ഒളിമ്പിക്സ് 2004 (ഏതൻ‌സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2004-ലെ ഏതൻ‌സ് ഒളിംപിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗെയിംസ് ഓഫ് ദി XXVIII ഒളിമ്പ്യാഡ്
ആഥിതേയനഗരംഏതൻസ്‌, ഗ്രീസ്
മൽസരങ്ങൾ301 (28 കായികവിഭാഗങ്ങളിലായി)
ഉദ്ഘാടനച്ചടങ്ങ്ഓഗസ്റ്റ് 13
സമാപനച്ചടങ്ങ്ഓഗസ്റ്റ് 29
ഉദ്ഘാടക(ൻ)
ദീപം തെളിയിച്ചത്
സ്റ്റേഡിയംOlympic Stadium
Summer
Sydney 2000 Beijing 2008
Winter
Salt Lake 2002 Turin 2006

2004 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 29 വരെ ഗ്രീസിലെ ഏതൻസിൽ വച്ചായിരുന്നു 2004-ലെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്. ഇരുപത്തിയെട്ടാം ഒളിമ്പ്യാഡ് കായികമേള (Games of the XXVIII Olympiad) എന്നായിരുന്നു ഈ കായികമേളയുടെ ഔദ്യോഗികനാമം. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് വീട്ടിലേക്ക് സ്വാഗതം എന്നായിരുന്നു ഈ ഒളിമ്പിക്സിന്റെ ആപ്തവാക്യം.

201 രാജ്യങ്ങളിൽ നിന്നുമായി, 10,625 കായികതാരങ്ങളും 5,501 സംഘാംഗങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ കായികവിഭാഗങ്ങളിലായി 301 മെഡൽ ഇനങ്ങളാണ് അരങ്ങേറിയത്.[2]

1997-ൽസ്വിറ്റ്സർലണ്ടിൽ വച്ചു നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 106-മത് സമ്മേളനത്തിൽ വച്ചായിരുന്നു ബ്യൂണസ് അയേർസ്, കേപ് ടൌൺ, റോം, സ്റ്റോക്‌ഹോം എന്നീ നഗരങ്ങളെ പിന്തള്ളി ഏതൻസ് 28-മത് ഒളിംപിക്സ് കരസ്ഥമാക്കിയത്.

മെഡൽ നില[തിരുത്തുക]

 സ്ഥാനം  രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1  United States 35 39 29 103
2  China 32 17 14 63
3  Russia 28 26 38 92
4  Australia 17 16 16 49
5  Japan 16 9 12 37
6  Germany 13 16 20 49
7  France 11 9 13 33
8  Italy 10 11 11 32
9  South Korea 9 12 9 30
10  Great Britain 9 9 13 31
15  Greece 6 6 4 16

അവലംബം[തിരുത്തുക]

  1. 1.0 1.1 "Factsheet - Opening Ceremony of the Games of the Olympiad" (PDF) (Press release). International Olympic Committee. 9 October 2014. Archived from the original (PDF) on 14 August 2016. Retrieved 22 December 2018. {{cite press release}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  2. "Athens 2004". International Olympic Committee. www.olympic.org. Retrieved 2011-08-03.
"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2004_(ഏതൻ‌സ്)&oldid=3763274" എന്ന താളിൽനിന്ന് ശേഖരിച്ചത്