ടോക്കിയോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്പാന്റെ ഡി ഫാക്റ്റോ തലസ്ഥാനവും 47 പ്രവിശ്യകളില്‍ ഒന്നുമാണ് ടോക്കിയോ (മുന്‍പ് ടോക്കിയോ മെട്രോപോലിസ്. 35 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ബൃഹദ് ടോക്കിയോ മെട്രോപൊളിറ്റന്‍ പ്രദേശം, ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ നഗരമാണ്.
[തിരുത്തുക] പേര്
ഇഡൊ എന്നായിരുന്നു ടോക്കിയോയുടെ പഴയ പേര്. 1868-ല്‍ തലസ്ഥാനനഗരമായപ്പോഴാണ് 'കിഴക്കന്‍ തലസ്ഥാനം' ((Tōkyō: tō (east) + kyō (capital)) എന്നര്‍ത്ഥം വരുന്ന ടോക്കിയോ എന്ന പേരു ലഭിച്ചത്. മെയ്ജി കാലഘട്ടത്തില്‍ ടോക്കെയ് (Tokei) എന്നാണ് അറിയപ്പെട്ടിരുന്നത്.
[തിരുത്തുക] ചരിത്രം
1457ല്‍ ഒറ്റാ ഡൊകാന്‍ എഡൊ കൊട്ടാരം പണിയുന്നതിനു മുന്‍പ് റ്റോക്യോ ഒരു മത്സ്യബന്ധനഗ്രാമമായിരുന്നു. 1590ല്‍ തൊകുഗാവ ലെയാസു എഡൊ തന്റെ ആസ്താനമാക്കി മാറ്റി. 1603ല്‍ അദ്ദേഹം ഷോഗണ്‍ ആയപ്പോള്‍ തന്റെ രാജ്യവ്യാപക പട്ടാളഭരണകൂടത്തിന്റെ തലസ്ഥാനമായി എഡൊ മാറി. തുടര്‍ന്നുള്ള എഡൊ കാലഘട്ടത്തില്‍ എഡൊ 18ആം നൂറ്റാണ്ടോടെ 10 ലക്ഷം ജനസംഖ്യയോടെ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി മാറി. ഇമ്പീരിയല്‍ തലസ്ഥാനം ജാപ്പനീസ് ചക്രവ്ര്‍ത്തിയുടെ വാസസ്ഥലമായിരുന്ന ക്യോട്ടോ ആയിരുന്നെങ്കിലും യഥാര്‍ത്ഥ തലസ്ഥാനം എഡൊ ആയിരുന്നു. 263 വര്‍ഷത്തെ ഷോഗണ്‍ വാഴ്ച അവസാനിപ്പിച്ച് 1869ല്‍ മെയ്ജി ചക്രവര്‍ത്തി എഡൊയിലേക്ക് താമസം മാറ്റി. എഡൊ കൊട്ടാരം ഇമ്പീരിയല്‍ കൊട്ടാരമായി മാറി. റ്റോക്യോ നഗരം 1943 വരെ തലസ്ഥാനമായി തുടര്‍ന്നു. ആ വര്‍ഷം റ്റോക്യോ 'റ്റോക്യോ പ്രിഫക്ചര്‍' ആയി മാറി.
20ആം നൂറ്റാണ്ടില്‍ രണ്ടു വന്‍ ദുരന്തങ്ങളെ നേരിടേണ്ടിവന്നെങ്കിലും അവ രണ്ടില്‍ നിന്നും തിരിച്ചുവരാന്‍ റ്റോക്യോക്കു സാധിച്ചു. 1923ലെ ഗ്രേറ്റ് കാന്റ്റോ ഭൂകമ്പം , രണ്ടാം ലോകമഹായുദ്ധം എന്നിവയായിരുന്നു അവ. രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബിടലില്‍ 75000 മുതല്‍ 2000000 വരെ ആളുകള്‍ മരിക്കുകയും നഗരത്തിന്റെ പകുതിയോളം നശിക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷം പൂര്‍ണമായി പുതുക്കിപ്പണിത റ്റോക്യോ നഗരമാണ് 1964ലെ ഒളിമ്പിക്‍സിന് ആതിഥേയം അരുളിയത്. 1970കളില്‍ നഗരത്തിനു പുതിയ മുഖച്ഛായ നല്‍കിക്കൊണ്ട് സണ്‍ഷൈന്‍ 60 പോലെയുള്ള അംബരചുംബികളും നരിത വിമാനത്താവളവും പണി കഴിക്കപ്പെട്ടു.
നഗരത്തിലെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ റ്റോക്യോയിലെ സബ് വേയും യാത്രാട്രെയിനുകളും ലോകത്തിലെ ഏറ്റവും തിരക്കേറിയവയില്‍ ഒന്നായിമാറി. 1980ലെ സാമ്പത്തികവളര്‍ച്ചയില്‍ സ്ഥലവില കുത്തനെ കുതിച്ചുയരുകയായിരുന്നു. എന്നാല്‍ 1990കളില്‍ ഊതിവീര്‍പ്പിച്ച ഈ കുമിള തകര്‍ന്നപ്പോള്‍ ജപ്പാന് സാമ്പത്തികമാന്ദ്യം നേരിടേണ്ടിവന്നു. 'നഷ്ടപ്പെട്ട ദശവര്‍ഷ'ത്തില്‍ നിന്ന് ജപ്പാനും റ്റോക്യൊയും മെല്ലെ തിരിച്ചുവരികയാണ് ഇപ്പോള്‍. റ്റോക്യോയുടെ വളര്‍ച്ചാനിരക്ക് കുറയ്ക്കാനായി ദേശീയഭരണകൂടം റ്റോക്യോയില്‍ നിന്ന് മാറ്റണമെന്നൊരു വിവാദപരമായ ആവശ്യം ജപ്പാനില്‍ നിലവിലുണ്ട്.
[തിരുത്തുക] ഭൂമിശാസ്ത്രം
റ്റോക്യോ ഉള്‍ക്കടലിനു വടക്കുപടിഞ്ഞാറായാണ് റ്റോക്യോയുടെ സ്ഥാനം. കിഴക്ക് ചിബ, പടിഞ്ഞാറ് യമനാഷി, തെക്ക് കണഗാവ, വടക്ക് സയ്താമ എന്നീ പ്രിഫക്ചറുകളാല്‍ റ്റോക്യോ ചുറ്റപ്പെട്ടിരിക്കുന്നു. റ്റോക്യൊയുടെ കിഴക്കന്‍ ഭാഗങ്ങള്‍ പല സ്പെഷ്യല്‍ വാര്‍ഡുകളായും, പടിഞ്ഞാറ് തമാ പ്രദേശം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇതുകൂടാതെ ജപ്പാനില്‍ നിന്ന് ഏകദേശം 1000 km അകലെ തെക്ക് പസഫിക് സമുദ്രത്തില്‍ ഉള്ള രണ്ട് ദ്വീപസമൂഹങ്ങള്‍ കൂടി റ്റോക്യോ മെട്രോപ്പോലിസിന്റെ അധികാരപരിധിയിലാണ്. ഇസു, ഒഗസവാറ എന്നിവയാണ് അവ.
ജാപ്പനീസ് നിയമപ്രകാരം റ്റോക്യോ ഒരു 'തൊ' അഥവാ മെട്രോ നഗരമാണ്.
|
||||||||