മരിയോ വർഗാസ് യോസ
| Mario Vargas Llosa | |
|---|---|
Mario Vargas Llosa in 2005 |
|
| ജനനം | Jorge Mario Pedro Vargas Llosa മാർച്ച് 28, 1936 Arequipa, Arequipa, Peru |
| ദേശീയത | Peruvian, Spanish |
| Alma mater | National University of San Marcos, Complutense University of Madrid |
| പ്രധാന പുരസ്കാരങ്ങൾ | Nobel Prize in Literature 2010 |
| ജീവിതപങ്കാളി(കൾ) | Julia Urquidi (1955–1964) Patricia Llosa (1965–present) |
| കുട്ടികൾ | Álvaro Vargas Llosa Gonzalo Vargas Llosa Morgana Vargas Llosa |
|
www.mvargasllosa.com |
|
മാരിയോ പെഡ്രോ വർഗാസ് യോസ (സ്പാനിഷ് ഉച്ചാരണം: [ˈmaɾjo ˈβarɣaz ˈʎosa]) (ജനനം: മാർച്ച് 28, 1936) ഒരു പെറു-സ്പാനിഷ് എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനും, പത്രപ്രവർത്തകനും, ഗ്രന്ഥകാരനുമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളും, അദ്ദേഹത്തിന്റെ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനുമാണ് യോസ. 2010-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം നേടിയിട്ടുണ്ട്. മനുഷ്യന്റെ ചെറുത്ത്നില്പിന്റെയും വീഴ്ചയുടെയും വിപ്ലവത്തിന്റെയും നേർച്ചിത്രങ്ങൾ തീഷ്ണതയോടെ വരച്ചു കാട്ടുന്നതിലെ മികവിനാണ് പുരസ്ക്കാരമെന്നു നോബൽ സമിതി വ്യക്തമാക്കി. മികച്ച കഥ പറച്ചിൽകാരനെന്നാണ് നിരൂപകർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സ്പോർട്സ്, ചിത്രകല,രാഷ്ട്രീയം ,ചരിത്രം, സിനിമ തുടങ്ങി നാനാ മേഖലയിലും ഗഹനമായ പാണ്ഡിത്യം ഉള്ള ആളാണ് യോസ. ആഖ്യാന ശൈലിയിൽ വ്യത്യസ്തത പുലർത്തി, ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ ജീവിത യാഥാർത്ഥ്യങ്ങൾ ലോക സാഹിത്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു.
ഉള്ളടക്കം |
രാഷ്ട്രീയം[തിരുത്തുക]
ആദ്യകാലത്ത് ക്യുബൻ വിപ്ലവത്തെ ശക്തമായി പിന്തുണക്കുകയും ഫീദൽ കാസ്ട്രോയെ വാഴ്ത്തുകയും ചെയ്തിരുന്ന യോസ, പിന്നീട് ക്യുബയിലെ അസ്വാതന്ത്ര്യത്തിനെതിരായി രംഗത്തെത്തി. 1990-ൽ പെറു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സാഹിത്യ ജീവിതം[തിരുത്തുക]
അര നൂറ്റാണ്ടിന്റെ ദൈർഘ്യമുള്ള യോസയുടെ സാഹിത്യജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് വിഷയസ്വീകരണത്തിലും ശില്പനിർമിതിയിലും അദ്ദേഹം പുലർത്തിയിട്ടുള്ള ആദ്ഭുതാവഹമായ വൈവിധ്യമാണ്. യോസ,സ്തോഭജനകമായ രാഷ്ട്രീയ നോവലുകൾ എഴുതിയിട്ടുണ്ട്. ലൈംഗികതയുടെ ഉൽക്കടമായ ആവിഷ്കരണം അടങ്ങുന്ന ചില കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്. മറ്റു ചില രചനകളിൽ റിപ്പോർട്ട്ആഷും ഭ്രമകല്പനയും കൂടിപ്പിണയുന്നു. നോവൽ ശില്പത്തിലും ആഖ്യാന മാർഗങ്ങളിലും അനവധി പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള യോസ, നോവലിന്റെ കലയെ വികസ്വരമാക്കിയ സാഹിത്യകാരന്മാരുടെ മുൻപന്തിയിൽ നിൽക്കുന്നു. ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് എന്ന കൃതിയിലുടെ ലാറ്റിൻ അമേരിക്കൻസാഹിത്യത്തിൽ മാർകേസിന്റെ സിംഹാസനം കരസ്തമാക്കിയതായി കണക്കാക്കപ്പെടുന്നു.
പ്രധാന കൃതികൾ[തിരുത്തുക]
- ദി വാർ ഓഫ് ദി എൻഡ് ഓഫ് വേൾഡ്
- കണ്വർസെയ്ഷോൻ ഇൻ ദി കത്ത്രീട്ടൽ
- ദത്ത് ഓഫ് ദി ആനട്സ്
- വേ ടു പാരദൈസ്
- ദി ബാഡ് ഗേൾ
- ഫീസ്റ്റ് ഓഫ് ദി ഗോട്ട്
അവലംബം[തിരുത്തുക]
മലയാള മനോരമ,2010 , ഒക്ടോബർ 08
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- The Persistence of Memory
- Mario Vargas Llosa papers at Princeton University
- Mario Vargas Llosa and the Relationship Between Politics and Journalism
- Featured author: Mario Vargas Llosa at The New York Times¨
| സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
|---|
|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ |