ടിയാൻജിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണ് ടിയാൻജിൻ. പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിലൊന്നാണിത്. കേന്ദ്ര സർക്കാർ ഇവിടെ നേരിട്ട് ഭരണം നടത്തുന്നു.
ഹായ് ഹി നദിയുടെ തീരത്താണ് ഇതിന്റെ നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും തെക്കും പടിഞ്ഞാറും ഹെബെയ് പ്രവിശ്യ, വടക്ക് പടിഞ്ഞാറ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്, കിഴക്ക് ബൊഹായ് ഉൾക്കടൽ എന്നിവയുമായി ടിയാൻജിൻ മുൻസിപ്പാലിറ്റി അതിർത്തി പങ്കിടുന്നു.