നടക്കുന്ന ലോക പുസ്തകമേള ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പുസ്തകമേളയാണ്. ഇതില്‍ 23 ലധികം രാഷ്ടങ്ങള്‍ പങ്കെടുക്കുന്നു. [74] ഏറ്റവും അധികം പുസ്തകവായനക്കാരുണ്ടെന്ന് കണക്കാക്കുന്ന ഡെല്‍ഹിയെ ബുക്ക് കാപിറ്റല്‍ എന്നും പറയാറുണ്ട്. [75]

[തിരുത്തുക] ഭക്ഷണം

ഡെല്‍ഹിയിലെ പ്രശസ്ത ഭക്ഷണമായ കടായി ചിക്കന്‍

ഭക്ഷണ കാര്യങ്ങളില്‍ പഞ്ചാബി മുഗള്‍ ഭക്ഷണമായ കബാബ്, ബിരിയാണി എന്നിവ പ്രസിദ്ധമാണ്. [76] [77] ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ തിങ്ങി പാര്‍ക്കുന്നതു കൊണ്ടും അനേക സാംസ്കാരമുള്ള ജനങ്ങള്‍ താമസിക്കുന്നതു കൊണ്ടും രാജസ്ഥാനി ഭക്ഷണം, മഹാരാഷ്ട്ര ഭക്ഷണം, ബംഗാളി ഭക്ഷണം, ഹൈദരബാദി ഭക്ഷണം, തെക്കേ ഇന്ത്യന്‍ ഭക്ഷണം എന്നിവയും ഡെല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്നു . തെക്കേ ഇന്ത്യന്‍ ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ, സാമ്പാര്‍ എന്നിവ മിക്കയിടങ്ങളിലും ലഭിക്കുന്നു. ഡെല്‍ഹിയുടെ തനതായ ചെറു ഭക്ഷണങ്ങളായ ചാട്ട്, ദഹി പാപ്‌ടി, എന്നിവയും ഇവിടെ ലഭിക്കുന്നു. ഇതു കൂടാതെ അന്താരാഷ്ട്ര ഭക്ഷണങ്ങളായ ഇറ്റാലിയന്‍ ഭക്ഷണം, കോണ്ടിനെന്റല്‍ ഭക്ഷണം, ചൈനീസ് ഭക്ഷണം എന്നിവയും തിരഞ്ഞെടുത്ത ഭക്ഷണശാലകളില്‍ ലഭിക്കുന്നു.

[തിരുത്തുക] വാണിജ്യം

ചരിത്രപരമായി വാണിജ്യത്തിന് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമായിട്ടാണ് പണ്ടുമുതലേ ഡെല്‍ഹി കണക്കാക്കപ്പെട്ടിരുന്നത്. ഇത് ഇന്നത്തെ പുരാണ ദില്ലിയിലുള്ള വളരെ പഴയ ചന്തകള്‍ (ബാസാറുകള്‍) കാണിക്കുന്നു. [78] പുരാതന ദില്ലിയിലെ ഡിങ്കി ചന്തകളില്‍ നാരങ്ങ, അച്ചാറുകള്‍, ആഭരണങ്ങള്‍, തുണി‍, സുഗന്ധവ്യഞ്ജനങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവക്ക് വളരെ പ്രസിദ്ധമാണ്.[78] പഴയ രാജകൊട്ടാരപെരുമയുള്ള ഹവേലികള്‍ (പഴയ കൊട്ടാരങ്ങള്‍) ഇപ്പോഴും പുരാണ ദില്ലിയില്‍ കാണപ്പെടുന്നു. [79] പഴയ ചന്തകളില്‍ ഏറ്റവും പ്രമുഖമായത ചാന്ദ്നി ചൌക് ആണ്. ഇപ്പോഴും ആഭരണങ്ങള്‍ക്കും, സാരികള്‍ക്കും ഡെല്‍ഹിയിലെ ഏറ്റവും പ്രമുഖസ്ഥലം ചാന്ദ്നി ചൗക് തന്നെയാണ്.[80] ഡെല്‍ഹിയിലെ കലക്കും, കരകൗശല വസ്തുക്കളില്‍ ഏറ്റവും ശ്രദ്ധയേറിയത് സര്‍ദോസി (സ്വര്‍ണ്ണം കൊണ്ടുള്ള നെയ്തുവേല-an embroidery done with gold thread), മീനാക്കാരി (the art of enameling) എന്നിവ വളരെ പ്രസിദ്ധമാണ്. ദില്ലി ഹാട്ട് , ഹോസ് ഖാസ്, പ്രഗദി മൈദാന്‍ എന്നിവടങ്ങളില്‍ കലാരൂപങ്ങള്‍, കരകൌശലവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനം സാധാരണ നടക്കാറുണ്ട്. എന്നിരുന്നാലും ഡെല്‍ഹിക്ക് അതിന്റെ തനതായ ശൈലിയും സാംസ്കാരവും മറ്റുള്ള സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളുടെ കുടിയേറ്റം കൊണ്ട് നഷ്ടപ്പെടുന്നു എന്നു ഒരു ആരോപണമുണ്ട്. [81][6]

ഇതും കാണുക: ഡെല്‍ഹിയിലെ സംസ്കാരം

[തിരുത്തുക] വിദ്യാഭ്യാസം

ഇതും കാണുക: ഡെല്‍ഹിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ഡെല്‍ഹി സര്‍ക്കാറിന്റെ വിദ്യഭ്യാസവകുപ്പിന്റെ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലും പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാലയങ്ങള്‍ ഡെല്‍ഹിയിലുണ്ട്. 2004–05 ലെ കണക്ക് പ്രകാരം ഡെല്‍ഹിയില്‍ 2,515 പ്രാഥമികവിദ്യാലയങ്ങളും, 635 അപ്പര്‍ പ്രൈമറി സ്കൂളുകളും 504 സെക്കന്ററി സ്കൂളുകളും 1,208 സീനിയര്‍ സെക്കറ്ററി സ്കൂളുകളും ആണ് ഉള്ളത്. ആ വര്‍ഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി 165 കോളേജുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 5 മെഡിക്കല്‍ കോളേജുകളും 8 എഞ്ചിനീയറിംഗ് കോളേജുകളും ഉള്‍പ്പെടുന്നു. [83]

ഇതു കൂടാതെ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 6 സര്‍വകലാശാലകളും ഉണ്ട്. ഡെല്‍ഹി യൂണിവേഴ്സിറ്റി (ഡി.യു), ജവഹര്‍ലാല്‍ നെഹ്രൂ യൂണിവേഴ്സിറ്റി (ജെ.എന്‍.യു), ജാമിയ മില്യ ഇസ്ലാമിയ (ജെ.എം.ഐ), ഗുരു ഗീവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU), ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (IGNOU) , ജാമിയ ഹംദര്‍ദ് എന്നിവയാണ് അവ. ഇതു കൂടാതെ 9 കല്‍പ്പിതസര്‍വകലാശാലകളും ഡെല്‍ഹിയിലുണ്ട്. [83] ഡെല്‍ഹി സംസ്ഥാനത്തിന്റെ സ്വന്തം യൂണിവേഴ്സിറ്റി എന്ന് പറയാവുന്നത് ഗുരു ഗീവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU) ആണ്. ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (IGNOU) വിദൂരപഠനത്തിന് കോഴ്സുകള്‍ നല്‍കുന്നു.

ഡെല്‍ഹിയിലെ സ്വകാര്യവിദ്യാലയങ്ങള്‍ വിദ്യഭ്യാസമാധ്യമമായി ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ഉപയോഗിക്കുന്നു. വിദ്യഭ്യാസ സിലബസിനായി ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ എന്നീ സമിതികളില്‍ ഒന്നിന്റെ നിയമങ്ങള്‍ പിന്തുടരുന്നു. 2004–05 ലെ കണക്ക് പ്രകാ‍രം 15.29 ലക്ഷം വിദ്യാര്‍ഥികള്‍ പ്രാഥമികവിദ്യാലയങ്ങളിലും 8.22 ലക്ഷം അപ്പര്‍ പ്രൈമറി സ്കൂളുകളിലും 6.69 ലക്ഷം സെക്കന്ററി സ്കൂളുകളിലും ചേര്‍ന്നു എന്നാണ് കണക്ക്.[83] മൊത്തം പ്രവേശനത്തില്‍ 49% പെണ്‍കുട്ടികളാണ്.

ഡെല്‍ഹിയില്‍ സാ‍ധാരണ പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം വിദ്യാര്‍ഥികള്‍ അടുത്ത രണ്ടു വര്‍ഷം ജൂനിയര്‍ കോളേജുകളില്‍ ചെലവഴിക്കുന്നു[അവലംബം ആവശ്യമാണ്]. ഇതില്‍ തങ്ങളുടെ പ്രത്യേക പഠനശാഖ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നു. കോമേഴ്സ്, സയന്‍സ് എന്നിങ്ങനെയുള്ള അനേകം വിഷയങ്ങളില്‍ പ്രത്യേക വിദ്യാഭ്യാസത്തിന് ഇവിടെ അവസരം ലഭിക്കുന്നു. ഇതിനുശേഷം 3 വര്‍ഷത്തെ അണ്ടര്‍ ഗാജുവേറ്റ് കോഴ്സുകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നു. ഡെല്‍ഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെല്‍ഹി കോളേജ് ഓഫ് എന്‍‌ജിനീയറിംഗ്, ഫകുല്‍റ്റി മാനേജ്മെന്റ് സ്റ്റഡീസ്, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് എന്നിവയാണ് . ഇതില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഏഷ്യയിലെ നാലാമത്തെ മികച്ച സയന്‍സ് ടെക്നോളജി വിദ്യാഭ്യാസ സ്ഥാപനമായി ഏഷ്യാവീക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.[84]. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ്. [85] 2008 ലെ ഒരു സര്‍വേ പ്രകാരം ഡെല്‍ഹിയിലെ ജനങ്ങളില്‍ 16% പേര്‍ കുറഞ്ഞത് കോളേജ് വിദ്യാഭ്യാസം ലഭിച്ചവരാണ്. [86]

[തിരുത്തുക] മാധ്യമങ്ങള്‍

[തിരുത്തുക] ടെലിവിഷന്‍

ആള്‍ ഇന്ത്യ റേഡിയോയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു.
പീതം‌പുര ടി.വി ടവര്‍- ഡെല്‍ഹിയിലെ പ്രധാന സം‌പ്രേഷണ ടവര്‍

ഇന്ത്യയുടെ തലസ്ഥാനനഗരം എന്ന പ്രാധാന്യം കൊണ്ട് തന്നെ വാര്‍ത്താ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധയുള്ള സ്ഥലമാണ് ഡെല്‍ഹി. ഇന്ദ്രപ്രസ്ഥം എന്ന മറുപേരിലറിയപ്പെടുന്ന ഡെല്‍ഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ രാജ്യമെങ്ങും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. പല ദേശീയ ടെലിവിഷന്‍ ചാനലുകളുടേയും വാര്‍ത്താമാധ്യമങ്ങളുടേയും പ്രധാനകാര്യാലയം ഡെല്‍ഹിയിലാണ്. പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (Press Trust of India) , ദൂരദര്‍ശന്‍ എന്നിവ ഇവയില്‍ ചിലതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ രണ്ട് ചാനലുകള്‍ ഡെല്‍ഹിയെ അടിസ്ഥാനമാക്കി സം‌പ്രേഷണം ചെയ്യുന്നു. ദൂരദര്‍ശനെ കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അനേകം സ്വകാര്യചാനലുകളും ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ സാറ്റലൈറ്റ്, കേബിള്‍ പ്രവര്‍ത്തകര്‍ എന്നിവരും ടെലിവിഷന്‍ ചാനലുകളുടെ സേവനം നല്‍കുന്നു.[87]

[തിരുത്തുക] പത്രം

ദിനപ്പത്രങ്ങള്‍ ഡെല്‍ഹിയിലെ ഒരു പ്രധാന മാധ്യമമാണ്. 2004-05 കാലഘട്ടത്തില്‍ 1029 പത്രങ്ങള്‍ 13 ഭാഷകളിലായി ഡെല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചു എന്നാണ് കണക്ക്. ഇതില്‍ 492 ഹിന്ദി ഭാഷയിലായിരുന്നു. ഇതില്‍ പ്രധാനം നവ്‌ഭാരത് ടൈംസ്, ദൈനിക് ഹിന്ദുസ്ഥാന്‍, പഞ്ചാബ് കേസരി, ദൈനിക് ജാഗരണ്‍, ദൈനിക് ഭാസ്കര്‍, ദൈനിക് ദേശബന്ധു എന്നിവയായിരുന്നു. [88] ഇംഗ്ലീഷ് ഭാഷാദിനപത്രങ്ങളില്‍ പ്രധാനമായും ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു ദശലക്ഷത്തിലേറെ വില്പനയുമായി മുന്നിലായിരുന്നു. [88] മറ്റു പ്രധാന പത്രങ്ങളില്‍ ഇന്ത്യന്‍ എക്സ്പ്രസ്, ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി പയനീര്‍ ഡെയ്‌ലി, ഏഷ്യന്‍ ഏജ് എന്നിവ പ്രമുഖ പത്രങ്ങളാണ്.

[തിരുത്തുക] റേഡിയോ

മറ്റു മാധ്യമങ്ങളുടെ അത്ര വ്യാപകമല്ലെങ്കിലും ഈയിടെയയി സ്വകാര്യ എഫ്. എം ചാനലുകളുടെ വരവു കൊണ്ട് റേഡിയൊയും പ്രശസ്തി നേടിവരുന്നു. [89] 2006നു ശേഷം ധാരാളം എഫ്.എം. ചാനലുകള്‍ ഡെല്‍ഹിയില്‍ ആരംഭിച്ചു.[90] ഇന്നത്തെ കണക്കനുസരിച്ച ധാരാളം സ്വകാര്യ/സര്‍ക്കാര്‍ ഉടമസ്ഥതയില്‍ റേഡിയോ ചാനലുകള്‍ ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. ഇതില്‍ പ്രധാനം ഓള്‍ ഇന്ത്യ റേഡിയോ , ബിഗ് എഫ്.എം, (92.7 FM) റേഡിയോ മിര്‍ച്ചി (98.3 FM), ഫീവര്‍ എഫ്.എം (104.0 FM), റേഡിയോ വണ്‍ (94.3 FM) റെഡ് എഫ്.എം (93.5 FM), റേഡിയോ സിറ്റി(91.1 FM) ഹിറ്റ് എഫ്.എം 95(95.0 FM) മിയാവോ എഫ്.എം (104.8FM) എന്നിവയാണ്. ഇതില്‍ ഏറ്റവും വലിയ റേഡിയോ ചാനല്‍ പത്തു ഭാഷകളിലായി സം‌പ്രേഷണം നടത്തുന്ന ഓള്‍ ഇന്ത്യ റേഡിയോ ആണ്.

[തിരുത്തുക] കായികം

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം

ഇന്ത്യയിലെ പല സ്ഥലങ്ങളിലേതുപോലെ ക്രിക്കറ്റാണ് ഡെല്‍ഹിയിലെയും ജനപ്രീയമായ കായികയിനം.[91] വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ (അല്ലെങ്കില്‍ മൈതാനങ്ങള്‍) നഗരത്തില്‍ സ്ഥിതിചെയ്യുന്നു. ഇന്ത്യയില്‍ ആദ്യമായി അന്താരാഷ്ട്രപദവി ലഭിച്ച ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയവും ഇവയില്‍ ഉള്‍പ്പെടുന്നു. രഞ്ജി ട്രോഫിയില്‍ ഡെല്‍ഹി ക്രിക്കറ്റ് ടീം ഡെല്‍ഹി നഗരത്തെ പ്രതിനിധീകരിക്കുന്നു.[92] ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ ആസ്ഥാനം ഡെല്‍ഹിയാണ്. ഫീല്‍ഡ് ഹോക്കി, ഫുട്ബോള്‍, ടെന്നിസ്, ഗോള്‍ഫ്, ബാഡ്മിന്റണ്‍, നീന്തല്‍, കാര്‍ട്ട് റേസിങ്, ഭരദ്വോഹനം, ടേബിള്‍ ടെന്നിസ് തുടങ്ങിയ കായിക മത്സരങ്ങളും ഡെല്‍ഹിയില്‍ വ്യാപകമാണ്.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് ഡെല്‍ഹിയിലെ പ്രധാന കായികകേന്ദ്രങ്ങള്‍. അനവധി ദേശീയ, അന്തര്‍ദേശീയ കായികമേളകള്‍ക്ക് ഡെല്‍ഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒന്നാമത്തെയും ഒമ്പതാമത്തെയും ഏഷ്യന്‍ ഗെയിംസ് അവയില്‍ ഉള്‍പ്പെടുന്നു.[93] 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഡെല്‍ഹിയില്‍ നടത്തപ്പെടും. 2020-ലെ ഒളിമ്പിക്സ് വേദിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ഡെല്‍ഹി പങ്കെടുക്കും. [93][94] 2010-ല്‍ നടക്കാനിരിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാന്‍ പ്രി-ക്കായി ഫെഡറേഷന്‍ ഇന്റര്‍നാഷ്ണലെ ഡി ഓട്ടോമൊബൈല്‍ ( Fédération Internationale de l'Automobile) തിരഞ്ഞെടുത്തത് ഡെല്‍ഹി നഗരത്തെയാണ്.[95]

