റുഡ്യാർഡ് കിപ്ലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുഡ്യാർഡ് കിപ്ലിംഗ്

Photograph from 1914
ജനനം ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്
1865 ഡിസംബർ 30(1865-12-30)
Bombay, Bombay Presidency, British India
മരണം 1936 ജനുവരി 18(1936-01-18) (പ്രായം 70)
Middlesex Hospital, London, England
തൊഴിൽ Short story writer, novelist, poet, journalist
ദേശീയത British
രചനാ സങ്കേതം Short story, novel, children's literature, poetry, travel literature, science fiction
പ്രധാന കൃതികൾ The Jungle Book
Just So Stories
Kim
If—
Gunga Din
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Literature
1907

ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18) ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ്. ജംഗിൾ ബുക്ക് (1894), ജംഗിൾ ബുക്ക് - 2(1895), വെറുതെചില കഥകൾ (Just So Stories (1902)), പൂക്സ് മലയിലെ പക്ക് (1906), കിം (നോവൽ)(1901), എന്നീ ബാല സാഹിത്യ കൃതികളും മാണ്ഡലേ (1890), ഗംഗാ ദിൻ (1890), എങ്കിൽ (If-) (1890) എന്നീ കവിതാ സമാഹാരങ്ങളും കിപ്ലിംഗിന്റെ പ്രശസ്തമായ രചനകളാണ്. അദ്ദേഹത്തിന്റെ ഇന്ത്യാ ജീവിതകാലത്തെ കഥകളിൽ “രാജാവാകാൻ പോകുന്ന മനുഷ്യൻ”, “മലകളിൽ നിന്നുള്ള കഥകൾ” എന്നീ കഥാസമാഹാരങ്ങൾ ഉൾപ്പെടുന്നു. ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് കിപ്ലിംഗ് . 1907-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ബ്രിട്ടീഷ് കവിതാ പുരസ്കാരവും സർ പട്ടവും ഉൾപ്പെടുന്നു. സർ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും ജോർജ്ജ് ഓർവെലിന്റെ വാക്കുകളിൽ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവർ അദ്ദേഹത്തിന്റെ കൃതികളിൽ മുൻ‌വിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടർന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തിൽ “കിപ്ലിംഗ് ഉൽക്കടമായ അഭിപ്രായവ്യത്യാസങ്ങൾ ഉണർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യൻ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾഎച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ
"http://ml.wikipedia.org/w/index.php?title=റുഡ്യാർഡ്_കിപ്ലിംഗ്&oldid=1766390" എന്ന താളിൽനിന്നു ശേഖരിച്ചത്