ഒന്നാം പാനിപ്പത്ത് യുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒന്നാം പാനിപ്പത്ത് യുദ്ധം | |||||||||
|---|---|---|---|---|---|---|---|---|---|
| മുഗള്‍ സൈനീക വിജയങ്ങള്‍ ഭാഗം | |||||||||
ഒന്നാം പാനിപ്പത്ത് യുദ്ധം, ബാബര്‍നാമയില്‍ നിന്ന് |
|||||||||
|
|||||||||
| പോരാളികള്‍ | |||||||||
| ദില്ലി സുല്‍ത്താനത്ത് | |||||||||
| പടനായകര്‍ | |||||||||
| ബാബര്‍ | സുല്‍ത്താന്‍ ഇബ്രാഹിം ലോധി† | ||||||||
| സൈനികശക്തി | |||||||||
| 10,000 മുഗളരും അഫ്ഗാനികളും,[1] 5,000 സഖ്യ ഇന്ത്യന്‍ സൈനികര്‍,[1] 20 പീരങ്കികള്‍ |
30,000-40,000 സൈനികര്‍,[1] 100 ആനകള്‍[2] |
||||||||
| നേരിട്ടുള്ള യുദ്ധക്കെടുതികള്‍ | |||||||||
| കുറവ് | വളരെ ഉയര്‍ന്നത് | ||||||||
ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് കാരണമായ യുദ്ധമാണ് ഒന്നാം പാനിപ്പത്ത് യുദ്ധം. ഇന്ത്യയ്യില്‍ വെടിമരുന്ന്, തീക്കോപ്പുകള്‍, പീരങ്കി എന്നിവ ഉപയോഗിച്ച ആദ്യ യുദ്ധങ്ങളില്‍ ഒന്നായിരുന്നു ഇത്. 1526 ഏപ്രില്‍ 21-നു ഇന്നത്തെ ഹരിയാന സംസ്ഥാനത്തിലെ പാനിപ്പത്ത് ഗ്രാമത്തിന് അടുത്തായിരുന്നു ഈ യുദ്ധം നടന്നത്. ഇതേ യുദ്ധക്കളം പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ക്കേ വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള പല നിര്‍ണ്ണായക യുദ്ധങ്ങള്‍ക്കും വേദിയായിരുന്നു.
1526-ല്‍, കാബൂള്‍ ഭരണാധികാരിയും തിമൂറിന്റെ വംശജനുമായ, സഹീര്‍ അല്‍-ദിന്‍ മുഹമ്മദ് ബാബറിന്റെ സൈന്യം, അവരെക്കാള്‍ എണ്ണത്തില്‍ വളരെ ഉയര്‍ന്നതായ ഇബ്രാഹിം ലോധിയുടെ സൈന്യത്തെ തോല്‍പ്പിച്ചു. വടക്കേ ഇന്ത്യയിലെ ദില്ലി സുല്‍ത്താനത്തിന്റെ ഭരണാധികാരിയായിരുന്നു ഇബ്രാഹിം ലോധി
ബാബറിന്റെ സൈന്യത്തില്‍ ഏകദേശം 15,000 സൈനീകരും, 15-നും 20-നും ഇടയ്ക്ക് പീരങ്കിയും ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. എന്നാല്‍ ലോധിയോടൊപ്പം 100,000 പേരോളം ഉണ്ടായിരുന്നു. ഇതില്‍ 30,000 മുതല്‍ 40,000 വരെ സൈനികരും, ബാക്കിയുള്ളവര്‍ സേനയെ പിന്തുടരുന്നവരും ആയിരുന്നു. 100 ആനകളെങ്കിലും ലോധിയുടെ സൈന്യത്തില്‍ ഉണ്ടായിരുന്നു. ബാബറിന്റെ വെടിക്കോപ്പുകള്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമായി. ഒന്നാമതായി ലോധിയുടെ പക്കല്‍ പീരങ്കികള്‍ ഇല്ലായിരുന്നു, രണ്ടാമതായി ആനകള്‍ വെടിയൊച്ചകേട്ട് ഭയന്നു. ബാബര്‍ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് ഭയപ്പെടുത്തിയ ലോധിയുടെ ആനകള്‍ ലോധിയുടെ സൈന്യത്തെത്തന്നെ ചവിട്ടിമെതിച്ചു. ഒരു നല്ല നേതാവായ ബാബര്‍ വളരെ അച്ചടക്കമുള്ള ഒരു സൈന്യത്തെയായിരുന്നു നിയന്ത്രിച്ചിരുന്നത്.
തന്റെ പ്രമാണിമാരും സൈന്യാധിപരും ഉപേക്ഷിച്ച ലോധി യുദ്ധക്കളത്തില്‍ മരിച്ചു. (ഈ പ്രമാണിമാരില്‍ പലരും കച്ചവടക്കാരായിരുന്നു, ഇവരില്‍ മിക്കവരും ദില്ലിയിലെ പുതിയ രാജാവായ ബാബറിന് പിന്നീട് സഖ്യം പ്രഖ്യാപിച്ചു)
ഈ യുദ്ധം ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന് അടിത്തറപാകി. മുഗള്‍ എന്ന വാക്കിന്റെ അര്‍ത്ഥം മംഗോള്‍ എന്നാണ്. ഇത് തുര്‍ക്കിക്ക് ജനതയെയും ബാബറിന്റെയും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരുടെയും മംഗോള്‍ തായ്‌വഴിയും സൂചിപ്പിക്കുന്നു. എന്നാല്‍ ബാബറിന്റെ സൈന്യത്തില്‍ ഭൂരിഭാഗവും പത്താന്‍മാരും, ഇന്ത്യക്കാരും, മിശ്ര മദ്ധ്യേഷ്യന്‍ പിന്തുടര്‍ച്ച ഉള്ളവരും ആയിരുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 (Davis 1999, pp. 181 & 183)
- ↑ (Davis 1999, p. 181)
[തിരുത്തുക] ഗ്രന്ഥാവലി
- Davis, Paul K. (1999), 100 Decisive Battles: From Ancient Times to the Present, Oxford University Press, ISBN 1-57607-075-1
[തിരുത്തുക] ഇതും കാണുക
|
||||||||||||||

