ബെംഗളൂരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബാംഗ്ലൂര്‍ | |
|
|
|
| വിക്കിമാപ്പിയ -- 12.58° N 77.35° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കര്‍ണാടകം |
| ഭരണസ്ഥാപനങ്ങള്‍ | മഹാനഗരപാലികെ |
| മെയര്‍ | മുംതാസ് ബീഗം |
| വിസ്തീര്‍ണ്ണം | 476.66[1]ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ | 6,158,677 |
| ജനസാന്ദ്രത | 22,719/ച.കി.മീ |
| കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
56X XXX +91 80 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകര്‍ഷണങ്ങള്‍ | വിധാന്‍ സൗധ ലാല്‍ബാഗ് കബ്ബണ്‍ പാര്‍ക് |
കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂര്‍ ([[(ഇംഗ്ലീഷ്: [ˈbæŋgəloːɾ] ), (കന്നട: ಬೆಂಗಳೂರು ബെംഗലൂരു, ['beŋgəɭuːru] )) . കര്‍ണ്ണാടകത്തിലെ തെക്കു കിഴക്കന്‍ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേര്‍ വസിക്കുന്നു. [2]
വലിയ വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയര്‍, എയ്റോസ്പേസ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആസ്ഥാന നഗരം കൂടിയാണ് ബാംഗ്ലൂര്‍. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണ് ബാംഗ്ലൂര്‍ അറിയപ്പെടുന്നത്.[3] ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂര്‍ മാറുകയും, ലോകത്തില്‍ വ്യവസായം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എന്‍.എന്‍. ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.[4]
1500-കളില്‍ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെംപഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഇവിടെ ഒരു മണ്ണ് കോട്ട പണിതുയര്‍ത്തുകയും അതിനെ വിജയനഗര സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് ബാംഗളൂര്‍ അവരുടെ പടിഞ്ഞാറന്‍ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. ഈ പ്രദേശത്തിന്റെ കാലാവസ്ഥയും മറ്റും കൊണ്ട് അവര്‍ അതു തിരഞ്ഞെടുക്കുകയായിരുന്നു എന്നു വേണം കരുതാന്‍. കന്റോണ്‍മെന്റ് അഥവാ പട്ടാളത്താവളത്തിന്റെ ആരംഭത്തിനു ശേഷം ഇവിടേയ്ക്കു നാനാ ദിക്കില്‍ നിന്നും കുടിയേറ്റമുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ബാംഗ്ലൂര്‍, കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായി മാറി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രത്യേക വ്യവസായ മേഖലയായും ബാംഗ്ലൂര്‍ മാറി, പ്രത്യേകിച്ചു വ്യോമ, അന്തരീക്ഷയാന, പ്രതിരോധ മേഖലകളില്‍. ഇന്ന് വിവരസാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഇന്ന് രാജ്യത്തെ മികച്ച പഠന ഗവേഷണ കേന്ദ്രങ്ങളും, വിദ്യാഭ്യാസസ്ഥാപനങ്ങളുംബാംഗ്ലൂരില്‍ ഉണ്ട്. അതുപോലെ രാജ്യത്തെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂര്‍ ആണ്.
ഇന്ത്യയിലെ ആകെ മൊത്തം കയറ്റിയയക്കപ്പെടുന്ന ഗണികാരയന്ത്രത്തിനു വേണ്ട നിര്‍ദ്ദേശസഞ്ചികകളുടെ 35 ശതമാനവും ഇവിടെയാണുണ്ടാക്കപ്പെടുന്നത്.
അപരനാമങ്ങള്‍ : പെന്‍ഷനേര്‍സ് പാരഡൈസ്(pensioner's paradise, പബ് സിറ്റി(pub city), പൂന്തോട്ട നഗരം( garden city).
ഇന്ന് നഗരം ആധുനികതയുടെ പരിവേഷം അണിഞ്ഞുകഴിഞ്ഞു. വിവരസാങ്കേതിക മേഖലയില്‍ ഒരു വന്‍ ശക്തികേന്ദ്രമായി ഈ നഗരത്തെ മാറ്റാന്‍ മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിശ്രമിച്ചതിന്റെ ഫലമായണ് ഈ മേഖലയില്‍ ഇന്നു കാണുന്ന വികസനമത്രയും എന്നും പറയാം.
