വി.എസ്. നൈപോൾ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സർ വിദ്യാധർ സൂരജ്പ്രസാദ് നൈപോൾ, റ്റി.സി. (ജനനം ഓഗസ്റ്റ് 17, 1932, ട്രിനിടാഡ് ആന്റ് റ്റൊബാഗോയിലെ, ചഗ്വാനാസ് എന്ന സ്ഥലത്ത്), അഥവാ വി.എസ്. നൈപോൾ, ട്രിനിടാഡ് ആന്റ് റ്റൊബാഗോയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനാണ്. ഇന്തോ-ട്രിനിഡാഡിയൻ വംശവും ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഗോരഖ്പൂർ പ്രദേശത്തെ ഭൂമിഹാർ ബ്രാഹ്മണ പാരമ്പര്യവുമാണ് നൈപാളിന്റേത്. നൈപാൾ ഇപ്പോൾ ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിൽ താമസിക്കുന്നു.
നൈപോളിന് 2001-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1990-ൽ ബ്രിട്ടനിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ ‘സർ‘ പദവി നൽകി ആദരിച്ചു. ട്രിനിടാഡിലെ രാഷ്ട്രീയമായി ശക്തമായ കാപിൽഡിയോ കുടുംബത്തിലെ അംഗമായ നൈപോൾ പ്രശസ്ത എഴുത്തുകാരായ ശീപെർസാദ് നൈപോളിന്റെ മകനും ശിവ നൈപോളിന്റെമുതിർന്ന സഹോദരനും നീൽ ബിസൂണ്ടാഥിന്റെ അമ്മാവനും വാഹ്നി കാപിൽഡിയോയുടെ മാതുലനുമാണ്. അദ്ദേഹത്തിന്റെ ഭാര്യ പാകിസ്താനിലെ മുൻ പത്രപ്രവർത്തകയായ നാദിറ നൈപോൾ ആണ്.
[തിരുത്തുക] Awards
- ബുക്കർ സമ്മാനം - 1971
- ജെറൂസലേം സമ്മാനം - 1983
- ഡേവിഡ് കോഹെൻ ബ്രിട്ടീഷ് സാഹിത്യ സമ്മാനം - 1993
- സാഹിത്യത്തിന്നുള്ള നോബൽ സമ്മാനം - 2001
- 1977 കമാന്റർ ഓഫ് ദ് ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എമ്പയർ (സി.ബി.ഇ) എന്ന പദവി നിരസിച്ചു
[തിരുത്തുക] കൃതികൾ
സാഹിത്യം
- ദ് മിസ്റ്റിക് മാസ്യൂർ - (1957)
- ദ് സഫറേജ് ഓഫ് എൽവിറ - (1958)
- മിഗ്വേൽ സ്ട്രീറ്റ് - (1959)
- എ ഹൌസ് ഫോർ മിസ്റ്റർ ബിസ്വാസ് - (1961)
- മിസ്റ്റർ സ്റ്റോൺ ആന്റ് ദ് നൈറ്റ്സ് കമ്പാനിയൻ - (1963)
- എ ഫ്ലാഗ് ഓൺ ദ് ഐലന്റ് - (1967)
- ദ് മിമിക്ക് മെൻ - (1967)
- ഇൻ എ ഫ്രീ സ്റ്റേറ്റ് - (1971)
- ഗറില്ലാസ് - (1975)
- എ ബെന്റ് ഇൻ ദ് റിവർ - (1979)
- ഫൈന്റിംഗ് ദ് സെന്റർ - (1984)
- ദ് എനിഗ്മ ഓഫ് അറൈവൽ - (1987)
- എ വേ ഇൻ ദ് വേൾഡ് - (1994)
- ഹാഫ് എ ലൈഫ് - (2001)
- മാജിക് സീഡ്സ് - (2004)
സാഹിത്യേതരം
- ദ് മിഡിൽ പാസേജ്: ഇംപ്രഷൻസ് ഓഫ് ഫൈവ് സൊസൈറ്റീസ് - ബ്രിട്ടീഷ്, ഫ്രെഞ്ച്, ഡച്ച് - വെസ്റ്റ് ഇൻഡീസിലും തെക്കേ അമേരിക്കയിലും (1962)
- ആൻ ഏരിയാ ഓഫ് ഡാർക്നെസ്സ് (1964)
- ദ് ലോസ് ഓഫ് എൽ ഡൊറാഡോ - (1969)
- ദ് ഓവെർക്രൌഡഡ് ബരക്കൂൺ ആന്റ് അദർ ആർട്ടിക്കിൾസ് (1972)
- ഇന്ത്യ: എ വുണ്ടട് സിവിലിസേഷൻ (1977)
- എ കോംഗോ ഡയറി (1980)
- ദ് റിട്ടേൺ ഓഫ് ഇവാ പെറോൺ ആന്റ് ദ് കില്ലിംഗ്സ് ഇൻ ട്രിനിഡാഡ് (1980)
- എമോംഗ് ദ് ബിലീവേഴ്സ്: ആൻ ഇസ്ലാമിക് ജേർണി (1981)
- ഫൈൻഡിംഗ് ദ് സെന്റർ (1984)
- റീഡിംഗ് & റൈറ്റിംഗ്: എ പേഴ്സണൽ അക്കൌണ്ട് (2000)
- എ റ്റേൺ ഇൻ ദ് സൗത്ത് (1989)
- ഇന്ത്യ: എ മില്യൺ മ്യൂട്ടിനീസ് നൌ (1990)
- ഹോംലെസ് ബൈ ചോയ്സ് (1992, ആർ. ഛാബ്വാല, സൽമാൻ റുഷ്ദി എന്നിവരൊത്ത്)
- ബോംബെ (1994, രഖുബീർ സിംഗുമൊത്ത്)
- ബിയോണ്ട് ബിലീഫ്: ഇസ്ലാമിക് എക്സ്കർഷൻസ് എമോംഗ് ദ് കൺവെർട്ടഡ് പീപ്പിൾസ് (1998)
- ബിറ്റ്വീൻ ഫാദർ ആന്റ് സൺ: ഫാമിലി ലെറ്റേഴ്സ് (1999, ഗില്ല്യൺ ഐറ്റ്കെൻ വിവർത്തനം ചെയ്തത്)
- ലിറ്റെററി ഒക്കേഷൻസ്: ഉപന്യാസങ്ങൾ (2003, പങ്കജ് മിശ്ര)
| സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
|---|
|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ| 2010: മരിയോ വർഗാസ് യോസ 2011: തോമാസ് ട്രാൻസ്ട്രോമർ |