പാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാരീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇതേ പേരിലുള്ള ഗ്രീക്ക് പുരാണ കഥാപാത്രത്തെക്കുറിച്ചറിയാനായി, ദയവായി പാരിസ് (ഗ്രീക്ക് പുരാണ കഥാപാത്രം) കാണുക.

Coordinates: 48°52′0″N, 2°19′59″E

Ville de Paris
Flag of Paris
Coat of arms of Paris
City flag City coat of arms

Motto: Fluctuat nec mergitur
(Latin: "Tossed by the waves, she does not sink")
Nickname: La Ville lumière ("The City of Light"[1])

Tour eiffel at sunrise from the trocadero.jpg
The Eiffel Tower in Paris, as seen from the esplanade du Trocadéro.
Location
Paris plan pointer b jms.gif
Map highlighting the commune of Paris
Time Zone CET (UTC +1)
Coordinates 48°52′0″N, 2°19′59″E
Administration
Country France
Region Île-de-France
Department Paris (75)
Subdivisions 20 arrondissements
Mayor Bertrand Delanoë (PS)
(2008-2014)
City Statistics
Land area¹ 86.9[2] km²
Population²
(Jan. 2006 estimate)
2,167,994
 - Ranking 1st in France
 - Density 24,948/km² (2006[2])
Urban Spread
Urban Area 2 723 km² (1999)
 - Population 9,644,507 (1999)
Metro Area 14,518.3 km² (1999)
 - Population 12,067,000 (2007)
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries.
2 Population sans doubles comptes: residents of multiple communes (e.g. students and military personnel) only counted once.
France

ഫ്രാൻസിന്റെ തലസ്ഥാന നഗരമാണ് പാരിസ്. ഫ്രഞ്ചു ഉച്ചാരണം പാരി(paʁi ). വടക്കൻ ഫ്രാൻസിലെ സീൻ നദിയുടെ(സെയിൻ എന്നും പറയും) തീരത്ത് ഇൽ-ഡി-ഫ്രാൻസ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പ്രണയത്തിന്റേയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായി പാരിസ് അറിയപ്പെടുന്നു. പാരിസ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ ഭരണപരിധിക്ക് 1860ന് ശേഷം കാര്യമായ മാറ്റം വന്നിട്ടില്ല. പാരിസ് നഗരത്തിന്റെ വിസ്തീർണം 105.4 ചതുരശ്ര കിലോമീറ്ററാണ്. 2014 ജനവരിയിലെ കണക്കു പ്രകാരം പാരിസ് നഗരത്തിലെ ജനസംഖ്യ 2,241,246 ആണ്.[3]. ബൃഹദ് പാരിസ് നഗരത്തിന്റെ വിസ്തീർണം 2844 ചതുരശ്രകിലോമീറ്റർ;ജനസംഖ്യ 12,005,077 [3] അതിനുമപ്പുറം വ്യാപിച്ചു കിടക്കുന്ന പരിസരപ്രദേശങ്ങൾ കൂടി ഉൾക്കൊള്ളഉന്ന മെട്രോപോലിറ്റൻ പാരിസ് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ്. [4]

പാരിസ് നഗരവും പരിസരപ്രദേശങ്ങളും

ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, വാർത്താമാദ്ധ്യമം, ഫാഷൻ, ശാസ്ത്രം എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കിയിരിക്കുന്നു.[5] ഫോർച്ചുൺ മാസിക പുറത്തിറക്കിയ ഫോർച്ചുൺ ഗ്ലോബൽ 500 പട്ടികയിലുള്ള 36 കമ്പനികൾ പാരിസ് പ്രദേശം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.[6] യുനെസ്കോ, ഒഇസിഡി, ഐസിസി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും പാരിസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. വർഷംതോറും ഏകദേശം 3 കോടി വിദേശി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.[7]

1900, 1924 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്[8] [9]

ചരിത്രം[തിരുത്തുക]

ക്രിസ്തുവിന് മുമ്പ് മൂന്നാം ശതകത്തിൽ പാരിസി എന്ന ഗാൾ വംശജർ സെയിൻ നദിയിലെ ഇന്ന് ഇൽ ഡിലാസിറ്റി എന്നറിയപ്പെടുന്ന കൊച്ചു ദ്വീപിൽ താമസമുറപ്പിച്ചതായും അങ്ങനെ ഈ പ്രദേശം പാരിസ് എന്ന പേരിലറിയപ്പെട്ടതായും പറയപ്പെടുന്നു [10]

റോമൻ ആധിപത്യം 50 BC- 500 AD[തിരുത്തുക]

ക്രി.മു അഞ്ചാം ദശകത്തിൽ ജൂലിയസ് സീസറുടെ സൈന്യം ഇവിടെ താവളമടിച്ചു, ഈ ജനപദത്തെ റോമാ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ചതുപ്പു നിലമെന്നോ ദ്വീപ് എന്നോ അർഥം വരുന്ന ലൂടേഷ്യ എന്ന പേരാണ് ഈ പ്രദേശത്തിന് റോമക്കാർ നല്കിയത്. സീസർ സ്വയം ഇവിടം സന്ദർശിച്ചതായും പറയപ്പെടുന്നു.[11] റോമൻ അധിനിവേശത്തിനെതിരായി ഗാൾ വംശജരുടെ എല്ലാ പോരാട്ടങ്ങളും റോമൻ സൈന്യം അടിച്ചമർത്തി[10]. റോമൻ അധിപർ സെയിൻ നദിയുടെ ഇടത്തെക്കരയിൽ നഗരനിർമാണം ആരംഭിച്ചു. പഴയകാലത്തെ ചില അവശിഷ്ടങ്ങൾ ഇന്നുമുണ്ട്.[12]. നാലാം ശതകം വരെ റോമൻ ആധിപത്യം തുടർന്നു. ഇക്കാലത്ത് ക്രൈസ്തവമതവും റോമൻ സംസ്കാരവും കെട്ടടനിർമാണത്തിലും കലാസാംസ്കാരികരംഗത്തും സ്വാധീനം ചെലുത്തി. ക്രിസ്തു വർഷം നാലാം ശതകത്തോടെ റോമൻ സാമ്രാജ്യത്തിന് ശക്തി 987ക്ഷയം സംഭവിക്കാൻ തുടങ്ങി. അഞ്ചാം ശതകത്തിന്റെ രണ്ടാം പകുതിയിൽ ഹുൺ വംശജനായ ആറ്റിലയുടേയും ഫ്രാങ്ക് വംശജനായ ഷിൽഡെറികിന്റേയും സൈന്യങ്ങൾ പാരിസിനു മേൽ ആധിപത്യം നേടാൻ ശ്രമിച്ചു. ഇവരെയൊക്കെ ചെറുത്തു നില്ക്കാൻ പാരിസിനെ ഉത്സാഹിപ്പിച്ചത് കന്യാസ്ത്രീ സെയിന്റ് ജനവീവ് ആണെന്നു പറയപ്പെടുന്നു.[12][13]

ഫ്രാങ്ക് ആധിപത്യം 500-1000[തിരുത്തുക]

508-ൽ ഫ്രാങ്ക് വംശജനായ ക്ലോവിസ് പാരിസിനെ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കി. ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ചാർളിമെയ്ൻ പാരിസിൽ ശ്രദ്ധ പതിപ്പിച്ചില്ല. 768-ൽ പദവിയേറ്റ ചാർളിമെയ്ൻ സാമ്രാജ്യം ഏറെ വികസിപ്പിച്ചു. കരോളിംഗ്യൻ സാമ്രാജ്യം എന്നപേരിലറിയപ്പെട്ട ഭൂവിഭാഗത്തിന്റെ തലസ്ഥാനം ഇന്നു ജർമനിയിൽ ഉൾപ്പെടുന്ന ആക്കെൻ ആയിരുന്നു. 814-ൽ ചാർളിമെയ്ൻ അന്തരിച്ചു. പിന്നീട് ഒന്നരനൂറ്റാണ്ടിലധികം പിൻഗാമികൾ തമ്മിൽ അധികാരത്തെച്ചൊല്ലി വിവാദങ്ങളുയർന്നു. സെയിൻ നദിവഴി യുദ്ധക്കോപ്പുകളോടെ എത്തിയ നോർമൻ-വൈക്കിംഗ് വംശജരുടെ തുടരെത്തുടരെയുള്ള ആക്രമണം സാമ്രാജ്യത്തേയും പാരിസിനെ പ്രത്യേകിച്ചും വല്ലാതെ ക്ഷീണിപ്പിച്ചു.[10] പാരിസിൽ ക്രമസമാധാനസ്ഥിതി തകരാറിലായി. ഫ്രാങ്ക് വംശത്തിലെ അവസാനത്തെ രാജാവ് ലൂയി അഞ്ചാമന് വെറും രണ്ടു വർഷമേ ഭരിക്കാനായുള്ളു. സന്തതികളില്ലാതെ ലൂയി അഞ്ചാമൻ 987-ൽ അന്തരിച്ചു. തുടർന്ന് പാരിസിലെ ഹ്യൂ കാപെറ്റ് പ്രഭു ഫ്രാൻസിന്റെ രാജാവായി അവരോധിക്കപ്പെട്ടു. 996-ൽ അന്തരിക്കും വരെ ഹ്യൂ കാപെറ്റ് പാരിസ് ഭരിച്ചു, അതിനുശേഷം അയാളുടെ പിൻഗാമികളും. [10]

പതിനൊന്നു മുതൽ പതിനാറാം ശതകം വരെ(1000-1500)[തിരുത്തുക]

കാപെറ്റ്, വാലോയ്സ്, അംഗുലേം രാജവംശങ്ങൾ[തിരുത്തുക]

987-ൽ അധികാരത്തിൽ വന്ന കാപെറ്റ് വംശജർ 1328 വരെ ഭരിച്ചു. രാജവസതി ഇൽഡിലാസിറ്റിയിലെ കോട്ടയായിരുന്നു. ഇവരുടെ വാഴ്ചക്കാലത്താണ് നോട്ര് ഡാം കത്തീഡ്രൽ ,ലൂവ്ര് കൊട്ടാരം, നഗരപ്രാകാരം, എന്നിവയുടെ നിർമാണം നടന്നത്. സെയ്ൻനദിയുടെ ഇരുകരകൾക്കും വ്യത്യസ്തമായ രീതിയിൽ വികസിച്ചു. ഇടംകര വിദ്യാഭ്യാസ-കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി. പാരിസ് സർവകലാശാല 1200-ലും സോർബോൺ 1257-ലും മറ്റും അനേകം അധ്യയനസ്ഥാപനങ്ങളും രൂപംകൊണ്ടു. അധ്യയനമാധ്യമം ലാറ്റിൻ ആയിരുന്നതിനാൽ ഈ നഗരഭാഗം ലാറ്റിൻ ക്വാർട്ടർ എന്ന പേരിലാണ് അറിയപ്പെട്ടത്. വലംകരയിൽ വാണിജ്യ വ്യവസായസ്ഥാപനങ്ങൾ വികാസം പ്രാപിച്ചു. 1268-ൽ പാരിസിലെ നാവികസംഘം Fluctuat nec mergitur (ഫ്ലക്ചുവാ നേക് മെർഗിറ്റ്വോർ, ആടിയുലഞ്ഞാലും മുങ്ങിപ്പോകില്ല)നഗരത്തിന്റെ മുദ്രാവാക്യമാക്കി. കാപെറ്റ് വംശജരുടെ വാഴ്ചക്കു ശേഷം അവരോട് ബന്ധമുള്ള വലോയ്, ലങ്കാസ്റ്റർ, ഓർലീൻസ്,ബേർബൻ എന്നീ രാജകുടുംബങ്ങൾ പാരിസ് ആസ്ഥാനമാക്കിയുള്ള സാമ്രാജ്യം ഭരിച്ചു.

പാരിസിന്റെ ദുരവസ്ഥ- പ്ലേഗ്, യുദ്ധം,[തിരുത്തുക]

പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നഗരത്തിലാകമാനം പ്ലേഗ് പടർന്നു പിടിച്ചു. 1348 മുതൽ 1368 വരെ പലതവണ നഗരം ഇതിന് ഇരയായി. ജനസംഖ്യ ഗണ്യമായി കുറഞ്ഞു. നഗരരക്ഷക്കായി 1370-ൽ പണിയാനാരംഭിച്ച ബസ്റ്റീൽ കോട്ട മുഴുമിച്ചത് 1380-ലാണ്. പാരിസ്ന്റെ കിഴക്കുഭാഗത്ത് വാൻസെനിൽ മറ്റൊരു കൂറ്റൻ കോട്ട ഉയർന്നു. ഏതാണ്ട് ഇതേസമയത്ത് ലൂവ്ര് കോട്ട രാജവസതിയായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതികൾ ആരംഭിച്ചു. [14],[15].

പാരിസ്- 1380

ഫ്രഞ്ചു രാജകുടുംബത്തിലെ അന്തച്ഛിദ്രങ്ങൾ മുതലെടുത്തുകൊണ്ട് ഇംഗ്ലണ്ട് , ഫ്രാൻസിനെ ആക്രമിച്ചു.1418-ൽ പാരിസടക്കം പല പ്രദേശങ്ങളും ഇംഗ്ലണ്ട് കീഴ്പെടുത്തി. തുടർന്നുണ്ടായ രാഷ്ട്രീയക്കോളിളക്കത്തിൽ പാരിസിനും ഫ്രാൻസിനും ഉത്തേജനം പകർന്നുകൊടുക്കാൻ ജോൻ ഓഫ് ആർക് ശ്രമിച്ചു. ഇംഗ്ലണ്ടിന്റെ ആധിപത്യം 1436 വരെ തുടർന്നു.ചാൾസ് അഞ്ചാമൻ രാജാവായി പാരിസിൽ തിരിച്ചെത്തി. അതിനകം പാരിസും പരിസരവും അനേകം നാശനഷ്ടങ്ങൾക്ക് ഇരയായിക്കഴിഞ്ഞിരുന്നു. പാരിസിലെ നില വിക്ഷുബ്ധമായിത്തന്നെ തുടർന്നു. [10]

പതിനാറാം ശതകം നവോത്ഥാന കാലഘട്ടം[തിരുത്തുക]

പതിനാറാം ശതകത്തിന്റെ ആരംഭത്തോടെ പാരിസിൽ സമാധാനവും ശാന്തിയും വിളയാടി. രാജാക്കന്മാരുടെ ശ്രദ്ധ നഗരത്തെ മോടിപിടിപ്പിക്കുന്നതിലേക്കും തിരിഞ്ഞു. യുറേപ്പിലാകമാനം വ്യാപിച്ച നവോത്ഥാനതരംഗം ഫ്രാൻസിലുമെത്തി. ഇൽഡിസിറ്റിയുമായി നഗരത്തെ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ നിർമിക്കപ്പെട്ടു.

പാരിസ്- 1550

പതിനേഴാം ശതകം[തിരുത്തുക]

പതിനെട്ടാം ശതകം[തിരുത്തുക]

ബെർബൻ വാഴ്ചക്കാലം[തിരുത്തുക]

ബെർബൻ രാജവംശത്തിലെ ആദ്യ രാജാവായ ഹെന്റി നാലാമനിറെ കാലത്താണ് നഗരചത്വരങ്ങൾക്ക് രാജാക്കന്മാരുടെ പേരുകൾ നല്കുന്ന പതിവു തുടങ്ങിയത് . ഹെന്റി നാലാമനെ വാഴ്ത്തുന്ന ഡോഫീൻ ചത്വരം(Place Dauphine) ലൂയി പതിമൂന്നാമന്റെ വോഷ് ചത്വരം( Place des Vosges) ലൂയി പതിനഞ്ചാമന്റെ കോൺകോഡ് ചത്വരം (Place de la Concorde) എന്നിവ.[12] 1680-ൽ ലൂയി പതിനാലാമൻ ലൂവ്ര് കൊട്ടാരത്തിൽനിന്ന് സകുടുംബം വെഴ്സായ് കൊട്ടാരത്തിലേക്ക് താമസം മാറ്റി.

ഫ്രഞ്ചു വിപ്ലവം[തിരുത്തുക]

പ്രധാന ലേഖനം: ഫ്രഞ്ചു വിപ്ലവം

ഭീകരഭരണം[തിരുത്തുക]

പ്രധാന ലേഖനം: ഭീകരഭരണം

പത്തൊമ്പതാം ശതകം -നെപ്പോളിയൻ[തിരുത്തുക]

നഗരം ഇന്ന്[തിരുത്തുക]

നഗരത്തിന്റെ കിടപ്പ്[തിരുത്തുക]

നഗരത്തിലൂടെ ഏഴുമൈൽ കിഴക്കുനിന്ന് പടിഞ്ഞാട്ടേക്കൊഴുകുന്ന സെയിൻ നദി പാരിസ് നഗരത്തെ രണ്ടായി വിഭജിക്കുന്നു. സാമ്പ്രദായികമായി ഇരുകരകളും വലംകര ഇടംകര എന്നാണ് അറിയപ്പെടുന്നത്. സെയിൻ നദിക്ക് വീതി കുറവാണ് 100-150 മീറ്റർ മാത്രമേ കാണൂ. നഗരത്തിൽ ഇരു കരകളേയും ബന്ധിപ്പിക്കുന്ന 37 പാലങ്ങൾ ഉണ്ട്. ചിലത് കാൽനടക്കാർക്കു മാത്രമായുള്ളവയാണ്. നദിയിൽ മൂന്ന് കൊച്ചു ദ്വീപുകളുണ്ട്. ഇവയിൽ രണ്ടെണ്ണം സെന്റ് ലൂയിസ് ദ്വീപും( Île Saint-Louis) സിറ്റി ദ്വീപും ( Île de la Cité, ) പ്രകൃത്യാ ഉള്ളതും ഹംസദ്വീപ് (ഇലു സിന്യ്, Île aux Cygnes) മനുഷ്യനിർമിതവുമാണ്.

എഫെൽ ഗോപുരത്തിൽനിന്നുള്ള നഗരദൃശ്യം

ഭരണസംവിധാനം[തിരുത്തുക]

കാര്യക്ഷമമായ നഗരപരിപാലനത്തിനായി പാരിസ് ഇരുപത് നഗരവാർഡുകളായി (Fr.arrondisement) വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ നദിയുടെ ഇരുകരകളിലുമായി വൃത്താകൃതിയിൽ ചുരുളഴിയുന്നു.

പാരിസ് നഗരത്തിന്റെ 20 വാർഡുകൾ

അവലംബം[തിരുത്തുക]

 1. "English version". Official website of Paris. 
 2. 2.0 2.1 Excluding Bois de Boulogne and Bois de Vincennes
 3. 3.0 3.1 പാരിസ് ജനസംഖ്യ ജനവരി 2014 ശേഖരിച്ചത് 23 ഏപ്രിൽ 2015
 4. Stefan Helders, World Gazetteer. ""World Metropolitan Areas"". യഥാർത്ഥ സൈറ്റിൽ നിന്ന് 2007-10-01-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-18. 
 5. Globalization and World Cities (GaWC) Study Group and Network, Loughborough University. ""Inventory of World Cities"". ശേഖരിച്ചത് 2007-10-04. 
 6. Fortune. "Global Fortune 500 by countries: France". ശേഖരിച്ചത് 2007-11-03. 
 7. (ഫ്രഞ്ച്) Institut National de la Statistique et des Études Économiques. "Le tourisme se porte mieux en 2004" (PDF). ശേഖരിച്ചത് 2007-01-16. 
 8. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1900
 9. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1924
 10. 10.0 10.1 10.2 10.3 10.4 പാരിസിന്റെ ചരിത്രം VolumeI eBook
 11. ഗാൾയുദ്ധങ്ങളെപ്പറ്റി പുസ്തകം6 , അധ്യായം3 ശേഖരിച്ചത് 23 ഏപ്രിൽ 2015
 12. 12.0 12.1 12.2 പാരിസിന്റെ ചരിത്രം
 13. Andrew. "St. Genevieve." The Catholic Encyclopedia. Vol. 6. New York: Robert Appleton Company, 19==09. 23 Apr. 2015
 14. Ballon, Hilary (1991). The Paris of Henri IV: Architecture and Urbanism. The MIT Press. ഐ.എസ്.ബി.എൻ. 978-0-262-02309-2. 
 15. Ayers, Andrew (2004). The Architecture of Paris. Axel Menges, Stuttgart; London. ഐ.എസ്.ബി.എൻ. 9783930698967. 

ചിത്രശാല[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പാരിസ്&oldid=2172235" എന്ന താളിൽനിന്നു ശേഖരിച്ചത്