[തിരുത്തുക] വിനോദസഞ്ചാരം

ലോധി ഉദ്യാനത്തിലെ മുഹമ്മദ് ഷായുടെ ശവകുടീരം

ഇന്ത്യയുടെ തലസ്ഥാനനഗരി എന്ന സ്ഥാനമുള്ളതുകൊണ്ടും, ഒരു പഴയ നഗരം എന്നതുകൊണ്ടും, ഡെല്‍ഹിക്ക് ഇന്ത്യയുടെ വിനോദസഞ്ചാരത്തില്‍ വളരെ വലിയ പ്രാധാന്യം ഉണ്ട്. പഴയ രീതിയിലുള്ള സ്ഥലങ്ങളും, രാജഭരണ അവശിഷ്ഠങ്ങളും, കോട്ടകളും കൂടാതെ പുതിയ വികസനസ്ഥലങ്ങളും ഡെല്‍ഹിയിലെ ആകര്‍ഷണങ്ങളാണ്. പഴയകാല ഡെല്‍ഹി ഭരണാധികാരികള്‍ ഡെല്‍ഹിയില്‍ മികച്ച കെട്ടിടങ്ങളും കോട്ടകളും തങ്ങളുടെ സ്മാരകങ്ങളായി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഇവ പഴയകാല രാജവംശങ്ങളുടെ വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളാണ്. ഡെല്‍ഹിയിലെ ചില പ്രധാന സ്മാരകങ്ങള്‍ താഴെപ്പറയുന്നവയാണ്.

ഇത് കൂടാതെ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ്. മഞ്ഞുകാലത്ത് ഇവിടെ നല്ല തണുപ്പനുഭവപ്പെടുന്ന സമയമാണ്.

