ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ ഒരു പ്രധാന പൊതു ഗതാഗത പ്രവർത്തകരാണ് ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ഡി.ടി.സി). ഡെൽഹിയിലെ പ്രധാന മാർഗങ്ങളായ മുദ്രിക ( റിംങ് റോഡ്), ബാഹരി മുദ്രിക (ഔട്ടർ റിംഗ് റോഡ്) എന്നിവയിലൂടെ ഉള്ള സർവീസുകൾ ഇവർ നടത്തുനു. മർദ്ദിത പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ബസ് സർവീസ് [അവലംബം ആവശ്യമാണ്] പ്രവർത്തകരാണ് ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

പ്രമാണം:DTC low-floor bus
ഒരു പുതിയ ഡി.ടി.സി ബസ്സ്

ചരിത്രം[തിരുത്തുക]

1948 ലാണ് ഡി.ടി.സി സ്ഥാപിക്കപ്പെട്ടത്.

പാതകൾ[തിരുത്തുക]

ഡെൽഹിയിലെ എല്ലാ പ്രധാന പാതകളിലും ഡി.ടി.സി സേവനങ്ങൾ നടത്തുന്നു. ഇതു കൂടാതെ അന്തർ സംസ്ഥാന സേവനങ്ങളും നടത്തുന്നു. ആകെ 34 ഡിപ്പോകൾ ഉണ്ട് [അവലംബം ആവശ്യമാണ്]. ഇതിൽ മൂന്ന് അന്തർസംസ്ഥാന സേവന ഡിപ്പോകൾ ഉണ്ട്.



ഡെൽഹിയിൽ[തിരുത്തുക]

ഡെൽഹിയിൽ എല്ലാ പ്രമുഖ പാതകളിലും സേവനങ്ങൾ നൽകി വരുന്നു. പ്രധാന സേവനങ്ങൾ മുദ്രിക സേവനം- പ്രധാന മാർഗ്ഗമായ റിംഗ് റോഡിലുടെയുള്ള സേവനമാണ് ഇത്. ബാഹരി മുദ്രിക സേവനം- മറ്റൊരു പ്രധാന മാർഗ്ഗമായ ഔട്ടർ റിംഗ് റോഡിലുടെയുള്ള സേവനമാണ് ഇത്. രാത്രി 11 മണി വരെ ബസ്സുകൾ ലഭ്യമാണ്.


മെട്രോ ഫീഡർ ബസ്സുകൾ[തിരുത്തുക]

ഡെൽഹിയിലെ പ്രധാന നഗര ഗതാഗത മാർഗ്ഗമായ ഡെൽഹി മെട്രോയിലെ സ്റ്റേഷനുകളിലേക്ക് ബന്ധിപ്പിക്കുന്ന ബസ്സ് സർവീസുകളും ഡി.ടി.സി നൽകി വരുന്നു.

ഹൈ കപ്പാസിറ്റി ബസ് സർവീസ്[തിരുത്തുക]

പുതുതായി തുടങ്ങിയ ബസ്സ് സേവനമാണ് ഹൈ കപ്പാസിരി ബസ്സ് സേവനം. കൂടുതൽ ആളുകളെ ഉൾക്കൊള്ളാവുന്ന പുതിയ തരം ബസ്സുകൾ നിരത്തിലിറക്കി അധികം ആളുകളെ ഒരു സമയം കൊണ്ടൂപോകാനുള്ള സൌകര്യം നൽകി വരുന്നു. ഇത് വാതാനുകൂലിതവും ഏകീകൃത നിയന്ത്രണ സംവിധാനവുമുള്ള തരം ബസ്സുകളാണ്.

അന്തർ സംസ്ഥാന സേവനങ്ങൾ[തിരുത്തുക]

ഉത്തരേന്ത്യയിലെ പൊതു ഗതാഗതത്തിൽ ഡിടിസി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡെൽഹിയിലെ സമീപ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് , രാജസ്ഥാൻ, ഹരിയാന എന്നിവടങ്ങളിലേക്ക് ഡി.ടി.സി സേവനങ്ങൾ നടത്തി വരുന്നു.

ഡെൽഹി-ലാഹോർ സേവനം[തിരുത്തുക]

ഡി.ടി.സി. അതിന്റെ ചരിത്ര പ്രധാനമായ ഒരു സേവനമായി ഡെൽഹിയിൽ നിന്നും പാകിസ്താന്റെ തലസ്ഥാനമായ ലാഹോറിലേക്കുള്ള ബസ്സ് സേവനത്തെ കണക്കാക്കുന്നു. ഇത് 1999 ലാണ് തുടങ്ങിയത്. ഇടക്ക് കാർഗിൽ യുദ്ധകാലത്ത് ഈ സേവനം നിർത്തി വക്കുകയും പിന്നീട് 2003 ൽ പുനരാരംഭിക്കുകയും ചെയ്തു.

മറ്റ് സേവനങ്ങൾ[തിരുത്തുക]

  • ബസ്സ് പാസ്സുകൾ - ഒരു മാസം, 6 മാസം, ഒരു കൊല്ലം എന്നീ കാലാവധിയിലേക്ക് നൽകി വരുന്ന കുറഞ്ഞ നിരക്കിലുള്ള പാസ്സുകൾ.
  • ഗ്രീൻ കാർഡ് - സ്ഥിര യാത്രക്കാർക്ക് ഒരു ദിവസത്തേക്ക് എവിടെ വേണമെങ്കിലും ഏത് ഡിടിസി ബസ്സിലും കയറി യാത്ര ചെയാവുന്ന തരത്തിലുള്ള ടിക്കറ്റ്.
  • വിദ്യാർത്ഥി പാസ്സുകൾ - കുറഞ്ഞ നിരക്കിൽ വിദ്യാർത്ഥികൾക്കുള്ള ടിക്കറ്റ് പാസ്സുകൾ.

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]