രാജ്‌പഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 28°36′48″N 77°13′06″E / 28.613388°N 77.218397°E / 28.613388; 77.218397

റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയിലെ ഒരു പ്രധാന പാതയാണ് രാജ്‌പഥ് (അർത്ഥം: രാജാവിന്റെ വഴി). ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്‌പഥ്. പാർലമെന്റ് മന്ദിരം ഈ പാതയുടെ അടുത്തായി സ്ഥിതി ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] രാഷ്ട്രപതി ഭവൻ

പ്രധാന ലേഖനം: രാഷ്ട്രപതി ഭവൻ
രാജ്‌പഥ് -പിന്നീൽ രാഷ്ട്രപതി ഭവൻ.

രാജ്‌പഥിന്റെ പാതയിലെ ഒരറ്റത്താണ് ഇന്ത്യയുടെ പരമോന്നത ഭരണാധികാരിയായ രാഷ്ട്രപതിയുടെ ഔദ്യോകികമന്ദിരമായ രാഷ്ട്രപതി ഭവൻ. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഔദ്യോഗിക മന്ദിരമായിരുന്നു.

[തിരുത്തുക] സെക്രട്ടറിയേറ്റ് മന്ദിരം

നോർത്ത് ബ്ലോക് , സൌത്ത് ബ്ലോക് എന്നീ രണ്ട് മന്ദിരങ്ങൾ ചേർന്നതിനെയാണ് സെക്രട്ടറിയേറ്റ് മന്ദിരം എന്നറിയപ്പെടുന്നത്. ഇതിൻ നോർത്ത് ബ്ലോക്കിൽ ധനകാര്യമന്ത്രാലയത്തിന്റേയും ആഭ്യന്തരമന്ത്രാലയത്തിന്റേയും , സൌത്ത് ബ്ലോക്കിൽ വിദേശകാര്യമന്ത്രാലയത്തിന്റേയും സൈനിക മന്ത്രാലയത്തിന്റേയും ഓഫിസുകൾ സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] വിജയ് ചൗക്

പട്ടാള മാർച്ച് പാസ്റ്റിന്റെ ഓർമ്മക്കായി നിലകൊള്ളൂന്ന് സ്ഥലമാണ് വിജയ് ചൗക്ക്.

[തിരുത്തുക] ഇന്ത്യ ഗേറ്റ്

പ്രധാന ലേഖനം: ഇന്ത്യ ഗേറ്റ്

ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് രാജ്‌പഥിലൂടെയാണ്.

[തിരുത്തുക] ചരിത്രം

രാജ്‌പഥും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളും ആസൂത്രണം ചെയ്തത് ബ്രിട്ടീഷ് കാലഘട്ടത്തിൽ എഡ്‌വിൻ ല്യൂട്ടെൻസ് ആയിരുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=രാജ്‌പഥ്&oldid=1285618" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