ഹുമയൂണിന്റെ ശവകുടീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹുമയൂണിന്റെ ശവകുടീരം, ഡെല്‍ഹി*
യുനെസ്കോ ലോക പൈതൃക സ്മാരകം

ഹുമയൂണിന്റെ ശവകുടീരം
രാജ്യം കക്ഷി Flag of India.svg ഇന്ത്യ
തരം Cultural
മാനദണ്ഡം ii, iv
അവലംബം 232
മേഖല Asia-Pacific
Inscription History
Inscription 1993  (17th Session)
* Name as inscribed on World Heritage List.
Region as classified by UNESCO.

മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ ശവകുടീരമാണ്‌ ദില്ലിയില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം (ഹുമയൂണ്‍സ് ടോംബ്). ന്യൂ ഡെല്‍ഹിയിലെ കിഴക്കേ നിസാമുദ്ദീന്‍ പ്രദേശത്താണ്‌ മുഗള്‍ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഹുമയൂണിന്റെ പ്രധാന ശവകുടീരം കൂടാതെ മറ്റു പലരുടേയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ശവകുടീരത്തിന്റെ ഇത്തരത്തിലുള്ള മുഗള്‍ വാസ്തുശില്പ്പരീതി ഇന്ത്യയില്‍ ആദ്യത്തേതാണ്‌[1]

ഉള്ളടക്കം

[തിരുത്തുക] നിര്‍മ്മാണം

മുഗള്‍ സാമ്രാജ്യം
Taj Mahal in March 2004.jpg

സ്ഥാപകന്‍
ബാബര്‍

മുഗള്‍ ചക്രവര്‍ത്തിമാര്‍
ഹുമായൂണ്‍ · അക്ബര്‍ · ജഹാംഗീര്‍
ഷാജഹാന്‍ · ഔറംഗസേബ്

ഭരണകേന്ദ്രങ്ങള്‍
ആഗ്ര · ദില്ലി · ഫത്തേപ്പൂര്‍ സിക്രി

ചരിത്രസ്മാരകങ്ങള്‍
ഹുമയൂണിന്റെ ശവകുടീരം
താജ് മഹല്‍ · ചെങ്കോട്ട
പുരാണാ കില · ആഗ്ര കോട്ട
ഹിരണ്‍ മിനാര്‍ · ലാഹോര്‍ കോട്ട
ബാദ്ഷാഹി മോസ്ക് · ഷാലിമാര്‍ പൂന്തോട്ടം
പേള്‍ മോസ്ക് · ബീബി ക മക്ബറ

മതങ്ങള്‍
ഇസ്ലാം · ദിന്‍ ഇലാഹി

വിശാലമായ ഒരു ചഹാര്‍ ബാഗിന്റെ മദ്ധ്യത്തിലാണ്‌ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഹഷ്ട് ബിഹിഷ്ട് എന്നറിയപ്പെടുന്ന കെട്ടിടനിര്‍മ്മാണശൈലിയാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എട്ടു പറുദീസകള്‍ എന്നാണ്‌ ഹഷ്ട് ബിഹിഷ്ട് എന്നതിനര്‍ത്ഥം. മദ്ധ്യത്തില്‍ വിശാലമായ ഒരു മുറിയും അതിനു ചുറ്റുമായും എട്ടു മുറികളും അടങ്ങുന്നതാണ്‌ ഈ രൂപകല്പ്പന[1].

ചുവന്ന മണല്‍ക്കല്ല് (red sand stone) കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ വക്കുകള്‍ വെണ്ണക്കല്ലു കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] കൂടുതല്‍ അറിവിന്‌

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 66-67, ISBN 817450724


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം