ജി.എസ്.എം.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.എസ്.എം. ലഭ്യമായിട്ടുള്ള മൊബൈൽ ഫോണുകളെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ജി.എസ്.എം. ലോഗോ

ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ അഥവാ ജി. എസ്. എം. ലോകത്തെ ഏറ്റവും വ്യാപകമായ മൊബൈൽ ഫോൺ വിവരകൈമാറ്റ സാങ്കേതികവിദ്യ ആണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അനുവർത്തിച്ചുപോരുന്ന സാങ്കേതികരീതികളുടെ പ്രാമാണികത നിയന്ത്രിക്കുന്നത് ജി.എസ്.എം. അസോസിയേഷൻ ആണ്. ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഏകദേശം 82% മൊബൈൽ സാങ്കേതികവിദ്യയും ജി.എസ്.എം.-ൽ അധിഷ്ഠിതമാണ്‌.[1]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1982-ൽ ഇ.സി.പി.റ്റി.എ(European Conference of Postal and Telecommunications Administrations) യൂറോപ്പിലെ മൊബൈൽ ഫോണുകൾക്ക് പൊതുവായ ഒരു സാങ്കേതിക സംവിധാനം ഉണ്ടാക്കുന്നതിനുവേണ്ടി ഗ്രൂപ് സ്പെഷ്യൽ മൊബൈൽ(GSM) രൂപവത്കരിച്ചു.1990-ൽ ജി.എസ്.എം സങ്കേതത്തിനുള്ള നിബന്ധനകൾ പുറത്തിറക്കി.1993 അവസാനം ആയപ്പോഴേക്കും 48 രാജ്യങ്ങളിൽ 75 വാഹകരിലൂടെ ഒരു മില്യൺ ആളുകൾ ജി.എസ്.എം സങ്കേതം ഉപയോഗിക്കാൻ തുടങ്ങി.

[തിരുത്തുക] സാങ്കേതിക വിവരങ്ങൾ

നാല് വ്യത്യസ്ത ആവൃത്തികളിലാണ് ജി.എസ്.എം.പ്രവർത്തിക്കുന്നത്. എങ്കിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് 900 MHzഉം 1800 MHzഉം ആണ്. വടക്കേ അമേരിക്കയിലെ കാനഡ പോലെയുള്ള ചില രാജ്യങ്ങളിൽ മാത്രമാണ് 850 MHz ഉം 1900 MHzഉം ഉപയോഗിക്കുന്നത്.

[തിരുത്തുക] അവലംബം

  1. "GSM World statistics". GSM Association. 2007. http://www.gsmworld.com/newsroom/market-data/market_data_summary.htm, ശേഖരിച്ചത്: 2009-01-10. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


"http://ml.wikipedia.org/w/index.php?title=ജി.എസ്.എം.&oldid=1284674" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