യസുനാറി കവാബത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യസുനാറി കവാബത്ത
കവാബത്ത കമാകുറയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ
കവാബത്ത കമാകുറയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ
ജനനം(1899-06-14)14 ജൂൺ 1899
ഓസക്ക, ജപ്പാൻ
മരണം16 ഏപ്രിൽ 1972(1972-04-16) (പ്രായം 72)
സുഷി (കനഗാവ), ജപ്പാൻ
തൊഴിൽസാഹിത്യകാരൻ
ദേശീയതജാപ്പനീസ്
പൗരത്വംജാപ്പനീസ്
Period1924–1972
Genreനോവലുകൾജാപ്പനീസ്, ചെറുകഥകൾ
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1968

നോബൽ പുരസ്ക്കാരത്തിനു അർഹനായ ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു യസുനാറി കവാബത്ത(14 ജൂൺ 1899 – 16 ഏപ്രിൽ 1972).അദ്ദേഹത്തിന്റെ കൃതികൾ ജനപ്രീതിയാർജ്ജിച്ച് ഇന്നും നിലകൊള്ളുന്നു.

ജീവിതരേഖ[തിരുത്തുക]

ജപ്പാനിലെ ഒസാക്കയിൽ ഭിഷഗ്വരന്മാരുടെ കുടുംബത്തിലാണ് യസുനാറി ജനിച്ചത്.[2] നാലു വയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ അന്തരിച്ചു.പിൽക്കാലജീവിതം യസുനാറി മുത്തച്ഛനോടൊപ്പം ആയിരുന്നു.ഏക സഹോദരി പതിനൊന്നു വയസ്സുള്ളപ്പോൾ മരണമടഞ്ഞിരുന്നു. ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട കവാബത്ത തന്റെ അമ്മയുടെ നാടായ കുറോഡാസിലേയ്ക്കും,,പിന്നീട് പഠനാവശ്യം പ്രമാണിച്ചു ടോക്യോയിലേയ്ക്കും താമസം മാറ്റുകയാണുണ്ടായത്. 1924ൽ ബിരുദം പൂർത്തിയാക്കിയ യസുനാറി എഴുത്തിലേയ്ക്കും,പത്രപ്രവർത്തനത്തിലേയ്ക്കും തിരിഞ്ഞു.'മെയ്നിച്ചി ഷിംബുൺ" എന്ന പത്രത്തിനുവേണ്ടി പ്രവർത്തിച്ചു.യുദ്ധകാലത്തെ രാഷ്ട്രീയത്തെക്കുറിച്ചോ,സൈനിക നടപടികളുടെ ആശാസ്യതയെക്കുറിച്ച് തെല്ലും താത്പര്യം കാണിയ്ക്കാതിരുന്ന യസുനാറി,എന്നാൽ തന്റെ കൃതികളിൽ അതിന്റെ സ്വാധീനം പ്രകടമാണെന്നു സൂചിപ്പിയ്ക്കുകയുണ്ടായി.

കലാജീവിതം[തിരുത്തുക]

യസുനാറി വിദ്യാർത്ഥിയായിരുന്ന കാലത്ത് മുടങ്ങിക്കിടന്നിരുന്ന ടോക്യോ സർവ്വകലാശാലാമാസികയായ'ഷിൻ- ഷിചോ' ("New Tide of Thought") വീണ്ടും പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.ആദ്യത്തെ ചെറുകഥയായിരുന്ന "A View from Yasukuni Festival" 1921 ൽ പ്രസിദ്ധീകരിച്ചു. പിക്കാലത്തു പ്രസിദ്ധീകരിച്ച ചെറുകഥകളെല്ലാം തന്നെ ജനശ്രദ്ധ ആകർഷിച്ചു. 1968 ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടി

അന്ത്യം[തിരുത്തുക]

യസുനാറി കവാബത്ത ദുരൂഹസാഹചര്യത്തിൽ മരണമടയുകയാണുണ്ടായത്.അപകടമാണെന്നും എന്നാൽ ഇത് ആത്മഹത്യയാണെന്നും കരുതുന്നവരുണ്ട്.[3] തന്റെ ആത്മമിത്രമായ യുകിയോ മിഷിമയുടെ ആത്മഹത്യ യസുനാറിയെ ആകെ ഉലച്ചുകളഞ്ഞതിനാൽ അദ്ദേഹം സ്വയമേവ മരണം വരിച്ചതാണെന്നുള്ള വാദം ശക്തമാക്കി.

Kawabata with his wife Hideko (秀子) to his left and her younger sister Kimiko (君子) to his right (1930).

തെരഞ്ഞെടുത്ത സാഹിത്യകൃതികൾ[തിരുത്തുക]

Selected works[തിരുത്തുക]

Kawabata c. 1932
Year Japanese Title English Title English Translation
1926 伊豆の踊子
Izu no Odoriko
The Dancing Girl of Izu 1955, 1998
1930 浅草紅團
Asakusa Kurenaidan
The Scarlet Gang of Asakusa 2005
1935–1937,
1947
雪国
Yukiguni
Snow Country 1956, 1996
1951–1954 名人
Meijin
The Master of Go 1972
1949–1952 千羽鶴
Senbazuru
Thousand Cranes 1958
1949–1954 山の音
Yama no Oto
The Sound of the Mountain 1970
1954 みづうみ(みずうみ)
Mizuumi
The Lake 1974
1961 眠れる美女
Nemureru Bijo
The House of the Sleeping Beauties 1969
1962 古都
Koto
The Old Capital 1987, 2006
1964 美しさと哀しみと
Utsukushisa to Kanashimi to
Beauty and Sadness 1975
1964 片腕
Kataude
One Arm 1969
掌の小説
Tenohira no Shōsetsu
Palm-of-the-Hand Stories 1988, 2006

അവലംബം[തിരുത്തുക]

  1. William T. Vollmann’s Favorite “Contemporary” Books. biblioklept.org (2011-09-24)
  2. Kawamoto Saburō, Kawabata Yasunari: Explorer of Death and Beauty, Japan Book News, No. 63, Spring 2010, p. 13
  3. Donald Keene (June 2005). Five Modern Japanese Novelists. Columbia University Press. p. 26. ISBN 978-0-231-12611-3. Retrieved 22 September 2010.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Keene, Donald (1984). Dawn to the West: Japanese Literature of the Modern Era; Vol. 1: Fiction, "Kawabata Yasunari" pp. 786–845
  • Starrs, Roy (1998) Soundings in Time: The Fictive Art of Kawabata Yasunari, University of Hawai'i Press/RoutledgeCurzon

പുറം കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ യസുനാറി കവാബത്ത എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=യസുനാറി_കവാബത്ത&oldid=3799338" എന്ന താളിൽനിന്ന് ശേഖരിച്ചത്