ഇന്ദ്രപ്രസ്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ദ്രന്റെ നഗരം എന്നർഥം വരുന്ന ഇന്ദ്രപ്രസ്ഥം (Pali: Indapatta, സംസ്കൃതം: इन्‍द्रप्रस्‍थ or Indraprastha) ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ പാണ്ഡവരുടെ ഭരണകൂടമായിരുന്നു. യമുന നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോഴത്തെ ഡെൽഹിയുടെ അടുത്തായിരുന്നതുകൊണ്ട് ഡെൽഹിയെ ഇന്ദ്രപ്രസ്ഥം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയുടെ കേന്ദ്രഭരണകൂടമായ ഡെൽഹിക്ക് ഇന്ദ്രപ്രസ്ഥം എന്ന വിശേഷണം നൽകി പറയാറുണ്ട്.



"http://ml.wikipedia.org/w/index.php?title=ഇന്ദ്രപ്രസ്ഥം&oldid=1688911" എന്ന താളിൽനിന്നു ശേഖരിച്ചത്