ഒളിമ്പിക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ഈ താളിലെ ചില ഭാഗങ്ങള്‍ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാന്‍ സഹായിക്കുക ![]()
ഒരു അന്താരാഷ്ട്ര വിവിധ കായികമത്സര മേളയാണ് ഒളിമ്പിക്സ്. ഇതിന് വേനല്‍ക്കാല മേല, ശൈത്യകാല മേല എന്നിങ്ങനെ രണ്റ്റ് വിഭാഗങ്ങളുണ്ട്. ഇവ രണ്ടും നാല് വര്‍ഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ ഒരേ വര്‍ഷം നടത്തിയിരുന്ന ഇവ രണ്ടും അതിനുശേഷം നടത്തിവരുന്നത് രണ്ട വര്‍ഷം വ്യത്യാസത്തിലാണ്. രണ്ട് തലമുറയിലുള്ള ഒളിമ്പിക്സുകള്‍ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പിയയിലാണ് ഇത് നടത്തെട്ടിരുന്നത്. രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896-ല്‍ ഗ്രീസിലെ ഏഥന്‍സിലാണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്.
[തിരുത്തുക] പുരാതന ഒളിമ്പിക്സ്
പുരാതന ഒളിമ്പിക്സിന്റെ ആരംഭത്തേപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമായതില്‍ ഹെറാക്കിള്സിനേയും പിതാവ് സിയൂസിനേയുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നത്. ആ ഐതിഹ്യമനുസരിച്ച്, താന്‍ ക്രോണസിനെ പരാജയപ്പെടുത്തി സ്വര്‍ഗ്ഗത്തിന്റെ അധിപനായതിന്റെ ഓര്ക്കായാണ് സിയൂസ് കായിക മത്സരങ്ങള്‍ നടത്തിയത്. അതിലെ ഒരു ഓട്ട മത്സരത്തില്‍ സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിള്‍സ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനത്തെത്തി. കാട്ടൊലിവിന്റെ ചില്ലകള്‍ കൊണ്ട് നിര്‍മിച്ച ഒരു കിരീടമാണ് ഹെറാക്കിള്‍സിന് സമ്മാനമായി ലഭിച്ചത്. ഐതിഹ്യമനുസരിച്ച് ഹെറാക്കിള്‍സാണ് ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതും നാല് വര്‍ഷം കൂടുമ്പോള്‍ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും. എന്നാല്‍ ഇവിടെനിന്നും ഐതിഹ്യം പലതായി വേര്‍പിരിയുന്നു. അവയില്‍ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. ഡെല്‍ഫിയിലെ പ്രവാകചലന്റെ നിര്‍ദ്ദേശപ്രകാരം, തനിക്ക് ലഭിച്ച 12 ദൗത്യങ്ങള്‍ നിര്‍വഹിച്ചശേഷം പ്ലീമ്പിക് സ്റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും സിയൂസിന്റെ ബഹ്മാനാര്ത്ഥം നിര്‍മിച്ചു. സ്റ്റേഡിയം നിര്‍മിച്ചശേഷം അദ്ദേഹം ഒരു ബേര്രേഖയില് 200 ചുവടുകള്‍ വക്കുകയും ആ ദൂരത്തെ സ്റ്റേഡിയോണ്‍ എന്ന് വിളിക്കുമ്യും ചെയ്തു. ഇത് പിന്നീട് ദൂരട്ഠിന്റെ ഒരു ഏകകമായി മാറി. ബിസി 776-ന് പുരാതന ളിമ്പിക്സ് ആരംഭിച്ചുവെന്നാണ് ഏറ്റവും വ്യാപകമായ വിശ്വാസം.
പുരാത ഗ്രീസില്‍ മുഴുവന്‍ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിമ്പിക്സ് വളര്‍ന്നു. ബിസി 6-5 നൂറ്റാണ്ടുകളില്‍ പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തി. വളരെ മതപ്രാധാന്യമുള്ളതഅയിരുന്നു ഒളിമ്പിക്സ്. മത്സരാര്‍ത്ഥികള്‍ സിയൂസിനും പെലോപ്സിനും വേണ്ടി യാഗങ്ങള്‍ കഴിച്ചിരുന്നു. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷം ഏഴ് ദിവസമായും വര്‍ധിപ്പിക്കപ്പെട്ടു. വിജയികള്‍ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശില്പങ്ങളിലൂടെയും അവര്‍ അനശ്വരരായിത്തീര്‍ന്നു. നാല് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഒളമ്മ്പിക്സ് നടത്തപ്പെട്ടിരുന്നത്. രണ്ട് ഒളിമ്പിക്സുകള്‍ക്കിറ്റയിലുള്ള കാലം ഒരു ഒളിമ്പ്യാഡ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഗ്രീക്കുകാര്‍ ഒളിമ്പ്യാഡ് ഒരു ഏകകമായി ഉപയോഗിച്ചിരുന്നു.
റോമാക്കാര്‍ ഗ്രീക്കില്‍ ആധിപത്യം നേടിയതോടെ ഒളിമിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു. എഡി 393 ചക്രവര്‍ത്തി തിയൊഡോഷ്യസ് ഒന്നാമന് ക്രിസ്തുമതമ്മ് റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും പെയ്ഗണ്‍ ആചാരനുഷ്ഠാനങ്ങള്‍ നിരോധിക്കുകയും ചെയ്തു. പെയ്ഗണ്‍ ആചാരം എന്ന നിലയില്‍ ഒളിമ്പിക്സും നിര്‍ത്തലാക്കപ്പെട്ടു. പിന്നീട് 1500 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ പുനര്ജന്മം വരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടേയില്ല.