ഉള്ളടക്കം |
[തിരുത്തുക] പദവ്യുല്‍പ്പത്തി
ബെംഗലൂരു എന്ന കന്നട ഭാഷയിലുള്ള പേര് ആംഗലേയവല്‍ക്കരിക്കപ്പെട്ട പേരാണ് ബാംഗ്ലൂര്‍. ബെംഗലൂരു എന്ന ഈ പേരിനെ പറ്റിയുള്ള ആദ്യത്തെ വിവരണം ലഭിച്ചത് ഒമ്പതാം നൂറ്റാണ്ടിലെ പടിഞ്ഞാറന്‍ ഗംഗ രാജവംശത്തിന്റെ വീര കല്ലില്(ವೀರ ಗಲ್ಲು) ആലേഖനം ചെയ്തതില്‍ നിന്നാണ്. കര്‍ണാടകയിലെ ബെഗൂരില്‍ നിന്നും കണ്ടെടുത്ത ഈ കല്ലില്‍ ബെംഗലൂരു എന്നത് 890-ല്‍ യുദ്ധം നടന്ന ഒരു സ്ഥലത്തിന്റെ നാമമാണ്. ഇതു പ്രകാരം ഈ സ്ഥലം 1004 വരെ ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്നും അപ്പോള്‍ ബെംഗവല്‍ ഊരു അഥവാ പാറാവുകാരന്റെ ഗ്രാമം എന്നായിരുന്നു നാമം എന്നാണ് [5]. ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നതിങ്ങനെയാണ് :[6]
890 സി.ഇയില്‍ ആലേഖനം ചെയ്തതു പ്രകാരം ,ബാംഗ്ലൂരിനു ആയിരത്തിലധികം പഴക്കമുണ്ട്. പക്ഷേ ആലേഖനം ചെയ്ത ഈ ശിലാഫലകം ബെഗൂരിലെ പാര്‍വ്വതി നാഗേശ്വര ക്ഷേത്രത്തിലെ ആരും കാണപ്പെടാതെ കിടക്കുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ഹലേ കന്നട(പഴയ കന്നട)യില്‍ എഴുതിയിരുന്ന ഈ ആലേഖനചരിതത്തില്‍ 890-ല്‍ ബെംഗലൂരുവില്‍ നടന്ന യുദ്ധത്തെ പറ്റിയും അതില്‍ കൊല്ലപ്പെട്ട നാഗട്ടയുടെ പരിചാരകനായിരുന്ന ബുട്ടാനചെട്ടിയെപ്പറ്റിയും വിവരണമുണ്ട്. ഈ വിവരങ്ങള്‍ ആര്‍. നരസിംഹാചാര്‍ കണ്ടെത്തി തന്റെ പുസ്തകമായ എപ്പിഗ്രാഫിക്ക ഓഫ് കര്‍ണാടക എന്ന ഗ്രന്ഥത്തിന്റെ പത്താം വാല്യത്തില്‍ വിവരിച്ചിട്ടുണ്ട്
പ്രശസ്തമായ ഒരു ഐതിഹ്യമോ, സംഭവകഥയോ ഇങ്ങനെയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല II കാട്ടില്‍ നായാട്ട് നടത്തിക്കക്കൊണ്ടിരിക്കുന്നതിനിടെ വഴി തെറ്റി. തളര്‍ന്നും വിശന്നും വലയുകയായിരുന്ന രാജാവ് ഒരു ദരിദ്രയായ ഒരു വൃദ്ധയെ കണ്ടു. അവര്‍ രാജാവിന് വേവിച്ച ധാന്യം ഭക്ഷണമായി നല്‍കി. സന്തോഷവാനായ ആ രാജാവ് ആ സ്ഥലത്തിനു വേവിച്ച ധാന്യങ്ങളുടെ നഗരം എന്നു വാക്യാര്‍ത്ഥമുള്ള "ബെന്ത കല്‍-ഊരു(benda kaal-ooru)" (കന്നട: ಬೆಂದಕಾಳೂರು) എന്നു പേരു നല്‍കി. അത് പരിണമിച്ചാണ് ബെംഗലൂരു എന്നായത്. [7][8]
2005 ഡിസംബര്‍ 11-ന് കര്‍ണ്ണാടക സര്‍ക്കാര്‍ ബാംഗ്ലൂര്‍ എന്ന ആംഗലേയ പേരിനുപകരം ജ്ഞാനപീഠ പുരസ്കാരജേതാവായ യു. ആര്‍. അനന്തമൂര്‍ത്തി നിര്‍ദ്ദേശിച്ച ബെംഗളുരു എന്ന പേര്‍ സ്വീകരിച്ചു. [9] 2006 സെപ്റ്റംബര്‍ 27-ന് ബാംഗ്ലൂര്‍ മഹാനഗര പാലിഗെ (ബി.എം.പി) പുതിയ നാമം സ്വീകരിക്കുന്നതിനായി ഒരു നിര്‍ദ്ദേശമിറക്കുകയും [10] ഈ നിര്‍ദ്ദേശം കര്‍ണാടക സര്‍ക്കാര്‍ അംഗീകരിക്കുകയും ഔദ്യോഗിക പേരുമാറ്റം 2006 നവംബര്‍ 1 മുതല്‍ നിലവില്‍ വരികയും ചെയ്തു, [11] എങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നൂലാമാലകളില്‍ പെട്ടു കിടക്കുകയാണ് ഈ പേരുമാറ്റം ഇപ്പോഴും [12]
[തിരുത്തുക] ചരിത്രം
പടിഞ്ഞാറന്‍ ഗംഗന്മാരുടെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഭരണത്തിന് ശേഷം 1024ല്‍ ചോളന്മാര്‍ ബെംഗലൂരു പിടിച്ചടക്കി. 1070ല്‍ അധികാരം ചാലൂക്യ-ചോളന്മാരുടെ കൈകളിലായി. 1116ല്‍ ഹൊയ്സാല സാമ്രാജ്യം ചോളന്മാരെ തോല്പിച്ചുകൊണ്ട് തങ്ങളുടെ അധികാരം ബെഗലൂരുവിലേക്ക് വ്യാപിപ്പിച്ചു. ആധുനിക ബാംഗ്ലൂര്‍ കണ്ടെത്തിയത് വിജയനഗര സാമ്രാജ്യത്തിന്റെ ഒരു അടിയാനായ കെമ്പെ ഗൗഡ ഒന്നാമനാണ്. 1537ല്‍ അദ്ദേഹം ആധുനിക ബാംഗ്ലൂരിടുത്തായി ഒരു മണ്‍ കോട്ടയും നന്ദി ക്ഷേത്രവും നിര്‍മിച്ചു. കെമ്പഗൗദ ഈ നഗരത്തെ ജേതാക്കളുടെ നഗരം എന്നര്‍ത്ഥമുള്ള ഗന്തു ഭൂമി എന്നു വിളിച്ചു [8].
കോട്ടകകത്തായി പട്ടണം "പേട്ട" എന്ന പേരിലുള്ള പല ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പട്ടണത്തിന് രണ്ട് പ്രധാന തെരുവുകളുണ്ടായിരുന്നു. കിഴക്ക് പടിഞ്ഞാറന്‍ ദിശയില്‍ ചിക്കല്‍പ്പേട്ട തെരുവും, വടക്ക് തെക്ക് ദിശയില്‍ ദൊഡപേട്ട തെരുവും. അവ കൂട്ടിമുട്ടിയിടത്ത് ബാംഗ്ലൂരിന്റെ ഹൃദയഭാഗമായ ദൊഡപ്പേട്ട നാല്‍ക്കവല വളര്‍ന്നുവന്നു. കെമ്പെ ഗൗഡയുടെ പിന്‍ഗാമിയായ കെമ്പെ ഗൗഡ രണ്ടാമന്‍ ബാംഗ്ലൂരിന്റെ അതിര്‍ത്തി തിരിച്ച പ്രശസ്തമായ നാല ഗോപുരങ്ങള്‍ പണികഴിപ്പിച്ചു.[13] വിജയനഗര ഭരണകാലത്ത് ബാംഗ്ലൂര്‍ ദേവരായനഗരമെന്നും കല്യാണപുരമെന്നും അറിയപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ബാംഗ്ലൂരിന്റെ ഭരണം പലതവണ കൈമാറ്റം ചെയ്യപ്പെട്ടു. 1638ല്‍ കൂട്ടാളിയായ ഷാഹ്ജി ഭീന്‍സ്ലെയൊടൊപ്പം റനദുള്ള ഖാന്‍ നയിച്ച ഒരു വന്‍ ബിജാപൂര്‍ സൈന്യം കെമ്പെ ഗൗഡ മൂന്നാമനെ ആക്രമിച്ച് തോല്പിച്ചു. ബാംഗ്ലൂര്‍ ജാഗിറായി ഷാഹ്ജിക്ക് നല്‍കപ്പെട്ടു. 1687ല്‍ മുഗള്‍ സൈനിക മേധാവിയായ കാസിം ഖാന്‍ ഷാഹ്ജിയുടെ മകനായ ഇകോജിയെ തോല്പിച്ചു. കാസിം ഖാന്‍ ബാംഗ്ലൂരിനെ ചിക്കദേവരാജ വോഡെയാര്‍ക്ക് മൂന്ന് ലക്ഷം രൂപക്ക് വിറ്റു. [14][15] 1759ല്‍ കൃഷ്ണരാജ വോഡെയാര്‍ രണ്ടാമന്റെ മരണത്തിന് ശേഷം മൈസൂര്‍ സൈന്യ മേധാവിയായ ഹൈദര്‍ അലി ബാംഗ്ലൂരിന്റെ യഥാര്‍ത്ഥ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് ഈ സാമ്രാജ്യം ഹൈദര്‍ അലിയുടെ പുത്രനായ, മൈസൂരിന്റെ കടുവ എന്നറിയപ്പെട്ട ടിപ്പു സുല്‍ത്താന്റെ അധീനതയിലായി. 1799ലെ നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെട്ടു. ബാംഗ്ലൂര്‍ ക്രമേണ ബ്രിട്ടീഷ്-ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. സൈനിക കേന്ദ്രം മാത്രം തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്തിക്കിക്കൊണ്ട് ബ്രിട്ടീഷുകാര്‍ ബാംഗ്ലൂര്‍ പേട്ടയുടെ ഭരണാധികാരം മൈസൂര്‍ മഹാരാജാവിന് തിരികെ നല്‍കി. മൈസൂര്‍ സംസ്ഥാനത്തിന്റെ റെസിഡന്‍സി ആദ്യം സ്ഥാപിക്കപ്പെട്ടത് മൈസൂരിലായിരുന്നു. 1799ല്‍. 1804ല്‍ അത് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. 1843ല്‍ ഇതിന്റെ പ്രവര്‍ത്തനം നിലച്ചുവെങ്കിലും 1881ല്‍ പുനരാരംഭിച്ചു.[16] 1947ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ അത് എന്നെന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഈ കാലഘട്ടത്തില്‍ മഡ്രാസ് പ്രെസിഡന്‍സിയില്‍നിന്ന് തൊഴിലാളികളെ തിരഞ്ഞെടുത്ത് അവരെ സൈനിക മേഖലയിലേക്ക് പുനസ്ഥാപിക്കുന്നത് കൂടുതല്‍ എളുപ്പമാണെന്ന് ബ്രിട്ടീഷുകാര്‍ കണ്ടെത്തി. 1831ല്‍ മൈസൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം മൈസൂരില്‍നിന്ന് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. ഈ കാലത്തുണ്ടായ രണ്ട് പുരോഗതികള്‍ നഗരത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചക്ക് കാരണമായി. ടെലിഗ്രാഫിന്റെ ഉപയോഗവും 1864ല്‍ മഡ്രാസുമായി ബന്ധിപ്പിച്ച റെയില്‍ മാര്‍ഗവുമായിരുന്നു ആ പുരോഗതികള്‍.
