വൂഹാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വൂഹാൻ. ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായ ഈ നഗരത്തിലൂടെ ഡസൻ കണക്കിന് റെയിലുകളും റോഡ് ശൃംഖലകളും എക്സ്പ്രസ്‌വേകളും കടന്ന് പോകുന്നു. 1927 മുതലാണ് നഗരം വൂഹാൻ എന്ന പ്പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2006-ലെ കനേഷുമാരി പ്രകാരം 9,100,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 6,100,000-ഓളം ജനങ്ങൾ നഗരപ്രദേശങ്ങളിൽ വസിക്കുന്നു. 1920-കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനമഅയും ഈ നഗരം പ്രവർത്തിച്ചു. ഇപ്പോൾ മദ്ധ്യ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, ധനകാര്യ, സാംസ്കാരിക, വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമാണ് വൂഹാൻ.