[തിരുത്തുക] സഹോദര നഗരങ്ങള്‍

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. 1.0 1.1 Provisional Population Totals: Delhi. Provisional Population Totals : India . Census of India 2001, Paper 1 of 2001. Office of the Registrar General, India. Archived from the original on 2007-08-11. ശേഖരിച്ചത് 2007-01-08.
  2. World Urbanization Prospects: The 2007 Revision Population Database. UN. ശേഖരിച്ചത് 2009-09-07.
  3. General info on Delhi. Government of India. ശേഖരിച്ചത് 2006-05-03.
  4. Census of India - Projected Population
  5. http://books.google.com/books?id=3Fm3XlYuSzAC&pg=RA1-PA88&dq=delhi+capital+india+calcutta+george&client=firefox-a&sig=ACfU3U29Ev4lebQwD-U-w7jrrAKN0L5p8g
  6. 6.0 6.1 Dayal, Ravi (July 2002). "A Kayastha’s View". Seminar (web edition) (515). Retrieved on 2007-01-29. 
  7. http://books.google.com/books?id=roNH68bxCX4C&pg=PA2&dq=raja+dilu+delhi+BC&lr=&client=firefox-a&sig=ACfU3U01e-S_590M3cIxfi7Y1OFIk-cK9g
  8. Chapter 1: Introduction (PDF). Economic Survey of Delhi, 2005–2006 pp1–7. Planning Department, Government of National Capital Territory of Delhi. ശേഖരിച്ചത് 2006-12-21.
  9. http://books.google.com/books?id=jyIYAAAAYAAJ&q=maurya+delhi+Bc+named+raja&dq=maurya+delhi+Bc+named+raja&lr=&client=firefox-a&pgis=1
  10. http://books.google.com/books?id=C20DAAAAQAAJ&pg=PA216&dq=raja+delhi+BC&client=firefox-a
  11. Our Pasts II, History Textbook for Class VII. NCERT. ശേഖരിച്ചത് 2007-07-06.
  12. Cohen, Richard J. (October–December 1989). "An Early Attestation of the Toponym Dhilli". Journal of the American Oriental Society 109 (4): 513–519. DOI:10.2307/604073. 
  13. Austin, Ian; Thakur Nahar Singh Jasol. Chauhans (Cahamanas, Cauhans). The Mewar Encyclopedia. mewarindia.com. ശേഖരിച്ചത് 2006-12-22.
  14. 14.0 14.1 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 161-163. 
  15. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 30, ISBN 817450724
  16. An Early Attestation of the Toponym Ḍhillī, by Richard J. Cohen, Journal of the American Oriental Society, 1989, p. 513-519
  17. Under threat: The Magnificent Minaret of Jam. The New Courier No 1. UNESCO (October 2002). ശേഖരിച്ചത് 2006-05-03.
  18. http://books.google.com/books?id=gVQj7bW0W9MC&pg=PA204&dq=humayun%27s+tomb+architecture+mughal&lr=&client=firefox-a&sig=ACfU3U0LcITGtYPq59VMowHRAL5yKKa_eg
  19. Delhi: Assembly Constituencies. Compare Infobase Limited. ശേഖരിച്ചത് 2006-12-19.
  20. "Lok Sabha constituencies get a new profile", The Hindu, The Hindu, 7 September 2006. ശേഖരിച്ചത് 2006-12-19. 
  21. Introduction. THE NEW DELHI MUNICIPAL COUNCIL ACT, 1994. New Delhi Municipal Council. ശേഖരിച്ചത് 2007-07-03.
  22. Mohan, Madan (April 2002). GIS-Based Spatial Information Integration, Modeling and Digital Mapping: A New Blend of Tool for Geospatial Environmental Health Analysis for Delhi Ridge (PDF). Spatial Information for Health Monitoring and Population Management p5. FIG XXII International Congress. ശേഖരിച്ചത് 2007-02-03.
  23. Hazard profiles of Indian districts (PDF). National Capacity Building Project in Disaster Management. UNDP. Archived from the original on 19 May 2006. ശേഖരിച്ചത് 2006-08-23.
  24. "Fog continues to disrupt flights, trains", The Hindu, 2006-01-07. ശേഖരിച്ചത് 2006-05-16. 
  25. "At 0.2 degrees Celsius, Delhi gets its coldest day", Hindustan Times, 2006-01-08. ശേഖരിച്ചത് 2006-04-29. Archived from the original on 11 January 2006. 
  26. Weatherbase entry for Delhi. Canty and Associates LLC. ശേഖരിച്ചത് 2007-01-16.
  27. Kurian, Vinson. "Monsoon reaches Delhi two days ahead of schedule", The Hindu Business Line, 28 June 2005. ശേഖരിച്ചത് 2007-01-09. 
  28. Historical Weather for Delhi, India (English). Weather Underground. ശേഖരിച്ചത് November 27 2008.
  29. Akshardham temple makes it to Guinness Book-India-The Times of India
  30. Is Delhi India's Largest City? - Population Reference Bureau
  31. World Urbanization Prospects The 2003 Revision. ([PDF) p7. United Nations. ശേഖരിച്ചത് 2006-04-29.
  32. Chapter 3: Demographic Profile (PDF). Economic Survey of Delhi, 2005–2006 pp17–31. Planning Department, Government of National Capital Territory of Delhi. ശേഖരിച്ചത് 2006-12-21.
  33. List of cities by population
  34. http://news.google.com/newspapers?id=u_MNAAAAIBAJ&sjid=RHkDAAAAIBAJ&pg=4765,1141957&dq=jama+masjid+largest+mosque
  35. National Crime Records Bureau (2005). "Crimes in Megacities" (PDF). Crime in India-2005. Ministry of Home Affairs. pp. pp.159–160. 
  36. National Crime Records Bureau (2005). "Snapshots-2005" (PDF). Crime in India-2005. Ministry of Home Affairs. pp. p3. 
  37. Table 3.1: Delhi Last 10 Years (1991–2001) — Administrative Set Up (PDF). Economic Survey of Delhi, 2001–2002 p177. Planning Department, Government of National Capital Territory of Delhi. ശേഖരിച്ചത് 2007-07-03.
  38. About Us. Municipal Corporation of Delhi. ശേഖരിച്ചത് 2006-05-13.
  39. History of Delhi Police. Delhi Police Headquarters, New Delhi, India. ശേഖരിച്ചത് 2006-12-19.
  40. Poile Stations. Government of National Capital Territory of Delhi. ശേഖരിച്ചത് 2006-12-19.
  41. 41.0 41.1 Chapter 13: Water Supply and Sewerage (PDF). Economic Survey of Delhi, 2005–2006 pp147–162. Planning Department, Government of National Capital Territory of Delhi. ശേഖരിച്ചത് 2006-12-21.
  42. Joshi, Sandeep. "MCD developing new landfill site", The Hindu, 2006-06-19. ശേഖരിച്ചത് 2006-12-19. 
  43. 43.0 43.1 Gadhok, Taranjot Kaur. Risks in Delhi: Environmental concerns. Natural Hazard Management. GISdevelopment.net. ശേഖരിച്ചത് 2006-12-19.
  44. http://www.ndmc.gov.in/Services/Default.aspx
  45. Chapter 11: Energy (PDF). Economic Survey of Delhi, 2005–06 pp117–129. Planning Department, Government of National Capital Territory of Delhi. ശേഖരിച്ചത് 2006-12-21.