19ആം നൂറ്റാണ്ടില്‍ ബാംഗ്ലൂര്‍ ഒരു ഇരട്ടനഗരമായി മാറി. കന്നഡിഗന്മാര്‍ അധിവസിക്കുന്ന പേട്ടയും തമിഴന്മാര്‍ അധിവസിച്ചിരുന്ന ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച സൈനിക മേഖലയും ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. [17] 1898ല്‍ ബാംഗ്ലൂരില്‍ പ്ലേഗ് പടര്‍ന്ന് പിടിക്കുകയും ജനസംഖ്യ ക്രമാധീതമായി കുറയുകയും ചെയ്തു. പ്ലേഗിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ടെലിഫോണ്‍ ശൃംഗലകള്‍ സ്ഥാപിക്കപ്പെട്ടു. 1898ല്‍ നഗരത്തിന്റെ ആരോഗ്യ കാര്യത്തിന്റെ മോല്‍നോട്ടത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. 1906ല്‍ ബാംഗ്ലൂര്‍ വൈദ്യുതിയുള്ള ഇന്ത്യയിലെ ആദ്യ നഗരമായി. ശിവനാശസമുദ്രയിലെ ജല വൈദ്യുത നിലയം വഴിയാണ് ബാംഗ്ലൂരിനെ വൈദ്യുതീകരിച്ചത്. 1927ല്‍ കൃഷ്ണ രാജ വോഡെയാര്‍ നാലാമന്റെ ഭരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളോടെ ബാംഗ്ലൂര്‍ ഇന്ത്യയുടെ ഉദ്യാന നഗരമായി അറിയപ്പെടാന്‍ തുടങ്ങി. നഗരത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഉദ്യാനങ്ങളും, പൊതുമേഖലാ കെട്ടിടങ്ങളും ആശുപത്രികളും നിര്‍മിക്കപ്പെട്ടു. 1947 ഓഗസ്റ്റില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും ബാംഗ്ലൂര്‍, പുതിയ മൈസൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായി തുടര്‍ന്നു. മൈസൂര്‍ മഹാരാജാവായിരുന്നു അതിന്റെ രാജപ്രമുഖ്. 1941-51, 1971-81 ദശാബ്ദങ്ങളില്‍ ബാംഗ്ലൂര്‍ നഗരം പെട്ടെന്നുള്ള വളര്‍ച്ച കൈവരിച്ചു. തത്ഫലമായി വടക്കന്‍ കര്‍ണാടകയില്‍ നിന്ന് അനേകര്‍ ഇവിടേക്ക് കുടിയേറി. 1961 ഓടെ 1,207,000 ജനസംഖ്യയുമായു ബാംഗ്ലൂര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമായി.[13] അതിനുശേഷം വന്ന ദശാബ്ദങ്ങളില്‍ മോട്ടോര്‍ ഇന്‍ഡസ്ട്രീസ് കമ്പനി പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ വരവോടെ ബാംഗ്ലൂരിന്റെ ഉദ്പാദന മേഖല വികാസം പ്രാപിച്ചു. 1980 കളിലും 90 കളിലും ബാംഗ്ലൂരിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ വളര്‍ച്ചയുണ്ടായി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള മൂലധന നിക്ഷേപകര്‍ ബാംഗ്ലൂരിലെ വന്‍ ഭൂപ്രദേസങ്ങളേയും അധിനിവേശ കാലത്തെ ബംഗ്ലാവുകളേയും ബഹുനില അപ്പാര്‍ട്മെന്റുകളാക്കി മാറ്റി[18] . 1985ല്‍ ടെക്സാസ് ഇസ്ട്രുമെന്റ്സ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനിയായി. ഇതനെ പിന്തുടര്‍ന്ന് മറ്റ് പല വിവരസാങ്കേതിക സ്ഥാപനങ്ങളും ബാംഗ്ലൂരിലെത്തി. 20-ആം നൂറ്റാണ്ടിന്റ് അവസാനത്തോടെ ബാംഗ്ലൂര്‍ ഇന്ത്യയിലെ സിലിക്കണ്‍ വാലിയായി മാറി.
[തിരുത്തുക] ഭൂമിശാസ്ത്രം
തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയുടെ തെക്ക് കിഴക്ക് ഭാഗത്താണ് ബാംഗ്ലൂര്‍. മൈസൂര്‍ പീഠഭൂമിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 920 മീറ്ററിലാണ് (3,018 അടി)സ്ഥിതി ചെയ്യുന്നത് . വിക്കിമാപ്പിയ -- 12.97° N 77.56° E എന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ വിസ്തീര്‍ണ്ണം 741 കിലോമീറ്റര്‍² (286 മൈല്‍²).[1]. നഗരത്തിന്റെ ഭൂരിഭാഗവും ബാംഗ്ലൂര്‍ അര്‍ബന്‍ ജില്ലയിലാണ് . പരിസര പ്രദേശങ്ങള്‍ ബാംഗ്ലൂര്‍ റൂറല്‍ ജില്ലയിലുമാണ് . പഴയ ബാംഗ്ലൂര്‍ റൂറല്‍ ജില്ലയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ രാമനഗരം എന്നൊരു ജില്ല രൂപീകരിച്ചിട്ടുണ്ട്.
ബാംഗ്ലൂരിന്റെ ടോപ്പോളജി(Topology) പരന്നതാണെങ്കിലും മധ്യഭാഗത്ത് ഒരു ഉയര്‍ന്ന പ്രദേശമുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രദേശം ദൊഡ്ഡബെട്ടഹള്ളിയാണ് . ഈ പ്രദേശം 962 മീറ്റര്‍ ഉയരത്തിലാണ് ( 3156 അടി) [19]. ബാംഗ്ലൂരിലൂടെ പ്രധാന നദികള്‍ ഒന്നും ഒഴുകുന്നില്ലെങ്കിലും 60 കിലോമീറ്റര്‍ വടക്കുള്ള നന്ദിഹില്‍സിലൂടെ അര്‍ക്കാവതി നദിയും, ദക്ഷിണ പിനാകിനി നദിയും ഒഴുകുന്നു. അര്‍ക്കാവതി നദിയുടെ ഉപനദിയായ വൃഷഭവതി നദി ബാംഗ്ലൂരിലെ ബസവനഗുഡിയില്‍ നിന്ന് ഉത്ഭവിക്കുകയും നഗരത്തിലൂടെ ഒഴുകുകയും ചെയ്യുന്നു. ബാംഗ്ലൂരിലെ മലിന ജലം മുഴുവന്‍ അര്‍ക്കാവതിയിലും വൃഷഭവതിയിലുമാണ് എത്തുന്നത്. 1922-ല്‍ ആരംഭിച്ച ഒരു മലിനജല ശേഖരണസംവിധാനം 215 കിലോമീറ്റര്‍ ² ഉള്‍ക്കൊള്ളുകയും അത ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള 5 പ്രധാന മലിനജല ശേഖരണസംവിധാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. [20]
പതിനാറാം നൂറ്റാണ്ടില്‍ കെംപഗൌഡ 1 നഗരത്തിലെ ജലലഭ്യത ഉറപ്പാക്കുന്നതിനായി ധാരാളം തടാകങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ചു. നഗരത്തിലെ ജലവിതരണത്തിനായി തുടങ്ങിയ ജലപദ്ധതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നന്ദിഹില്‍സില്‍ അന്നത്തെ മൈസൂര്‍ രാജവംശത്തിന്റെ ദിവാന്‍ ആയിരുന്ന സര്‍ മിര്‍സ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ നഗരത്തിലെ ജലവിതരണത്തിന്റെ 80% കാവേരി നദിയില്‍ നിന്നും ബാക്കി വരുന്ന 20% തിപ്പഹൊഡ്ഡനഹള്ളി, ഹെസരഘട്ട എന്നീ റിസര്‍വോയറുകളില്‍ നിന്നുമാണ് ലഭിക്കുന്നത്. [21] ബാംഗ്ലൂര്‍ ഒരു ദിവസം ഉപയോഗിക്കുന്നത് ഏതാണ്ട് 800 മില്യണ്‍ ലിറ്റര്‍ ജലമാണ്. ഇത് ഇന്ത്യന്‍ നഗരങ്ങളിലെ ഏറ്റവും കൂടിയ ഉപഭോഗനിരക്കാണ്.[22]. എങ്കിലും ചിലപ്പോള്‍ ബാംഗ്ലൂരില്‍ ജലക്ഷാമവും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ചും മഴ കുറഞ്ഞ അവസരങ്ങളില്‍ . നഗരത്തിലെ തിരക്കേറിയ 20 പ്രദേശങ്ങളില്‍ നടത്തിയ വായുവിന്റെ നിലവാര പഠനത്തിന്റെ(Air Quality Index (AQI)) ഫലം വെളിവാക്കുന്നത് നഗരത്തില്‍ ട്രാഫിക്ക് കൂടീയ പ്രദേശങ്ങളിലെ വായു മലീനീകരിക്കപ്പെടുന്നുവെന്നും അതിന്റെ തോത് 76 മുതല്‍ 314 വരെ ആണെന്നുമാണ്. [23] നഗരത്തിലെ പ്രധാന ശുദ്ധജലതടാകങ്ങള്‍ മഡിവാള(അഗര), അള്‍സൂര്‍, ഹെബ്ബാള്‍, സാങ്കെ ടാങ്ക് എന്നിവയാണ്. ജലം ലഭ്യമാകുന്നത് ഭൂമിക്കടിയിലെ മണലും ,ഇളം മണ്ണൂം ഉള്ള അലൂവിയം ഭാഗത്താണ്. പെനിന്‍സുലാര്‍ ഗ്നെസ്സിക് കോമ്പ്ലെക്സ്( Peninsular Gneissic Complex (PGC)) ആണ് നഗരത്തിലെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പാറകള്‍.ഇതില്‍ ഗ്രാനൈറ്റ്, ഗ്നെസ്സിസ്, മിഗ്മറ്റൈറ്റ് എന്നിവയാണ് കൂടുതല്‍ . നഗരത്തിലെ മണ്ണ് കൂടുതലും ചുവപ്പ് നിറത്തിലുള്ള ലാറ്ററൈറ്റ്(laterite), ലോമി(loamy),കളിമണ്ണ്(clayey) എന്നിവയാണ്. [23] നഗരത്തില്‍ കൂടുതലായും തണല്‍ മരങ്ങളും വളരെ അപൂര്‍വ്വം തെങ്ങും കണ്ടു വരുന്നു. സീസ്മിക്ക് സോണ്‍ 2(seismic zone II) എന്ന സ്ഥിരതയുള്ള സോണിലാണ് ബാംഗ്ലൂര്‍ ഉള്‍പ്പെടുന്നതെങ്കിലും 4.5 വരെ ഭൂകമ്പമാപിനിയില്‍ കാണാവുന്ന ഭൂകമ്പങ്ങള്‍ ഉണ്ടായേക്കാം [24]
[തിരുത്തുക] കാലാവസ്ഥ
15.1 °C ശരാശരി താപനിലയുള്ള ജനുവരിയാണ് ബാംഗ്ലൂരിലെ ഏറ്റവും തണുപ്പ് കൂടിയ മാസം. ഏറ്റവും ചൂടുകൂടിയ ഏപ്രിലിലെ ശരാശരി താപനില 33.6 °C ആണ്.[25] ബാംഗ്ലൂരിലെ എക്കലത്തേയും ഉയര്‍ന്ന താപനില 38.9 °Cഉം താഴ്ന്ന താപനില 7.8 °Cഉം(ജനുവരി 1884ല്‍) ആണ്. [26][27]ശൈത്യകാലത്തെ താപനില അപൂര്‍വമായേ 12 °C (54 °F)ലും താഴാറുള്ളൂ. അതുപോലെതന്നെ വേനല്‍ക്കാല താപനില അപൂര്‍വമായേ 36–37 °C (100 °F)ലും അധികമാകാറുള്ളൂ. രണ്ട് മണ്‍സൂണുകളില്‍നിന്നും (വടക്ക് കിഴക്കന്‍,തെക്ക് പടിഞ്ഞാറന്‍) ബാംഗ്ലൂരിന് മഴലഭിക്കുന്നു. ഇടിയോടുകൂടിയ കൊടുങ്കാറ്റ് വേനല്‍ക്കാലത്തെ അമിത താപനില കുറക്കുവാന്‍ സഹായിക്കുന്നു. ബാംഗ്ലൂരിന്റെ ചരിത്രത്തില്‍ 24 മണിക്കൂര്‍ സമയത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 1997 ഒക്ടോബര്‍ 1നാണ്. 179 മില്ലീമീറ്റര്‍ അഥവാ 7.0 ഇഞ്ച്.[28]
[തിരുത്തുക] നഗര ഭരണസംവിധാനം
| ബാംഗ്ലൂര്‍ നഗരത്തിന്റെ സാരഥികള്‍ | |
| നിര്‍വ്വാഹകന്‍ | എസ്. ദിലീപ് റാവു |
| നഗരാധികാരി | ഡോ. എസ്. സുബ്രഹ്മണ്യ |
| പോലീസ് അധികാരി | എന്‍. അച്യുത റാവു |
ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ (ഗ്രേറ്റര്‍ ബാംഗ്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(BBMP, Greater Bangalore Municipal Corporation) എന്നറിയപ്പെടുന്ന സമിതിയാണ് നഗരത്തിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.[29] 2007-ല്‍ നഗരപ്രാന്തത്തിലുള്ള 100 വാര്‍ഡുകളും, 7 സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലുകളും , ഒരു ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലും, 110 ഗ്രാമങ്ങളും ബാംഗ്ലൂര്‍ മഹാനഗര പാലിഗെയോട് ചേര്‍ത്താണ് ഇത് രൂപീകരിച്ചത് [29].
ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ സിറ്റി കൗണ്‍സിലിനു കീഴിലാണ് വരുന്നത്, നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ അല്ലെങ്കില്‍ കോര്‍പ്പറേറ്റ്സ് എന്നറിയപ്പെടുന്ന ജനപ്രതിനിധികള്‍ ആണ് സിറ്റി കൗണ്‍സിലിലെ അംഗങ്ങള്‍. എല്ലാ 5 വര്‍ഷം കൂടുമ്പോളും ഈ ജനപ്രതിനിധികള്‍ക്കു വേണ്ടി തിരഞ്ഞെടുപ്പ് നടക്കുന്നു. ഇതില്‍ നിന്നു തന്നെ മേയറെയും കമ്മീഷണറെയും കൂടി തിരഞ്ഞെടുക്കുന്നു, പുതുതായി രൂപീകരിക്കപ്പെട്ട ഈ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട വോട്ടര്‍മാരുടെ പേരുവിവരം ചേര്‍ക്കാനുള്ള കാലതാമസം മൂലം വൈകുകയാണ്.
നഗരത്തിന്റെ പെട്ടന്നുള്ള വളര്‍ച്ച നഗരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും , വികസനരാഹിത്യമായ അടിസ്ഥാനസൗകര്യക്കുറവും സൃഷ്ടിച്ചത് ബാംഗ്ലൂര്‍ മഹാനഗരപഅലിഗെക്ക് വെല്ലുവിളി സൃഷ്ടിച്ചു, 2003-ല്‍ ബാറ്റല്ലെ എന്‍വയോണ്മെന്റല്‍ ഇവാലുവേഷന്‍ സിസ്റ്റം(Battelle Environmental Evaluation System) നഗരത്തില്‍ നടത്തിയ ഭൗതികവും, ജൈവപരവും, സാമൂഹ്യസാമ്പത്തിക മേഖലകളില്‍ നടത്തിയ പഠനത്തിന്റെ ഫലങ്ങള്‍ വെളിവാക്കുന്നത് ബാംഗ്ലൂരിന്റെ ജല ഗുണം മാതൃകാപരമാണെന്നും ,നഗരത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലകള്‍ വളരെ ദരിദ്രവുമാണെന്നാണ്. [30] നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും,ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കുന്നതിലുള്ള അപാകതകള്‍ മൂലം കര്‍ണാടക ഹൈക്കോടതിയില്‍നിന്നും , ജനങ്ങള്‍ കമ്പനി മേലധികാരികള്‍ എന്നിവരില്‍ നിന്നും ബാംഗ്ലൂര്‍ മഹാനഗരപാലിഗെക്ക് നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. [31] . നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കുന്നതിനായി ബാംഗ്ലൂര്‍ മഹാനഗരപാലിഗെ നഗരത്തില്‍ ഫ്ലൈഓവറുകളും, ഒറ്റവരിപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്.
ഫ്ലൈഓവറുകളും ഒറ്റവരിപ്പാതകളും ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാണെങ്കിലും അതിദ്രുതമായി വളരുന്ന നഗരത്തിന് ഇതൊന്നും ഒരു പരിഹാരമാകുന്നില്ല. [30] 2005-ല്‍ കേന്ദ്രഗവണ്‍മെന്റും സംസ്ഥാനഗവണ്‍മെന്റും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ബഡ്‌ജറ്റില്‍ നിന്നും ഒരു തുക മാറ്റി വെച്ചു. [32] ബാംഗ്ലൂര്‍ മഹാനഗരപാലിഗെ ബാംഗ്ലൂര്‍ ഡവലപ്പ്മെന്റ് അതോററ്റി(BDA) ബാംഗ്ലൂര്‍ അജണ്ട ടാസ്ക് ഫോഴ്‌സ്(BATF) എന്നിവയുമായി സഹകരിച്ച് നഗരത്തിന്റെ വികസാനത്തിനു വേണ്ടി ശ്രമിച്ചു വരുന്നു. ബാംഗ്ലൂര്‍ ഒരു ദിവസം 3000 ടണ്‍ മാലിന്യം ഉല്പ്പാദിപ്പിക്കുന്നു, ഇതില്‍ 1,139 ടണ്‍ കര്‍ണാടക കമ്പോസ്റ്റിങ്ങ് ഡവലപ്പ്മെന്റ് (Karnataka Composting Development Corporation) കമ്പോസ്റ്റ് ചെയ്യുന്നു. ബാക്കി തുറസ്സായ സ്ഥലങ്ങളിലും, പാതയോരങ്ങളിലും തള്ളൂന്ന മാലിന്യങ്ങള്‍ മുന്‍സിപ്പാലിറ്റി ശേഖരിക്കുന്നു. [33]
ബാംഗ്ലൂര്‍ സിറ്റി പോലീസിന്(BCP) 6 ഭൂമിശാസ്ത്ര സോണുകള്‍ ഉണ്ട്. ഇതില്‍ ട്രാഫിക് പൊലീസ്(Traffic Police) ,സിറ്റി ആംഡ് റിസേര്‍വ്( the City Armed Reserve), സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്(the Central Crime Branch) and സിറ്റി ക്രൈം റെക്കോര്‍ഡ് ബ്യൂറോ(the City Crime Record Bureau) എന്നിവയും ഉള്‍പ്പെടുന്നു, ഇവിടെ 86 പൊലീസ് സ്റ്റേഷനുകളും സ്ത്രീകള്‍ക്ക് മാത്രമായുള്ള രണ്ട് പോലീസ് സ്റ്റേഷനുകളും ഉണ്ട് [34] കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ കര്‍ണാടക ഹൈക്കോടതി, കര്‍ണാടകയുടെ ഭരണ സിരാകേന്ദ്രമായ വിധാന്‍സൗധ, രാജ്‌ഭവന്‍ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ബാംഗ്ലൂര്‍ ലോകസഭയിലേക്ക് രണ്ട് അംഗങ്ങളെയും, കര്‍ണാടക നിയമസഭയിലേക്ക് 24 അംഗങ്ങളെയും സംഭാവന ചെയ്യുന്നുണ്ട്. [35] 2001-ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ചുള്ള ജനസംഖ്യ പ്രകാരം ബാംഗ്ഗ്ലൂരിലെ നിയമസഭാ മണ്ഡലങ്ങള്‍ 28 ആയും ലോകസഭ മണ്ഡലങ്ങള്‍ 3 ആയും ഉയര്‍ത്തണമെന്ന് കേന്ദ്ര അതിര്‍ത്തി പുനര്‍നിര്‍ണയ സമിതി തീരുമാനിച്ചു[36] അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ ഈ പുനര്‍നിര്‍ണയസമിതി നിര്‍ദ്ദേശം അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ബാംഗ്ലൂരിലെ ഇലക്ടിസിറ്റി(വൈദ്യുതി സംവിധാനം) നിയന്ത്രിക്കപ്പെടുന്നത് കര്‍ണാടക പവ്വര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ്(Karnataka Power Transmission Corporation Limited (KPTCL)). വൈദ്യുതി നിയന്ത്രിക്കുന്നതിനും എല്ലാ ഉപയോക്താക്കള്‍ക്കും എത്തിക്കുന്നതിനുമായി ,ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളെ പോലെ തന്നെ ബാംഗ്ലുരിലും വേനല്‍ക്കാലത്ത് പവര്‍കട്ടും, ലോഡ്ഷെഡ്ഡിങ്ങും ഉണ്ടാവാറുണ്ട്.
[തിരുത്തുക] സമ്പദ് ഘടന
ബാംഗ്ലൂരിന്റെ 260,260 കോടി രൂപയുടെ(60.5 ബില്യണ്‍ യു.എസ്. ഡോളര്‍) സമ്പദ്ഘടന ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി [37]. കണ്‍സ്യൂമര്‍ ഉല്പന്നങ്ങളുടെയും ,വസ്ത്രങ്ങളുടെയും, ചെരുപ്പുകളുടെയും ഇന്ത്യയിലെ നാലാമത്തെ വലിയ വിപണന കേന്ദ്രമാണ് ബാംഗ്ലൂര്‍. [38] . മുംബൈക്കും,ഡല്‍ഹിക്കും ശേഷം വളരെ ഉയര്‍ന്ന വരുമാനമുള്ള നഗരം ബാംഗ്ലൂരാണ്. 10,000 വ്യക്തിഗത മില്യണ്‍ കോടീശ്വരരുടെയും, 4.5 കോടി രൂപ മുതല്‍ 50 ലക്ഷം രൂപവരെ അധികവരുമാനമുള്ള 60,000 ഉയര്‍ന്ന സമ്പന്നരുടെയും നഗരമാണ്. [39] . 2001-ലെ കണക്കു പ്രകാരം ബാംഗ്ലൂരിലെ നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം 1660 കോടി രൂപയാണ്. ഇത് ഇന്ത്യന്‍ നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് [40]. 1940 കളില്‍ വ്യവസായ ദീര്‍ഘവിഷണരായിരുന്ന സര്‍ മിര്‍സ ഇസ്മായില്‍ , മോക്ഷഗുണ്ടം വിശേശ്വരയ്യ തുടങ്ങിയവര്‍ ബാംഗ്ലൂരിന്റെ വികസനത്തിലും ,വ്യവസായങ്ങളിലും അതീവശ്രദ്ധ ചെലുത്തിയിരുന്നു.
ഇന്ത്യയിലെ വലിയ പൊതുമേഖലാ നിര്‍മ്മാണ വ്യവസായകേന്ദ്രങ്ങളായ എച്ച്.എ.എല്‍.,എന്‍.എ.എല്‍., ബി.എച്ച്.ഇ.എല്‍., ബി.ഇ.എല്‍. , ബി.ഇ.എം.എല്‍., എച്ച്.എം.ടി. തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്. 1972 ജൂണില്‍ ഐ.എസ്.ആര്‍.ഒ ഇവിടെ സ്ഥാപിതമായി.
ബാംഗ്ലൂര്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണറിയപ്പെടുന്നത്. 2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങള്‍ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ നിന്നുമായതു കൊണ്ടാണ് ഈ പേരു ബാംഗ്ലൂരിനു വന്നത്, [41]. ബാംഗ്ലൂരിലെ വിവരസാങ്കേതിക വിദ്യാ കമ്പനികള്‍ പ്രധാനമായും മൂന്നു മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, അവ സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ)(STPI), മുന്‍പ് ഇന്റര്‍നാഷണല്‍ ടെക്നോളജി പാര്‍ക്ക് ലിമിറ്റഡ് (ഐ.ടി.പി.എല്‍)(ITPL) എന്നറിയപ്പെട്ട ഇന്റര്‍നാഷണല്‍ ടെക്നോളജി പാര്‍ക്ക് ബാംഗ്ലൂര്‍(ഐ.ടി.പി.ബി)(ITPB) , ഇലക്ട്രോണിക് സിറ്റി എന്നിവയാണ്. അതു പോലെ യു.ബി. സിറ്റിയും ബാംഗ്ലൂരിലാണ്. ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇന്‍ഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂര്‍ ആണ്. അതുപോലെ അനേകം എസ്.ഇ.ഐ- സി.എം.എം.ഐ ലെവെല്‍ 5 കമ്പനികളുടെയും ആസ്ഥാനമാണിവിടം. വിവരസാങ്കേതികവിദ്യാ വ്യവസായത്തിന്റെ വളര്‍ച്ച നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുകയും അത് നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനം,വൈദ്യുതി തുടങ്ങിയ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു [42]. വിവരസാങ്കേതികവിദ്യ പോലെ ബയോടെക്നോളജി വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ് ബാംഗ്ലൂര്‍. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളില്‍ ബയോകോണ്‍ അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്. [43][44]
കൂടാതെ നിരവധി പ്രത്യേക സാമ്പത്തിക മേഖലകള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉയര്‍ന്നു വരുന്നുണ്ട് .നഗരത്തിന്റെ പ്രാന്തപ്രദേശമായ നാഗ്‌വാരയില്‍ കാര്‍ലെ ഗ്രൂപ്പ് 750 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പ്രത്യേക സാമ്പത്തിക മേഖല ഏതാണ്ട് 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കരുതുന്നു [45]
[തിരുത്തുക] ഗതാഗതം
രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എല്‍. വിമാനത്താവളം(ഐ.എ.ടി.എ കോഡ്: BLR) അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും രാജ്യാന്തര സര്‍വ്വീസുകള്‍ക്കും ഉപയോഗിക്കുന്നു [46][47] . രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ ഇന്ത്യന്‍ വിമാനത്താവള അതോറിറ്റി(Airport authority of India) നിയന്ത്രിക്കുമ്പോള്‍ ഇത് നിയന്ത്രിക്കുന്നത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ്. യാത്രാവശ്യങ്ങള്‍ക്ക് പുറമേ ഈ വിമാനത്താവളം ഇന്ത്യന്‍ വ്യോമസേന വികസിപ്പിച്ചെടുത്ത എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് പരീക്ഷണ പറക്കലുകള്‍ നടത്തുവാനും ഉപയോഗിക്കുന്നു [48]. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണം നടപ്പിലാക്കിയതു ശേഷം സ്പൈസ് ജെറ്റ്(SpiceJet), കിങ് ഫിഷര്‍ എയര്‍ ലൈന്‍സ്(Kingfisher Airlines), ജെറ്റ് എയര്‍വെയ്‌സ്(Jet Airways), ഗോ എയര്‍(Go Air) തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികള്‍ നഗരത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറക്കലുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിമാനത്താവളത്തില്‍ പലപ്പോഴും തിരക്ക് അനുഭവപ്പെടുന്നു[49]. ഈ സാഹചര്യം കണക്കിലെടുത്ത് ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ ദേവനഹള്ളിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടുന്ന ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 11 മെയ് 2008-ന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്[50]. രണ്ട് റണ്‍വേയുള്ള ഈ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 11 മില്യണ്‍ യാത്രക്കാരെ പ്രതീക്ഷിക്കപ്പെടുന്നു[51]. എയര്‍ഡെക്കാന്‍,കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂര്‍ ആണ്.
വേഗതയേറിയ ഒരു ഗതാഗത സംവിധാനമായ ബാംഗ്ലൂര്‍ മെട്രോയുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്