നമ്മ മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്മ മെട്രോ / ബാംഗ്ലൂർ മെട്രോ
ಬೆಂಗಳೂರು ಮೆಟ್ರೊ
Bangalore metro logo.jpg
പൊതുവിവരങ്ങൾ
സ്ഥലം ബാംഗ്ലൂർ ഇന്ത്യ
ഗതാഗത വിഭാഗം അതിവേഗ റെയിൽ ഗതാഗതം
പാതകളുടെ എണ്ണം 2
സ്റ്റേഷനുകൾ 36
പ്രവർത്തനവിവരങ്ങൾ
തുടങ്ങിയത് 2011 ഇപ്പോൾ നിർമ്മാണം നടക്കുന്നു.
പ്രവർത്തിപ്പിക്കുന്നവർ BMRCL
സാങ്കേതികവിവരങ്ങൾ
നീളം 41 കിലോമീറ്ററുകൾ (25 മൈ.) ആസൂത്രണം ചെയ്തിരിക്കുന്നത്
പാളത്തിന്റെ വീതി സ്റ്റാൻ‌ഡേർഡ് ഗേജ്

ഇന്ത്യയിലെ പ്രധാന നഗരമായ ബാംഗ്ലൂരിൽ നിലവിലുള്ള ഒരു അതിവേഗ റെയിൽ ഗതാഗത മാർഗ്ഗമാണ് ബാംഗ്ലൂർ മെട്രോ റെയിൽ‌വേ അഥവാ നമ്മ മെട്രോ (കന്നട:ಬೆಂಗಳೂರು ಮೆಟ್ರೊ) . ഇതിന്റെ നിർമ്മാണവും നടത്തിപ്പും നടത്തുന്നത് ബാംഗ്ലൂർ മെട്രൊ റെയിൽ കോർപ്പറേഷൻ ആണ്. കിഴക്ക് പടിഞ്ഞാറ് പാത നിർമ്മിക്കുന്നതിനുള്ള കരാർ കിട്ടിയിരിക്കിന്ന നവയുഗ എൻ‌ജീനീയറിംഗ് എന്ന കമ്പനിക്കാണ്. [1]

ഡെൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പ്രൊജക്ട് റിപ്പോർട്ടിൽ ഒന്നാം ഘട്ടത്തിൽ 32 സ്റ്റേഷനുകൾ അടങ്ങുന്ന 33 കി. മി. നീളത്തിൽ ഭൂഗർഭ, ഉപരിതല മാർഗങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നു. ഇതിന്റെ പാളത്തിന്റെ വീതി സ്റ്റാൻഡേർഡ് ഗേജ് ആണ്.

2007 ൽ ബി.എം.ആർ.സി.എൽ വടക്കോട്ടുള്ള എക്സ്റ്റൻഷൻ കൂടി രണ്ടാം ഘട്ടത്തിൽ യെശ്വന്ത്പൂർ മുതൽ പീനിയ വരെയും തെക്കോട്ടുള്ള് എക്സ്റ്റൻഷൻ ആർ. വി. റോഡ് മുതൽ ബനശങ്കരി വരെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതു കൂടി ചേരുമ്പോൾ ഒന്നാം ഘട്ടത്തിൽ 41 കി. മി നീളവും 36 സ്റ്റേഷനുകളും ഉൾപ്പെടും. മെട്രൊ ഔട്ടർ റിംഗ് റോഡുമായി ഘടിപ്പിക്കുകയും അതുമൂലം യാത്രക്കാരുടെ എണ്ണ കൂട്ടുക എന്നതുമായിരുന്നു ഈ എക്സ്റ്റൻഷനുകളുടെ ഉദ്ദേശം.[2]

നിർമ്മാണ പ്രവർത്തനങ്ങൾ 2005ൽ തുടങ്ങാനിരുന്നതായിരുന്നു. പക്ഷേ കർണാടക സർക്കാർ മാറിയതുമൂലം ഇതു വൈകുകയുണ്ടായി. സർക്കാർ മാറിയതിനുശേഷം ഈ മെട്രോ പദ്ധതി ബാംഗ്ലൂർ നഗരത്തിന് അനുകൂലമാണോ എന്ന വിഷയത്തിൽ ധാരാളം ചർച്ചകൾ നടക്കുകയുണ്ടായി. പിന്നീട് 2006 ഏപ്രിൽ 25-ന് കേന്ദ്ര കാബിനറ്റ് ഈ പദ്ധതി അനുവദിച്ചു. ഇതിനുള്ള ഇതു വരെ കണക്കാക്കിയിരിക്കുന്ന തുക രൂപ. 54.5 ബില്യൺ ആണ്. [3] തറക്കല്ലിടൽ ചടങ്ങ് 2006 ജൂൺ 24-ന് പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് നിർവഹിച്ചു.[4] 2007ൽ പ്രാരംഭ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി. [5] ഇതിന്റെ മുഴുനീള നിർമ്മാണ പ്രവർത്തനങ്ങൾ 2011-ഓടെ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ്.

എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി കമൽ നാഥ് പൊതുജനത്തിനു തുറന്നു കൊടുത്തു[6] [7] .

ഉള്ളടക്കം

[തിരുത്തുക] പാതകൾ

[തിരുത്തുക] ഒന്നാം ഘട്ടം

(ആദ്യത്തെ പാത 2010 ഓടെ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നു. [8]):

[തിരുത്തുക] വടക്ക തെക്ക് പാത (പച്ച പാത)

സ്റ്റേഷനുകൾ (പദ്ധതി പ്രകാരം)

  • ഹെസ്സരഘട്ട ക്രോസ്സ്
  • ജലഹള്ളി ക്രോസ്സ്
  • പീനിയ
  • പ്ലാറ്റിനം സിറ്റി
  • ഗോരഗൂണ്ട പാളയ
  • യെശ്വന്ത്പൂർ
  • മഹാലക്ഷ്മി ലേഔട്ട്
  • രാജാജി നഗർ
  • മല്ലേശ്വരം
  • സ്വസ്തിക്
  • മജെസ്റ്റിക്
  • ചിൿപേട്ട്
  • സിറ്റി മാർക്കറ്റ്
  • കെ. ആർ. റോഡ്
  • സൌത്ത് എൻഡ് സർക്കിൾ
  • ജയനഗർ
  • ആർ. വി. റോഡ്
  • ബനശങ്കരി

[തിരുത്തുക] കിഴക്ക് - പടിഞ്ഞാറ് പാത (വയലറ്റ് പാത)

  • ഭയ്യപ്പൻ‌ഹള്ളി
  • ഓൾഡ് മദ്രാസ് റോഡ്
  • സി. എം. എച്ച്. റോഡ്
  • അൾ‌സൂർ
  • ട്രിനിറ്റി സർക്കിൾ
  • എം. ജി. റോഡ് ക്രിക്കറ്റ് സ്റ്റേഡിയം
  • വിധാൻ സൌധ
  • സെന്റ്ട്രൽ കോളേജ്
  • മജെസ്റ്റിക്
  • സിറ്റി റെയിൽ‌വേ സ്റ്റേഷൻ
  • മഗഡി റോഡ്
  • ടോൾ ഗേറ്റ്
  • ഹോസഹള്ളി
  • വിജയനഗർ
  • ദീപാഞ്ജലി നഗർ
  • മൈസൂർ റോഡ്

[തിരുത്തുക] അവലംബം

  1. "Award of contract". Official webpage of BMRC. http://www.bmrc.co.in/pdf/award.pdf. 
  2. "Praja Bangalore:Bangalore Metro Phase-I Extensions(A blogger's report from TOI)". http://bangalore.praja.in/blog/tarlesubba/2007/10/01/bangalore-metro-phase-1-extensions, ശേഖരിച്ചത്: 2007-10-16. 
  3. "Indian cabinet approves the project". Online Edition of The Economic Times. http://economictimes.indiatimes.com/articleshow/1508263.cms. 
  4. "Online Edition of the Deccan Herald dated 25-06-2007". http://www.deccanherald.com/deccanherald/jun252006/city2025532006624.asp. 
  5. "Bangalore Metro Rail Work to begin on Feb 3, 2007". The Times of India. http://timesofindia.indiatimes.com/NEWS/Cities/Bangalore/Metro_Rail_work_to_begin_on_Feb_3/articleshow/1343892.cms, ശേഖരിച്ചത്: 2007-10-16. 
  6. "'നമ്മ മെട്രോ' ഓടിത്തുടങ്ങി". മാതൃഭൂമി. 20 ഒക്ടോബർ 2011. http://www.mathrubhumi.com/story.php?id=223429, ശേഖരിച്ചത്: 20 ഒക്ടോബർ 2011. 
  7. "Bangalore: First phase of Namma metro inaugurated". IBNLive. 20 ഒക്ടോബർ 2011. http://ibnlive.in.com/news/blore-first-phase-of-namma-metro-inaugurated/194763-62-132.html, ശേഖരിച്ചത്: 20 ഒക്ടോബർ 2011. 
  8. ""Namma Metro on schedule: BMRCL"". Online Edition of the Deccan Herald. http://www.deccanherald.com/Content/Aug182008/scroll2008081885180.asp?section=frontpagenews, ശേഖരിച്ചത്: 2008-08-18. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നമ്മ_മെട്രോ&oldid=1184499" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