  46. About Us. Delhi Fire Service. Govt. of NCT of Delhi. ശേഖരിച്ചത് 2007-01-09.
  47. http://www.mtnl.net.in/financials/index.htm
  48. http://www.hindu.com/2008/05/17/stories/2008051750970300.htm
  49. Joshi, Sandeep. "MTNL stems decline in phone surrender rate", New Delhi Printer Friendly Page, The Hindu, 2 January 2007. ശേഖരിച്ചത് 2007-01-10. 
  50. Study finds air quality in Delhi has worsened dramatically - International Herald Tribune. Iht.com. ശേഖരിച്ചത് 2008-11-04.
  51. 51.0 51.1 Atul Mathur (2009-09-17). A swankier, smarter Metro. Hindustan Times. ശേഖരിച്ചത് 2009-11-12.
  52. http://www.sindhtoday.net/south-asia/59138.htm
  53. Metro enters Noida, set to change travelling habits of people. Daily News and Analysis (2009-11-12). ശേഖരിച്ചത് 2009-1-12.
  54. New trains coming for Noida line (2009-10-28). ശേഖരിച്ചത് 2009-11-12.
  55. http://airport-delhi.com/
  56. http://timesofindia.indiatimes.com/India/Delhi_is_countrys_busiest_airport/articleshow/3216435.cms
  57. http://www.domain-b.com/aero/airports/20080901_csia.html
  58. http://finance.delhigovt.nic.in/circular/budget_speech2008-09.pdf
  59. 59.0 59.1 59.2 59.3 Chapter 5: Employment and Unemployment (PDF). Economic Survey of Delhi, 2005–06 pp59–65. Planning Department, Government of National Capital Territory of Delhi.
  60. http://www.theage.com.au/news/Technology/Outsourcing-moves-to-Indias-heartland/2005/06/02/1117568308624.html
  61. http://www.forbes.com/global/2006/0327/074.html
  62. Chapter 9: Industrial Development (PDF). Economic Survey of Delhi, 2005–06 pp94–107. Planning Department, Government of National Capital Territory of Delhi.
  63. http://economictimes.indiatimes.com/News/News_By_Industry/Services/Hotels__Restaurants/Delhi_Indias_hot_favourite_retail_destination/rssarticleshow/2983387.cms
  64. India's Retail Industry. India Brand Equity Foundation. ശേഖരിച്ചത് 2007-01-04.
  65. Majumder, Sanjoy (2007-05-21). Supermarkets devour Indian traders. South Asia. BBC. ശേഖരിച്ചത് 2007-07-03.
  66. Delhi Circle (N.C.T. of Delhi). List of Ancient Monuments and Archaeological Sites and Remains of National Importance. Archaeological Survey of India. ശേഖരിച്ചത് 2006-12-27.
  67. Jama Masjid, India's largest mosque. Radio Singapore. ശേഖരിച്ചത് 2006-11-14.
  68. Properties inscribed on the World Heritage List: India. UNESCO World Heritage Centre. ശേഖരിച്ചത് 2007-01-13.
  69. 69.0 69.1 The Hindu : Front Page : Asia’s largest auto carnival begins in Delhi tomorrow
  70. Independence Day. 123independenceday.com. Compare Infobase Limited. ശേഖരിച്ചത് 2007-01-04.
  71. Ray Choudhury, Ray Choudhury (28 January 2002). R-Day parade, an anachronism?. The Hindu Business Line. ശേഖരിച്ചത് 2007-01-13.
  72. 72.0 72.1 Fairs & Festivals of Delhi. Delhi Travel. India Tourism.org. Archived from the original on 2007-03-19. ശേഖരിച്ചത് 2007-01-13.
  73. Tankha, Madhur. "It's Sufi and rock at Qutub Fest", New Delhi, The Hindu, 15 December 2005. ശേഖരിച്ചത് 2007-01-13. 
  74. http://timesofindia.indiatimes.com/Cities/Delhi_Metro_commuters_up_10/articleshow/3185626.cms
  75. http://www.business-standard.com/india/storypage.php?autono=313090
  76. Delhi to lead way in street food Times of India
  77. Discovering the spice route to Delhi India Today
  78. 78.0 78.1 Singh, Sarina. "Delhi: Old, new, sleek and rambunctious too", Travels with Lonely Planet: India, The Salt Lake Tribune, 16 December 2006. ശേഖരിച്ചത് 2007-01-19. 
  79. Jacob, Satish (July 2002). "Wither, the walled city". Seminar (web edition) (515). Retrieved on 2007-01-19. 
  80. Shopping in Delhi. Delhi Tours. About Palace on Wheels. ശേഖരിച്ചത് 2007-01-04.
  81. Menon, Anjolie Ela (July 2002). "The Age That Was". Seminar (web edition) (515). Retrieved on 2007-01-29. 
  82. http://indiatoday.digitaltoday.in/index.php?option=com_content&task=view&issueid=27&id=8684&sectionid=30&Itemid=1
  83. 83.0 83.1 83.2 Chapter 15: Education (PDF). Economic Survey of Delhi, 2005–06 173–187. Planning Department, Government of National Capital Territory of Delhi. ശേഖരിച്ചത് 2006-12-21.
  84. http://www-cgi.cnn.com/ASIANOW/asiaweek/features/universities2000/scitech/sci.overall.html
  85. http://www.newsweek.com/id/45114
  86. http://www.outlookindia.com/pti_news.asp?id=325739
  87. Rediff Business Desk (5 September 2006). What is CAS? What is DTH?. rediff news: Business. Rediff.com. ശേഖരിച്ചത് 2007-01-08.
  88. 88.0 88.1 General Review. Registrar of Newspapers for India. ശേഖരിച്ചത് 2006-12-21.
  89. Naqvi, Farah (14 November 2006). Chapter4: Towards a Mass Media Campaign: Analysing the relationship between target audiences and mass media (PDF). Images and icons: Harnessing the Power of Mass Media to Promote Gender Equality and Reduce Practices of Sex Selection 26–36. BBC World Service Trust. ശേഖരിച്ചത് 2007-01-08.
  90. Delhi: Radio Stations in Delhi, India. ASIAWAVES: Radio and TV Broadcasting in South and South-East Asia. Alan G. Davies (15 November 2006). ശേഖരിച്ചത് 2007-01-07.
  91. Cricinfo staff. A Brief History: The Ranji Trophy. Cricinfo. The Wisden Group. ശേഖരിച്ചത് 2007-01-06.
  92. 93.0 93.1 "India to bid for 2014 Asian Games", South Asia, BBC, 29 March 2005. ശേഖരിച്ചത് 2006-12-21. 
  93. Delhi To Bid For 2020 Summer Games. gamesbids.com. Menscerto Inc. (2007-04-28). ശേഖരിച്ചത് 2007-08-05.
  94. "India agree grand prix", BBC Sport. ശേഖരിച്ചത് 2007-09-07. 
  95. 96.0 96.1 96.2 96.3 96.4 96.5 96.6 Delhi to London, it’s a sister act The Times of India
  96. http://news.google.com/newspapers?id=u_MNAAAAIBAJ&sjid=RHkDAAAAIBAJ&pg=4765,1141957&dq=jama+masjid+largest+mosque

