ജാമാ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമാ മസ്ജിദ്

ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ്‌ മസ്ജിദ്-ഇ-ജഹാന്‍ നുമാ (ഹിന്ദി: मस्जिद-ए-जहां नुमा, ഉര്‍ദ്ദു: مسجد جھان نمہ). ജമാ മസ്ജിദ്, ജാമി മസ്ജിദ്, ജാമിയ മസ്ജിദ് എന്നിങ്ങനെയും പൊതുവെ അറിയപ്പെടുന്നു. 1644-56 കാലയളവില്‍ മുഗള്‍ ചക്രവര്‍ത്തി ഷാ ജഹാനാണ്‌ ഈ പള്ളി പണി തീര്‍ത്തത്. ഷാ ജഹാന്‍ ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ ഷാജഹാനാബാദിലെ (ഇന്നത്തെ പുരാണാ ദില്ലി) നമസ്കാരപ്പള്ളിയായാണ്‌ ഇത് പണിതത്[1]. ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളില്‍ ഒന്നാണിത്. ദില്ലിയിലെത്തന്നെ ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്കിലാണ്‌ പള്ളി സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 64, ISBN 81 7450 724
"http://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%AE%E0%B4%BE_%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം