സാഹിത്യത്തിനുള്ള നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം
Nobel2008Literature news conference1.jpg
2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനപ്രഖ്യാപനത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനം
അവാർഡ് സാഹിത്യത്തിലുള്ള ലോകനിലവാരത്തിലുള്ള മികവിന്
രാജ്യം സ്വീഡൻ
നൽകുന്നത് സ്വീഡിഷ് അക്കാദമി
ആദ്യം നൽകിയത് 1901
ഔദ്യോഗിക വെബ്സൈറ്റ് http://nobelprize.org nobelprize.org

സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ പട്ടിക, വർഷങ്ങളുടെ അവരോഹണക്രമത്തിൽ താഴെ ചേർക്കുന്നു.

വർഷം ജേതാവിന്റെ / ജേതാക്കളുടെ പേര് രാജ്യം കുറിപ്പുകൾ
2013 ആലിസ് മൺറോ[1] കാനഡ സമകാലിക ചെറുകഥകളിൽ നൽകിയ മഹത്തായ സംഭാവനകളെ പരിഗണിച്ച്.[2]
2012 മോ യാൻ,[3] ചൈന ചരിത്രത്തെയും വർത്തമാനത്തെയും സംയോജിപ്പിച്ച് നാടോടിക്കഥകളും ഇടകലർത്തുന്ന വിസ്മയലോകം സൃഷ്ടിച്ചതിനു്.[4]
2011 തോമാസ് ട്രാൻസ്ട്രോമർ[5] സ്വീഡൻ കവിതകളിലൂടെ കാച്ചിക്കുറുക്കിയ, നിസർഗ പരമാർത്ഥതയുടെ പുതിയ മാനങ്ങൾക്കു്.[6]
2010 മരിയോ വർഗാസ് യോസ[7] സ്വീഡൻ എതിർപ്പിന്റെയും ചെറുത്തുനിൽപ്പിന്റെയും പരാജയത്തിന്റെയും അനുഭവങ്ങളിലുള്ള മനുഷ്യവികാരങ്ങളുടെ തീക്ഷ്ണമായ ആവിഷ്കാരത്തിന്.[8]
2009 ഹെർത മുള്ളർ[9] സ്വീഡൻ സാഹിത്യത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച്.[10]
2008 ജെ.എം.ജി. ലെ ക്ലെസിയോ[11] ഫ്രാൻസ് ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നീ മേഖലകളിലെ സംഭാവനകൾക്ക്.[12]
2007 ഡോറിസ് ലെസ്സിംഗ്[13] ഇംഗ്ലണ്ട് മാനുഷികബന്ധങ്ങളെക്കുറിച്ചുള്ള കൃതികൾക്ക്.[14]
2006 ഓർഹാൻ പാമുക്ക്[15] തുർക്കി സാംസ്കാരിക വൈവിധ്യങ്ങളുടെ ഏറ്റുമുട്ടലിന്റെ ആത്മാംശങ്ങൾ നിറഞ്ഞ പാമുക്കിന്റെ നോവലുകൾക്ക്.[16]

അവലംബം[തിരുത്തുക]