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Delhi പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്
Example.of.complex.text.rendering.svg ഈ ലേഖനം ഭാരതീയ ലിപികള്‍ ഉള്‍ക്കൊള്ളുന്നു.
ശരിയായ പിന്തുണ നല്‍കാത്ത പക്ഷം ഭാരതീയ അക്ഷരങ്ങള്‍ക്ക് പകരം ചിലപ്പോള്‍ ചോദ്യ ചിഹ്നങ്ങള്‍, പെട്ടികള്‍, മുതലായവയോ സ്ഥാനവും ക്രമവും തെറ്റിയ സ്വരചിഹ്നങ്ങളോ കണ്ടേക്കാം.
ഔദ്യോഗികം
മറ്റുള്ളവ

[തിരുത്തുക] കൂടുതല്‍ അറിവിന്‌

  • Economic Survey of Delhi 2005–2006. Planning Department. Government of National Capital Territory of Delhi. Retrieved on 12 February 2007.
  • Horton, P (2002), Lonely Planet Delhi (3 ed.), Lonely Planet Publications, ISBN 1864502975
  • Rowe, P & P Coster (2004), Delhi (Great Cities of the World), World Almanac Library, ISBN 0836851978


"http://ml.wikipedia.org/wiki/%E0%B4%A1%E0%B5%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B9%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം