വിൻസ്റ്റൺ ചർച്ചിൽ
1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874 നവംബർ 30 – 1965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. [1]
[തിരുത്തുക] ആദ്യകാലം
ബ്രിട്ടീഷ് കരസേനയിൽ ഒരു ഉദ്യോഗസ്ഥൻ ആയിരുന്ന ചർച്ചിൽ രണ്ടാം ബോവർ യുദ്ധത്തിലെ ഓംബർമാൻ പോരാട്ടത്തിൽ പങ്കെടുത്തു. അറുപതു വർഷത്തോളം രാഷ്ട്രീയരംഗത്തു നിറഞ്ഞുനിന്ന ചർച്ചിൽ പല രാഷ്ട്രീയ, കാബിനറ്റ് പദവികളും അലങ്കരിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ചർച്ചിൽ 1905-1915 വരെയുള്ള ലിബറൽ സർക്കാരുകളിൽ ആഭ്യന്തര സെക്രട്ടറി ആയും പ്രസിഡന്റ് ഓഫ് ദ് ബോർഡ് ഓഫ് ട്രേഡ് ആയും സേവനമനുഷ്ടിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ചർച്ചിൽ പല പദവികളും അലങ്കരിച്ചു. ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി, മിനിസ്റ്റർ ഓഫ് മ്യൂണിഷൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ വാർ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ എയർ എന്നീ പദവികൾ അതിൽ ഉൾപ്പെടും. ഒന്നാം ലോകമഹായുദ്ധത്തിൽ പശ്ചിമ മുന്നണിയിൽ സേവനം അനുഷ്ടിച്ച ചർച്ചിൽ റോയൽ സ്കോട്ട്സ് ഫ്യൂസിലിയേഴ്സ്-ന്റെ ആറാം ബറ്റാലിയൻ നയിച്ചു. രണ്ട് ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്കുള്ള കാലത്ത് ചർച്ചിൽ ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ എന്ന പദവി വഹിച്ചു.
[തിരുത്തുക] പ്രധാനമന്ത്രിപദത്തിൽ
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു. 1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാനമന്ത്രി ആയി. അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു. 1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതുതിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി. 1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു. മരണശേഷം ചർച്ചിലിന്റെ രാഷ്ട്രബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു.
[തിരുത്തുക] അവലംബം
| സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
|---|
|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |