കവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു. സ്ത്രീലിംഗം കവയിത്രി. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ.

[തിരുത്തുക] ചരിത്രം

മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതല്‍ക്കുതന്നെ കവികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ ഗില്‍ഗാമെഷിന്റെ ഇതിഹാസം രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കര്‍ത്താവായി കരുതുന്നത്. തോറ മുതലായ മതപരമായ പുസ്തകങ്ങളില്‍ ഇയ്യോബിന്റെ പുസ്തകത്തിന്റെ പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. ഹോമറുടെ ഒഡീസി പോലുള്ള ഇതിഹാസകാവ്യങ്ങള്‍ പ്രാചീന ഗ്രീസില്‍ 750 ബി.സി മുതല്‍ തന്നെ ഉണ്ടായിരുന്നു. ചൈനീസ് സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ ഷിജിങ് ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.

[തിരുത്തുക] മലയാളത്തിലെ കവികള്‍

ആദികാലത്ത് നാടന്‍പാട്ടുകളാണ്‌ മലയാളസാഹിത്യത്തിലുണ്ടായിരുന്നത്. നമുക്ക് ലഭ്യമായതില്‍ വച്ച് ഏറ്റവും പ്രാചീനമായ പദ്യകൃതി ചീരാമകവിയുടെ രാമചരിതമാണ്‌. തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള പരിണാമഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ ചീരാമകവിയാണ്‌ മലയാളത്തില്‍ നാമറിയുന്ന ആദ്യ കവി. ഗദ്യസാഹിത്യത്തെക്കാള്‍ പദ്യസാഹിത്യത്തിനാണ്‌ മലയാളത്തില്‍ കൂടുതല്‍ പാരമ്പര്യം അവകാശപ്പെടാനാകുന്നത്

[തിരുത്തുക] ഇവ കൂടി കാണുക

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം